Tag: Liga Skromane
ലിഗയുടെ കൊലപാതകം; സിബിഐ അന്വേഷണാവശ്യം തള്ളി. കൊലയാളികൾക്ക് ജാമ്യം ലഭിച്ചേക്കും.
കോവളത്ത് വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ ജയിൽ മോചിതരായേക്കും. മൂന്നു മാസമായിട്ടും കുറ്റപത്രം നല്കാത്തതിനെത്തുടർന്നാണ് പ്രതികൾക്കു ജാമ്യം ലഭിക്കുകയെന്നാണ് സൂചന. കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതാണു കുറ്റപത്രം നല്‍കാന്‍ തടസമായതെന്നു പൊലീസ് അറിയിച്ചു. എന്നാൽ ഹർജി ഹൈക്കോടതി തള്ളിയിട്ടുണ്ട്.ഇതോടെ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കാനിടയായേക്കും. മേയ് അഞ്ചിനാണു വിദേശവനിത കൊല്ലപ്പെട്ട കേസില്‍ പനത്തുറ സ്വദേശികളായ ഉമേഷും ഉദയനും അറസ്റ്റിലാകുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാവും. ഇരുവരെയും അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകുമ്പോഴും പൊലീസ് കുറ്റപത്രം നല്‍കിയിട്ടില്ല. റിമാന്‍ഡില്‍ തുടരുന്ന പ്രതികള്‍ക്ക് ഇനി കോടതി മുഖേനെ ജാമ്യം ലഭിച്ചേക്കും. കുറ്റപത്രം പൂര്‍ത്തിയായെന്നു പൊലീസ് അറിയിച്ചു. എന്നാല്‍ ഇതേ കേസിലെ രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുകയാണ്. അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടു വിദേശവനിതയുടെ ഭര്‍ത്താവ് നല്‍കിയതും ജാമ്യം തേടി പ്രതികള്‍ നല്‍കിയതും. ഇതിന്റെ ആവശ്യത്തിനു കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍ നല്‍കിയതിലുള്ള ... Read more
ടൂറിസം മന്ത്രിയെ കണ്ട് നന്ദി പറഞ്ഞ് വിദേശ വനിതയുടെ സഹോദരി ഇല്‍സ
കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ വനിതയുടെ സഹോദരി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ട് നന്ദി അറിയിച്ചു. വിദേശ വനിതയെ കാണാതായ സമയം മുതല്‍ എല്ലാ നിയമ സഹായങ്ങളും നല്‍കി കൂടെ നിന്ന സര്‍ക്കാരിനും ടൂറിസം വകുപ്പിനും നന്ദി അറിയിക്കാന്‍ വേണ്ടിയാണ് വിദേശ വനിതയുടെ സഹോദരി ഇല്‍സ ടൂറിസം മന്ത്രിയെ സന്ദര്‍ശിച്ചത്. ഇനിയും കേരളത്തിലേക്ക് വരുമെന്നും കേരള സര്‍ക്കാരും ടൂറിസം മന്ത്രിയും തങ്ങളുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്ക് ചേരുകയും ഒപ്പം നില്‍ക്കുകയും ചെയ്തത് മറക്കാനാകില്ലെന്നും ഇല്‍സ പറഞ്ഞു. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും കേരള ടൂറിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മന്ത്രി ഇല്‍സയ്ക്ക് സമ്മാനിച്ചു. രണ്ട് ദിവസം കൂടി കേരളത്തില്‍ തങ്ങിയ ശേഷമായിരിക്കും വിദേശ വനിതയുടെ ചിതാഭസ്മവുമായി നാട്ടിലേയ്ക്ക് മടക്കയാത്രയെന്ന് ഇല്‍സ പറഞ്ഞു. സഹോദരിയുടെ മൃതദേഹം കണ്ടെത്തിയ രണ്ട് യുവാക്കള്‍ക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയ്ക്ക് പുറമെ ഒരു ലക്ഷം രൂപ തങ്ങളുടെ കുടുംബത്തിന്‍റെ വകയായി നല്‍കാനുള്ള സന്നദ്ധത ഇല്‍സ മന്ത്രിയെ അറിയിച്ചു. ആ യുവാക്കളുടെ വിദ്യാഭ്യാസ ... Read more
ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവളത്ത് മരണപ്പെട്ട ലാത്വിയൻ വനിതക്ക് ആദരമർപ്പിച്ച് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അസാധാരണമായ കൂട്ടായ്മയ്ക്കാണ് നിശാഗന്ധി ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്. നിശാഗന്ധിയുടെ ചരിത്രത്തിൽ എന്നെങ്കിലും ഇത്തരം ഒരു കൂട്ടായ്മ നടന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു മഹത്തായ ഒത്തുചേരലാണ്. ചിലരുടെ കെണിയിൽ അകപ്പെട്ട് അതിക്രൂരമായാണ് അവർ കൊലചെയ്യപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാടിനു തല കുനിച്ച് നിൽക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കേരളം വേറിട്ട് നിന്നിരുന്നു. വ്യക്തമായ തെളിവുകളോടെ കുറ്റവാളികളെ പിടികൂടാൻ നമുക്ക് സാധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടൂറിസം കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. വിദേശ യുവതിയുടെ സഹോദരി ഇലീസയുടെ സഹോദരീ സ്നേഹത്തിനു മുന്നിൽ കേരളമാകെ പ്രണാമം അർപ്പിക്കുന്നു. യുവതിയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഏർപ്പാടുകളും ... Read more
വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയ മാധ്യമങ്ങളെ വിമര്‍ശിച്ച് എംവി ജയരാജന്‍
വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തിയ മാധ്യമങ്ങളെ വിമര്‍ശിച്ച് എംവി ജയരാജന്‍. യുവതിയുടെ വേര്‍പാടില്‍ വിഷമിക്കുമ്പോഴും മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തി സര്‍ക്കാറിനെതിരേ വാര്‍ത്ത നല്‍കിയതില്‍ ക്ഷമചോദിച്ച യുവതിയുടെ സഹോദരി ഇലിസിന്‍റെ മനസ്സുപോലും മാധ്യമങ്ങള്‍ കാണിച്ചില്ലെന്ന് എംവി ജയരാജന്‍ വിമര്‍ശനമുന്നയിച്ചു. തെറ്റു ചെയ്ത മാധ്യമങ്ങള്‍ മലയാളികള്‍ക്കാകെ മാനക്കേട് വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇലീസയും സുഹൃത്തുക്കളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച വേളയില്‍ സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചരണം നടത്തിയതില്‍ ക്ഷമചോദിക്കുകയും ചെയ്തിരുന്നു. തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും ദുഖകരമായ ഈ സംഭവത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി ഇലീസിനോട് പറഞ്ഞിരുന്നു.
വിദേശ വനിതയുടെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 17വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകം, ബലാത്സംഗം, ലഹരിവസ്‍തുക്കള്‍ ഉപയോഗിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. കോവളത്ത് ആയുര്‍വേദ ചികിത്സക്കെത്തിയ ഐറിഷ് യുവതിയെ മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും തുടര്‍ന്ന് കൊലചെയ്യപ്പെടുകയായിരുന്നു എന്നും കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നായിരുന്നു യുവതിയെ കണ്ടല്‍ക്കാട്ടിലേക്ക് എത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മൃതദേഹം ഇന്നലെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്ക്കരിച്ചു. ചിതാഭാസ്മം യുവതിയുടെ സഹോദരി ഇലീസ് ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. അതേസമയം ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച നിശാഗന്ധിയിൽ യുവതിയുടെ അനുസ്മരണം സംഘടിപ്പിക്കും.
വിദേശവനിതയുടെ മൃതദേഹം സംസ്ക്കരിച്ചു
കൊല്ലപ്പെട്ട ഐറിഷ് യുവതിയുടെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്ക്കരിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇലീസ്, സുഹൃത്തുക്കള്‍ എന്നിവര്‍ സംസ്ക്കാര ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങുകള്‍ക്ക് ശേഷം അടുത്ത ആഴ്ച്ച ചിതാഭസ്മം ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. യുവതിയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തില്‍ സൂക്ഷിക്കും. സഹോദരിയുടെ നിര്‍ദേശപ്രകാരമായിരുന്നു സംസ്ക്കാര ചടങ്ങുകള്‍ നടത്തിയത്. ടൂറിസം വകുപ്പിന് വേണ്ടിയും അറ്റോയ്ക്ക് വേണ്ടിയും മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ക്രിസ്തുമത ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്ക്കരിച്ചത്. അതേസമയം, യുവതിയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ലാത്വിയ സ്വദേശിനി കൊല്ലപ്പെട്ടതാണെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം മുന്നോട്ടുപോകുന്നതിന് മൃതദേഹം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്‍റെ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍റെ ഉത്തരവ് മനുഷ്യത്വ രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ ... Read more
വിദേശവനിതയുടെ മരണം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നു ഡിജിപി ലോകനാഥ് ബെഹ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മികച്ച അന്വേഷണമാണ് നടന്നതെന്നും പ്രതികള്‍ക്കെതിരേ കൊലപാതകവും ബലാല്‍സംഗവും അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു. വിദേശവനിത പീഡനത്തിന് ഇരയായതായി സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. മുടിയിഴകളും വിരലടയാളവും പ്രതികളുടേതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിങ് നടത്താനെന്ന പേരിലാണു യുവതിയെ ഇവിടേക്കെത്തിച്ചതെന്നു പ്രതികളിലൊരാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണു യുവതി എങ്ങനെ കണ്ടല്‍ക്കാട്ടിലെത്തി എന്നു വ്യക്തമാക്കുന്ന നിര്‍ണായക മൊഴി ലഭിച്ചത്. കോവളത്തെത്തിയ ഇവരെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന സമീപിച്ചു. ബോട്ടിങ് നടത്താമെന്ന പേരില്‍ വള്ളത്തില്‍ ഇവിടേക്കെത്തിച്ചെന്നുമാണു മൊഴിയില്‍ പറയുന്നത്. വിദേശവനിതയുടെ മൃതദേഹം ഇന്നു വൈകീട്ട് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.
ലിഗയുടെ സംസ്ക്കാരം ഇന്ന്: സഹോദരി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
ഐറിഷ് സഞ്ചാരി ലിഗയുടെ മൃതദേഹം ഇന്നു വൈകീട്ട് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്ക്കരിക്കും. വൈകിട്ട് ശാന്തികവാടത്തിൽ തികച്ചും സ്വകാര്യ ചടങ്ങായാണു സംസ്കാരം നടത്തുക. ചിതാഭസ്മം ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. അടുത്ത ആഴ്ച ചിതാഭാസ്മവുമായി ലിഗയുടെ സഹോദരി ഇലീസ ലാത്വിയയിലേയ്ക്കു പോകും. ലിഗയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തില്‍ സൂക്ഷിക്കും. അതേസമയം, ഇലീസയും സുഹൃത്തുക്കളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കും സഹായത്തിനും നന്ദിയും അറിയിച്ചു. വിഷമഘട്ടത്തിൽ സർക്കാരിൽനിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരേ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഖമുണ്ട്. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാൻ കൂടിയാണ് താൻ വന്നതെന്ന് ഇലിസ് പറഞ്ഞു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇലിസ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. തെറ്റായ വാർത്തകളും പ്രചാരണവും ഉണ്ടായതിൽ വിഷമിക്കേണ്ടെന്നും അതിന് പിന്നിൽ രാഷ്ട്രീയ ഉദ്ദേശ്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ദുഖകരമായ ഈ സംഭവത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ട്. ഡിജിപിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം എല്ലാ സഹായവും ... Read more
ലിഗയുടെ മരണം: രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന
വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നു പ്രതികൾ സമ്മതിച്ചതായാണ് വിവരം. പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കുമെന്ന് പൊലീസ് സൂചന നല്‍കി. അതിനിടെ ലിഗയുടെ കയ്യിലുള്ള പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകമെന്നും റിപ്പോർട്ടുകളുണ്ട്. കസ്റ്റഡിയിലുള്ളവരില്‍ ഒരാള്‍ ഇത്തരമൊരു മൊഴി നൽകിയതായാണ് വിലയിരുത്തൽ. തുടക്കം മുതല്‍ തന്നെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നൽകുന്നത്. ബോട്ടിങ്ങിനാണെന്നു പറഞ്ഞാണ് ലിഗയെ കണ്ടല്‍ കാട്ടിലേയ്ക്ക് കൊണ്ടുപോയതെന്ന് കസ്റ്റഡിയിലുള്ള ഒരാള്‍ സമ്മതിച്ചിരുന്നു. ആറു ദിവസത്തിലേറെ നീണ്ട ചോദ്യം ചെയ്യലിലാണു ഇവര്‍ കുറ്റസമ്മതത്തിലേക്ക് എത്തുന്നത്. അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ലിഗയുടെ മൃതദേഹം കണ്ട കാട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും ഇന്ന് ലഭിക്കുമെന്നാണ് സൂചന. കണ്ടല്‍കാട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും മുടിയിഴകളും ആരുടെതെന്ന് വ്യക്തമാക്കുന്നതാവും ഫൊറൻസിക് ഫലം. അതേസമയം, ലിഗയുടെ സഹാദരി ഇലീസിനെ സഹായിച്ച പൊതുപ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരേ പരാതി നൽകിയവരുടെ മൊഴി പൊലീസ് ഇന്ന് ... Read more
ലിഗയുടെ മരണം: രാസപരിശോധനാ ഫലം ഉടന്‍ ലഭിക്കും
വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിലേക്ക്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഉടന്‍ ലഭിക്കും. മരിച്ചതു ലിഗയാണെന്നു ഡിഎൻഎ പരിശോധനയിലും കൊലപാതകമാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലമാണു വൈകുന്നത്. ഡിജിപിക്കു കീഴിലെ ഫൊറൻസിക് ലാബിലാണു പരിശോധന നടക്കുന്നത്. ഒരുമാസം പഴകിയ മൃതശരീരത്തിന്‍റെ പരിശോധന ആയതിനാലാണു റിപ്പോർട്ട് വൈകുന്നതെന്നു പൊലീസ് പറഞ്ഞു. വിഷാംശം ശരീരത്തിലുണ്ടോയെന്നും ലൈംഗികാതിക്രമമുണ്ടായോ എന്നുമാണ് ഇനി അറിയേണ്ടത്. ഇതെല്ലം ഈ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. മാനഭംഗശ്രമം ചെറുത്തതിനെ തുടർന്നുണ്ടായ ബലപ്രയോഗമാണു മരണത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം. എന്നാൽ, ലിഗ വാഴമുട്ടത്തെ കണ്ടൽക്കാട്ടിൽ എങ്ങനെ എത്തിയെന്നും ആരാണ് ഇവരെ ഇവിടെ എത്തിച്ചതെന്നും പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. കണ്ടൽക്കാട്ടിൽ നിന്നു ശേഖരിച്ച വിരലടയാളങ്ങളും മുടി ഉൾപ്പെടെ തെളിവുകളും കസ്റ്റഡിയിൽ ഉളളവരുടേതാണെന്നു തെളിഞ്ഞാലുടൻ അറസ്റ്റ് എന്നാണു പൊലീസ് പറയുന്നത്. തലമുടിയും വിരലടയാളങ്ങളും ഫൊറൻസിക് വിഭാഗം പരിശോധിക്കുകയാണ്.
കേരള ടൂറിസത്തിനെതിരെ പ്രചരണം; അശ്വതി ജ്വാലയ്ക്കെതിരെ അന്വേഷണം ; ലിഗയുടെ മരണം കൊലപാതകമെന്നതിനു കൂടുതല്‍ തെളിവുകള്‍
വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ തിരുവനന്തപുരത്തെ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരേ അന്വേഷണം. ഇതു സംബന്ധിച്ച് ഐജി മനോജ് എബ്രഹാമിന് ഡിജിപി ലോകനാഥ് ബെഹ്റ നിര്‍ദേശം നല്‍കി. കോവളം പനങ്ങാട് സ്വദേശി അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ലിഗയുടെ മരണത്തിന് ശേഷം അശ്വതി ജ്വാല ലിഗയുടെ ബന്ധുക്കളോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് ശേഷം പണപ്പിരിവ് നടത്തി 3.8 ലക്ഷം രൂപ കൈപറ്റിയെന്നാണ് പരാതി. അശ്വതിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കെതിരെ ദുഷ്പ്രചരണത്തിനും അശ്വതി ജ്വാല ശ്രമിച്ചെന്ന് പരാതിയിലുണ്ട്. അതേസമയം, ലിഗയുടെ മരണം കൊലപാതകമെന്നു സംശയിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. കഴുത്തിലെ തരുണാസ്ഥി പൊട്ടിയാണ് ലിഗയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാകാമെന്നാണ് ഇത് നല്‍കുന്ന സൂചന. കഴുത്തു ഞെരിച്ചതിന്‍റെ അടയാളങ്ങളുമുണ്ട്. തലച്ചോറില്‍ രക്തം കട്ട പിടിച്ചനിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ ഇപ്പോൾ കസ്റ്റഡിയിലുണ്ട്. ഇവരുടെ ... Read more
ലിഗയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്
വിദേശ വനിത ലിഗയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്. പൊലീസ് സര്‍ജന്മാരുടെ പ്രാഥമിക അഭിപ്രായം ഇതാണെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു. നിരവധിപേരെ ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. കഴിഞ്ഞ മാര്‍ച്ച് പതിമൂന്നിനാണ് കോവളത്തു ചികിത്സയ്ക്ക് എത്തിയ ലിഗ സ്ക്രോമാനെ കാണാതായത്. ലിഗയെ കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നതിനിടെ ആ മാസം 21നാണ് ചെന്തലക്കരയിലെ കണ്ടല്‍ക്കാട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുന്നത്. അതേസമയം, ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന തോണി നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ ഇവിടേയ്ക്കു കൂടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു.
ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ച തോണി കണ്ടെത്തി
ഐറിഷ് യുവതി ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്നും വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ ഇവിടേയ്ക്കു കൂടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു. ലിഗയുടെ മരണത്തിനുപിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നു പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി. ചൂണ്ടയിടാനെന്ന വ്യാജേനെ ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും കണ്ടല്‍ക്കാടിന്‍റെ പരിസരത്ത് എത്താറുള്ളത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്‍റെ തലേന്നും ഇവര്‍ എത്തിയിരുന്നുവെന്നും കടത്തുകാരന്‍ പറഞ്ഞു. കൂടാതെ കോവളത്തു നിന്നും ചെന്തലക്കരി ഭാഗത്തേയ്ക്ക് വിദേശികളെ തോണിയില്‍ എത്തിക്കാറുണ്ടെന്നും ഇതിനു പ്രത്യേക എജന്‍റ് ഉണ്ടെന്നും കടത്തുക്കാരന്‍ പറഞ്ഞു.
ലിഗയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി
ഐറിഷ് യുവതി ലിഗയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം കൈമാറി. അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ് ലിഗയുടെ സഹോദരി ഇൽസക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറിയത്. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ഇൽസ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, അഡീഷണൽ ഡയറക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി ഡയറക്ടർ വിഎസ് അനിൽ എന്നിവർ നേരിട്ടെത്തിയാണ് ഇൽസക്ക് ചെക്ക് കൈമാറിയത്.
ലിഗയെ കണ്ടെത്താന്‍ തീവ്രശ്രമം നടത്തി; ആരോപണങ്ങള്‍ക്ക് മന്ത്രി കടകംപള്ളിയുടെ മറുപടി ; ടൂറിസം പൊലീസിന്‍റെ എണ്ണം കൂട്ടാനും തീരുമാനം
ഐറിഷ് സഞ്ചാരി ലിഗ സ്ക്രോമാനെ കണ്ടെത്താന്‍ പൊലീസ് ആവുംമട്ടു ശ്രമിച്ചിരുന്നെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാല്‍പ്പതു ദിവസമായി ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ടൂറിസം സെക്രട്ടറിയും ഡയറക്ടറുമൊക്കെ ലിഗയുടെ സഹോദരിയോട് കാര്യങ്ങള്‍ അന്വേഷിച്ചു. വിഷയം രാഷ്ട്രീയവല്ക്കരിക്കാനാണ്ചിലരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. അശ്വതി ജ്വാലക്ക് മറുപടി തിരുവനന്തപുരത്ത് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന അശ്വതി ജ്വാലയെ തനിക്കു നല്ല പരിചയമുണ്ട്. മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കിത്തരണം എന്നു ആ കുട്ടിക്ക് തന്നെ ഫോണില്‍ വിളിച്ചു ആവശ്യപ്പെടാമായിരുന്നു. ഒരിക്കല്‍ പോലും ആ കുട്ടി അങ്ങനെ ചെയ്തില്ല. ഡിജിപിയെ കണ്ടപ്പോള്‍ അനുകൂല പ്രതികരണം ഉണ്ടായില്ല എന്ന് ഇപ്പോള്‍ അശ്വതി പറയുന്നു. ഡിജിപിക്കും മുകളില്‍ കേരളത്തില്‍ ആളില്ലേ എന്നും അതറിയാത്ത പൊതുപ്രവര്‍ത്തക അല്ലല്ലോ അശ്വതി എന്നും മന്ത്രി ചോദിച്ചു. ടൂറിസം പോലീസിനെ കൂടുതല്‍ വിന്യസിക്കും കോവളം അടക്കം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ ടൂറിസം പൊലീസിനെ വിന്യസിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം ... Read more