Tag: Kuthiran tunnel
കുതിരാൻ കുതിരുന്നു; ആശങ്ക സൃഷ്ടിച്ചു മണ്ണിടിച്ചിൽ
കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ. തുരങ്കത്തിന്റെ സുരക്ഷയിൽ ആശങ്കയുണർന്നു.തുരങ്കത്തിന്റെ കിഴക്കു ഭാഗത്താണ് അപകട ഭീഷണിയുയർത്തി മണ്ണിടിച്ചിൽ തുടരുന്നത്. കനത്ത മഴയിൽ രാവിലെ മുതലായിരുന്നു മണ്ണിടിച്ചിൽ. മണ്ണിടിച്ചിൽ തടയാൻ മുകള്‍ഭാഗത്തായി കോൺക്രീറ്റ് കെട്ടിയ ഭാഗം തുരങ്കത്തിന് മുകളിലേക്ക് ഇടിഞ്ഞു വീണു. സംഭവത്തെത്തുടർന്ന് ദേശീയപാതാ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതി വിലയിരുത്തി. എഡിഎം ലതികയുടെ നേതൃത്വത്തിലും സ്ഥിതി അവലോകനം ചെയ്തു.
കുതിരാൻ ‘കുപ്പിക്കഴുത്തി’ൽ തന്നെ; തുരങ്കം തുറക്കുന്നത് വൈകും
ചിത്രം; ശ്യാം ചെമ്പകം രൂക്ഷമായ ഗതാഗതക്കുരുക്കു നേരിടുന്ന തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാൻ തുരങ്കം തുറക്കാൻ ഇനിയും വൈകും. വനംമന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുള്ള അപേക്ഷപോലും ദേശീയപാതാ അധികൃതർ സമർപ്പിച്ചിട്ടില്ല. നിലവിൽ ഒരു തുരങ്കത്തിലൂടെ ഗതാഗതം അനുവദിക്കത്തക്ക രീതിയിൽ പണി പൂർത്തിയായിക്കഴിഞ്ഞു. പ്രവേശനഭാഗങ്ങളിലുള്ള പാറകൾക്ക് മുകളിലുള്ള മണ്ണും അടർന്നുവീഴാനിടയുള്ള പാറകളും നീക്കംചെയ്താൽ ഇത് തുറക്കാൻ കഴിയും. നിർമാണപരിധിയിൽ ഉൾപ്പെടാത്ത വനഭൂമിയായതിനാൽ ഇതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. ചിത്രം; ശ്യാം ചെമ്പകം ഇക്കാര്യത്തിൽ നടപടി വേഗത്തിലാക്കാൻ തൃശ്ശൂർ ജില്ലാ കളക്ടറുടെ തീരുമാനം വന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ദേശീയപാതാ അധികൃതർ വനംവകുപ്പിന് അപേക്ഷ സമർപ്പിച്ചില്ല. ഇത്തരത്തിൽ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് പീച്ചി വൈൽഡ് ലൈഫ് വാർഡൻ എ.ഒ. സണ്ണി വ്യക്തമാക്കി. ദേശീയപാതാ അധികൃതർ ഓൺലൈൻ ആയി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ പരിഗണിക്കേണ്ടത് കേന്ദ്ര വനംമന്ത്രാലയത്തിലെ ഉന്നതാധികാരസമിതിയാണ്. പുതുതായി സർവേ നടത്തി വേണം അനുമതി നൽകാൻ. സമയമെടുക്കുന്ന നടപടിക്രമമാണിത്. മൂന്നുമാസംമുമ്പ് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിൽ ഇതിനകം തുരങ്കത്തിലൂടെ ... Read more
കുതിരാന്‍ കുടുങ്ങിയിട്ട് അമ്പതു നാള്; തുരങ്കത്തില്‍ ക്രിക്കറ്റ് കളി
ദേശീയപാത കുതിരാനില്‍ ഇരട്ടക്കുഴല്‍ തുരങ്കനിര്‍മാണം നിലച്ചിട്ട് അമ്പതു ദിവസമാകുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധി കാരണം ഫെബ്രുവരി 24-നാണ് തുരങ്കനിര്‍മാണം നിര്‍ത്തിയത്. മൂന്നരക്കോടി രൂപയുടെ ശമ്പളക്കുടിശ്ശികയെത്തുടര്‍ന്ന് തൊഴിലാളികളാണ് പണിമുടക്ക് തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം നിര്‍മാണം പൂര്‍ത്തിയായ ഒന്നാമത്തെ തുരങ്കത്തിലൂടെ ട്രയല്‍ റണ്‍പോലും നടത്താന്‍ നിര്‍മാണക്കമ്പനിക്ക് സാധിച്ചില്ല. ഇവിടെ ഇപ്പോള്‍ കുട്ടികള്‍ ക്രിക്കറ്റ് കളിക്ക് ഉപയോഗിക്കുകയാണ്. ദേശീയപാത കരാര്‍ കമ്പനിക്ക് ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ നല്‍കുന്നത് നിര്‍ത്തിയതുമുതലാണ് പ്രതിസന്ധി രൂക്ഷമായത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഇക്കൊല്ലം മഴക്കാലത്തും കുതിരാനില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് ദുരിതയാത്രയായിരിക്കും. അഗ്നിരക്ഷാവിഭാഗം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരമുള്ള നിര്‍മാണങ്ങളാണ് പ്രധാനമായും ഒന്നാമത്തെ തുരങ്കത്തില്‍ ഇനി ചെയ്യാനുള്ളത്. നനടപ്പാതയിലെ കൈവരി പൂര്‍ത്തീകരിക്കുക, പവര്‍ സ്റ്റേഷന് സ്ഥാപിക്കുക തുടങ്ങിയ ജോലികളും തുരങ്കനിര്‍മാണക്കമ്പനി ചെയ്യണം. ഇതിനുശേഷം തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗത്ത് റോഡിലേക്കായി അടര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകള്‍ പൊട്ടിച്ചുനീക്കണം. ഇത് കെ.എം.സി.യാണ് ചെയ്യേണ്ടത്. ഇത്രയും പണി പൂര്‍ത്തിയായെങ്കില്‍ മാത്രമേ ട്രയല്‍ റണ്‍ നടത്താന്‍ കഴിയൂ. രാപകല്‍ നിര്‍മാണം നടത്തിയാല്‍പോലും ഇത് പൂര്‍ത്തീകരിക്കാന്‍ നാല്പത്തഞ്ച് ... Read more
കുതിരാൻ വരെ പോയാലോ? തുരങ്കവും കാണാം … വിസ്മയക്കാഴ്ചകളും നുകരാം
തൃശൂർ -പാലക്കാട് ദേശീയപാതയിൽ വടക്കാഞ്ചേരിക്ക് സമീപമാണ് വിസ്മയം തീർക്കുന്ന കുതിരാൻ തുരങ്കം