Tag: kollam tourism
വെടിക്കെട്ടിന് ഇടവേള: ക്രിസ് ഗെയ്ല് കൊല്ലത്ത്
ഐപിഎല്ലിലെ വെടിക്കെട്ടിന്റെ ചൂടില്‍ നിന്നും തല്ക്കാലം അവധിയെടുത്ത് ക്രിസ് ഗെയ്ല് പൊങ്ങിയത് ഇങ്ങ് കൊല്ലത്തെ കായല്‍ തീരത്ത്. ഭാര്യ നതാഷ ബെറിജിനും മകള്‍ ക്രിസ് അലീനയ്ക്കും ഒപ്പമാണ് ലോക ക്രിക്കറ്റിലെ മിന്നും താരം കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. കായല്‍ സവാരിയും ആയുര്‍വേദ ചികിത്സയുമാണ് ഗെയിലിന്റെ ലക്ഷ്യം. ഇന്നലെ രാവിലെ കൊല്ലത്തെത്തിയ ഗെയിലും കുടുംബവും റാവിസ് ഹോട്ടല്‍ മുതല്‍ മണ്‍റോതുരുത്ത് വരെ അഷ്ടമുടി കായലില്‍ സവാരി നടത്തി. ദിവസം മുഴുവന്‍ വഞ്ചിവീട്ടില്‍ ചിലവഴിച്ചു. അഷ്ടമുടിയിലേയും മണ്‍റോതുരുത്തിലേയും കാഴ്ചകള്‍ക്കപ്പുറം ഗെയിലിന്റെ മനസ്സിലും നാവിലും വെടിക്കെട്ട് തീര്‍ത്തത് കേരളത്തിലെ തനതു രുചികളാണ്. റാവിസ് ഗ്രൂപ്പ് കോര്‍പറേറ്റ് ഷെഫ് സുരേഷ്പിള്ളയാണ് ഗെയിലിന് ഭക്ഷണമൊരുക്കിയത്. ചക്ക, കരിമീന്‍, മാമ്പഴം, കണവ, കൊഞ്ച് തുടങ്ങിയ രുചികള്‍ ഗെയിലും കുടുംബവും നന്നേ ആസ്വദിച്ചു. വഞ്ചിവീട് യാത്രയ്ക്കിടെ അല്‍പ്പനേരം മല്‍സ്യബന്ധനത്തൊഴിലാളികളുടെ കൂടെ ചെലവഴിച്ചു. സെല്‍ഫിയെടുത്ത് പിരിഞ്ഞു. ഐപിഎല്ലില്‍ പന്ത്രണ്ട് സിക്സുകള്‍ കൂടി അടിച്ചാല്‍ ഗെയ്ലിന് സിക്സുകളുടെ എണ്ണത്തില്‍ സെഞ്ചുറി തികയ്ക്കാം. ഈ ... Read more
കൊല്ലത്തു നിന്നും മൺറോത്തുരുത്തിലേക്ക് സ്പെഷ്യല്‍ കായല്‍ യാത്ര
കൊല്ലം ഡി.ടി.പി.സിയുടെ വിനോദസഞ്ചാര പാക്കേജില്‍ സ്പെഷ്യൽ കായൽ യാത്ര ഒരുങ്ങുന്നു. അവധിക്കാലം ആഘോഷിക്കാന്‍ വരുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സ്പെഷ്യല്‍ കായല്‍ യാത്ര നടപ്പാക്കുന്നത്. രാവിലെ 9.30നു ഡി.ടി.പി.സിയുടെ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്ര വൈകീട്ട് മൂന്നിനു തിരികെ കൊല്ലത്ത് അവസാനിക്കുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. രാവിലെ അഷ്ടമുടി കായലിലൂടെ സഞ്ചരിച്ച് സാമ്പ്രാണിക്കോടിയിൽ എത്തും. അവിടെ ഡി.ടി.പി.സിയുടെ തീരം റിസോർട്ടിൽ അല്പസമയം വിശ്രമം. അവിടെ നിന്നും മൺറോത്തുരുത്തിലേക്ക്. തുരുത്തിലെത്തിയാൽ തുടർന്നുള്ള യാത്ര വള്ളത്തിലാണ്. വള്ളങ്ങൾക്കു മാത്രം പോകാവുന്ന ചെറിയ കൈത്തോടുകളിലൂടെയാണ് പിന്നീടുള്ള യത്ര. വഴികളില്‍ കരിമീൻ, ചെമ്മീൻ വളർത്തുന്ന ബണ്ടുകള്‍, കയർ നിർമാണം തുടങ്ങിയവ ആസ്വദിക്കാം. ഉച്ചഭക്ഷണത്തിനു ശേഷം കൊല്ലം ബോട്ട് ജെട്ടിയിലേക്കു മടക്കയാത്ര. മൂന്നു മണിയോടെ കൊല്ലത്തെത്തും. തുടർന്നു കൊല്ലം അഡ്വെഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ബീച്ച് എന്നിവ സന്ദർശിക്കാം. കന്നേറ്റി കായലോരത്തു ഡി.ടി.പി.സി നിർമിച്ച ടെർമിനലിൽ നിന്നു പള്ളിക്കലാറിലൂടെയുള്ള യാത്രയുടെ പാക്കേജും തയാറായിട്ടുണ്ട്. രണ്ടു വഞ്ചി വീടുകളും ഒരു സഫാരി ബോട്ടും ... Read more