Tag: Kuldabad
ഔറംഗസീബിന്റെ നാട്ടില്‍
കഴിഞ്ഞ പെരുന്നാളിനാണ് ഔറംഗാബാദില്‍ പോയത്. യാത്ര വിവരണം എഴുതാനിരുന്നെങ്കിലും എഴുതി എഴുതി ഒരു ഒന്നൊന്നര എഴുത്തായി പോയി. അത് വെച്ച് നമുക്കൊരു മെഗാ സീരിയല്‍ അല്ല, അതിനപ്പുറവും നിര്‍മിക്കാം. വിവരണം ഒഴിവാക്കി അത്യാവശ്യം കാര്യങ്ങള്‍ മാത്രം എഴുതുന്നു. ഞങ്ങള്‍ എട്ട് പേരായിരുന്നു യാത്രക്കാര്‍. യാത്രയിലെ സംഭവങ്ങള്‍ ഒന്നും ഞാന്‍ പറയുന്നില്ല. അല്ലെങ്കിലും അതൊക്കെ അറിഞ്ഞിട്ട് എന്ത് കാര്യം. വെറുതെ വെറുപ്പിക്കല്‍സ് ആവും എന്നല്ലാതെ. യാത്ര റൂട്ട് ഇങ്ങനെ. മുംബൈയിലക്കുള്ള ട്രെയിനില്‍ (മംഗള എക്സ്പ്രസ് പോലെ കൂടുതല്‍ സ്റ്റോപ്പുള്ള ട്രെയിനായാല്‍ നല്ലത്) കയറുക. ഔറംഗാബാദിലേക്ക് കണക്ഷന് കിട്ടുന്ന എതെങ്കിലും ഒരു സ്റ്റേഷനില്‍ ഇറങ്ങാം. മന്മഡിലാണ് ഞങ്ങള്‍ ഇറങ്ങിയത് അവിടെ നിന്നും രണ്ട് മണിക്കൂറാണ് യാത്രയുള്ളത്. വൈകീട്ട് 5.30ന് എത്തി. അവിടെ നിന്നും രാത്രി ഒമ്പത് മണിക്ക് ഔറംഗാബാദിലേക്ക് കയറി. നാട്ടില്‍ നിന്നും തന്നെ ട്രെയ്ന്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുക. മേക്ക് മൈ ട്രിപ്പ്, ഓയോ റൂംസ് തുടങ്ങിയ സൈറ്റുകള്‍ വഴി റൂമും മുന്‍കൂട്ടി ... Read more