Tag: lokanath behra
സ്കൂൾ ബസ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധം: ഡിജിപി
സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്കു പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഈ ഡ്രൈവർമാർ മദ്യപിച്ചല്ല വാഹനമോടിക്കുന്നതെന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പുതിയ അധ്യയന വർഷത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനു ഫലപ്രദമായ നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഈ മാസം 31നകം പിടിഎ പ്രസിഡന്റുമാരുടെയും പ്രധാന അധ്യാപകരുടെയും ഡിഇഒ മാരുടെയും യോഗം സബ് ഡിവിഷൻ തലത്തിൽ വിളിച്ചുകൂട്ടി വേണ്ട നിർദേശങ്ങൾ നൽകണം. യോഗത്തിൽ, സ്കൂളിന് അകത്തും പുറത്തുമുള്ള സുരക്ഷ വർധിപ്പിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കു വിശദമായി ചർച്ച ചെയ്യണം. അതതു സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണം. മറ്റു പ്രധാന നിർദേശങ്ങൾ സ്കൂൾ ബസുകൾ-വാഹനങ്ങളിലെ വിദ്യാർഥികളുടെ സുരക്ഷയെ സംബന്ധിച്ച് ഡിപിഐ പുറത്തിറക്കിയ സർക്കുലറിലെയും ഡിജിപി നൽകിയ ഉത്തരവിലെയും നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്നു കർശനമായി പരിശോധിക്കണം. എല്ലാ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ശക്തിപ്പെടുത്തണം. ഇതുവരെ ആരംഭിച്ചിട്ടില്ലാത്ത സ്കൂളുകളിൽ ഉടന്‍ ആരംഭിക്കണം. ... Read more
ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങളായി
സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവു പുറപ്പെടുവിച്ചു. ഇന്ത്യയില്‍ ആദ്യമായി ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം സംരക്ഷണ പൊലീസ് സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇത് കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ജൂണ്‍ 15നകം പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉത്തരവില്‍ നിര്‍ദേശം. സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലനം നല്കി നിയോഗിക്കും. കൂടാതെ പുതുതായി സേനയിലെത്തിയ വനിതാ പൊലീസുകാരെയും ടൂറിസം പോലീസ് വിഭാഗത്തില്‍ നിയോഗിക്കും. സുരക്ഷാ നടപടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു വകുപ്പുകള്‍, സ്ഥലങ്ങളിലെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും, ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ സഹകരണവും ഏകോപനവും ഉറപ്പുവരുത്തണമെന്ന് ബെഹ്റ നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. സഞ്ചാരികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത തരത്തിലാണ് ഈ നടപടികള്‍ നടപ്പാക്കുക. ടൂറിസം കേന്ദ്രങ്ങളിലെ ... Read more
ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി
അയര്‍ലന്‍ഡ് സ്വദേശിനി ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ലിഗയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പാളിച്ചകളില്ലാത്ത അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്നും വന്ന ഒരാള്‍ക്ക് കേരളത്തില്‍ വച്ച് ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്നതാണ് കേസിലെ പ്രധാന വിഷയം. ആ ഗൗരവം ഉള്‍ക്കൊണ്ടു തന്നെയാണ് പോലീസ് ഈ കേസിനെ സമീപിച്ചിട്ടുള്ളത്. വളരെ സൂഷ്മതയോടെ ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കുന്നത്. ഏറ്റവും മികച്ച വിദഗദ്ധന്മാരുടെ സേവനമാണ് അന്വേഷണസംഘം ഉപയോഗിക്കുന്നത്. ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്‍ക്വസ്റ്റ് നടപടികളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണസംഘത്തെ നയിക്കുന്ന ഐജി മനോജ് എബ്രഹാമുമായി നിരന്തരമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ലിഗയുടെ സഹോദരി എലിസ സ്വാഗതം ചെയ്തു. ലിഗ ആത്മഹത്യ ചെയ്യില്ലെന്നും വാഴമുട്ടത്ത് ലിഗയ്ക്ക് ഒറ്റയ്ക്ക് എത്താന്‍ കഴിയില്ലെന്നും എലിസ ആരോപിച്ചു.