Tag: kitts thiruvananthapuram
കിറ്റ്സിലെ പരിപാടികളില്‍ അതിഥിയായെത്തി; ടൂറിസത്തെക്കുറിച്ച് അറിഞ്ഞു; ഇപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍ കിറ്റ്സ് വിദ്യാര്‍ഥിനി
വിദ്യാ മോഹനും സഹപാഠികളും തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് അഥവാ കിറ്റ്സ് സ്ഥിതിചെയ്യുന്നത് തൈക്കാട് വാര്‍ഡിലാണ്. ഇവിടെ നഗരസഭാ കൌണ്‍സിലര്‍ വിദ്യാ മോഹനാണ്. കിറ്റ്സില്‍ ഔദ്യോഗിക പരിപാടികള്‍ നടക്കുമ്പോഴൊക്കെ സ്ഥലം കൌണ്‍സിലര്‍ വിദ്യാ മോഹനെയും അതിഥിയായി ക്ഷണിക്കും. അങ്ങനെ ടൂറിസം രംഗത്തെ സാധ്യതകള്‍ മനസിലാക്കിയ കൌണ്‍സിലര്‍ ഇവിടെ വിദ്യാര്‍ഥിയായി ചേര്‍ന്നു. ബിരുദപഠനം പൂർത്തിയായ ഉടനെയാണ് നഗരസഭാ തെരഞ്ഞെടുപ്പിൽ വിദ്യ സ്ഥാനാർഥിയാകുന്നത്. തൈക്കാട് വാർഡിൽനിന്ന് വിജയിക്കുകയുംചെയ്തു. പിജി ചെയ്യണമെന്നായിരുന്നു ആഗ്രഹം. കൗൺസിലറായി ചുമതലയേറ്റതോടെ തുടർന്ന് പഠിക്കാൻ സാധിച്ചില്ല. എംബിഎ ചെയ്യാനായിരുന്നു ആഗ്രഹം. വിദ്യാ മോഹന്‍ മുഖ്യമന്ത്രിക്കൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനമാണ് കിറ്റ്സ്. കൂടുതൽ അടുത്തറിഞ്ഞതോടെ തുടർപഠനത്തിനുള്ള മോഹം മനസ്സിലെത്തി. എംബിഎ ടൂറിസം ആൻഡ് ട്രാവൽ കോഴ്സിന് അപേക്ഷിച്ചു. പ്രവേശനം ലഭിച്ചതോടെ കിറ്റ്സിൽ എത്തി. സ്വന്തം വാർഡിലുള്ള സ്ഥാപനമെന്ന സൗകര്യമുണ്ട്. വിദ്യാർഥിയെന്നനിലയിൽ പഠനവും ക്ലാസും ജനപ്രതിനിധിയെന്ന നിലയിൽ കൗൺസിലറുടെ ഉത്തരവാദിത്തങ്ങളും ഒരേപോലെ കൊണ്ടുപോകാനും നിർവഹിക്കാനും കഴിയുന്നു. കിറ്റ്സിൽ പ്രിൻസിപ്പലും ... Read more
ടൂറിസം മേഖലയിൽ ഈ സർക്കാർ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ടൂറിസം തൊഴിൽ പോർട്ടലിനു തുടക്കം
ഇടതു സർക്കാരിന്റെ കാലത്തു സംസ്ഥാന ടൂറിസം മേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്തു കിറ്റ്സ് തുടങ്ങിയ ടൂറിസം തൊഴിൽ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ ടൂറിസം രംഗം വളർച്ചയുടെ പാതയിലാണ്.കോവളവും കുമരകവും ആലപ്പുഴയിലെ ഹൗസ് ബോട്ടും മാത്രമല്ല കേരളമാകെ വിനോദ സഞ്ചാര ഇടമാക്കുകയാണ് സർക്കാർ ലക്ഷ്യം. കേരള ടൂറിസം രംഗത്ത് നിലനിന്ന മാന്ദ്യം ഇടതു സർക്കാർ വന്നതോടെ ഇല്ലാതായി.പുതിയ ആശയങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉയർന്നു. മലബാറിലെ ടൂറിസം വളർച്ചയ്ക്ക് പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്. സഞ്ചാരികളുടെ ശ്രദ്ധ നേടുന്ന മലബാർ ക്രൂയിസ് പദ്ധതി മൂന്നു വർഷത്തിനകം പൂർത്തിയാക്കും. ടൂറിസം മേഖലയിൽ പുതിയ ഉൽപ്പന്നങ്ങൾ കൊണ്ട് വരാനാണ് സംസ്ഥാന സർക്കാർ ശ്രമം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ ജടായുപ്പാറ ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യും. സഞ്ചാരികൾക്കു കൂടി പ്രയോജനകരമായ വിധത്തിൽ നിശാഗന്ധി സംഗീതോത്സവം മാറ്റും. നിശാഗന്ധി മൺസൂൺ സംഗീതോത്സവം ഈ മാസം 15നു തുടങ്ങും. കോഴിക്കോട്ടു ... Read more