Tag Archives: ktdc

‘ഈ വേനല്‍ക്കാലം കെടിഡിസിയോടൊപ്പം’ ടൂറിസം പദ്ധതിയുമായി കേരള ടൂറിസം

കേരള വിനോദ സഞ്ചാര വികസന കോര്‍പ്പറേഷനു കീഴിലെ വിവിധ ഹോട്ടലുകളില്‍ ആകര്‍ഷകങ്ങളായ ടൂറിസം പാക്കേജുകളുമായി സംസ്ഥാന ടൂറിസം വകുപ്പ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേനല്‍ക്കാലം ആഘോഷമാക്കാന്‍ ‘ഈ വേനല്‍ക്കാലം കെടിഡിസിയോടൊപ്പം’ എന്ന പദ്ധതിയാണ് കെടിഡിസി ആവിഷ്ക്കരിച്ചിരിക്കുന്നത്. കോര്‍പ്പറേഷനു കീഴിലെ കോവളത്തെ സമുദ്ര, തേക്കടിയിലെ ആരണ്യ നിവാസ്, കൊച്ചി ബോള്‍ഗാട്ടി പാലസ് എന്നിവയിലേതെങ്കിലും ഒരു ഹോട്ടലില്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും രണ്ട് രാത്രിയും മൂന്ന് പകലും താമസവും ഭക്ഷണവുമടക്കം 4999 രൂപയാണ് ചിലവ് വരുന്നത്. […]

990 രൂപയ്ക്ക് കന്യാകുമാരി ചുറ്റിവരാം

കുറഞ്ഞചെലവിൽ ‘മെസ്മറൈസിങ് കന്യാകുമാരി’ ടൂർ  പാക്കേജുമായി കെടിഡിസി. തിരുവനന്തപുരത്തു നിന്നും  കന്യാകുമാരി വരെ ആഡംബര ബസ്സില്‍ 990 രൂപയ്ക്ക് ചുറ്റിയടിച്ചു വരാം. രാവിലെ 7.30ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ നിന്നും പുറപ്പെടും. ചൈത്രം ഹോട്ടലിന്‍റെ മുന്നിൽ നിന്നും ബസ്സില്‍ കയറാവുന്നതാണ്. രാത്രി 10 മണിക്ക് തിരിച്ചെത്തുകയും ചെയ്യും. നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് മുഴുവന്‍ ടിക്കറ്റും എടുക്കണം. മൂന്നു ടിക്കറ്റില്‍ കൂടുതല്‍ ബുക്ക്‌ ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടു നല്‍കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ടൂര്‍ പാക്കേജുള്ളത്. കന്യാകുമാരിയിലേക്കു  […]