Tag: liquor price
മദ്യം കേരളത്തില്‍ പൊള്ളും
തിരുവനന്തപുരം : മദ്യത്തിന് കേരളത്തില്‍ വിലകൂടും ബിയറിന്‍റെയും മദ്യത്തിന്‍റെയും നികുതി ഘടന പരിഷ്ക്കരിച്ച് സംസ്ഥാന ബജറ്റ്. 400 രൂപവരെയുണ്ടായിരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വില്‍പന നികുതി 200 ശതമായി പരിഷ്ക്കരിച്ചു. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമായിരിക്കും വില്‍പ്പന വികുതി. ബിയറിന്‍റെ നികുതി 100 ശതമാനമാക്കി. സര്‍ക്കാര്‍ നേരിട്ട് വിദേശ മദ്യം ഇറക്കുമതി ചെയ്യും. വിദേശ മദ്യങ്ങളുടെയും വൈനിന്‍റെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചു. വിദേശ മദ്യത്തിന്‍റെ ഇറക്കുമതിയില്‍ കെയ്സ് ഒന്നിന് 6000 രൂപയും വൈന്‍ കെയ്സ് ഒന്നിന് 3000 രൂപയും ഇറക്കുമതി തീരുവ ചുമത്തി. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനും ബിയറിനും സര്‍ചാര്‍ജ്, സാമൂഹ്യസുരക്ഷ സെസ്, മെഡിക്കല്‍ സെസ്, പുനരധിവാസ സെസ് എന്നിവ ഒഴിവാക്കി തത്തുല്യമായ വില്‍പന നികുതി നിരക്ക് പരിഷ്‌കരിക്കും. 60 കോടി വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.