Tag: malaysiatourism
ലോഗോയിലുറച്ച് മലേഷ്യ: വിമര്‍ശനം തള്ളി
കുലാംലംപൂര്‍: വിസിറ്റ് മലേഷ്യ ഇയര്‍(2020)മുദ്ര മാറ്റുന്ന പ്രശ്നമില്ലന്നു മലേഷ്യ സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത ലോഗോക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുദ്ര പ്രകാശിപ്പിച്ച ആസിയാന്‍ ടൂറിസം ഫോറത്തിലും വിദേശ വിനോദ സഞ്ചാരികളും നിറഞ്ഞ മനസോടെ സ്വാഗതം ചെയ്തിട്ടുണ്ടെന്ന് ടൂറിസം മന്ത്രി ദത്തുക് സെരി നസ്രി അബ്ദുല്‍ അസീസ് പറഞ്ഞു. വിമര്‍ശനം സാധാരണം മാത്രം.അതില്‍ കഴമ്പില്ലന്നും മന്ത്രി പറഞ്ഞു. മലേഷ്യന്‍ ടൂറിസം മന്ത്രി നസ്രി അസീസ് രാജ്യത്തെ കളിയാക്കുന്നതാണ് മുദ്ര എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.മുദ്രയില്‍ കാണുന്ന പെട്രോനാസ് ഇരട്ട ടവറും ഒറാംഗ്ഒട്ടാംഗുകളും ആമകളും കേസിന് പോകണമെന്ന് പരിഹസിച്ചവരുമുണ്ട്. സ്റ്റാമ്പിന്റെ ആകൃതിയിലുള്ള മുദ്രയില്‍ ഒറാംഗ്ഒട്ടാംഗും ആമയുമൊക്കെ കറുത്ത കണ്ണട ധരിച്ചിട്ടുണ്ട്. തദ്ദേശീയര്‍ക്കുള്ള മുദ്ര അല്ലിത് .വിദേശികള്ക്കുള്ളതാണെന്നും മലേഷ്യന്‍ ടൂറിസം മന്ത്രി പറഞ്ഞു.മുദ്രക്ക് നയാപൈസ ചെലവായിട്ടില്ല.മന്ത്രാലയത്തിലെ ജീവനകാരനാണ് തയ്യാറാക്കിയത്.ജീവനക്കാരില്‍ തനിക്കു പരിപൂര്‍ണ വിശ്വാസമാണെന്നും മന്ത്രി പറഞ്ഞു. വിസിറ്റ് മലേഷ്യ ഇയറിലൂടെ 30 ദശലക്ഷം വിദേശികളെ എത്തിക്കുകയാണ് ലക്ഷ്യം.