Tag: King abdul Aziz Airport
കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു
മെയ് മാസം ഉദ്ഘാടനം ചെയ്യുന്ന പുതിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഏതാനും ഫോട്ടോകള്‍ മക്ക ഗവര്‍ണറേറ്റ് പുറത്തുവിട്ടു.വിമാനത്താവളത്തിന്റെ പ്രാരംഭഘട്ടം എന്ന നിലയില്‍ ആറ് കവാടങ്ങളായിരിക്കും തുറക്കുക. തുടക്കത്തില്‍ ആഭ്യന്തര വിമാനങ്ങളുടെ സേവനങ്ങളായിരിക്കും ഈ കവാടങ്ങളിലുടെ ലഭ്യമാവുക. വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകുന്ന മുറക്ക് പിന്നീട്ട് ഘട്ടംഘട്ടമായി മറ്റ് ഗെയ്റ്റുകള്‍ കൂടി തുറന്ന് നല്‍കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും വിമാനത്താവളം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജജമാവുക.സൗദിയിലെ ഏറ്റവും ജനപ്രീതിയാര്‍ജജിച്ച വിമാനത്താവളമായിരിക്കും പുതിയ ജിദ്ദ വിമാനത്താവളം. സൗദിയിലെ മൊത്തം വിമാനത്താവളങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ 36.55 ശതമാനം യാത്രികരും ജിദ്ദ വിമാനത്താവളത്തെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍. ഇരു ഹറമുകളുടെയും വൈമാനിക കവാടായിരിക്കും ജിദ്ദ വിമാനത്താവളം. പ്രാഥമിക ഘട്ടത്തില്‍ പീക്ക് സമയത്ത് മുപ്പത് മില്ല്യണ്‍ യാത്രക്കാരെ ഉള്‍കൊള്ളുന്ന പദ്ധതിയാണ് വിമാനത്താവളത്തിന്റേത്. രണ്ടാം ഘട്ടത്തില്‍ 55ഉം മുന്നാംഘട്ടത്തില്‍ 100 മില്ല്യണ്‍വരെയും യാത്രികരെ ഉള്‍കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടായിരിക്കും.പുതുതലമുറയില്‍പ്പെട്ട എ-380 നയര് ക്രാഫ്റ്റുകളുടെ കോമേഴ്സൃല്‍ ഹബുമായിരിക്കും ഈ വിമാനത്താവളം.