Tag: kochi
Kerala saw 10.94% growth in tourist footfalls in 2017
Kerala recorded the highest number of tourism arrivals in the past nine-year period, with a 10.94 per cent rise compared with the figures of last year. An increase of 15.54 lakh new tourists – domestic and foreign travellers combined – was recorded this year, with footfalls going up to 1,57,65,390 in 2017, as against 1,42,10,954 in 2016. Domestic tourism arrivals also grew in 2017 and recorded the highest number in the past nine-year period, posting an 11.39 per cent rise compared to the previous year. An increase of 15 lakh new domestic tourists was recorded this year, with footfalls going ... Read more
ഒന്നാം പിറന്നാള്‍ നിറവില്‍ കൊച്ചി മെട്രോ: മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രാഫി മത്സരം
ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങി കഴിഞ്ഞു. പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നാണ് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ആദ്യ മെട്രോയുടെ സേവനങ്ങളെ സ്മരിക്കാനും യാത്രക്കാര്‍ക്കൊപ്പം മെട്രോയുടെ ജന്മദിനം ആഘോഷിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറെടുക്കുയാണ്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഫോട്ടോഗ്രഫി മത്സരം നടത്തുന്നതായി കെ.എം.ആര്.എല്‍. അറിയിച്ചു. മെട്രോ 365 എന്ന പേരില്‍ പുറത്തിറക്കുന്ന പുസ്തകത്തില്‍ ചേര്‍ക്കാന്‍ യോഗ്യമായ മികച്ച ചിത്രങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മെട്രോയിലോ സ്റ്റേഷന് പരിസരത്തോ ചിത്രീകരിച്ച ഫോട്ടോകളാണ് മത്സരത്തിന് പരിഗണിക്കുക. ഇന്ന് മുതല്‍ ഏപ്രില്‍ 12 വരെയാണ് ചിത്രങ്ങള്‍ അയക്കാനുള്ള സമയം. ഒരാള്‍ക്ക് രണ്ട് വീതം ഫോട്ടോസ് അയക്കാവുന്നതാണ്. മെട്രോയുമായി അഭേദ്യമായ ബന്ധമുള്ള ചിത്രങ്ങളായിരിക്കണം അയക്കേണ്ടത്. രണ്ട് ചിത്രങ്ങള്‍ ക്യാപ്ഷന്‍ സഹിതം മെട്രോയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. വെബ്സൈറ്റ്: www.kochimetro.org. തിരഞ്ഞെടുക്കപ്പെടുന്ന വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ചിത്രത്തിന് 50,000 രൂപയാണ് സമ്മാനതുക. രണ്ടാം സ്ഥാനത്തെത്തുന്ന ... Read more
കൊച്ചിയില്‍ നിന്നും ഷില്ലോങ്ങിലേയ്ക്ക് ഓട്ടോയാത്ര
ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും മേഘാലയിലെ ഷില്ലോങ്ങിലേയ്ക്ക് ഓട്ടോറിക്ഷയില്‍ ഒരു യാത്ര. ഒന്നും രണ്ടുമല്ല എണ്‍പത് ഓട്ടോകളില്‍. 250 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ ഷില്ലോങ്ങിലേയ്ക്ക് പോകുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ്സ് എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പാണ് ഈ യാത്ര ഒരുക്കിയത്. 3500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാഴ്ചയ്ക്കകം ഇവര്‍ ഷില്ലോങ്ങിലെത്തും. ഫ്രാന്‍സ്, ജര്‍മനി, ഓസ്ട്രേലിയ, യു.കെ, നെതര്‍ലാന്‍ഡ്സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരായ സഞ്ചാരികളാണ് ഓട്ടോയാത്രയില്‍ പങ്കെടുക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി കൊച്ചിയിലെത്തിയ സംഘം ഓട്ടോ ഓടിക്കാന്‍ പഠിച്ചു. കൊച്ചിയിലെ ഓട്ടോകാരാണ് വിദേശിസഞ്ചാരികളെ ഓട്ടോ ഓടിക്കാന്‍ പഠിപ്പിച്ചത്. ഷില്ലോങ്ങിലെത്തിയാല്‍ യാത്ര അവസാനിപ്പിച്ച് ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് ഈ യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
യൂറോപ്പ് മലയാളികള്‍ക്ക് ഈസ്റ്റര്‍ സമ്മാനവുമായി എയര്‍ ഇന്ത്യ
വിയന്നയില്‍ നിന്നും പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിയന്ന-ന്യൂ ഡല്‍ഹി ഡ്രീംലൈനര്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന മലയാളികളുടെ ഡല്‍ഹിയിലെ കാത്തിരിപ്പ് സമയം പകുതിയായി കുറച്ചുകൊണ്ടാണ് എയര്‍ ഇന്ത്യ പുതിയ കണക്ഷന് ആരംഭിക്കുന്നു. ഏപ്രില്‍ 6 നാണ് പുതിയ കണക്ഷന് ഫ്ലൈറ്റ് ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും 2.05ന് കൊച്ചിയിലേയ്ക്ക് പുറപ്പെടുന്ന ഈ വിമാനം വൈകീട്ട് 5.10ന് നെടുമ്പാശ്ശേരിയില്‍ എത്തും (AI 512/ DELCOK 1405 1710). ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വിയന്നയില്‍ നിന്നും രാത്രി 10.45ന് പുറപ്പെടുന്ന നോണ്‍ സ്റ്റോപ്പ് വിമാനം ന്യൂ ഡല്‍ഹിയില്‍ രാവിലെ 9.15നാണ് എത്തിച്ചേരുന്നത്. നിലവില്‍ മലയാളികള്‍ക്ക് അടുത്ത കണക്ഷന് ഫ്ലൈറ്റ് അന്നേദിവസം വൈകിട്ട് 6.15നാണ് ലഭിക്കുന്നത്. അതേസമയം 2.05ന് പുതിയ വിമാനം ലഭിക്കുന്നതോടുകൂടി 9 മണിക്കൂര്‍ കാത്തിരിപ്പുസമയം പകുതിയായി കുറയും.
Travel Tours opens a new chapter in Kolkata
Travel Tours, one of the world’s leading leisure travel brand of FCTG (Flight Centre Travel Group) Australia, has stated their second retail and first franchise store at Salt Lake City in Kolkata. The new venture was inaugurated by Mr Shravan Gupta, Executive Director, Leisure Business FCM Travel Solutions and Mr Sitaram Sharma, President of Bharat Chambers and Commerce. The new branch of Travel Tours caters all kinds of needs associated with travel and tourism namely- family tours, business travellings, honeymoon packages, domestic and international flights, customised group holidays, hotels, car transfers, visa, cruise vacations and adventure holidays. According to the statistics ... Read more
മഴയായാലും വെയിലായാലും ഫുഡീസ് മോജോ ഓടിയെത്തും
ഭക്ഷണം പാഴ്സലായി മാത്രം നല്കുന്ന ഫുഡ് എവേ ട്രക്കുകള്‍ കൊച്ചിയിലെ നഗരവീഥിയിലും ഓടിത്തുടങ്ങിയിരിക്കുന്നു. ഫുഡ് ഓണ്‍ വീല്‍സ് എന്ന സങ്കല്പത്തിന്റെ ഡിസൈനര്‍ രൂപമാണ് ഫുഡ് ട്രക്കുകള്‍. ആള്‍ത്തിരക്കുള്ളയിടത്ത്,ഭക്ഷണം കഴിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നൊരു സമയത്ത് നിര്‍ത്തിയിടുക. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം ചൂടോടെ പാകം ചെയ്ത് പൊതിഞ്ഞുകൊടുക്കുക ഇതാണ് ടേക്ക് എവേ ഫുഡ് ട്രക്ക്.ഭക്ഷണം പാകം ചെയ്യലും പൊതിഞ്ഞു നല്‍കലും പണം വാങ്ങലും ട്രക്കിനുള്ളില്‍ തന്നെ. കടയുടമയും ഉപഭോഗ്താവും തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ മാത്രം. ഇരിക്കാന്‍ ഇരിപ്പിടങ്ങള്‍ ഇല്ല. ഇരുന്ന് കഴിച്ചാല്‍ മാത്രമല്ലേ മാലിന്യം ഉണ്ടാവുകയുള്ളൂ. വഴിയിലെ മാലിന്യം ഒഴിവാക്കുകയെന്നതാണ് ഫുഡ് ട്രക്കുകളുടെ ലക്ഷ്യം. കൊച്ചി നഗരത്തിലെ വൈകുന്നേരങ്ങളില്‍ തിരക്കേറുന്ന മൂന്നിടങ്ങള്‍- ചാത്യാത്ത് റോഡ് ക്വീന്‍സ് വാക്ക് വേ, പനമ്പിള്ളി നഗര്‍ വാക്വേ, സുഭാഷ് പാര്‍ക്ക്. വൈകിട്ടു കുടുംബവുമൊന്നിച്ചു നടക്കാനെത്തി രാത്രിയാകുന്നതോടെ വീട്ടിലേക്കു മടങ്ങുന്നവര്‍. ഇതു കണ്ടറിഞ്ഞാണു നഗരത്തിലെ ആദ്യത്തെ ടേക്ക് എവേ ഫുഡ് ട്രക്ക് ക്വീന്‍സ് വാക്വേയില്‍ തുടങ്ങിയത്. നഗരത്തിലെ ആദ്യത്തെ ... Read more
ഇന്‍ഡിഗോ വിമാന നിരക്കുകള്‍ കുറച്ചു
വിമാന എന്ജിന് തകരാറിനെത്തുടര്‍ന്ന് ഇന്‍ഡിഗോ ഒട്ടേറെ ആഭ്യയന്തര സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഈ ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ നേരിയ വര്‍ധനവ് വരുത്തിയിരുന്നു. വിമാനങ്ങള്‍ക്കുണ്ടായ തകരാറുകള്‍ പരിഹരിച്ചു വരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നിരക്ക് സാധാരണ നിലയിലായത്.ദുഖവെള്ളി, ഈസ്റ്റര്‍ പ്രമാണിച്ച് നിരവധി ആളുകളാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. എന്നാല്‍ നിരക്കുകള്‍ കുറഞ്ഞെങ്കിലും ഇന്നലെ വൈകിട്ടത്തെ നില അനുസരിച്ച് വളരെക്കുറച്ച് സീറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഈസ്റ്റര്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഈടാക്കുന്ന നിരക്ക് : ചെന്നൈ-കൊച്ചി മാര്‍ച്ച് 30ന് 2,490 രൂപയും, മാര്‍ച്ച് 31ന് 1,910 രൂപയിമാണ്. ചെന്നൈ-തിരുവനന്തപുരം മാര്‍ച്ച് 30ന് 2,424 രൂപയും, മാര്‍ച്ച 31ന് 2,700 രൂപയുമാണ്.
കൊച്ചിയിലെ ഓട്ടോ ഡ്രൈവര്മാര്ക്കിനി പുത്തന്‍ യൂണിഫോം
മെട്രോയുമായി ചേര്‍ന്ന് ഫീഡര്‍ സര്‍വീസ് നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കാന്‍ തീരുമാനമായി. കറുത്ത നിറത്തിലുള്ള പാന്റും നീല നിറത്തിലുള്ള ടീഷര്‍ട്ടുമായിരിക്കും ഇനി ഓട്ടോ ഡ്രൈവര്‍മാരുടെ വേഷം. കെ എം ആര് എല്ലാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ആദ്യഘട്ടത്തില്‍ യൂണിഫോമുകള്‍ നല്‍കുക. യൂണിഫോമിന് പുറമേ ഡ്രൈവര്‍മാറെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ബാഡ്ജും ധരിക്കണം. ഓട്ടോ ഡ്രൈവ്ഴ്സ് യൂണിയനുമായി മെട്രോ അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ യൂണിഫോം എന്ന തീരുമാനം ഉണ്ടായിരിക്കുന്നത്. റോഡ് സുരക്ഷ, സ്വഭാവനവീകരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൊച്ചിയിലെ മുന്നൂറിലധികം ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കെ എം ആര് എലും കിലയും ചേര്‍ന്ന് പരിശീലനക്ലാസ് നല്‍കിയിരുന്നു. ഓട്ടോ തൊഴിലാളി മേഖലയെ നവീകരിക്കുക എന്നതായിരുന്നു പരിശീലന ക്ലാസിന്റെ ലക്ഷ്യം. ഷെയര്‍ ഓട്ടോ മാതൃകയില്‍ സര്‍വ്വീസ് നടത്തുന്ന ഈ ഓട്ടോകള്‍ സര്‍ക്കാര്‍ നിരക്ക് തന്നെയാവും ഈടാക്കുകയെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. അജിതകുമാര്‍ പറഞ്ഞു. രണ്ടോ മൂന്നോ പേര് യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ക്ക് പകുതി ... Read more
കീ മാനീ മാര്‍ലി കൊച്ചിയില്‍
കപ്പ ടിവിയുടെ മോജോ റൈസിംഗ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സംഗീത വിരുന്നില്‍ 16 മുന്‍നിര ബാന്‍ഡുകള്‍ അണിനിരക്കും. ബോബ് മാര്‍ളിയുടെ മകന് കീ മാനീ മാര്‍ലിയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ആദ്യമായാണ് ഇദ്ദേഹം ഇന്ത്യയില്‍ സംഗീത പരിപാടിക്കെത്തുന്നത്. ആദ്യദിനമായ പത്തിനാണ് മാനീ മാര്‍ലിയുടെ കോണ്‍ഫ്രണ്ടേഷന്‍ ബാന്‍ഡ് വേദിയിലെത്തുക. മിയാമിയില്‍ സ്ഥിരതാമസമായ കീ മാനീ മാര്‍ലി പാട്ടുകാരന്, പാട്ടെഴുത്തുകാരന്, നടന്, ഗിട്ടാറിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധമാണ്. ബ്ലാക്ക് പ്ലാനറ്റ്, പൈനാപ്പിള്‍ എക്സ്പ്രസ്സ്, അഞ്ജു ബ്രഹ്മാസ്മി, ദി ഡൌണ്‍ ട്രോഡന്‍സ്, തകര, ബ്രൈദ വി, കട്ട്-എ- വൈബ്, ലൈവ് ബാന്‍ഡ്, ഗൗരി ലക്ഷ്മി, ലേഡി ബൈസന്‍, അംഗം, തൈക്കുടം ബ്രിഡ്ജ് തുടങ്ങിയ ബാന്‍ഡുകള്‍ പങ്കെടുക്കും. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. ഇതിനു പുറമേ എല്ലാ മാതൃഭൂമി യൂണിറ്റുകളിലും കൊച്ചിയിലെ കല്യാണ്‍ സില്‍ക്സ് ഷോറൂമിലും കിട്ടും. വിവരങ്ങള്‍ക്ക് 9544039000
ലണ്ടന്‍ ഇങ്ങ് കൊച്ചിയിലുണ്ട്. കേമന്മാര് ലണ്ടനില്‍ അഥവാ കൊച്ചിയില്‍
സഞ്ചാരികളുടെ പറുദീസയാണ് കൊച്ചിയിലെ മട്ടാഞ്ചേരി. ദിനംപ്രതി ലോകത്തിലെ നാനാ ദിക്കില്‍ നിന്നെത്തുന്ന സഞ്ചാരികളെ മട്ടാഞ്ചേരി സ്വീകരിക്കുന്നത് മനസ് തുറന്നാണ് . മട്ടാഞ്ചേരിയിലെ കല്‍വാത്തി തെരുവിലെത്തുന്ന സഞ്ചാരികള്‍ക്കായി ലണ്ടന്‍ മാതൃകയിലുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുകയാണ് ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേ. കഫേയിലെത്തി വാതില്‍ തുറന്ന് അകത്ത് കയറിയാല്‍ പിന്നെ കൂടു വിട്ട് കൂടു മാറും പോലെയാണ്. പുതിയ രുചികളും പുതിയ അനുഭവങ്ങളും സഞ്ചാരികള്‍ക്ക് സമ്മാനിക്കും വിധം കൊളോണിയല്‍ രീതിയിലാണ് നിര്‍മാണം. ലണ്ടന്‍ തെരുവോരത്തിന്റെ പ്രതീതിയിലാണ് ഭക്ഷണശാല . ഇഷ്ടിക ഭിത്തികള്‍ക്ക് ചാരെ ഇരിപ്പിടങ്ങള്‍.കഫേയിലെത്തുന്നവരുടെ കണ്ണ് ആദ്യം എത്തുന്നത് ബ്രിട്ടന്റെ മികച്ച രൂപകല്പനകളില് ഒന്നായ ചുവന്ന ടെലിഫോണ്‍ ബൂത്തിലേക്കാണ്. മെനുവില്‍ ഒന്നു കണ്ണോടിച്ചാല്‍ നമ്മള് കേട്ടതും കേള്‍ക്കാത്തതുമായ നിരവധി കൊളോണിയല്‍ വിഭവങ്ങള്‍ കാണാം. വിഭവങ്ങളുടെയെല്ലാം രുചി കേന്ദ്രം അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഷെഫ് ടിബിന്‍ തോമസിന്റെ കൈകളില്‍ നിന്നാണ്. ആദ്യമായി എത്തുന്നവര്‍ക്ക് വിഭവങ്ങള്‍ ഓരോന്നും ഷെഫ് തന്നെ പരിചയപ്പെടുത്തും . ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫേ ... Read more
ദക്ഷിണേന്ത്യന്‍ സുന്ദരിയെ ഇന്ന് അറിയാം
ദക്ഷിണേന്ത്യന്‍ സുന്ദരിയെ കണ്ടെത്താനായി പെഗാസസ് സംഘടിപ്പിക്കുന്ന മിസ്സ് സൗത്ത് ഇന്ത്യ മത്സരം ഇന്ന് വൈകുന്നേരം 6 മണിക്ക് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ വെച്ച് നടക്കും. ഡോ.അജിത് രവി നടത്തുന്ന 16ാമത് മിസ്സ് സൗത്ത് ഇന്ത്യ മത്സരമാണിത്. മത്സരത്തിന് മുന്നോടിയായി ഗ്രൂമിംങ് സെക്ഷന്‍ ആരംഭിച്ചു. യോഗ,മെഡിറ്റേഷന്‍,വ്യക്തിത്വ വികസനം,സൗന്ദര്യ സംരക്ഷണം,ക്യാറ്റ് വാക്ക് ട്രെയിനിംങ്,ഫോട്ടോഷൂട്ട്,ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങുന്ന ഗ്രൂമിംങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും.മോഡലിംങ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍ സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിങ്ങ് പാനലില്‍ അണിനിരക്കുന്നത്.
കണ്ണൂര്‍-തിരുവനന്തപുരം 2099രൂപ, കൊച്ചിക്ക് 1399
ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്ന് ഉഡാന്‍ പദ്ധതിയില്‍ പറന്നുയരുക എട്ടിടത്തേക്കുള്ള വിമാനങ്ങള്‍.എട്ടിടത്തേക്കും ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തും . രണ്ടിടത്തേക്ക് സ്പൈസും. സാധാരണക്കാര്‍ക്ക് വിമാനയാത്ര പ്രാപ്യമാക്കുകയാണ് ഉഡാന്‍ പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ഉഡാന്‍. ബംഗലൂരു, ചെന്നൈ,കൊച്ചി,മുംബൈ,ഗോവ,ഡല്‍ഹിക്ക് സമീപം ഹിന്റണ്‍ ,ഹൂബ്ലി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്നും ഉഡാന്‍ വിമാന സര്‍വീസുകള്‍. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാകും വിമാന സര്‍വീസുകള്‍. കണ്ണൂര്‍ -തിരുവനന്തപുരം വിമാനയാത്രാ നിരക്ക് 2099 രൂപയായിരിക്കും .കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് 1399 രൂപയും.ഗോവയിലേക്ക് പരമാവധി നിരക്ക് 2099 രൂപയായിരിക്കും. ആറുമാസത്തിനകം വിമാനങ്ങള്‍ സര്‍വീസ് തുടങ്ങണം.