Tag: KSEB
ഇടമലയാർ തുറക്കുന്നു; ജാഗ്രതാ നിർദേശം. പെരിയാറിൽ ജലനിരപ്പുയരും
ഇടമലയാർ അണക്കെട്ട് നാളെ രാവിലെ എട്ടു മണിക്ക് തുറക്കാൻ കെഎസ്ഇബി തീരുമാനിച്ചു. ഒരുമണിക്കൂറോളമാണ് തുറക്കുക. റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ട് തുറക്കുന്നതിനെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി. 164 ഘനനീറ്റര്‍ വെള്ളമാണ് അണക്കെട്ടില്‍ നിന്ന് പുറത്തുകളയുക. 168.2 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്. 169 മീറ്ററാണ് പരമാവധി സംഭരണ ശേഷി. അഞ്ചുമുതല്‍ ആറുമണിക്കൂര്‍ കൊണ്ട് അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളം ആലുവയിലെത്തുമെന്നാണ് അനുമാനം. 2013 ലാണ് ഇതിന് മുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നത്. 900 ഘനമീറ്റര്‍ വെള്ളമാണ് അന്ന് തുറന്നുവിട്ടത്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. രണ്ടുദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം. കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടി. മുക്കം – കക്കാടംപൊയില്‍ റോഡില്‍ മണ്ണിടിഞ്ഞു, പീച്ചി, മലങ്കര, ബാണാസുരസാഗര്‍, മലമ്പുഴ ഡാമുകളുടെ ഷട്ടർ കൂടുതൽ ഉയർത്തി. വയനാട് ജില്ലയില്‍ കഴിഞ്ഞ ... Read more
ഇടുക്കി ഡാമില്‍ സഞ്ചാരികള്‍ക്കായി ലേസര്‍ ഷോ വരുന്നു
ഇടുക്കി ഡാമില്‍ ഇനി സഞ്ചാരികളെ കാത്തിരിക്കുന്നത് ലേസര്‍ ഷോയുടെ വര്‍ണ്ണവിസ്മയം. ലോകത്തിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി ഡാമില്‍ ടൂറിസം രംഗത്തെ അനന്ത സാദ്ധ്യതകള്‍ മനസിലാക്കി ഒട്ടേറെ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അത്യാധുനിക ലേസര്‍ ഷോ സംവിധാനവും ഒരുക്കാന്‍ കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്. ഡാമിന്റെ 400 മീറ്റര്‍ വീതിയും 500 മീറ്റര്‍ ഉയരവുമുള്ള പ്രതലത്തിലായിരിക്കും ലേസര്‍ ഷോയ്ക്ക് വേണ്ട സ്‌ക്രീന്‍ ഒരുക്കുക. ഇതില്‍ നിന്ന് 300 മീറ്റര്‍ മാറി 700ഓളെ പേരെ ഉള്‍ക്കൊള്ളാവുന്ന ഇരിപ്പിടങ്ങളും തയ്യാറാക്കും. ആംഫി തിയേറ്റര്‍ മാതൃകയിലായിരിക്കും ഇവയുടെ നിര്‍മ്മാണം. ഇതിനോട് അനുബന്ധിച്ച് ഷോപ്പിങ് സെന്ററും, അക്വേറിയവും നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഇതിനെല്ലാം 15 ഏക്കറോളം ഭൂമി വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുപുറമേ പാര്‍ക്കിങ് സൗകര്യത്തിനായി 10 ഏക്കറും ആവശ്യമായി വരും. കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡല്‍ ടൂറിസം സെന്ററാണ്(കെഎച്ച്ടിസി) ഇടുക്കി ഡാമില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ നിര്‍ദേശം വച്ചിരിക്കുന്നത്. നിലവില്‍ പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും ലേസര്‍ ഷോ ... Read more