Tag: kumarakam tourism
കുമരകം- ആലപ്പുഴ എസി ബോട്ട് യാത്രയ്ക്ക് സജ്ജം
വിനോദസഞ്ചാര കേന്ദ്രമായ കുമരകത്തുനിന്നു സഞ്ചാരികള്‍ക്ക് ഇനി ഒരു മണിക്കൂര്‍കൊണ്ടു ജലമാര്‍ഗം ആലപ്പുഴയില്‍ എത്താം. ജലഗതാഗത വകുപ്പിന്റെ 120 യാത്രക്കാര്‍ക്കു കയറാവുന്ന എസി ബോട്ടാണ് വേമ്പനാട്ടുകായലിലൂടെ ആലപ്പുഴയില്‍ എത്തുന്നത്. വൈക്കത്തുനിന്നു കൊച്ചിയിലേക്കു ജലഗതാഗത വകുപ്പിന്റെ മറ്റൊരു എസി ബോട്ടും സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തും. സംഘമായി യാത്രചെയ്യുന്നവരെ ലക്ഷ്യമിട്ടാണു പുതിയ സര്‍വീസ്. ബോട്ടിന്റെ സീറ്റിനനുസരിച്ചു സഞ്ചാരികള്‍ ഉണ്ടാവണം. നിരക്കു സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. എല്‍ഡിഎഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു സര്‍വീസ് തുടങ്ങാനാണ് ഉദ്ദേശ്യം. സഞ്ചാരികള്‍ കുമരകം ബോട്ട് ജെട്ടിയില്‍നിന്നു ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ കയറി മുഹമ്മയില്‍ എത്തിയശേഷം അവിടെനിന്നു ബസില്‍ ആലപ്പുഴയിലേക്കു പോകുകയാണിപ്പോള്‍. മുഹമ്മയില്‍നിന്നു ബസ് ഉടന്‍ കിട്ടിയാല്‍ത്തന്നെ കുമരകം – ആലപ്പുഴ യാത്രയുടെ ആകെ സമയം ഒന്നര മണിക്കൂറാണ്. കുമരകത്തുനിന്നു ബോട്ടില്‍ കയറിയാല്‍ മറ്റു തടസ്സമില്ലാതെ നേരെ ആലപ്പുഴയില്‍ എത്താമെന്നതാണു പുതിയ സര്‍വീസിന്റെ നേട്ടം. ജലഗതാഗത വകുപ്പിന്റെ ‘സീ പാതിരാമണല്‍’ ടൂറിസം പദ്ധതിയും ഉടന്‍ തുടങ്ങും. കുമരകത്തുനിന്നു കായലിലൂടെ യാത്രചെയ്തു പാതിരാമണല്‍, തണ്ണീര്‍മുക്കം, ... Read more
കുമരകത്തെ ടൂറിസം വികസനത്തിന് 200 കോടി
സംസ്ഥാന സർക്കാർ കുമരകത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ 200 കോടി രൂപ വരെ ഫണ്ട് അനുവദിക്കാമെന്നു കേന്ദ്രമന്ത്രി അൻഫോൻസ് കണ്ണന്താനത്തിന്റെ വാഗ്ദാനം. കുമരകത്തെ മാതൃകാ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഭാഗമായി നടത്തിയ ആലോചനാ യോഗത്തിലാണ് മന്ത്രിയുടെ വാഗ്ദാനം. കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങളിൽ തീരെ തൃപ്തിയില്ല. ഒരു ശുചിമുറി ഉണ്ടാക്കാൻ പോലും വർഷങ്ങളെടുക്കുന്നു. അതു മാറണം. മാസങ്ങൾക്കുള്ളിൽ നടപ്പാക്കാൻ പറ്റുന്നവിധം കുമരകം മാസ്റ്റർ പ്ലാൻ തയാറാക്കുകയാണ് ലക്ഷ്യം. കുമരകത്തിന്റെ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വേണ്ടതെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. വേമ്പനാട് കായലിന്റെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്ന വിവിധ പഞ്ചായത്തുകളുടെ ആവശ്യം അംഗീകരിക്കുന്നതായി കണ്ണന്താനം അറിയിച്ചു. വേമ്പനാട്ട് കായലിലെ കയ്യേറ്റം നിരോധിക്കണം, കുമരകത്ത് രാജ്യാന്തര കൺവൻഷൻ സെന്റർ, കൊച്ചിയിൽ നിന്നു കുമരകത്തേക്കു സ്പീഡ് ബോട്ട് സർവീസ്, രാത്രി ടൂറിസം, ശാസ്ത്രീയമായ മാലിന്യ നിർമാർജന പദ്ധതികള്‍, മികച്ച റോഡുകൾ, പോള കാരണം ഒഴുക്കുനിലച്ച തോടുകൾ വൃത്തിയാക്കണം, വഞ്ചിവീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം, ... Read more
കള്ള് ചെത്താനും ഓല മെടയാനും വിദേശികള്‍ : അമ്പരക്കേണ്ട..കേരളത്തില്‍ത്തന്നെ
വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജിന്റെ ഭാഗമായി കുമരകത്ത് വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. 27 അംഗ കനേഡിയന്‍ സംഘമാണ് ആദ്യമെത്തിയത്. കുമരകം കൂടാതെ കോവളം, വൈത്തിരി, അമ്പലവയല്‍, തേക്കടി, ബേക്കല്‍, കുമ്പളങ്ങി എന്നിവിടങ്ങളിലും വില്ലേജ് ടൂര്‍ എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണരുടെ ജീവിതവുമായും അവരുടെ തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് അവരോടൊപ്പം വിദേശികള്‍ക്ക് പ്രവര്‍ത്തിക്കാം. ഓല മെടച്ചില്‍, വലവീശിയുള്ള മീന്‍ പിടിത്തം, പായ നെയ്ത്ത്, തെങ്ങു കയറ്റം, കള്ള്ചെത്ത് തുടങ്ങി ഈ പ്രദേശങ്ങളിലെ എല്ലാ ജോലികളും സഞ്ചാരിക്ക് ചെയ്യാം. ഇതിലൂടെ വരുമാനവും സമ്പാദിക്കാം. picture courtasy : www.keralatourism.org കുമരകം ലേക്ക് റിസോര്‍ട്ടില്‍ നിന്നും രാവിലെത്തന്നെ സംഘം കവണാറിലെത്തി. അവിടുന്ന് കായല്‍ കടന്ന് വിരിപ്പുകാല, ആറ്റുചിറ, മാഞ്ചിറ പ്രദേശങ്ങളിലെത്തി. തെങ്ങുകയറ്റവും, കള്ള്ചെത്തും, കയര്‍ പിരിക്കലുമെല്ലാം വിദേശികള്‍ക്ക് നവ്യാനുഭവമായി. അഞ്ചു ദിവസത്തെ ടൂര്‍ പക്കേജിലാണ് സംഘം എത്തിയിരിക്കുന്നത്. മൂന്നു ദിവസം കുമരകത്തും രണ്ടു ... Read more