Tag: krait
വേനലെത്തി; പാമ്പുകളെ സൂക്ഷിക്കുക
വേനലായി. വിഷപ്പാമ്പുകളുടെ കടിയേറ്റുള്ള മരണങ്ങളും പതിവായി. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 295 പേർ. 2015ൽ 128 പേർ, 2016 ൽ 86 പേർ ,2017 ൽ 81 പേരുമാണ് മരിച്ചത്. 2017 ൽ ഏറ്റവും പേർ പാമ്പുകടിയേറ്റ് മരിച്ചത് പാലക്കാട് ജില്ലയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 44 പേരാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചത്. പത്തനംതിട്ടയാണ് പാമ്പുകടി മരണം കൂടുതലായി നടന്ന രണ്ടാമത്തെ ജില്ല. 22 പേരാണ് 2017ൽ ഇവിടെ പാമ്പുകടിച്ച് മരിച്ചത്. കൊല്ലത്ത് കഴിഞ്ഞ വർഷം 15 പേർ മരിച്ചു. മൂർഖന്റെ മുട്ട വിരിയുന്നതും അണലി പ്രസവിക്കുന്നതുമെല്ലാം വേനല്‍ക്കാലത്താണ്. പാമ്പുകളെ അകറ്റാന്‍ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വേനൽകാലത്തു പാമ്പുകൾ വെള്ളം തേടി ഇറങ്ങാറുണ്ട്. അടുക്കള ഭാഗങ്ങളിൽ പാത്രം കഴുകിയതും മറ്റും, തങ്ങിക്കിടക്കുന്ന വെള്ളം കുടിക്കാൻ ഇവയെത്തും. വിറക്, തൊണ്ട്, പഴയ സാധനങ്ങൾ തുടങ്ങിയവ കൂട്ടിയിടുന്നതിനിടയിലും പാമ്പുകൾ പതിയിരിക്കാറുണ്ട്. ഇരുമ്പിന്റെ സ്റ്റാൻഡ് പോലെ ഉയർന്നുനിൽക്കുന്നവയില്‍ വിറകും മറ്റു ... Read more