Tag: konkan tourism
അന്തര്‍വാഹിനി ടൂറിസവുമായി മഹാരാഷ്ട്ര
മുംബൈ: മഹാരാഷ്ട്ര ബജറ്റില്‍ കൊങ്കണ്‍ മേഖലയിലെ വിനോദ സഞ്ചാരം വര്‍ധിപ്പിക്കാന്‍ മുന്തിയ പരിഗണന. സിന്ധുദുര്‍ഗില്‍ ബാറ്ററിയില്‍ ഓടുന്ന അന്തര്‍വാഹിനി, നന്ദുര്‍ബാറില്‍ വാര്‍ഷിക സാംസ്കാരികോത്സവം എന്നിവ ബജറ്റില്‍ ഇടം നേടി. ബീച്ചും വനവുമുള്ള രത്നഗിരിയിലെ ഗണപതിപുലെ ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കും. ഇതിന് ബജറ്റില്‍ 79 കോടി വകയിരുത്തി.തൊട്ടടുത്ത മച്ചല്‍ എന്ന സ്ഥലവും ടൂറിസം കേന്ദ്രമാക്കും. വിനോദ സഞ്ചാരികള്‍ക്ക് കയറാവുന്ന ഇന്ത്യയിലെ ആദ്യ അന്തര്‍വാഹിനിയാണ് സിന്ധുദുര്‍ഗിലെന്നു സംസ്ഥാന ധനമന്ത്രി ദീപക് കേസര്‍ക്കാര്‍ പറഞ്ഞു. ശ്രീരാമനുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള രാംടെക് വികസിപ്പിക്കാന്‍ 150 കോടി നീക്കിവെച്ചു. ഗഡചിരോളിയിലെ സിരോഞ്ചയില്‍ ഫോസില്‍ മ്യൂസിയം സ്ഥാപിക്കും. മഹാരാഷ്ട്രയിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.ബജറ്റ് പ്രഖ്യാപനങ്ങളെ മഹാരാഷ്ട്രയിലെ ടൂറിസം രംഗത്തെ സംഘടനകള്‍ സ്വാഗതം ചെയ്തു.