Tag: mansoon trip

മഴയെ കൂട്ട്പിടിച്ചൊരു കര്‍ണാടകന്‍ യാത്ര

സുവര്‍ണ കര്‍ണാടക സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത് ഇങ്ങനെയാണ് ‘ഒരു ദേശം പല ലോകം’ . 30 ജില്ലകളിലും കാഴ്ച്ചയുടെ വസന്തമാണ് മഴക്കാലത്ത് കര്‍ണാടക ഒരുക്കുന്നത്. കന്നഡ ദേശം പശ്ചിമഘട്ട മലനിരകളും ഡെക്കാന്‍ പീഠഭൂമിയും അറബിക്കടലും അതിരിടുന്ന നാടാണ്. കര്‍ണാടകയിലൂടെ നടത്തുന്ന മഴയാത്ര ഏതൊരു സഞ്ചാരിയുടെയും മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ തന്നെയാണ്. മലമുകളിലെ പച്ചപ്പിനൊപ്പം ഒഴുകിയെത്തുന്ന തേനരുവികളും പതഞ്ഞുപൊങ്ങുന്ന വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ സമയംകൂടിയാണ് മഴക്കാലം. ജോഗ് വെള്ളച്ചാട്ടം ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജോഗിലേക്ക് മഴക്കാലത്ത് സഞ്ചാരികളുടെ ഒഴുക്കാണ്. ശിവമൊഗ്ഗ ജില്ലയിലെ സാഗര്‍ താലൂക്കില്‍ വരുന്ന ജോഗ് വെള്ളച്ചാട്ടത്തിലേക്കുള്ള വനപാത തന്നെ കാഴ്ചയുടെ ഉല്‍സവമാണ്. കോടമഞ്ഞ് നിറഞ്ഞിരിക്കുന്ന സഹ്യന്റെ മലനിരകള്‍ക്കിടയിലൂടെ ഒഴുകുന്ന ശരാവതിയുടെ ദൂരക്കാഴ്ചയും ഈ യാത്രയില്‍ ആസ്വദിക്കാം. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കാന്‍ വ്യൂ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. ലിംഗനമക്കി അണക്കെട്ടും വിഷപ്പാമ്പുകള്‍ വിഹരിക്കുന്ന അഗുംബെ വനവും സന്ദര്‍ശിക്കാം. കര്‍ണാടക ടൂറിസം വികസന ... Read more

സഞ്ചാരികള്‍ക്ക് കുമരകത്തെ കായലിലൂടെ മഴ യാത്ര

വിനോദ സഞ്ചാരികള്‍ക്ക് ഇനി കുമരകത്തെ കായലിലൂടെ മഴ യാത്ര. മണ്‍സൂണ്‍ ടൂറിസത്തിനായി എത്തുന്ന സഞ്ചാരികള്‍ മഴയുടെ ആരവത്തിലാണ് ഇപ്പോള്‍ കായല്‍ യാത്ര നടത്തുന്നത്. തിരമാലകള്‍ക്കു മീതെ അല്‍പം സാഹസിക യാത്ര നടത്താനും ചിലര്‍ തയാറാകുന്നു. ശക്തമായ കാറ്റു വീശിയതിനാല്‍ ഇന്നലെ കായലില്‍ വിനോദ സഞ്ചാരത്തിനു സഞ്ചാരികള്‍ കുറവായിരുന്നെങ്കിലും വിദേശ വനിതകള്‍ സ്പീഡ് ബോട്ടില്‍ സാഹസിക യാത്ര നടത്താന്‍ തയാറായി. ബോട്ടുജെട്ടി ഭാഗത്തു നിന്നു സ്പീഡ് ബോട്ടില്‍ കയറിയ വനിതകള്‍ കായലിലെ തിരമാലകള്‍ക്കു മീതെ ‘ശര’വേഗത്തിലാണു പോയത്. ഡ്രൈവര്‍ എഴുന്നേറ്റുനിന്നാണു സ്പീഡ് ബോട്ട് നിയന്ത്രിച്ചത്. കൂടാതെ രണ്ടു ശിക്കാര വള്ളങ്ങളും മഴക്കാഴ്ചയ്ക്കായി സഞ്ചാരികളുമായി കായല്‍ യാത്ര നടത്തി.