Tag: kuwait
Emirates to deploy its latest Boeing 777-300ER to Riyadh and Kuwait
In a move to offer a range of experiences and greater choice for its customers travelling for business and leisure, Emirates will be operating its latest Boeing 777-300ER aircraft fitted with the ‘Game Changer’ First Class suites from Dubai to Riyadh starting from 16 April 2019 and Kuwait starting from 1 June 2019. “The Kingdom of Saudi Arabia and Kuwait will be the first countries in the Middle East and GCC to be served by the latest Emirates Boeing 777 aircraft featuring fully -enclosed private suites inspired by luxury automaker Mercedes-Benz. Deploying the newest Boeing 777 to both Riyadh and ... Read more
Kuwait International Airport temporarily suspends air traffic
Photo Courtesy: Emirates24/7 Operations at Kuwait International Airport have come to a halt as weather conditions remain unstable and heavy downpour continues. “All flights departing from Kuwait international airport are suspended ‘Precautionary’, and arriving flights will be redirected to Dubai international airport, Bahrain international airport and Dammam airport” the Kuwaiti civil aviation said in a statement by state news agency KUNA. Photo Courtesy: Emirates 24/7 Flights were redirected to Saudi Arabia’s Dammam and Riyadh airports, and to Bahrain’s airport as well. The volatility in weather conditions is expected to continue until Friday, the report said. Kuwait is currently witnessing unstable weather ... Read more
Oman commences five-city tourism roadshow
Oman’s Ministry of Tourism (MoT) has commenced its multi-city roadshow on October 7, beginning with Qatar’s capital Doha. The Tourism Ministry is also conducting mobile promotional workshops during the five-city roadshow. The workshops, set to take place in Kuwait, Jeddah, Riyadh and Dubai as well. The roadshows and workshops will be attended by Omani tourism companies including Oman Air and SalamAir. The ministry has coordinated with its representative offices to invite about 100 tourist companies and institutions, in addition to the local media in the host countries. Introductory and promotional presentations will be made about tourism potential, services and products in the ... Read more
Kuwait emir opens new airport terminal
Kuwait International Airport has opened a new terminal building (T4) with an aim to increase capacity to 25 million passengers by 2022. Kuwait Emir Sheikh Sabah Al Ahmad Al Jaber Al Sabah launched the new terminal earlier this week. T4, which was planned and built within two years, is a 14-gate facility which is designed to handle an extra 4.5 million passengers annually. “Passenger numbers are expected to each 40 million annually by 2037, creating annual income of no less than $800 million and about 40,000 jobs,” Sheikh Salman Sabah Al-Salem Al-Humoud Al-Sabah, director general of the country’s civil aviation authority. The new ... Read more
കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് കര്‍ശന നിബന്ധനകള്‍
വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് കുവൈത്ത് ഗതാഗതമന്ത്രാലയം നിബന്ധനകള്‍ കര്‍ശനമാക്കുന്നു. രാജ്യത്ത് വാഹനത്തിരക്ക് വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് ജനറല്‍ ട്രാഫിക് വിഭാഗം കര്‍ശനമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രധാനമായും മൂന്നു നിബന്ധനകളാണുള്ളത്. സര്‍വകലാശാലാ ബിരുദം വേണം, കുറഞ്ഞത് 600 ദിനാര്‍ മാസശമ്പളം വേണം, ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുവൈത്തില്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷമെങ്കിലും താമസിച്ചിരിക്കണം എന്നിവയാണവ. അര്‍ഹതയില്ലാത്തവരുടെ അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ല എന്ന കര്‍ശന നിര്‍ദേശമാണ് ഗതാഗതവിഭാഗം ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച്, അനര്‍ഹരായ 1400 വിദേശികളുടെ ലൈസന്‍സ് ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ടാക്സി ൈഡ്രവര്‍മാരാണെങ്കിലും നിബന്ധനകളില്‍ ഇളവില്ലെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. രാജ്യത്ത് നിലവിലുള്ള ടാക്സികളുടെ എണ്ണം കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം.
30 തികയാത്ത ബിരുദധാരികള്‍ക്ക് കുവൈത്തില്‍ വിസ അനുവദിക്കില്ല
ജൂലായ് ഒന്നുമുതല്‍ കുവൈത്തില്‍ 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി വരുന്നവര്‍ക്ക് പ്രായം ബാധകമായിരിക്കില്ല. യുവാക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റോടെ കുവൈത്തില്‍ എത്തിയാല്‍ മതിയെന്നാണ് തീരുമാനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉടനെ തൊഴില്‍തേടിയെത്തുന്നവര്‍ ഒരു മുന്പരിചയവുമില്ലാതെ തൊഴിലിടം പരിശീലനകേന്ദ്രമായി ഉപയോഗിക്കുകയാണ്. രാജ്യത്തിനുവേണ്ടത് തൊഴില്‍പരിചയവും വിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണെന്നും അതോറിറ്റി വിലയിരുത്തി. രാജ്യത്തെ തൊഴില്‍ശക്തിയില്‍ വലിയ അന്തരമാണ് വിദേശികളും സ്വദേശികളും തമ്മിലുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയത്.
ജെറ്റ് എയര്‍വെയ്സില്‍ ബാഗേജ് നിരക്കില്‍ ഇളവ്
കുവൈത്തില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള ബാഗേജ് നിരക്കുകളില്‍ ഇളവു വരുത്തി. മാംഗളൂരു, കോഴിക്കോട്, കൊച്ചി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കുള്ള ബാഗേജ് നിരക്കില്‍ ഇളവു വരുത്തിയതായി ജെറ്റ് എയർവെയ്സ് കുവൈത്ത് മാനേജർ ബിബിൻ ബാലകൃഷ്ണൻ അറിയിച്ചു. ഇക്കോണമിയിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്ക് 35കിലോയും മറ്റു നിരക്കിലുള്ളവയ്ക്ക് 40 കിലോയും ബാഗേജ് അലവൻസ് അനുവദിച്ചു.നിലവിൽ എല്ലാ നിരക്കുകാർക്കും 30കിലോയാണ് ബാഗേജ് അനുവദിക്കുന്നത്. അധിക ബാഗേജ് നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ ഒരു കിലോഗ്രാം അധിക ബാഗേജിന് ഏഴു ദിനാർ ഈടാക്കുന്നുണ്ട്. പുതിയ നിരക്കനുസരിച്ച് അഞ്ച് കിലോഗ്രാം അധിക ബാഗേജിന് 11 ദിനാറും 10കിലോഗ്രാമിന് 14 ദിനാറും 15 കിലോഗ്രാമിന് 24 ദിനാറും 20 കിലോഗ്രാമിന് 28 ദിനാറുമാകും നിരക്ക്.
മദീനയിലേക്ക് പുതിയ സര്‍വീസാരംഭിച്ച് ജസീറ എയര്‍വേസ്
റമദാനോടനുബന്ധിച്ച് ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയര്‍വേസ് സൗദിയിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു. കുവൈത്തില്‍ നിന്നുള്ള തീര്‍ഥാടകരെ ലക്ഷ്യമാക്കിയാണ് മദീനയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. ആഴ്ച്ചയില്‍ മൂന്ന് സര്‍വീസുകളാണ് മദീനയിലേക്ക് നേരിട്ട് ഉണ്ടാവുകയെന്ന് ജസീറ സി ഇ ഒ രോഹിത് രാമചന്ദ്രന് പറഞ്ഞു. ഏപ്രില്‍ 30 വരെ ചൊവ്വ, വ്യാഴം, ശനി, ദിവസങ്ങളില്‍ കുവൈത്തില്‍ നിന്ന് രാവിലെ 6.15ന് പുറപ്പെട്ട് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എട്ടു മണിക്ക് എത്തുകയും തിരിച്ച് മദീനയില്‍ നിന്ന് 8.45ന് പുറപ്പെട്ട് 10.30ന് കുവൈത്തില്‍ എത്തുകയും ചെയ്യുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. മേയ് ഒന്ന് മുതല്‍ ഒക്ടോബര്‍ 27 വരെ തിങ്കള്‍, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ കുവൈത്തില്‍ നിന്ന് രാവിലെ 10.15ന് പുറപ്പെട്ട് 12ന് മദീനയില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. റമദാനോടനുബന്ധിച്ച് മേയ് 16 മുതല്‍ ജൂണ്‍ ആറു വരെ ത്വാഇഫയിലേക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി. ശനി ഒഴികെയുള്ള ... Read more
കുവൈത്തില്‍ ഏര്‍പ്പാടാക്കിയ പണമിടപാട് നികുതി തള്ളിയേക്കും
വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളിയേക്കും. ഇങ്ങനെയൊരു നിയമം നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പാര്‍ലമെന്റ് നിയമ കാര്യസമിതിയുടെ നിലപാട്. എന്നാല്‍ കരട് ബില്ലിന് അനുമതി നല്കിയ ധനകാര്യ സമിതി ഭരണഘടനാപരമായി ഒരു തടസ്സവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പുതിയ നിയമം നടപ്പാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം എത്തിക്കല്‍ തുടങ്ങിയ വിപരീത പ്രവൃത്തികള്‍ക്ക് സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ സമിതിയിലെ അംഗങ്ങള്‍ പറയുന്നത്. ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത് ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന് നിയമകാര്യ സമിതി ചെയര്മാന് ഹുമൈദി അല്‍ -സുബായി പറഞ്ഞു. ഇതുസംബന്ധിച്ച വ്യക്തമായ ധാരണയിലെത്തിയിട്ടില്ല. ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നതിന് മുമ്പ് വിശദമായ പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും അല്‍ ഹുമൈദി പറഞ്ഞു. പാര്‍ലമെന്റിന്റെ സുപ്രധാനസമിതികള്‍ ഇക്കാര്യത്തില്‍ രണ്ടു തട്ടിലായതോടെ സര്‍ക്കാര്‍ നിര്‍ദേശം തള്ളാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. പണമിടപാടില്‍ നികുതി ഏര്‍പ്പെടുത്തതില്‍ രാജ്യത്തെ വിവിധ ധനഇടപാട് സ്ഥാപനങ്ങളും മണി ... Read more
കുവൈത്തില്‍ പ്രവാസികൾ പണമിടപാടിന് നികുതി നല്‍കണം
കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു. സഫാ അൽ ഹാഷിം എം.പിയാണ് വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചത്. ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരുത്തും. 99 ദിനാര്‍ വരെയുള്ള ഇടപാടിന് ഒരു ശതമാനം നികുതിയും 100 മുതല്‍ 299 ദിനാര്‍ വരെയുള്ള ഇടപാടിന് രണ്ട് ശതമാനവും 300 മുതല്‍ 499 വരെയുള്ളതിന് മൂന്ന് ശതമാനം, 500നും അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് അഞ്ച് ശതമാനവും നികുതി ഈടാക്കാനാണ് നിര്‍ദേശം. ഈ നികുതി സെന്‍ട്രല്‍ ബാങ്ക് പിരിച്ചെടുത്ത് ധനകാര്യ മന്ത്രാലയത്തിന് കൈമാറണം. നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഇടപാട് നടത്തുന്ന പണത്തിന്റെ ഇരട്ടി തുക പിഴയായും നല്‍കണമെന്നാണ് ... Read more
ടാക്സി ലൈസൻസ് ഇല്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയാല്‍ നാടുകടത്തും
ടാക്സി ലൈസൻസ് ഇല്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിക്കൊണ്ടുപോകുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ടാക്സി ലൈസന്‍സ് ഇല്ലാത്തവരെയും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദേശികളെയുമാണു നാടുകടത്തുകയെന്നു ഗതാഗതവിഭാഗം ആക്ടിങ് അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ഷുവൈഇ അറിയിച്ചു. ഡ്രൈവിങ് ലൈസൻസ് സമ്പാദിക്കുന്ന പലരും ഗതാഗതസംസ്കാരത്തെക്കുറിച്ചു ബോധവാന്മാരാകുന്നില്ല എന്ന അവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗത സംസ്കാരത്തെക്കുറിച്ചു ബോധവൽക്കരണത്തിനു മന്ത്രാലയം ശ്രമിക്കുന്നുണ്ട്. അതേസമയം ഈജിപ്തുകാർക്കു 330000 ഡ്രൈവിങ് ലൈസൻസ് നൽകിയെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. ഡ്രൈവിങ് ലൈസൻസുള്ള 196000 ഈജിപ്തുകാരാണ് കുവൈത്തിൽ ഉള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കുവൈത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാന്‍ പുതിയ മാര്‍ഗങ്ങള്‍
വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് സ്വീകരിക്കാൻ പുതിയ മാർഗങ്ങൾ കുവൈത്ത് മന്ത്രാലയം പരിഗണിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ജൂലൈ 27ന് അവസാനിക്കാനിരിക്കെയാണ് പുതിയ മാർഗങ്ങൾ പരിഗണിക്കുന്നത്. ഇൻഷുറൻസ് ഫീസ് അടയ്ക്കാതെ വിദേശികൾക്ക് ഇഖാമ പുതുക്കാൻ കഴിയില്ല. ഇഖാമ കാലാവധി അവസാനിക്കുന്നവർക്ക് പുതുക്കാനാകാതെ വന്നാൽ അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യവും ഉണ്ടാകും. അതൊഴിവാക്കാനാണ് പുതിയ മാർഗം കണ്ടെത്താനുള്ള ശ്രമം ത്വരിതപ്പെടുത്തുന്നത്. ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കുന്നതിന് കമ്പനിയെ കണ്ടെത്താൻ പുതിയ ടെൻഡർ, ഇൻഷുറൻസ് ഫീസ് സ്വീകരിക്കാൻ ആഭ്യന്തരമന്ത്രാലയത്തെ ചുമതലപ്പെടുത്തൽ, ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി കമ്പനി മുഖേന ഫീസ് സ്വീകരിക്കൽ എന്നിവയാണ് പരിഗണനയിലുള്ള മാർഗങ്ങൾ. നിലവിലുള്ള കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അല്ലാത്തപക്ഷം കരാർ കാലാവധി കഴിഞ്ഞ കമ്പനി ഹെൽത്ത് ഇൻഷുറൻസ് ഫീസ് സ്വീകരിക്കില്ല.
Bronze Age artefacts unearthed in Kuwait
Photo Courtesy: KUNA Kuwait’s National Council for Culture, Arts and Letters (NCCAL) has discovered tens of cemeteries and engraved items belonged to the Bronze Age from a popular eastern resort on the shores of the Arabian Gulf. The new discoveries are reminiscent of a Bronze Age culture, known as ‘Um Al Nar’, that existed around 2500 BC in the area of modern-day United Arab Emirates and northern Oman. The area was once a vibrant trade zone that linked vast civilisations across eastern Saudi Arabia, said he director of NCCAL’s department of antiquities and museums, Sultan Al Duweish. “The rare findings are ... Read more
വിനോദ സഞ്ചാര മേഖലയിൽ കൈകോര്‍ത്ത് ഖത്തറും കുവൈത്തും
വിനോദസഞ്ചാര മേഖലയിൽ വളർച്ചയും വികസനവും ലക്ഷ്യമാക്കി ഖത്തർ ടൂറിസം അതോറിറ്റിയും കുവൈത്ത് വിനോദസഞ്ചാര മേഖലയെ പ്രതിനിധീകരിച്ച് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഖത്തർ ടൂറിസം അതോറിറ്റി ആക്ടിംഗ് ചെയർമാൻ ഹസൻ അൽ ഇബ്റാഹീമും കുവൈത്ത് ടൂറിസം അണ്ടർ സെക്രട്ടറി ജാസിം അൽ ഹബീബും കുവൈത്ത് സിറ്റിയിലെ ടൂറിസം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഖത്തറിനും കുവൈത്തിനും ഇടയിലുള്ള സഹകരണം പ്രത്യേകിച്ചും വിനോദസഞ്ചാരമേഖലയിൽ ശക്തമാക്കാൻ ഈ കരാർ കൂടുതൽ പ്രയോജനം ചെയ്യുമെന്ന് ഹസൻ അൽ ഇബ്റാഹിം പറഞ്ഞു. ഖത്തർ ജനതയുടെ ഹൃദയത്തിൽ കുവൈത്തിന് പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാര മേഖലയിലെ ആസൂത്രണവും വികസനവുമായി ബന്ധപ്പെട്ട് അനുഭവ സമ്പത്തും വിവരങ്ങളും കൈമാറുന്നതിലൂടെ ഖത്തറിനും കുവൈത്തിനും ഇടയിൽ ദീർഘകാലാടിസ്ഥാനത്തിൽ സഹകരണം ശക്തമാകാന്‍ സാധ്യതയുണ്ട്. ധാരണാപത്രത്തിെൻറ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാലം ആസ്വദിക്കാൻ ഖത്തർ–കുവൈത്ത് പൗരന്മാരെ ക്ഷണിക്കുകയും ഇരുരാജ്യങ്ങളും സംയുക്തമായി ടൂറിസം മേഖലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. വിനോദ ... Read more
ഗള്‍ഫ് എയര്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു
ഗള്‍ഫ് എയര്‍ കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതല്‍ ദിവസവും രണ്ട് സര്‍വീസ് കോഴിക്കോട്ടേക്കും ഒരു സര്‍വീസ് തിരിച്ചുമാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ബഹറൈന്‍ വഴിയാണ് എല്ലാ സര്‍വീസുകളും. കുവൈത്തില്‍ നിന്ന് വൈകിട്ട് മൂന്നിന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് എത്തുന്നതാണ് ആദ്യ സര്‍വീസ്. രണ്ടാമത്തെ സര്‍വീസ് കുവൈത്തില്‍ നിന്ന് വൈകിട്ട് 6.20ന് പുറപ്പെട്ട് പുലര്‍ച്ചെ നാലിന് എത്തും. കോഴിക്കോട്ട് നിന്ന് കുവൈത്തിലേക്കുള്ള വിമാനം ദിവസവും പുലര്‍ച്ചെ 4.50ന് പുറപ്പെട്ട് രാവിലെ 10.40ന്എത്തും.