Tag: Liga Skromane dead
ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവളത്ത് മരണപ്പെട്ട ലാത്വിയൻ വനിതക്ക് ആദരമർപ്പിച്ച് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അസാധാരണമായ കൂട്ടായ്മയ്ക്കാണ് നിശാഗന്ധി ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്. നിശാഗന്ധിയുടെ ചരിത്രത്തിൽ എന്നെങ്കിലും ഇത്തരം ഒരു കൂട്ടായ്മ നടന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു മഹത്തായ ഒത്തുചേരലാണ്. ചിലരുടെ കെണിയിൽ അകപ്പെട്ട് അതിക്രൂരമായാണ് അവർ കൊലചെയ്യപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാടിനു തല കുനിച്ച് നിൽക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും കേരളം വേറിട്ട് നിന്നിരുന്നു. വ്യക്തമായ തെളിവുകളോടെ കുറ്റവാളികളെ പിടികൂടാൻ നമുക്ക് സാധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടൂറിസം കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. വിദേശ യുവതിയുടെ സഹോദരി ഇലീസയുടെ സഹോദരീ സ്നേഹത്തിനു മുന്നിൽ കേരളമാകെ പ്രണാമം അർപ്പിക്കുന്നു. യുവതിയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാനുള്ള എല്ലാ ഏർപ്പാടുകളും ... Read more
വിദേശ വനിതയുടെ കൊലപാതകം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. ഈ മാസം 17വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. കൊലപാതകം, ബലാത്സംഗം, ലഹരിവസ്‍തുക്കള്‍ ഉപയോഗിക്കൽ എന്നിവയാണ് ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. കോവളത്ത് ആയുര്‍വേദ ചികിത്സക്കെത്തിയ ഐറിഷ് യുവതിയെ മാര്‍ച്ച് 14ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടല്‍ക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും തുടര്‍ന്ന് കൊലചെയ്യപ്പെടുകയായിരുന്നു എന്നും കൂടുതല്‍ അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്നായിരുന്നു യുവതിയെ കണ്ടല്‍ക്കാട്ടിലേക്ക് എത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മൃതദേഹം ഇന്നലെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്ക്കരിച്ചു. ചിതാഭാസ്മം യുവതിയുടെ സഹോദരി ഇലീസ് ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. അതേസമയം ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഞായറാഴ്ച നിശാഗന്ധിയിൽ യുവതിയുടെ അനുസ്മരണം സംഘടിപ്പിക്കും.
വിദേശവനിതയുടെ മൃതദേഹം സംസ്ക്കരിച്ചു
കൊല്ലപ്പെട്ട ഐറിഷ് യുവതിയുടെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്ക്കരിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഇലീസ്, സുഹൃത്തുക്കള്‍ എന്നിവര്‍ സംസ്ക്കാര ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങുകള്‍ക്ക് ശേഷം അടുത്ത ആഴ്ച്ച ചിതാഭസ്മം ജന്മനാടായ ലാത്വിയിലേയ്ക്ക് കൊണ്ടുപോകും. യുവതിയുടെ ആഗ്രഹപ്രകാരം ചിതാഭസ്മം വീട്ടിലെ പൂന്തോട്ടത്തില്‍ സൂക്ഷിക്കും. സഹോദരിയുടെ നിര്‍ദേശപ്രകാരമായിരുന്നു സംസ്ക്കാര ചടങ്ങുകള്‍ നടത്തിയത്. ടൂറിസം വകുപ്പിന് വേണ്ടിയും അറ്റോയ്ക്ക് വേണ്ടിയും മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. ക്രിസ്തുമത ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്ക്കരിച്ചത്. അതേസമയം, യുവതിയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ലാത്വിയ സ്വദേശിനി കൊല്ലപ്പെട്ടതാണെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം മുന്നോട്ടുപോകുന്നതിന് മൃതദേഹം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന ബിജെപി ജില്ലാ പ്രസിഡന്റിന്‍റെ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍റെ ഉത്തരവ് മനുഷ്യത്വ രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ കസ്റ്റഡിയിലുണ്ടായിരുന്ന പനത്തുറ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ ... Read more
ലിഗയെ കണ്ടല്‍ക്കാട്ടില്‍ എത്തിച്ച തോണി കണ്ടെത്തി
ഐറിഷ് യുവതി ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്നും വിരലടയാള വിദഗ്ദര്‍ തെളിവുകള്‍ ശേഖരിച്ചു. ലിഗയെ ഇവിടേയ്ക്കു കൂടിക്കൊണ്ടുവന്നവരെന്നു സംശയിക്കുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്നു കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചു. ലിഗയുടെ മരണത്തിനുപിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണു സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നു പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി. ചൂണ്ടയിടാനെന്ന വ്യാജേനെ ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും കണ്ടല്‍ക്കാടിന്‍റെ പരിസരത്ത് എത്താറുള്ളത്. ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന്‍റെ തലേന്നും ഇവര്‍ എത്തിയിരുന്നുവെന്നും കടത്തുകാരന്‍ പറഞ്ഞു. കൂടാതെ കോവളത്തു നിന്നും ചെന്തലക്കരി ഭാഗത്തേയ്ക്ക് വിദേശികളെ തോണിയില്‍ എത്തിക്കാറുണ്ടെന്നും ഇതിനു പ്രത്യേക എജന്‍റ് ഉണ്ടെന്നും കടത്തുക്കാരന്‍ പറഞ്ഞു.
ഡിഎന്‍എ ഫലം പുറത്ത്: മൃതദേഹം ലിഗയുടേത് തന്നെ
തിരുവനന്തപുരം വാഴമുട്ടത്ത് കണ്ടല്‍ക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി .എന്‍ .എ ഫലം പുറത്തു വന്നതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സഹോദരിയുടെ രക്ത സാമ്പിളുമായി താരതമ്യം ചെയ്താണ് പരിശോധന നടത്തിയത്. മൃതദേഹത്തിന്റെ പഴക്കം കാരണമാണ് പരിശോധന ഫലം വൈകിയതെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധികൃതര്‍ പറഞ്ഞു. കോടതി വഴി പരിശോധന ഫലം ഇന്നു തന്നെ പൊലീസിന് കൈമാറും. ലിഗ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന ഫോറന്‍സിക് വിദഗധരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേ സമയം കോവളത്ത് നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കാണാതായവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. യഥാര്‍ത്ഥ പ്രതിയെ പിടിക്കുന്നത് വരെ ലിഗയുടെ സഹോദരി ഇന്ത്യ വിട്ടു പോകില്ലെന്ന് പറഞ്ഞു.
മൃതദേഹം ലിഗയുടേതെന്ന് ഓട്ടോ ഡ്രൈവര്‍
ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയെ കോവളത്ത് എത്തിച്ചത് ഓട്ടോ ഡ്രൈവര്‍ ഷാജി. ഷാജി ലിഗയുമായി കോവളത്തേക്ക് പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എന്നാല്‍ ലിഗയുടെ മരണത്തില്‍ ഷാജി ദുരൂഹത ചൂണ്ടിക്കാട്ടി. ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് അവരുടേതല്ലെന്ന് ഷാജി പറഞ്ഞു. മരുതുംമൂട് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ കയറിയ അവരെ കോവളത്താണ് താന്‍ ഇറക്കിയത്. 800 രൂപ തനിക്ക് തന്നുവെന്നും ഒരു സിഗരറ്റ് പാക്കല്ലാതെ മറ്റൊന്നും അവരുട കൈയില്‍ ഉണ്ടായിരുന്നില്ലെന്നും ഷാജി പ്രതികരിച്ചു.
ലിഗയുടെ മരണം: ടൂറിസം സെക്രട്ടറി ഇല്‍സിയെയും ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ചു
തിരുവനന്തപുരം: കോവളത്ത് മരണമടഞ്ഞ ലാത്വിയന്‍ സ്വദേശി ലിഗ സ്‌ക്രോമാന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ എല്ലാ സഹായമങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ലിഗയുടെസഹോദരി ഇല്‍സിയെയും ഭര്‍ത്താവ് ആന്‍ഡ്രൂസിനേയും സന്ദര്‍ശിച്ച കേരള ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. കോവളത്ത് മരണമടഞ്ഞ വിദേശ വനിത ലിഗയുടെ സഹോദരി ഇൽസിയെ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് ഐ എ എസ് സന്ദർശിക്കുന്നു ലീഗയുടെ മരണത്തില്‍ ടൂറിസം സെക്രട്ടറിഅനുശോചനം രേഖപ്പെടുത്തി.തന്റെ സഹോദരിയുടെമൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന ഇല്‍സിയുടെ ആവശ്യം എത്രയും വേഗം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് റാണി ജോര്‍ജ് ഉറപ്പു നല്‍കി. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ടൂറിസം സെക്രറട്ടറി ഇല്‍സിയെ അറിയിച്ചു
ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി
അയര്‍ലന്‍ഡ് സ്വദേശിനി ലിഗയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ലിഗയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പാളിച്ചകളില്ലാത്ത അന്വേഷണം നടത്തി ലിഗയുടെ മരണകാരണം കണ്ടെത്താനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്നും വന്ന ഒരാള്‍ക്ക് കേരളത്തില്‍ വച്ച് ഇങ്ങനെയൊരു ദുരന്തമുണ്ടായി എന്നതാണ് കേസിലെ പ്രധാന വിഷയം. ആ ഗൗരവം ഉള്‍ക്കൊണ്ടു തന്നെയാണ് പോലീസ് ഈ കേസിനെ സമീപിച്ചിട്ടുള്ളത്. വളരെ സൂഷ്മതയോടെ ഈ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൊലീസ് പൂര്‍ത്തിയാക്കുന്നത്. ഏറ്റവും മികച്ച വിദഗദ്ധന്‍മാരുടെ സേവനമാണ് അന്വേഷണസംഘം ഉപയോഗിക്കുന്നത്. ആന്തരികാവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം ഇന്‍ക്വസ്റ്റ് നടപടികളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണസംഘത്തെ നയിക്കുന്ന ഐജി മനോജ് എബ്രഹാമുമായി നിരന്തരമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം ലിഗയുടെ സഹോദരി എലിസ സ്വാഗതം ചെയ്തു. ലിഗ ആത്മഹത്യ ചെയ്യില്ലെന്നും വാഴമുട്ടത്ത് ലിഗയ്ക്ക് ഒറ്റയ്ക്ക് എത്താന്‍ കഴിയില്ലെന്നും എലിസ ആരോപിച്ചു.
തിരുവനന്തപുരത്ത് കണ്ട അജ്ഞാത മൃതദേഹം ലിഗയുടേതെന്ന് സംശയം
തിരുവല്ലം പനത്തുറ ചേലന്തിക്കരയിലെ കണ്ടല്‍ക്കാട്ടില്‍ തലവേര്‍പ്പെട്ട നിലയില്‍ കണ്ട തിരിച്ചറിയാത്ത മൃതദേഹം കാണാതായ വിദേശവനിതയുടേതാണോ എന്ന സംശയത്തില്‍ പൊലീസ്. മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേത് തന്നെയാണെന്ന് സഹോദരി സ്ഥിരീകരിച്ചെങ്കിലും ഒപ്പമുള്ള ജാക്കറ്റും ഷൂസും അവരുടേതല്ലെന്ന് സഹോദരി ഉറപ്പിച്ചു പറഞ്ഞു. ഇതാണ് പൊലീസിനെ ഇപ്പോള്‍ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്. ഏതാണ്ട് ഒരുമാസം പഴക്കമുള്ള മൃതദേഹമാണ് ഇപ്പോള്‍ കണ്ടല്‍ക്കാട്ടില്‍നിന്ന് കണ്ടെത്തിയിരിക്കുന്നത്. തലവേര്‍പെട്ട് കിടക്കുന്നതിനാല്‍ കൊലപാതകമായിരിക്കുമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ലിഗയെ കാണാതായതിനാല്‍ ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും ലിത്വാനയിലേക്ക് മടങ്ങാതെ ഇവിടെതന്നെ തുടരുകയായിരുന്നു. കണ്ടല്‍ക്കാട്ടില്‍ അജ്ഞാത മൃതദേഹം കിടക്കുന്നതായി പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയതാണ് ബന്ധുക്കള്‍. അപ്പോഴാണ് ലിഗയുടെ വസ്ത്രം തിരിച്ചറിഞ്ഞതും ജാക്കറ്റും ഷൂസും മറ്റാരുടെയോ ആണെന്ന് പൊലീസിനോട് പറഞ്ഞതും. മൃതദേഹം ലിഗയുടേത് തന്നെയാണോ എന്ന സ്ഥിരീകരിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ നടത്തുന്നുണ്ട്. കണ്ടല്‍ക്കാട്ടില്‍നിന്ന് കണ്ടെത്തിയ മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹത്തിന് സമീപത്ത് നിന്നും മൂന്ന് സിഗരറ്റ് കൂടുകള്‍, ലൈറ്റര്‍, കുപ്പിവെള്ളം തുടങ്ങിയവ പൊലീസിന് ലഭിച്ചിട്ടുണ്ട്. ... Read more