Tag: kochi
നുമ്മ ഊണ് ഇന്ന് മുതല്‍ 13 ഇടങ്ങളിലേക്ക്
കേരളത്തില്‍ വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുത് എന്ന ലക്ഷ്യവുമായി നുമ്മ ഊണ് പദ്ധതി എറണാകുളം ജില്ലയിലാകെ വ്യാപിപിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് രണ്ടിടത്ത് തുടരുന്ന പദ്ധതി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലേക്ക് വെള്ളിയാഴ്ച്ച മുതല്‍ മുതല്‍ കൂപ്പണ്‍ വിതരണം തുടങ്ങും. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് നല്‍കുന്ന പദ്ധതിക്കുള്ള കൂപ്പണുകള്‍ നിലവില്‍ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലുമാണ് ലഭിക്കുന്നത്. കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച പദ്ധതിക്ക് പെട്രോനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പിന്തുണ നല്‍കുന്നത്. കൊച്ചി താലൂക്ക് ഓഫീസ്, വൈപ്പിന്‍ മാലിപ്പുറം സാമൂഹ്യാരോഗ്യകേന്ദ്രം, കുന്നത്തുനാട് താലൂക്ക് ഓഫീസ്, പറവൂര്‍ താലൂക്ക് ഓഫീസ്, ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് (പൊലീസ് എയ്ഡ്പോസറ്റ്), മൂവാറ്റുപുഴ പൊലീസ് എയ്ഡ്പോസ്റ്റ് (കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാന്‍ഡ്, എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന്‍, അങ്കമാലി റെയില്‍വേ സ്റ്റേഷന്‍, വൈറ്റില ഹബ് ... Read more
സംഗീത വിസ്മയം തീര്‍ക്കാന്‍ എ. ആര്‍. റഹ്മാന്‍ കൊച്ചിയിലെത്തി
സംഗീതത്തിന്റെ മഹാ മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ കൊച്ചിയില്‍ എത്തി. ഫ്‌ളവേഴ്‌സ് ചാനല്‍ സംഘടിപ്പിക്കുന്ന എ ആര്‍ റഹ്മാന്‍ ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. മണിക്കൂറുകള്‍ നീളുന്ന സംഗീത വിസ്മയം നാളെ തൃപ്പൂണിത്തുറ ചോയ്‌സ് ടവറിന് സമീപം ഇരുമ്പനം ഗ്രൗണ്ടില്‍ അരങ്ങേറും. 2009 ല്‍ ഓസ്‌കാര്‍ പുരസ്‌കാരനേട്ടത്തിന് ശേഷം കോഴിക്കോട് നടത്തിയ ഒരു ചാരിറ്റി ഷോയില്‍ പങ്കെടുത്തിരുന്നു എആര്‍ റഹ്മാന്‍. എ ആര്‍ റഹ്മാന്റെ ജയ് ഹോ എന്ന റഹ്മാന്‍ ലൈവ് ലോക ടൂറിന്റെ തുടക്കവും കോഴിക്കോട് നിന്നായിരുന്നു. അതിന് ശേഷം റഹ്മാന്‍ മാജിക്കില്‍ കേരളം ഒരു മെഗാ സംഗീത വിരുന്നിന് സാക്ഷിയാകുന്നത് ഇപ്പോഴാണ്. റഹ്മാന്‍ ആരാധാകരായ നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും.
തിരുച്ചിറപ്പള്ളി- കൊച്ചി വിമാന സര്‍വീസ് അടുത്ത 28 മുതല്‍
തിരുച്ചിറപ്പള്ളിയില്‍നിന്നു കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് അടുത്തമാസം മുതല്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഇന്‍ഡിഗോ വിമാന കമ്പനി. ജൂണ്‍ 28 മുതലാണു കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത്. 72 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന എടിആര്‍ വിഭാഗത്തിലുള്ള വിമാനമാണ് ഈ റൂട്ടുകളില്‍ സര്‍വീസിന് ഉപയോഗിക്കുകയെന്നും ഇന്‍ഡിഗോ അറിയിച്ചു.
Grand Hyatt Kochi Bolgatty opens in Kerala
Hyatt Hotels Corporation has opened the Grand Hyatt Kochi Bolgatty, the third Grand Hyatt branded hotel in India. “Once the Lulu Convention centre is completed, it will be an employment opportunity to atleast 4000 people. Altogether, Lulu employs around 25000 Keralites across its various units,” said Pinarayi Vijayan, Chief Minister of Kerala while inaugurating the project. Whereas Nitin Gadkari, Union Minister for Road Transport & Highways, Shipping and Water Resources, who presided over the inaugural function said he would like to see atleast 100 such convention centres across the country. “I want more roads in Kerala, especially to Kannur and Malappuram ... Read more
Kerala’s Kochi is very safe for tourists
Kochi, also known as the Queen of the Arabian Sea, is a major port city located on the south-west coast of India. The city, with its pristine lakes, beaches, Fests, Art and Architecture attracts a wide number of inbound foreign tourist arrival annually. As per the Kochi Police, the city records zero crime rates against foreign tourists for the past two years, which marks Kochi as a safe destination to enjoy holidays. “For the past few months, no crimes against foreigners have been reported,” said DCP (Crimes and Administration) A R Premkumar. Additionally, the city also hosts India’s first tourism police ... Read more
കൊച്ചിയില്‍ ചക്ക വിരുന്ന്
സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് കൊച്ചിയില്‍ മഹോത്സവം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചക്ക വിരുന്ന് ഈ മാസം 30 വരെ നടക്കും. ചക്ക കൊണ്ട് നിര്‍മ്മിച്ച് വിവിധ തരത്തിലുള്ള ഭക്ഷണങ്ങളുടെയും, പലഹാരങ്ങളുടെയും പ്രദര്‍ശനവും, വില്‍പനയും മഹോത്സവത്തോടനുബന്ധിച്ച് നടക്കും.
കെട്ടിടം ഇടിഞ്ഞു താണു: കൊച്ചി മെട്രോ സര്‍വീസ് ഇന്ന് പാലാരിവട്ടം വരെ മാത്രം
എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. രണ്ടാംനില വരെ പണിഞ്ഞ ‘പോത്തീസി’ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്ക് പതിച്ചത്.മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 30മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ സി ബികളും മണ്ണിനടിയിലായി. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. അടുത്ത ദിവസം വിശദമായ പരിശോധനകള്‍ക്കു ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ. തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കെട്ടിടത്തിനു സമീപത്തു നിന്നും റോഡരികില്‍ നിന്നും മണ്ണിടിഞ്ഞുവരുന്നത് തുടരുകയായിരുന്നു. റോഡിന്റെ തൊട്ടരികില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്താണ് മെട്രോയുടെ തൂണുകളുള്ളത്. മണ്ണിടിച്ചില്‍ കൂടുന്നത് സമീപത്തെ കെട്ടിടങ്ങളുടെ നിലനില്‍പ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തമുണ്ടായതെന്ന് അറിവായിട്ടില്ല. ... Read more
ഒറ്റദിവസംകൊണ്ട് കൊച്ചി കറങ്ങാം
ഒറ്റ ദിവസം കൊണ്ട് കൊച്ചി കാണാന്‍ ടൂര്‍ പാക്കേജുമായി എറണാകുളം ഡിടിപിസി. ഡിടിപിസിയുടെ അംഗീകാരത്തോടെ ട്രാവല്‍മേറ്റ് സൊല്യൂഷന്‍സാണ് സിറ്റി ടൂര്‍ നടത്തുന്നത്. കൊച്ചിയില്‍ നിന്ന് തുടങ്ങി കൊച്ചിയില്‍ അവസാനിക്കുന്ന ടൂര്‍ പാക്കേജാണിത്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ദര്‍ബാര്‍ ഹാള്‍, വല്ലാര്‍പാടം ചര്‍ച്ച്, ഹില്‍ പാലസ്, കേരള ഫോക്ലോര്‍ മ്യൂസിയം, മട്ടാഞ്ചേരി പാലസ്, ഇന്തോ- പോര്‍ച്ചുഗീസ് മ്യൂസിയം, ഫോര്‍ട്ട്‌കൊച്ചി, കേരള ഹിസ്റ്റോറിക്കല്‍ മ്യൂസിയം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കേജില്‍ ഉച്ചഭക്ഷണം, വെള്ളം, എന്‍ട്രി ഫീസുകളും ഉള്‍പ്പെടെ 1,100 രൂപയാണ് ഒരാള്‍ക്ക് ചിലവുവരുന്നത്. www.keralactiytour.com എന്ന സൈറ്റിലൂടെ ഓണ്‍ലൈനായാണ് ടൂര്‍ ബുക്ക് ചെയ്യേണ്ടത്. പിക് അപ്പ് ചെയ്യേണ്ട സ്ഥലം, പണം അടക്കാനുള്ള സൗകര്യം എന്നിവ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ യാത്ര ആരംഭിക്കും. വൈകീട്ട് എവിടെ നിന്നാണോ യാത്രക്കാര്‍ കയറിയത് അവിടെ തന്നെ എത്തിക്കും. ഗൈഡുകളടക്കം 35 പേരടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടാകുക. പിക് അപ് സ്ഥലങ്ങള്‍ രാവിലെ 6.45- കൊച്ചി വിമാനത്താവളം, 7- ... Read more
കൊച്ചിയില്‍ കാണാന്‍ എന്തൊക്കെ? ഈ സ്ഥലങ്ങള്‍ കാണാം
മാളുകളുടെയും വണ്ടര്‍ലായുടെയും നാടാണ് കൊച്ചി. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം. അവധിക്കാലത്ത് കൊച്ചിയില്‍ മാളും വണ്ടര്‍ലായും അല്ലാതെ മറ്റെന്തൊക്കെയുണ്ട് കാണാന്‍. കൊച്ചിയിലെ കാഴ്ച്ചകളിലേക്കാകാം ഈ അവധിക്കാലം. നേരാണ് നമ്മുടെ കൊച്ചി ഇത് നുമ്മടെ മുത്താണ്.. ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രവും കൊച്ചിയാണ്. പുരാതന യൂറോപ്യന്‍ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോര്‍ട്ടുകൊച്ചിക്ക്. ബാസ്റ്റ്യന്‍ ബംഗ്ലാവ്, വാസ്‌കോ ഡി ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളി. ഡച്ചുകാരുടെ കാലത്ത് നിര്‍മിച്ച ഡേവിഡ് ഹാള്‍, ഡച്ച് സെമിത്തേരി, പോര്‍ച്ചുഗീസ് മ്യൂസിയം, പരേഡ് ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി കടപ്പുറം, കടപ്പുറത്തെ മനോഹരമായ ചീനവലകള്‍, പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങള്‍, മട്ടാഞ്ചേരി കൊട്ടാരം, പുരാതനമായ ജൂതപ്പള്ളി, പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഗോഡൗണുകള്‍, ജൈന ക്ഷേത്രം ഇതൊക്കെയാണ് കൊച്ചിയിലെ കാഴ്ചകള്‍.എറണാകുളത്ത് നിന്ന് 15 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കൊച്ചിയിലെത്താം. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ബോട്ടു മാര്‍ഗവും കൊച്ചിയിലെത്താം. ചെറായി ... Read more
മൂന്നാര്‍ പെരുമയ്ക്ക് വിനോദസഞ്ചാര മേഖലയുടെ കൈകോര്‍ക്കല്‍
മൂന്നാറിന്റെ സൗന്ദര്യം ലോക സഞ്ചാരികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ ടൂറിസം പാര്‍ട്‌നര്‍ഷിപ്പ് മീറ്റ് 2018 സംഘടിപ്പിക്കുന്നു. മാറി മാറി വരുന്ന സഞ്ചാര സങ്കല്‍പ്പത്തില്‍ മൂന്നാറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് പുതിയ മാനം കൈവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു മീറ്റ്. നീലക്കുറിഞ്ഞി 12 വര്‍ഷങ്ങള്‍ക്ക ശേഷം പൂക്കുന്നത് കൊണ്ട് ഈ വര്‍ഷം മൂന്നാറില്‍ ടൂറിസം സാധ്യത കൂടുതലാണ്. മൂന്നാറിനെ ടു നൈറ്റ് ഡെസ്റ്റിനേഷന്‍ എന്നതില്‍ നിന്നും ഫൈവ് നൈറ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതാണ് മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സിന്റെ ആത്യധിക ലക്ഷ്യം. ഇതിനായി എക്‌സ്‌പ്ലോര്‍ മൂന്നാര്‍ എന്ന പേരില്‍ ബൃഹത്തായ പദ്ധതിക്ക് എംടിഎം തുടക്കം കുറിക്കുന്നു. പാര്‍ട്‌നര്‍ഷിപ്പ് മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. വിനോദസഞ്ചാരികള്‍ സാധാരണ സന്ദര്‍ശിക്കുന്ന മൂന്നാറിന്റെ പ്രദേശങ്ങള്‍ കൂടാതെ ഇനിയും അറിയപ്പെടാത്ത പ്രകൃതിഭംഗി നിറഞ്ഞ ... Read more
ഞാറയ്ക്കല്‍ ഫിഷ് ഫാം വികസനപാതയില്‍
മത്സ്യഫെഡിന്റെ ഉടമസ്ഥതിയിലുള്ള ഞാറയ്ക്കല്‍ ഫിഷ് ഫാം വികസനപാതയില്‍. അതിവേഗം വളരുന്ന ടൂറിസം മേഖലയിലെ ആധുനികവല്‍ക്കരക്കുന്നതിന്റെ ഭാഗമായിട്ടാണ് ഞാറയ്ക്കല്‍ ഫിഷ് ഫാം വികസിപ്പിക്കുന്നത്. എക്കോ ടൂറിസം ഫാം ആക്കി മാറ്റുന്നതിന്റെ ഭാഗമായി 12 കോടി രൂപയുടെ ചിലവ് വരുന്ന പദ്ധതിയാണ് ഉദ്ദേശിക്കുന്നതെന്ന് മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ലോറന്‍സ് ഹെറാല്‍ഡ് പറഞ്ഞു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മ്യൂസിക്കല്‍ ഫൗണ്ടേഷനും, ജല പ്രദര്‍ശനവും അവതരിപ്പിക്കും. ഫാം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് സ്പീഡ് ബോട്ട് യാത്രയ്‌ക്കൊപ്പം മത്സ്യബന്ധനത്തിനും ഇനി മുതല്‍ അവസരം ഒരുക്കും. വര്‍ധിച്ചു വരുന്ന സഞ്ചാരികളുടെ കണക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ കൂട്ടുമെന്ന് എം ഡി പറഞ്ഞു. പത്ത് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഞാറയ്ക്കല്‍ ഫിഷ് ഫാം ഒരു വര്‍ഷം മുമ്പാണ് പരിസ്ഥി കേന്ദ്രമായി മാറിയത്. കൊച്ചി നഗരത്തിന് നടുവില്‍ വിവിധതരം മത്സ്യങ്ങളെ വളര്‍ത്തുന്നതിനോടൊപ്പം സഞ്ചാരികള്‍ക്ക് ബോട്ടിംഗ്, വാട്ടര്‍ സൈക്ലിങ്, കയാക്കിങ് സംവിധാനങ്ങളും ഇപ്പോള്‍ ഫാമില്‍ ഒരുക്കിയിട്ടുണ്ട്. ഫിഷ് ഫാമിന്റെ ഭംഗി ... Read more
നഗരങ്ങളില്‍ ഓട്ടോക്ഷാമം;നിരത്തിലേക്ക് 4000 പുതിയ വാഹനങ്ങള്‍
പൊതുഗതാഗത സംവിധാനത്തില്‍ നഗരങ്ങളില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന സര്‍വേ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്കും ഓട്ടോകള്‍ക്കും നിശ്ചയിച്ചിട്ടുള്ള പരിധി ഉയര്‍ത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിലവില്‍ നാലായിരം ഓട്ടോറിക്ഷകളാണ് ഉള്ളത്. ഇത് രണ്ടായിരം വീതം കൂട്ടും. തിരുവനന്തപുരത്ത് ഇങ്ങനെ ഉയര്‍ത്തിയതോടെ ഓട്ടോറിക്ഷകളുടെ എണ്ണം മുപ്പതിനായിരത്തിലെത്തി. നഗരങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കു യാത്രചെയ്യാന്‍ സംവിധാനം കുറയുന്നുവെന്നും കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഓട്ടോകളുടെ എണ്ണം രാത്രിയില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ അനുപാതം പരിശോധിച്ചാല്‍ വളരെ കുറവാണെന്നുമാണു റിപ്പോര്‍ട്ട്. സ്വകാര്യ വാഹനങ്ങളുടെ എണ്ണം ദിവസവും പെരുകുകയാണ്. പൊതുഗതാഗത സംവിധാനം കുറയുന്നു. ജനം ബസില്‍ നിന്നിറങ്ങി കാറും ബൈക്കും വാങ്ങുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകളുടെ എണ്ണം സംസ്ഥാനത്ത് 26,000ല്‍ നിന്നും 16,000 ആയി. 2017 ല്‍ മാത്രം കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കാറുകളുടെ എണ്ണം 2.15 ലക്ഷമാണ്. 2016ല്‍ ഇത് 1.89 ലക്ഷമായിരുന്നു. 2017ല്‍ റജിസ്റ്റര്‍ ചെയ്ത ഇരുചക്ര വാഹനങ്ങളുടെ ... Read more
വേനല്‍ക്കാല ടൂറിസം പാക്കേജുകളുമായി ഡിടിപിസി
വേനല്‍ക്കാലം ആഘോഷമാക്കാന്‍ വിവിധ വിനോദ സഞ്ചാര പാക്കേജുകള്‍ ഒരുക്കി ഡിടിപിസി. ഗ്ലോറിയസ് തിരുവനന്തപുരം, റിഫ്രഷിങ് പൊന്‍മുടി, കൊച്ചി സ്‌പ്ലെന്‍ഡർ, അള്‍ട്ടിമേറ്റ് കൊച്ചി എന്നിവയാണ് ടൂര്‍ പാക്കേജുകള്‍. ഗ്ലോറിയസ് തിരുവനന്തപുരം അനന്തപുരിയിലെ കാഴ്ചകൾ ഒറ്റ ദിവസം കൊണ്ട് കാണാൻ കഴിയുന്ന പാക്കേജാണിത്. മസ്ക്കറ്റ് ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന ഈ യാത്രയില്‍ കോട്ടൂർ ആന പലിപാലനകേന്ദ്രം, നെയ്യാർ ഡാം, ബോട്ടിങ്, തിരുവനന്തപുരം മൃഗശാല, മ്യൂസിയം, ആർട്ട് ഗാലറി, കോവളം ബീച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7.30 തുടങ്ങുന്ന യാത്ര വൈകീട്ട് 7 മണിക്ക് അവസാനിക്കും. 795 രൂപയാണ് ചാര്‍ജ്. കൊച്ചി സ്‌പ്ലെന്‍ഡർ & അള്‍ട്ടിമേറ്റ് കൊച്ചി കൊച്ചിയിലെ കാഴ്ചകളിലേക്കുള്ള യാത്രയാണിത്. ബോള്‍ഗാട്ടി പാലസിൽ നിന്നാണ് ബസ് ആരംഭിക്കുന്നത്. മറൈൻ ഡ്രൈവിലെ കെടിഡിസിയുടെ ഇൻഫർമേഷൻ സെന്‍ററില്‍ നിന്നും സഞ്ചാരികളെ പിക്ക് ചെയ്യും. ഇവിടെ നിന്നും നേരെ തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക് പോകും. ഉച്ച ഭക്ഷണവും കഴിഞ്ഞ് മട്ടാഞ്ചേരി, ഡച്ച് പാലസ്, ജൂത പള്ളി, ഫോർട്ട് കൊച്ചി, ... Read more
കൊച്ചി കാണാന്‍ കേരള സിറ്റി ടൂറുമായി ഡിടിപിസി
കൊച്ചി കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി പുത്തന്‍ സാധ്യതകളുമായി എറണാകുളം ഡിടിപിസി. സഞ്ചാര സാധ്യതകള്‍ സന്ദര്‍ശകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രാവല്‍ സൊല്യൂഷന്‍ എന്ന സ്ഥാപനം എറണാകുളം ഡിടിപിസിയുടെ അംഗീകാരത്തോടെ സീറ്റ് ഇന്‍ കോച്ച് ബേസില്‍ കേരള സിറ്റി ടൂര്‍ ആരംഭിച്ചു. കേരള സിറ്റി കോച്ചിന്റെ ആദ്യ യാത്ര ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നിര്‍വഹിച്ചു. ബസിന്റെ ആദ്യ ട്രിപ്പ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി കേരള ഹിസ്റ്റോറിക്കല്‍ മ്യൂസിയം, കേരള ഫോക്ലോര്‍ മ്യൂസിയം, ഹില്‍ പാലസ് തുടങ്ങിയ സ്ഥലം സന്ദര്‍ശിച്ചു. ഉദ്ഘാടന യാത്രയില്‍ ജനസേവ അനാഥ മന്ദിരത്തിലെ അന്തേവാസികളായ കുട്ടികളാണ് പങ്കെടുത്തത്. ചടങ്ങില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ പി നന്ദകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍, ഡിടിപിസി എക്സിക്യൂട്ടീവ് മെമ്പര്‍മാരായ പി ആര്‍ റെനീഷ്, പി എസ് പ്രകാശന്‍, സതീഷ് എന്നിവര്‍ പങ്കെടുത്തു. ദിവസവും രാവിലെ ... Read more
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കൊച്ചി- കൊല്‍ക്കത്ത വിമാന സര്‍വീസ്
കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ പോയി മടങ്ങിവരാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകളുമായി ചെലവു കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു നേരിട്ടു രണ്ടു പ്രതിദിന സര്‍വീസുകള്‍ വൈകാതെ ആരംഭിക്കും. ഗോ എയറും ഇന്‍ഡിഗോയുമാണു കേരളത്തിലെ പുതിയ സാധ്യതകള്‍ നേട്ടമാക്കാനുദ്ദേശിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ്ടു 30 ലക്ഷത്തോളം ജോലിക്കാരാണു കേരളത്തില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ പത്തു ശതമാനത്തോളം പേര്‍ ഇപ്പോള്‍ത്തന്നെ നാട്ടില്‍ പോയി മടങ്ങിവരാനായി വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടത്രെ. കേരളത്തിലേക്കുള്ള ഇവരുടെ ഒഴുക്ക് പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം വര്‍ധിക്കുന്നുമുണ്ട്. പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരാണ് ഇത്തരത്തില്‍ യാത്രയ്ക്കു വിമാനങ്ങളെ ആശ്രയിക്കുന്നത്. ഇവര്‍ക്കു ട്രെയിനില്‍ നാട്ടില്‍ പോയി മടങ്ങിവരാന്‍ അഞ്ചോ ആറോ ദിവസം വേണ്ടിവരും. ഇത്രയും ദിവസത്തെ പണിക്കൂലി ത്യജിക്കാന്‍ തയാറുള്ളവര്‍ക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ടു നാട്ടില്‍ പോയി മടങ്ങിവരാം. ബാക്കിയുള്ള ദിവസം ജോലി ചെയ്യുകയുമാവാം. കേരളത്തില്‍ ജോലിക്കെത്തുന്ന ഇത്തരം ജോലിക്കാരില്‍ ... Read more