Tag: mekunu cyclone alerts
ഒമാനില്‍ നാശം വിതച്ച് മെകുനു: സലാല വിമാനത്താവളം അടച്ചു
ഒമാന്റെ തെക്കൻ തീരദേശമേഖലയിൽ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ടു പേർ മരിച്ചതായി സൂചന. മരിച്ചവരിൽ ഒരാൾ പന്ത്രണ്ടുവയസുകാരിയായ ഒമാനി ബാലികയാണ്. ബാക്കി അഞ്ചു പേർ യമൻ വംശജരും. 19 പേരെ കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 14 പേര് ഇന്ത്യൻ നാവികരാണെന്ന് ഒമാൻ ഫിഷറീസ് മന്ത്രാലയം റിപോർട്ട് ചെയ്തു. ശക്തമായ കാറ്റിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്യൂത്ത്, റഖ്യൂത്ത് മേഖലയില്‍ കാറ്റ് പ്രവേശിച്ചതായി അധികൃത കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യം ഏറെ ഭീതിയോടെ കാത്തിരുന്ന കൊടുങ്കാറ്റ് സലാലയിലും വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയാണ് കടന്നുപോയത്. കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാല്‍ ആളപായം കുറച്ചു. അതേസമയം, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ 48 മണിക്കൂര്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കടല്‍ നിരപ്പ് ഉയരുകയും ശക്തമായ തിരമാലയുണ്ടാകുകയും ചെയ്യും. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ ... Read more
മെകുനു: ഗോവ-മഹാരാഷ്ട്ര തീരത്ത് ജാഗ്രത നിർദേശം
മെകുനു ചുഴലിക്കാറ്റിനെ തുടർന്ന് ഗോവ-മഹാരാഷ്ട്ര തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. അടുത്ത രണ്ട് ദിവസത്തേക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മൽസ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അറബികടലിൽ വലിയ തിരമാലകൾക്ക് സാധ്യതയുള്ളതിനാല്‍ കടലിൽ ഇറങ്ങരുതെന്ന നിർദേശം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിലും കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ചിലയിടങ്ങളിൽ 21 സെ.മി വരെ മഴയുണ്ടാകാനാണ് സാധ്യത. ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് മലമ്പ്രദേശങ്ങളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മെകുനു കൊടുങ്കാറ്റ് ഒമാൻ തീരത്ത് കനത്ത നാശനഷ്ടം വരുത്തിയുരുന്നു. സലാല പോലുള്ള നഗരങ്ങൾ മെകുനുവിന്റെ കെടുതികൾ അനുഭവിക്കുകയാണ്.