Tag: Kollam

ഏകദിന ശില്‍പശാലയുമായി ഉത്തരവാദിത്ത ടൂറിസം

കൊല്ലം ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കരകൗശല ഉല്‍പാദകര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാംസ്റ്റോ, ഹോംസേറ്റോ സംരംഭകര്‍, ഗൈഡുകള്‍ തുടങ്ങിയവര്‍ക്കായി  ടൂറിസം വകുപ്പ്‌ ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20ന് ചിന്നക്കടയിലെ ദി വൈദ്യ ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല എം. മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ടൂറിസം ഡയറ്കടര്‍ പി ബാലകിരണ്‍ ഐ എ എസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കി പരിസ്ഥിതി സംരംക്ഷണം, ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, പാരമ്പര്യ കല തൊഴില്‍ എന്നിവയുടെ സംരക്ഷണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനം എന്നീ പ്രവര്‍ത്തങ്ങള്‍ക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

താബരം- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി

കേരളത്തിനും ചെന്നൈ മലയാളികള്‍ക്കുമുള്ള റെയില്‍വേയുടെ വിഷുക്കൈനീട്ടം താംബരത്തു നിന്നു കൊല്ലത്തേക്കു ചൂളം വിളിച്ചെത്തും. ചെന്നൈ താംബരം മുതല്‍ കൊല്ലം വരെ ചെങ്കോട്ട പാതയില്‍ മൂന്നു മാസത്തേക്കു റെയില്‍വേ സ്‌പെഷല്‍ ഫെയര്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും താംബരത്തു നിന്നു കൊല്ലത്തേക്കു ട്രെയിന്‍. കൊല്ലത്തു നിന്നു താംബരത്തേക്കു ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ട്രെയിനുണ്ടാകും. ആദ്യ ട്രെയിന്‍ ഒന്‍പതിനു പുറപ്പെടും.അവസാന ട്രെയിന്‍ ജൂണ്‍ 27ന്. ഗേജ് മാറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാതയില്‍ ഓടിയ സര്‍വീസിന്റെ വന്‍ വിജയമാണ്. മൂന്ന് മാസത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്.ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. തുടക്കമെന്ന നിലയില്‍ സ്‌പെഷല്‍ ഫെയര്‍ സര്‍വീസ് സ്വാഗതം ചെയ്യുന്നുവെങ്കിലും കേരളത്തിലേക്ക് ഈ പാതയിലൂടെ സ്ഥിരം സര്‍വീസ് വേണമെന്നു തന്നെയാണു ചെന്നൈ മലയാളികളുടെ ആവശ്യം.പാതയുടെ ഔദ്യോഗിക ഉദ്ഘാടനം പത്തിനു കേന്ദ്ര സഹമന്ത്രി പുനലൂരില്‍ നിര്‍വഹിക്കുമ്പോള്‍ ഈ പ്രഖ്യാപനമുണ്ടാകുമോയെന്നാണു കാത്തിരിക്കുന്നത്.ഗേജ് മാറ്റത്തിനായി പാത അടയ്ക്കുന്നതിനു മുന്‍പ് എഗ്മൂറില്‍ ... Read more

കൊല്ലത്തു നിന്നും മൺറോത്തുരുത്തിലേക്ക് സ്പെഷ്യല്‍ കായല്‍ യാത്ര

കൊല്ലം ഡി.ടി.പി.സിയുടെ വിനോദസഞ്ചാര പാക്കേജില്‍ സ്പെഷ്യൽ കായൽ യാത്ര ഒരുങ്ങുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വരുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സ്പെഷ്യല്‍ കായല്‍ യാത്ര നടപ്പാക്കുന്നത്. രാവിലെ 9.30നു ഡി.ടി.പി.സിയുടെ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകീട്ട് മൂന്നിനു തിരികെ കൊല്ലത്ത് അവസാനിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. രാവിലെ അഷ്ടമുടി കായലിലൂടെ സഞ്ചരിച്ച് സാമ്പ്രാണിക്കോടിയിൽ എത്തും. അവിടെ ഡി.ടി.പി.സിയുടെ തീരം റിസോർട്ടിൽ അല്‍പസമയം വിശ്രമം. അവിടെ നിന്നും മൺറോത്തുരുത്തിലേക്ക്. തുരുത്തിലെത്തിയാൽ തുടർന്നുള്ള യാത്ര വള്ളത്തിലാണ്. വള്ളങ്ങൾക്കു മാത്രം പോകാവുന്ന ചെറിയ കൈത്തോടുകളിലൂടെയാണ് പിന്നീടുള്ള യത്ര. വഴികളില്‍ കരിമീൻ, ചെമ്മീൻ വളർത്തുന്ന ബണ്ടുകള്‍, കയർ നിർമാണം തുടങ്ങിയവ ആസ്വദിക്കാം. ഉച്ചഭക്ഷണത്തിനു ശേഷം കൊല്ലം ബോട്ട് ജെട്ടിയിലേക്കു മടക്കയാത്ര. മൂന്നു മണിയോടെ കൊല്ലത്തെത്തും. തുടർന്നു കൊല്ലം അഡ്വെഞ്ചർ പാർക്ക്‌, ചിൽഡ്രൻസ് പാർക്ക്‌, ബീച്ച് എന്നിവ സന്ദർശിക്കാം. കന്നേറ്റി കായലോരത്തു ഡി.ടി.പി.സി നിർമിച്ച ടെർമിനലിൽ നിന്നു പള്ളിക്കലാറിലൂടെയുള്ള യാത്രയുടെ പാക്കേജും തയാറായിട്ടുണ്ട്. രണ്ടു വഞ്ചി വീടുകളും ഒരു സഫാരി ബോട്ടും ... Read more

താംബരം- കൊല്ലം റെയില്‍ പാത തീര്‍ഥാടന, വിനോദ സഞ്ചാര ഇടനാഴിയാവും

ചെങ്കോട്ട- കൊല്ലം ബ്രോഡ് ഗേജ് പാതയില്‍ വീണ്ടും തീവണ്ടി ഓടിയതോടെ ഇരു സംസ്ഥാനങ്ങള്‍ക്ക് മുന്നിലും വികസിച്ചു വരുന്നത് അനന്ത സാധ്യതകളാണ്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ തീര്‍ഥാടന, വിനോദ സഞ്ചാര കണ്ണിയാക്കി മാറ്റുന്നതിനുള്ള എല്ലാ സാധ്യതകളും ഈ പാതയ്ക്കുണ്ട്. ഗേജ് മാറ്റത്തിനായി അടയ്ക്കുന്നതിനു മുന്‍പ് കൊല്ലത്തു നിന്നു നാഗൂരിലേക്കു ഇവിടെ നിന്നു ട്രെയിനുണ്ടായിരുന്നു. എഗ്മൂര്‍ ട്രെയിന്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നു കൊല്ലത്തേക്കു ഓടിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ പൊതിഗൈ എക്‌സ്പ്രസായി സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിന സര്‍വീസായ ഈ ട്രെയിന്‍ കൊച്ചുവേളിയിലേക്കു നീട്ടിയാല്‍ ചെന്നൈയ്ക്കും ദക്ഷിണ കേരളത്തിനുമിടയിലെ തിരക്കുള്ള പാതയായി ഇതു മാറും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണു കൊല്ലം-ചെങ്കോട്ട പാത. ചെന്നൈയില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് പുനലൂരില്‍ ഇറങ്ങി പത്തനാപുരം, പത്തനംതിട്ട വഴി ശബരിമലയിലേക്ക് പോകാന്‍ വളരെ എളുപ്പമാണ്. ഇപ്പോള്‍ കോട്ടയത്തും ചെങ്ങന്നൂരിലും ഇറങ്ങുന്നതുപോലെ തന്നെ അടുത്താണ് പുനലൂരും. ശബരിമല സ്‌പെഷല്‍ ട്രെയിനുകള്‍ ഇതുവഴി ആരംഭിച്ചാല്‍ മെയിന്‍ ലൈനിലെ ... Read more

താംബരം- കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിയേക്കും

കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലെ ഗേജ്മാറ്റത്തിനു ശേഷം ദക്ഷിണ റെയില്‍വേ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിച്ച സ്‌പെഷ്യല്‍ ട്രെയിന്‍ സൂപ്പര്‍ ഹിറ്റ്. ചെന്നൈയില്‍നിന്നു മാര്‍ച്ച് മുപ്പതിനു വൈകിട്ട് 5.30നു കൊല്ലത്തേക്കു പുറപ്പെട്ട വേനല്‍ക്കാല സ്‌പെഷ്യല്ലിലും, തിരിക 31നു കൊല്ലത്തുനിന്നു പുറപ്പെട്ട മടക്ക ട്രെയിനിലും റിസര്‍വ്ഡ് ടിക്കറ്റുകള്‍ നേരത്തേ വിറ്റുതീര്‍ന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു.സര്‍വീസ് ജനപ്രിയമായ സാഹചര്യത്തില്‍ വേനല്‍ക്കാല അവധി പരിഗണിച്ച് വാരാന്ത്യങ്ങളില്‍ താംബരം-കൊല്ലം റൂട്ടില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗേജ് മാറ്റവുമായി ബന്ധപ്പെട്ട് ഏഴുവര്‍ഷം മുന്‍പു കൊല്ലം-ചെങ്കോട്ട പാതയിലെ സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. കൊല്ലം-ചെന്നൈ, കൊല്ലം-നാഗൂര്‍, കൊല്ലം-മധുര എന്നീ റൂട്ടുകളില്‍ മൂന്നു ജോഡി എക്‌സ്പ്രസ് ട്രെയിനുകളും, കൊല്ലം-തെങ്കാശി, കൊല്ലം-തിരുനെല്‍വേലി റൂട്ടില്‍ രണ്ടു ജോഡി പാസഞ്ചര്‍ ട്രെയിനുകളും റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നു. ഗേജ് മാറ്റം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവ പുനരാരംഭിക്കണമെന്ന ആവശ്യം യാത്രക്കാര്‍ ഇതിനകം തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ സ്റ്റേഷനുകളിലെ തിരക്കു പരിഗണിച്ച് താംബരത്തെ മൂന്നാം ടെര്‍മിനലായി മാറ്റുമെന്നു ദക്ഷിണ ... Read more

താംബരം-കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനാരംഭിച്ചു

വേനല്‍ അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് താംബരം-കൊല്ലം റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ റിസര്‍വേഷന്‍ ആരംഭിച്ചു. താംബാരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.30നു കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് താംബരത്തേക്ക് കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.50ന് എത്തിച്ചേരും.

പുറ്റിങ്ങൽ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്

കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് കോൺക്രീറ്റ് നടക്കുന്നതിനിടെ തകർന്നു വീണു. എട്ടു പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷപ്പെടുത്തിയ എട്ടുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൻറെ കോൺക്രീറ്റ് പണികൾ നടത്തി തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ന് രാവിലെ മടങ്ങിപ്പോയതിനാൽ വലിയ അപകടം ഒഴിവായി.  

അഷ്ടമുടി കാണാന്‍ ഈ ‘കൊല്ലം ‘ പോകാം

ടിഎന്‍എല്‍ ബ്യൂറോ Ashtamudi Lake. Picture Courtesy: Kerala Tourism കൊല്ലം: വാര്‍ത്തയുടെ തലക്കെട്ട്‌ കണ്ട് അത്ഭുതപ്പെടേണ്ട . പറയാന്‍ പോകുന്നത് കൊല്ലം ടൂറിസം പാക്കേജിനെക്കുറിച്ചാണ് . അഷ്ടമുടിയുടെ ഭംഗി ആസ്വദിക്കാന്‍ പുത്തന്‍ പാക്കേജുമായാണ് വരവ്. കായലോരത്ത് സമഗ്ര വിനോദ സഞ്ചാര പദ്ധതികള്‍ നേരത്തെ വിനോദ സഞ്ചാര വകുപ്പ് ആവിഷ്കരിച്ചിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് ചവറയിലെ വഴിയോര വിശ്രമ കേന്ദ്രവും കന്നേറ്റിയിലെ ശ്രീ നാരായണ ഗുരു പവലിയനും . കന്നേറ്റിക്കായലില്‍ ശ്രീനാരായണ ട്രോഫി ജലമേള നടക്കുന്ന ഇടത്താണ് പവിലിയന്‍ സ്ഥാപിച്ചിരിക്കുന്നത്. കന്നേറ്റി ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതിയുടെ ഭാഗമാണ് പവിലിയന്‍. ഇവിടെയിരുന്നാല്‍ വള്ളംകളി നന്നായി ആസ്വദിക്കാനാവും . ഓഫീസ് മുറി , ശൌചാലയം, ബോട്ട്ജെട്ടി അനുബന്ധ സൗകര്യങ്ങള്‍ എന്നിവയുള്ളതാണ് പവിലിയന്‍ . Photo Courtesy: Kerala Tourism പന്മനയിലെ ടൈറ്റാനിയം ഗ്രൌണ്ടിന് സമീപം ഒരുക്കിയ വിശ്രമ കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ഹൗസ്ബോട്ട് , രണ്ടു സീറ്റുള്ള സ്പീഡ് ബോട്ട് , 17 സീറ്റുള്ള സഫാരി ... Read more

Govt pumps Rs 27 crore in Kollam

Web Desk Ashtamudi Lake. Picture Courtesy: Kerala Tourism The southern coastal district in Kerala, Kollam, is all set to get some exciting projects to boost the tourism in the district. The government of Kerala has approved tourism projects worth Rs. 27 crore in Kollam. Ashtamudi Lake, Kannetti Lake and Vattakkayal are some o the areas which would be getting a new touch. “A tourism project focussing on Ashtamudi Lake is under consideration. The possibilities of Kannetti Lake and Vattakayal will be explored,” says Tourism Minister Kadakampally Surendran said after inaugurating the Kannetti pavilion and lakeside tourism project. Ashtamudi Lake is ... Read more