Tag: majuli

അത്ഭുത നദി ദ്വീപ്: മാജുളി

ലോകത്തിലെ എറ്റവും വലിയ നദീ ദ്വീപാണ് അസമിലെ മാജുളി. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുമ്പോള്‍ മാജുളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാവാറുണ്ട്. ലക്ഷ്വറി ബോട്ടില്‍ ഈ ദ്വീപിലേക്ക് പോകാം. എന്നാല്‍ ഇവിടുത്തെ പ്രാദേശിക ജീവിതങ്ങളെ കുറിച്ച് മനസിലാക്കണമെങ്കില്‍ നിങ്ങള്‍ സാധാരണ മോട്ടര്‍ ബോട്ടില്‍ ഈ ദ്വീപിലേക്ക് പോകുന്നതായിരിക്കും അനുയോജ്യം. ഈ ബോട്ടില്‍ കാര്‍, ബൈക്ക് തുടങ്ങിയവ കൊണ്ടുപോകാം. ആദ്യമായി ഇതില്‍ പോകുന്നവര്‍ക്ക് ഭയമുണ്ടാകാന്‍ ഇടയുണ്ട്. എന്നാല്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഒരു പൊതുഗതാഗതം മാത്രമായിരിക്കും. ചിലര്‍ ഈ സമയത്ത് ചീട്ട് കളികളിലും മുഴുകാറുണ്ട്. അരമണിക്കൂര്‍ നേരത്തെ ബോട്ട് യാത്രയാണ് ദ്വീപിലേയ്ക്കുള്ളത്. അസമിലെ പ്രധാനനഗരമായ ഗുവാഹത്തിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഈ മാജുളി ദ്വീപ് സ്ഥിതി ചെയ്യുന്നത്. അപൂര്‍വമായ കാര്‍ഷികസംസ്‌കൃതിയുടെ ഈറ്റില്ലം കൂടിയാണ് മാജുളി. രണ്ട് ലക്ഷം ജനസംഖ്യയുള്ള ഈ ദ്വീപില്‍ ബ്രാഹ്മണര്‍, കാലിത്താസ്, മിഷിങ്സ്, ഡിയോറി എന്നിങ്ങനെ പല ജാതിയിലും മതത്തിലും പെട്ട ആളുകളുണ്ട്. ഹോസ്റ്റല്‍ ജീവിതത്തെ ഓര്‍മ്മിപ്പിക്കുന്ന താമസസൗകര്യമാണ് ഇവിടെ ... Read more