Tag: KTM

കെട്ടുകാളകള്‍ ഒരുക്കി കേരള ടൂറിസം

കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിലെ കേരള ടൂറിസം സ്റ്റാളില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് രണ്ട് കൂറ്റന്‍ കെട്ടുകാളകള്‍. കേരളീയ സാംസ്കാരിക പൈതൃകത്തിന്‍റെ നേരിട്ടുള്ള അനുഭവമാണ് ഈ സ്റ്റാളിലെ കാഴ്ചകളെല്ലാം. കേരളത്തില്‍ ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളാണ് കെട്ടുകാഴ്ചകള്‍ക്ക് പ്രശസ്തമായത്. കാളകള്‍, കുതിരകള്‍ എന്നിവയുടെ വലിയ രൂപങ്ങള്‍ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്നതാണ് കെട്ടുകാഴ്ചകള്‍. കേരളത്തില്‍ ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര മേഖലയാണ് കെട്ടുകാഴ്ചകള്‍ക്ക് ഏറെ പ്രസിദ്ധം. ഇതുകൂടാതെ കൊല്ലം, പാലക്കാട് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലും ഇവ അലങ്കാരങ്ങളായി മാറുന്നു. കേരള ട്രാവല്‍മാര്‍ട്ടിലൊരുക്കിയിരിക്കുന്ന കെട്ടുകാഴ്ചകള്‍ യഥാര്‍ത്ഥ വലിപ്പത്തിലുള്ളവയാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. പാലക്കാട്ടും തെക്കന്‍കേരളത്തിലും കെട്ടുകാഴ്ചകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. തെക്കന്‍ കേരളത്തില്‍ കെട്ടുകാഴ്ചകളില്‍ അലങ്കാരപ്പണികള്‍ കൂടുതലായി കാണാം. എന്നാല്‍ പാലക്കാട്ടേക്ക് ചെല്ലുമ്പോള്‍ ഗ്രാമങ്ങള്‍ തോറും ഇത്തരം രൂപങ്ങള്‍ കാണാമെന്നും റാണി ജോര്‍ജ് പറഞ്ഞു. ചെട്ടിക്കുളങ്ങര ഭരണി, പാലക്കാട് ചെനക്കത്തൂര്‍ പൂരം എന്നിയാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടുകാഴ്ച ഉത്സവങ്ങള്‍. ചെട്ടിക്കുളങ്ങരയില്‍ രഥങ്ങളില്‍ അലങ്കരിച്ച 17 കെട്ടുകാഴ്ചകളാണ് ... Read more

ടൂറിസം രംഗത്തെ അനധികൃത നിര്‍മാണം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്നത് പരിഗണനയിലെന്നു മന്ത്രി

ടൂറിസം രംഗത്ത് പരിസ്ഥിതിക്ക് കോട്ടം വരാത്തവിധം മാത്രം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിയ്ക്കാന്‍ നിയമ നിര്‍മാണം പരിഗണനയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ടൂറിസത്തിലൂടെ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത ആരായാന്‍ സര്‍വേ നടത്തും. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിനായിരിക്കും പ്രാദേശികവാസികളില്‍ സര്‍വേ നടത്താനുള്ള ചുമതല. അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമായിരിക്കും സര്‍വേ നടത്തുന്നത്. ഈ പ്രക്രിയയിലൂടെ കുറേയാളുകളെ ടൂറിസം മേഖലയിലേക്ക് കൊണ്ടു വരാന്‍ സാധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നവകേരള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ടൂറിസം മേഖലയ്ക്കായി 700 ലധികം കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. . മലബാറിന്‍റെ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ട് ആദ്യം പ്രഖ്യാപിച്ചതിനു പുറമെ കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂലമായ സാഹചര്യത്തിനിടയിലും കെടിഎം പോലൊരു അന്താരാഷ്ട്ര പ്രാധാന്യമുള്ള സമ്മേളനം നടത്താന്‍ സാധിച്ചതില്‍ ഭാരവാഹികള്‍ക്ക് ... Read more

കേരള ടൂറിസത്തിന്റെ ഉണര്‍വ് അത്ഭുതകരമെന്ന് കേന്ദ്രമന്ത്രി

കേരളത്തില്‍ പ്രളയാനന്തര വിനോദസഞ്ചാരമേഖലയിലെ ഉണര്‍വ്വ് അത്ഭുതകരമാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിലെ പവിലിയനുകളും സ്റ്റാളുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക, സാഗരാ കണ്‍വെന്‍ഷന്‍ സെന്‍റററുകളാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളുമടങ്ങുന്ന കെടിഎമ്മിന്‍റെ പത്താംപതിപ്പിന് വേദിയായിരിക്കുന്നത്. വിവിധ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച സംസ്ഥാന വിനോദസഞ്ചാരമേഖലയുടെ കരുത്ത് എവിടെയും ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ്. മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് ഇപ്പോള്‍ അതിജീവിച്ചിരിക്കുന്നത്. പ്രളയാനന്തരവും വിനോദസഞ്ചാരം പ്രൗഡി വീണ്ടെടുത്തു എന്നതിന്‍റെ അനുകൂല സൂചനയാണ് കെടിഎം എന്നും കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഉത്തരവാദിത്ത വിനോദസഞ്ചാരം പ്രമേയമാക്കി സജ്ജമാക്കിയ പവിലിയനും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സ്റ്റാളുകളും പവിലിയനുകളും അദ്ദേഹം സന്ദര്‍ശിച്ചു. സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് ... Read more

കേരളീയ ഗ്രാമീണക്കാഴ്ചയൊരുക്കി ഉത്തരവാദ ടൂറിസം മിഷന്‍ സ്റ്റാള്‍

കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ വന്‍ശ്രദ്ധ നേടി ഉത്തരവാദ ടൂറിസം മിഷന്‍ പവിലിയന്‍. ടൂറിസം മേഖലയിലെ സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതി ടൂറിസം വ്യവസായ ലോകം ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉത്തരവാദിത്ത ടൂറിസം പവിലിയന്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ അമ്പെയ്ത്ത് വിദഗ്ധന്‍ ഗോവിന്ദന്‍, കുമരകം കവണാറ്റിന്‍ കരയിലെ സതി മുരളി തുടങ്ങിയവരെല്ലാം ഇത് മൂന്നാം തവണയാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. പ്രാദേശിക ടൂറിസം വികസനത്തില്‍ കെടിഎം നല്‍കിയ പങ്ക് വളരെ വലുതാണെന്ന് വയനാട് അമ്പലവയലില്‍ നിന്നുള്ള അമ്പെയ്ത്ത് പരിശീലകന്‍ ഗോവിന്ദന്‍ പറയുന്നു. ജീവിതം മെച്ചപ്പെടുത്താന്‍ കെടിഎമ്മും ഉത്തരവാദിത്ത ടൂറിസവും ഒരു പോലെ സഹായിച്ചിട്ടുണ്ട്. ആദ്യത്തെ തവണ കെടിഎമ്മില്‍ പങ്കെടുക്കുന്ന സമയത്ത് വയനാട്ടിലെ ഉത്തരവാദിത്ത ടൂറിസം പരിപാടി ശൈശവ ദശയിലായിരുന്നു. എന്നാല്‍ ആറു വര്‍ഷത്തിനിപ്പുറം വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് സഞ്ചാരികളാണ് തന്നെ തേടിയെത്തിയതെന്ന് അദ്ദേഹം ... Read more

കേരള ഈസ്‌ ഓപ്പണ്‍; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ കാര്യങ്ങള്‍

പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന് ഉണര്‍വേകുന്നതായിരുന്നു പ്രമുഖ ബ്രാന്‍ഡ് ആയ സാംസൊനൈറ്റ് പുറത്തിറക്കിയ വീഡിയോ. ‘കേരള ഈസ്‌ ഓപ്പണ്‍’ എന്ന ഈ ഹ്രസ്വ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വെറും ഒരു മിനിറ്റ് 40 സെക്കണ്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഷെയര്‍ ചെയ്തവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി, മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. ലക്ഷക്കണക്കിന്‌ പേരാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ‘കേരള ഈസ്‌ ഓപ്പണ്‍’ എന്ന വീഡിയോ കണ്ടത്.ടൂറിസം കൊണ്ട് കേരള ജനത എങ്ങനെ ജീവിക്കുന്നു? പ്രളയം ഈ ജനതയെ ബാധിച്ചവിധം, സഞ്ചാരികളുടെ വരവ് വീണ്ടും ഈ ജനതയ്ക്ക് നല്‍കുന്ന ഉന്മേഷം എന്നിവയാണ് ഒന്നര മിനിറ്റിനു താഴെ സമയംകൊണ്ട് വീഡിയോ പറയുന്നത്. ആശയത്തിന് പിന്നില്‍ ഇവര്‍ മുംബൈ ആസ്ഥാനമായ ഓറ്റം എന്ന പരസ്യ ഏജന്‍സിയുടെതായിരുന്നു ഹ്രസ്വ വീഡിയോയുടെ ആശയം. അതേക്കുറിച്ച് ഓറ്റം മുംബൈ വൈസ് ... Read more

ടൂറിസം വേണം,കയ്യേറ്റം അനുവദിക്കില്ല; മുഖ്യമന്ത്രി. കേരള ട്രാവല്‍ മാര്‍ട്ടിന് ഉജ്ജ്വല തുടക്കം

ടൂറിസത്തിന്റെ പേരില്‍ കയ്യേറ്റവും അശാസ്ത്രീയ നിര്‍മാണവും പ്രോത്സാഹിപ്പിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കഴിഞ്ഞ പ്രളയ കാലം നമ്മെ ഓര്‍മപ്പെടുത്തുന്ന ചില കാര്യങ്ങളില്‍ ഒന്നാണ് പ്രകൃതി സംരക്ഷണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്. ടൂറിസം കേന്ദ്രങ്ങള്‍ മിക്കതും പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഇവിടങ്ങളില്‍ ആ സ്ഥലത്തിന് യോജിച്ച പ്രവര്‍ത്തനങ്ങളേ ആകാവൂ. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അങ്ങനെയുള്ള നിര്‍മാണം അനുവദിക്കില്ല. അനുവദിച്ചാല്‍ ടൂറിസ്റ്റുകള്‍ പിന്തിരിയും. പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഈ ആശങ്കയുണ്ട്. ഇത്തരം കാര്യങ്ങളാണ് കഴിഞ്ഞ പ്രളയം ഓര്‍മിപ്പിച്ചത്. പ്രളയക്കെടുതിയ്ക്കു ശേഷം കൂടുതല്‍ കരുത്തോടെ സംസ്ഥാനം വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് എന്ന സന്ദേശമാണ് കെടിഎമ്മിലൂടെ ലോക ടൂറിസം മേഖലക്ക് നല്‍കുന്നതെന്നദ്ദേഹം പറഞ്ഞു. പ്രളയത്തിനു ശേഷവും കേരളത്തിലെ ടൂറിസം ആകര്‍ഷണീയമാണ് എന്ന് ഈ മാര്‍ട്ടിലൂടെ തെളിയിക്കുന്നു. ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം ബയേഴ്സ് ... Read more

കേരള ടൂറിസം കാമ്പയിന് സോഷ്യല്‍ മീഡിയയില്‍ ആവേശ പ്രതികരണം; സഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിച്ചു പ്രമുഖര്‍

  പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകി സോഷ്യല്‍ മീഡിയയില്‍ കേരളത്തെ സ്നേഹിക്കുന്നവരുടെ കാമ്പയിന്‍. #mykerala,#keralatourism, #worldtourismday എന്നീ ഹാഷ് ടാഗുകളിലാണ് പ്രചരണം. കേരളത്തിന്‍റെ മനോഹര ദൃശ്യം പോസ്റ്റ്‌ ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ആണ് വേണ്ടത്. ഒപ്പം മേല്‍പ്പറഞ്ഞ ഹാഷ് ടാഗും ചേര്‍ക്കണം. ടൂറിസം മന്ത്രി കടകംപളി സുരേന്ദ്രന്‍,മുന്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, നടന്‍ പൃഥ്വിരാജ് തുടങ്ങിയവര്‍ കാമ്പയിനില്‍ ഇതിനകം പങ്കാളിയായി. ആഗോള മലയാളികളില്‍ നിന്ന് മികച്ച പ്രതികരണമാണ് കാമ്പയിന് ലഭിക്കുന്നത്. യുഎഇയിലെ മുന്‍നിര എഫ് എം റേഡിയോയായ ഹിറ്റ്‌ എഫ് എം 96.7 ഫേസ്ബുക്ക് പേജില്‍ കേരള ടൂറിസത്തിന്റെ തിരിച്ചുവരവ് വീഡിയോ നല്‍കിയിട്ടുണ്ട്

കേരള ടൂറിസത്തിനു ഉത്തേജനമേകാന്‍ നിര്‍ദേശങ്ങളുമായി ടൂറിസം മേഖല

പ്രളയം പ്രതിസന്ധിയിലാക്കിയ കേരള ടൂറിസത്തിന്റെ തിരിച്ചു വരവിനു നിര്‍ദേശങ്ങളുമായി ടൂറിസം മേഖല. കൊച്ചിയില്‍ ചേര്‍ന്ന ടൂറിസം രംഗത്തെ പ്രമുഖരുടെ യോഗമാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. ടൂറിസം രംഗത്തിന്‍റെ ഉണര്‍വിനു ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ വേണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കേരള ടൂറിസത്തിന്‍റെ പ്രചരണാര്‍ത്ഥം വ്യാപക പരസ്യം നല്‍കണം. പ്രമുഖ മാധ്യമങ്ങളില്‍ മാത്രമല്ല ഓണ്‍ലൈന്‍ മീഡിയ, ഇന്‍ ഫ്ലൈറ്റ് മാഗസിനുകള്‍ എന്നിവയിലും പരസ്യം വരണം. കേരള ടൂറിസത്തിന്റെ പ്രചാരണത്തിന് ടെക്കികളുടെ സഹായം തേടണം. സംസ്ഥാനത്തെ വിവിധ സൈബര്‍ പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവര്‍ കേരള ടൂറിസം പ്രചാരണത്തെ സഹായിക്കണം എന്ന് യോഗം അഭ്യര്‍ഥിച്ചു. കേരളത്തിന്‍റെ മനോഹര ദൃശ്യങ്ങളും ഇവിടേയ്ക്ക് വിനോദ സഞ്ചാരത്തിനു പ്രേരിപ്പിക്കുന്ന വാര്‍ത്തകളും ഷെയര്‍ ചെയ്യാനും യോഗം ടെക്കികളോട് അഭ്യര്‍ഥിച്ചു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-വിന്‍ഡീസ് ഏകദിനം കേരള ടൂറിസത്തിന്റെ പ്രചാരണാവസരമായി കാണണം. ഇക്കാര്യത്തില്‍ ബിസിസിഐയുമായി സര്‍ക്കാര്‍ തന്നെ സംസാരിച്ച് അനുകൂല തീരുമാനമുണ്ടാക്കണം. ഏറെ ഫോളോവേഴ്സ് ഉള്ള ബ്ലോഗ്‌ എഴുത്തുകാരെ കൊണ്ടുവന്നു ... Read more

കേരള ട്രാവല്‍ മാര്‍ട്ടിന് സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും

കേരള ട്രാവല്‍ മാര്‍ട്ട് പത്താം പതിപ്പിന് ലോക ടൂറിസം ദിനമായ സെപ്തംബര്‍ 27ന് കൊച്ചിയില്‍ തുടക്കമാകും. പ്രളയബാധയെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തിന് കേരള ട്രാവല്‍ മാര്‍ട്ടിലൂടെ വന്‍ തിരിച്ച് വരവാകും ഉണ്ടാകുന്നത്. കെ ടി എം 2018 നോട് അനുബന്ധിച്ച് നടത്തുന്ന പ്രീ മീഡിയ ടൂറിന്റെ ഭാഗമായി ദേശീയ അന്താരാഷ്ട്ര വക്താക്കള്‍ ഇന്ന് കൊച്ചിയില്‍ നിന്നും കോവളത്ത് എത്തിച്ചേര്‍ന്നു. ഇവരെ കെ ടി എം സൗത്ത് കേരള പോസ്റ്റ് മാര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ മനോജ് ബാബുവും, ലീല കോവളം ജി എം ദിലീപും, സാഗര കോവളം എംഡി ശിശുപലനും ചേര്‍ന്ന് സ്വീകരിച്ചു.  ഇവര്‍ കോവളം, തിരുവനന്തപുരം, ജടായു ഏര്‍ത്ത്  സെന്റര്‍, കൊല്ലം, ആലപ്പുഴ, കുമരകം എന്നീ  സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു  27നു കൊച്ചിയില്‍ തിരിച്ചെത്തും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്തിലാണ് കെ ടി എമ്മിന്റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 28 മുതല്‍ 30 വരെ മൂന്ന് ദിവസങ്ങളിലായി വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ആന്‍ഡ് ... Read more

ടൂറിസം കര്‍മപദ്ധതി പ്രഖ്യാപിച്ചു കേരളം; സര്‍വേ ഫലം 15ന്. ടൂറിസം പരിപാടികളില്‍ മാറ്റമില്ല

  പ്രളയത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണ. നിയന്ത്രണങ്ങളുടെ പേരില്‍ ടൂറിസം മേഖലയിലെ പരിപാടികള്‍ ഒഴിവാക്കില്ലന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിപാടികള്‍ ഒഴിവാക്കുന്നത് കേരളം തകര്‍ന്നെന്ന പ്രതീതിയുണ്ടാക്കും. ഇപ്പോഴും കേരളത്തില്‍ പ്രളയമെന്ന പ്രതീതീയാണ് രാജ്യത്തിനകത്തും പുറത്തും. ഇത് മാറ്റാനുള്ള പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. വരും നാളുകളിലേക്കുള്ള ടൂറിസം വകുപ്പിന്‍റെ കര്‍മപദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. കര്‍മപദ്ധതികള്‍ ഇവ; തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ ദേശീയ പാതകള്‍, സംസ്ഥാന പാതകള്‍ എന്നിവയടക്കം പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ നടത്തും. ടൂറിസം സര്‍വേ കേരളം ടൂറിസം സേവനങ്ങള്‍ക്ക് സജ്ജമോ എന്നാരായുന്ന സര്‍വേയുടെ ഫലം ഈ മാസം 15നു പുറത്തുവിടും. ടൂറിസം രംഗത്തെ 90ശതമാനം ഇടങ്ങളും കാര്യങ്ങളും സജ്ജമെന്നാണ് വിവരം.ശേഷിക്കുന്നവയില്‍ എട്ടു ശതമാനം ഒരു മാസത്തിനകവും രണ്ടു ശതമാനം ആറു മാസത്തിനകവും സജ്ജമാകും. കേരള ട്രാവല്‍ മാര്‍ട്ട് കൊച്ചിയില്‍ ... Read more

ടൂറിസം ആഘോഷങ്ങള്‍ മാറ്റിവെയ്ക്കരുതെന്ന് കെഎം മാണി

പ്രളയക്കെടുതിയുടെ മറവില്‍ ടൂറിസം പരിപാടികള്‍ അടക്കം ആഘോഷങ്ങള്‍ വേണ്ടെന്നു വെയ്ക്കുന്നതിനെതിരെ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം.മാണി. സംസ്ഥാന സ്കൂൾ യുവജനോത്സവവും ലോക പ്രശസ്തമായ അന്തർദേശീയ ചലച്ചിത്ര മേളയും വിനോദ സഞ്ചാരികൾക്ക് പ്രിയങ്കരമായ നെഹ്റു ട്രോളി ജലമേളയും അനാർഭാടമായി നടത്തുന്നതിനു പകരം റദ്ദാക്കിയ നടപടി അടിയന്തിരമായി പുന:പരിശോധിക്കണം. പ്രളയ ദുരന്തത്തിൽ ദുരിതബാധിതരായ ജനങ്ങൾക്ക് വേണ്ടി കേരളം ഒരേ മനസോടെ അണിനിരന്ന പശ്ചാത്തലത്തിൽ സർക്കാർ നടത്തുന്ന പ്രധാന പരിപാടികളെല്ലാം മാറ്റിവയ്ക്കുന്നതിൽ അർത്ഥമില്ല. സംസ്ഥാന സ്കൂൾ യുവജനോത്സവം വിനോദ പരിപാടിയല്ല. നൂറ് കണക്കിന് കുട്ടികൾ അവരുടെ സർഗാത്മകമായ കഴിവുകൾ മാറ്റുരയ്ക്കുന്ന വിദ്യാഭ്യാസാനുബന്ധിയായ പരിപാടിയാണ് യുവജനോത്സവം. സിനിമയിലും മറ്റ് കലകളിലും പേരും പ്രശസ്തിയും നേടിയ നിരവധിയാളുകൾ സ്കൂൾ കലോത്സവത്തിലൂടെ കലാകേരളത്തിന്റെ യശസ് ഉയർത്തി പിടിച്ചവരാണ്. നെഹ്റു ട്രോഫി വള്ളംകളിയും കേരള ട്രാവൽ മാർട്ടും വിദേശ വിനോദ സഞ്ചാരികളെ എക്കാലവും ആകർഷിച്ചിട്ടുള്ള പരിപാടികളാണ്. ഇത്തരം പരിപാടികൾ വേണ്ടെന്നു വച്ചാൽ വിനോദ സഞ്ചാരികൾ മറ്റ് സംസ്ഥാനങ്ങൾ തേടി പോകും. ... Read more

കേരള ട്രാവല്‍ മാര്‍ട്ട്; സഹായത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയരുതെന്ന് ടൂറിസം മേഖല

പ്രളയം വരുത്തിയ ആഘാതത്തില്‍ നിന്നും സംസ്ഥാനത്തെ ടൂറിസം മേഖല മെല്ലെ കരകയറുകയാണ്. കേരളത്തിന്‍റെ വരുമാനത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ടൂറിസം മേഖല പുനരുജ്ജീവനത്തിനുള്ള മികച്ച അവസരമായി ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിനെ(കെടിഎം)നെയാണ്. ഈ മാസം 27 മുതല്‍ 30വരെയാണ് കേരള ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള ട്രാവല്‍ മാര്‍ട്ടിനുള്ള സഹായം ധനവകുപ്പ് തടയുമോ എന്ന ആശങ്ക ടൂറിസം വകുപ്പിനുണ്ട്. ട്രാവല്‍ മാര്‍ട്ട് ആഘോഷമല്ല ടൂറിസം വികസനത്തിന്‌ ആവശ്യമാണെന്ന അഭിപ്രായം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫയലില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. ട്രാവല്‍ മാര്‍ട്ടില്‍ 52 വിദേശ രാജ്യങ്ങളില്‍ നിന്ന് 400 കമ്പനികള്‍ അടക്കം 1500 ടൂറിസം സംരംഭകര്‍ പങ്കെടുക്കും. അഞ്ചു കോടിയിലേറെ ചെലവു വരുന്ന ട്രാവല്‍ മാര്‍ട്ടിന് സര്‍ക്കാര്‍ സഹായം രണ്ടു കോടി രൂപ മാത്രമാണ്. അയ്യായിരത്തിലേറെ ഹോട്ടല്‍ മുറികളും സ്വകാര്യമേഖല ട്രാവല്‍ മാര്‍ട്ടിനായി സൗജന്യമായി നല്‍കുന്നുണ്ട്. നിശ്ചിത തീയതിയില്‍ തന്നെ ട്രാവല്‍ മാര്‍ട്ട് നടക്കുമെന്ന് കഴിഞ്ഞ ടൂറിസം ഉപദേശക സമിതി യോഗത്തില്‍ ... Read more

കേരള ട്രാവൽ മാർട്ടിന് പ്രമേയം മലബാർ ടൂറിസം; പ്രതിനിധികളിൽ സർവകാല റെക്കോഡെന്ന് ടൂറിസം മന്ത്രി

കേരള  ട്രാവൽ മാർട്ടിന്റെ പത്താം പതിപ്പിന് സെപ്‌തംബർ 27ന് കൊച്ചിയിൽ തുടക്കം. മലബാർ ടൂറിസമാണ് ഇത്തവണ കെടിഎമ്മിന്റെ മുഖ്യ പ്രമേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 27നു ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നാലു ദിവസത്തെ ട്രാവൽ മാർട്ട് ഉദ്ഘാടനം ചെയ്യുക. 28 മുതൽ 30 വരെ നടക്കുന്ന ബയർ-സെല്ലർ മീറ്റാണ് മാർട്ടിലെ ശ്രദ്ധാകേന്ദ്രം.വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററാണ് ഇതിനു വേദിയാവുക. 73 വിദേശരാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. കെടിഎമ്മിന്റെ ചരിത്രത്തിലെ ഉയർന്ന പ്രാതിനിധ്യമാണ് ഇത്തവണ. 424 വിദേശ ബയർമാർ ഇതിനകം പങ്കാളിത്തം ഉറപ്പുവരുത്തി. ടൂറിസം ഭൂപടത്തിലെ ഇടമില്ലാതിരുന്ന മലബാറിനെ വികസന വഴിയിൽ എത്തിച്ചത് ഇപ്പോഴത്തെ സർക്കാരാണെന്നും മന്ത്രി പറഞ്ഞു.       റാണി ജോർജ് (ടൂറിസം സെക്രട്ടറി) കേന്ദ്ര സർക്കാർ പുതുതായി തുടങ്ങിയ ഇന്ത്യ ട്രാവൽ മാർട്ട് അടുത്ത തവണ മുതൽ കെടിഎമ്മിനോട് അനുബന്ധിച്ചുള്ള തീയതികളിൽ സംഘടിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ... Read more