Tag: kuruva island
Kuruva Island reopens to 1,150 peoples daily
After a long two-year hiatus, Kurvua Island is set to reopen to tourists from April 10. Five eco-tourism centers, including Kuruva, which were closed due to complaints from environmental groups, will be reopened in Wayanad. Kuruva Island, located on the east bank of the Kabini River, is one of the busiest tourist destinations in Wayanad. Learn about the number of people who can visit Kuruva Island each day, admission time, entrance fees, and things to look out for. Kuruva Island is a group of about 150 small islands spread over an area of 950 acres. It is also one of ... Read more
കുറുവ ദ്വീപിലെ സന്ദര്‍ശകരുടെ എണ്ണം കൂട്ടി
കുറുവ ദ്വീപിലെ ഒരു ദിവസത്തെ സന്ദര്‍ശകരുടെ എണ്ണം 950 ആയി. ദിവസേന 3000 പേരെത്തുന്ന ദ്വീപില്‍ സന്ദര്‍ശകരുടെ എണ്ണം 400 ആയി പരിമിതപ്പെടുത്താനായിരുന്നു തീരുമാനം. കുറുവദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കു പരിസ്ഥിതിയെ ബാധിക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗണ്യമായി സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രദേശവാസികളും, സമരസമിതിയും മുന്നോട്ട് വന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സീസണില്‍ കുറുവാ ദ്വീപ് തുറന്നതിനുശേഷം പാല്‍വെളിച്ചം, പാക്കം ഭാഗത്തുനിന്ന് 200 പേര്‍ക്ക് വീതമാണ് പ്രവേശനം നല്‍കിയിരുന്നത്.
കുറുവാ ദ്വീപില്‍ ചങ്ങാട സവാരി തുടങ്ങി
കുറുവ ദ്വീപ് ചുറ്റിക്കാണാന്‍ സഞ്ചാരികള്‍ക്ക് ചങ്ങാട സവാരി ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളാല്‍ ദുരിതത്തിലായ സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ സവാരി. കുറുവയുടെ സൗന്ദര്യം പുറമെ നിന്നെങ്കിലും നുകരുക എന്ന ലക്ഷ്യത്തോടെയാണ് ഡിടിപിസിയുടെ പ്രവേശന കവാടത്തില്‍ ചങ്ങാട സവാരി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും കാലം ചങ്ങാടം ഉപയോഗിച്ചിരുന്നത് ഇതേ ചങ്ങാടം ഉപയോഗിച്ച് തന്നെയാണ് പുഴയിലൂടെ അര മണിക്കൂര്‍ നീണ്ട് നില്ക്കുന്ന സവാരി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ചങ്ങാടത്തിന് ഈടാക്കുന്ന 30 രൂപയാണ് സവാരിക്കും ഈടാക്കുന്നത്. ദ്വീപിനോട് ചേര്‍ന്ന് ചങ്ങാടം നിര്‍ത്തിയിട്ട് കുറുവയെ ആസ്വദിക്കാനും ഫോട്ടോയെടുക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 20നും 25നും ഇടയില്‍ ആളുകള്‍ക്കാണ് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുക. രാവിലെ 9 മുതല്‍ 4.30 വരെ സവാരി നടത്താം. പുതിയ സംവിധാനം വിനോദസഞ്ചാരികള്‍ക്ക് വലിയ ആശ്വാസമാണ്. പുഴയില്‍ ചങ്ങാടത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവം നല്‍കും. ചങ്ങാട സവാരിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഒ ആര് കേളു എംഎല്‍എ നിര്‍വ്വഹിച്ചു. ... Read more
സഞ്ചാരികള്‍ക്ക് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി കുറുവ ദ്വീപ്
കുറവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ ടോക്കണ്‍ ലഭിക്കണമെങ്കില്‍ ആധാര്‍കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയതായി കുറുവ ഡിഎംസി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. കുറുവ ദ്വീപിന്റെ സംരക്ഷണത്തിന് വേണ്ടി സന്ദര്‍ശകരുടെ എണ്ണം 400ആയി നിയന്ത്രണം എര്‍പ്പെടുത്തിയിരുന്നു. പാല് വെളിച്ചം ഭാഗത്തുള്ള കുറുവ ഡിഎംസിയുടെ കൗണ്ടറില്‍ നിന്ന് രാവിലെ 6 മുതല്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍, ടോക്കണ്‍ സംവിധാനം വ്യാപകമായി ചിലര്‍ ദുര്‍വിനിയോഗം ചെയ്തതോടെയാണ് തിരിച്ചറയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ടോക്കണ്‍ എടുക്കുന്ന സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് അനുവദിക്കയുള്ളു. ഇടവേളക്ക് ശേഷം 2017 ഡിസംബര്‍ 16 മുതലാണ് സഞ്ചാരികള്‍ കുറവയില്‍ വീണ്ടും പ്രവേശനം അനുവദിച്ചത്. പ്രവേശനത്തിന് നിയന്ത്രണം എര്‍പ്പെടുത്തിയാണ് കുറവ ദ്വീപ് സഞ്ചാരികള്‍ക്ക് വനംവകുപ്പ് തുറന്ന് കൊടുത്തത്. പാക്കം ചെറിയമല ഭാഗത്ത് വനം വകുപ്പിന്റെ കീഴിലും പാല് വെളിച്ചം ഭാഗത്ത് ഡിടിപിസിയുടെ കീഴിലുള്ള കുറുവ സിഎംസിയുമാണ് സന്ദര്‍ശകരെ ദ്വീപില്‍ പ്രവേശിക്കുന്നത്. രണ്ട് ഭാഗത്തുമായി 400 ... Read more
പാക്കം: കാടിനുള്ളിലെ ഗോത്ര ഗ്രാമം
ഇടതൂര്‍ന്ന വനത്തിന് നടുവിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടുപോകുന്ന പാത അവസാനിക്കുന്നത് പാക്കം ഗ്രാമത്തിലാണ്. വയനാട്ടിലെ ഗോത്ര കുടുംബങ്ങളുടെ സ്വന്തം നാടായി ഈ ഗ്രാമത്തെ വിശേഷിപ്പിക്കാം. പുല്ലുമേഞ്ഞ ചെറിയ കുടിലുകളും ചായക്കടകളുമുള്ള ഉള്‍പ്രദേശം. ഒരിക്കല്‍ വയനാടെന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പാക്കം. പുരാതനമായ പാക്കം കോട്ടയുടെ കവാടത്തില്‍ നിന്നും ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഐതിഹാസികമായ ഇന്നലെകള്‍ തെളിയും. കാട്ടുചോലകള്‍ കടന്ന് കുത്തനെയുള്ള കയറ്റം കയറി കാടിന്റെ അകത്തളത്തില്‍ കാലത്തെ തോല്‍പ്പിക്കുന്ന കോട്ട കാണാം. പുല്‍പ്പള്ളിയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ കുറുവ ദ്വീപ് റോഡിലൂടെയും മാനന്തവാടി പുല്‍പ്പള്ളി റോഡില്‍ പതിനെട്ട് കിലോമീറ്ററും സഞ്ചരിച്ചാല്‍ പാക്കമെത്താം. അഞ്ചുകിലോമീറ്ററോളം കാടിനുള്ളിലൂടെ നടന്നുവേണം ഇവിടെയെത്താന്‍. കുറുവദ്വീപിന്റെ കരയില്‍ ഏക്കര്‍കണക്കിന് ഗന്ധകശാല പാടങ്ങളെ മുറിച്ചു കടന്നാല്‍ ചെറിയ മലയിലെ ആദിവാസികളുടെ സങ്കേതമായി. ഒരുഭാഗത്ത് നിറഞ്ഞ് തുളുമ്പി കുറവയുടെ കൈവഴികള്‍ ഒഴുകി അകലുന്നു. അനേകം ചെറിയ ദ്വീപുകളുടെ കാഴ്ചയുള്ള കുന്നിലേക്ക് കാടിനിടയിലൂടെ നടവഴിയുണ്ട്. കോളനിയില്‍ നിന്നും ആരെയെങ്കിലും കൂട്ടി മാത്രമേ ഈ കോട്ടയിലേക്ക് പോകാന്‍ ... Read more
കുറുവയിലേക്ക് പോകുന്നവര്‍ ജാഗ്രതൈ: അപകടമുണ്ടായാല്‍ പെട്ടതു തന്നെ
കല്‍പ്പറ്റ: കുറുവ ദ്വീപ് അടക്കം കല്‍പ്പറ്റ,മേപ്പാടി തുടങ്ങിയവക്ക് സമീപമുള്ള വനങ്ങളിലേക്ക് യാത്ര പോകുന്നവര്‍ ജാഗ്രതൈ. സൗത്ത് വയനാട് വനം ഡിവിഷന്റെ പരിധിയിൽ ഇക്കോ ടൂറിസം നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ല. ഇതോടെ ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ലാതായി. മുമ്പ് ഇക്കോ ടുറിസം കേന്ദ്രത്തിൽ അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടുമില്ല.. 2012 നവംബർ 13ന് വനം വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ഇതു സംബന്ധിച്ച് കത്ത് നൽകിയിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന്റെ 2012-2013 മുതൽ 2021-22 വരെയുള്ള വർക്കിങ്ങ് പ്ലാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രലായം അംഗീകരിച്ചത് ഇക്കോ ടൂറിസം ഒഴിവാക്കിയാണ്.1980 ലെ വന സംരക്ഷണ നിയമ പ്രകാരമാണ് ഇക്കോ ടൂറിസത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. വനം വകുപ്പിൽ നടപ്പിലാക്കുന്ന പദ്ധതികൾ വർക്കിങ്ങ് പ്ലാനിൽ ഉൾപ്പെടുത്തി മുൻകൂർ നൽകി കേന്ദ്ര വനം പരിസ്ഥിതി ... Read more