Tag: marathons
റണ്‍ മൂന്നാര്‍ റണ്‍… മൂന്നാര്‍ മാരത്തോണ്‍ ഫെബ്രുവരിയില്‍
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും (സായ്) അസോസിയേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ മാരത്തോണ്‍സ് ആന്‍ഡ് ഡിസ്റ്റന്‍സ് റൈസസ് (എഐഎംഎസ്) ന്‍റെയും സഹകരണത്തോടെ കെസ്ട്രല്‍ അഡ്വഞ്ചര്‍ ഹോളിഡയ്സ് ഫെബ്രുവരി 10 മുതല്‍ രണ്ടു ദിവസത്തെ മൂന്നാര്‍ മാരത്തോണ്‍ സങ്കടിപ്പിക്കുന്നു. മാരത്തോണ്‍ മൂന്നാറിനെ സാഹസിക വിനോദ സഞ്ചാ കേന്ദ്രമാക്കി വളര്‍ത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ ആരോഗ്യബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുമെന്നും മരത്തോണിന്‍റെ ചുമതല വഹിക്കുന്ന ശ്രീരാം വെങ്കടരാമന്‍ ഐ.എ.എസ്. അറിയിച്ചു. Picture Courtasy: munnarmarathon.com സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിന്‍റെ രണ്ടാമത്തെ വേദിയാണ് മൂന്നാര്‍. ഇതിനു മുമ്പ് ലഡാക്കിലാണ് നടന്നിട്ടുള്ളത്. അള്‍ട്രാ ചലഞ്ച്, റണ്‍ ഫണ്‍, ഹാഫ് മാരത്തോണ്‍, ഫുള്‍ മാരത്തോണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അൾട്രാ ചലഞ്ച് ഫെബ്രുവരി 10ന് രാവിലെ 5 മണിക്ക് ആരംഭിക്കും. തേയില തോട്ടള്‍, യൂക്കാലിപ്റ്റിസ് മലനിരകള്‍, മട്ടപ്പെട്ടി ഡാം എന്നിവ കടന്ന് 71 കിലോമീറ്റര്‍ ദൂരം താണ്ടണം. ഈ വിഭാഗത്തിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയാവണം. കൂടാതെ ... Read more