Tag: keralabudget2018

ടൂറിസം മേഖലക്ക് കരുത്തേകുന്ന ബജറ്റ് : മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ടൂറിസം മേഖലക്ക് പ്രോത്സാഹനം നല്‍കുന്ന ബജറ്റാണ് ധനമന്ത്രി തോമസ്‌ ഐസക് അവതരിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. മുസിരിസ് അടക്കം പൈതൃക സംരക്ഷണ പദ്ധതികള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കും. പ്രചാരണത്തിന് അടക്കം മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തുക നീക്കിവെച്ചിട്ടുണ്ട്. മലബാറിലെ ടൂറിസം മേഖലക്കും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കേരളം മുന്നോട്ടു വെയ്ക്കുന്ന വള്ളംകളി ലീഗും വിനോദ സഞ്ചാരികള്‍ക്ക് വിരുന്നാകും. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുമെന്നും ഇതിനു ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ടെന്നും ടൂറിസം മന്ത്രി പറഞ്ഞു.

വരുന്നു വള്ളംകളി ലീഗ് : കെബിഎല്‍ എങ്ങനെ? എപ്പോള്‍?

ഐപിഎല്ലും ഐഎസ്എല്ലും കായികപ്രേമികളില്‍ ആവേശം വിതറുമ്പോള്‍ വള്ളംകളി പ്രേമികള്‍ക്കായി ഇതാ വരുന്നു കെബിഎല്‍.കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന ബജറ്റില്‍ പത്തുകോടി രൂപ നീക്കിവെച്ചു.ഇതോടെ എന്താണ് വള്ളംകളി ലീഗ് എന്ന ചോദ്യവും ഉയര്‍ന്നു തുടങ്ങി. എന്താണ് കെബിഎല്‍? നെഹ്‌റു ട്രോഫി ഒഴികെ ഏഴ് പ്രാദേശിക ലീഗ് മത്സരങ്ങള്‍ ഉണ്ടാകും. നെഹ്‌റു ട്രോഫിയില്‍ ഒന്ന് മുതല്‍ ഒമ്പത് വരെ സ്ഥാനങ്ങളില്‍ എത്തുന്ന വള്ളങ്ങള്‍ കെബിഎല്ലിന് യോഗ്യത നേടും.എല്ലാ ടീമുകളുടെയും നാട്ടില്‍ മത്സരങ്ങളുണ്ടാകും.ലീഗ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന മൂന്നു ടീമുകള്‍ ഫൈനലില്‍ മാറ്റുരക്കും. മത്സരങ്ങള്‍ എവിടൊക്കെ? ആലപ്പുഴ,കൊല്ലം,എറണാകുളം,തൃശൂര്‍,കോട്ടയം,പത്തനംതിട്ട എന്നിവിടങ്ങളില്‍ മത്സരമുണ്ടാകും. ഒരു മാസമാണ് മത്സര കാലയളവ്. ടീം എങ്ങനെ? ഓരോ വള്ളത്തിലും തുഴയുന്ന മൊത്തം ആളുകളില്‍ 25ശതമാനം പേര്‍ മാത്രമേ ഇതര സംസ്ഥാനങ്ങളില്‍ നിന്നുണ്ടാകാവൂ.ഐപിഎല്‍ മാതൃകയില്‍ വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ടീമിനെ ഏറ്റെടുക്കാം. തുടക്കം എപ്പോള്‍ ? ഓഗസ്റ്റ് 12നു നെഹ്‌റു ട്രോഫിയോടെ കെബിഎല്ലിന് തുടക്കമാകും.

ബജറ്റ് സ്ത്രീ സൗഹൃദം: നിറഞ്ഞത്‌ പെണ്ണെഴുത്ത്

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റില്‍ നിറഞ്ഞത്‌ സ്ത്രീ ശക്തി. സ്ത്രീ സൗഹൃദ ബജറ്റില്‍ ഉടനീളം വനിതാ എഴുത്തുകാരുടെ സൃഷ്ടി ശകലങ്ങള്‍ നിറഞ്ഞുനിന്നു. മിക്ക എഴുത്തുകാരികളുടെയും രചനകളിലെ ഭാഗങ്ങള്‍ ധനമന്ത്രി ബജറ്റ് പ്രസംഗത്തിലുടനീളം ഉദ്ധരിച്ചു. പൊരുതി വളരുന്ന മലയാളി സ്ത്രീത്വത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. കേരളത്തിലെ പുരുഷകോയ്മ തകര്‍ത്തേറിയണ്ടത്തിന്‍റെ ആവശ്യകത പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.വനിതാക്ഷേമത്തിന് 1267കോടി,കൊച്ചിയില്‍ 4 കോടി മുടക്കി ഷീ ലോഡ്ജ്,ഇരുപതാം വാര്‍ഷികത്തില്‍ കുടുംബശ്രീക്ക് ഇരുപതിന പരിപാടി എന്നിവ ബജറ്റിലുണ്ട്. വഴിയോരങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളിലും പോലീസ് സ്റ്റേഷന്‍ അടക്കമുള്ള പൊതു സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് ടോയ്ലറ്റുകള്‍ സ്ഥാപിക്കും. സ്ത്രീ സുരക്ഷയ്ക്ക് 50കോടി നീക്കിവെച്ചു. ലിംഗ നീതി പ്രാവര്‍ത്തികമാക്കാന്‍ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്ക്കരിക്കും. അവിവാഹിതരായ അമ്മമാര്‍ക്ക് ധനസഹായം ഇരട്ടിയാക്കി-2000 രൂപ. സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തിര സഹായം നല്‍കുന്നതിനു മൂന്നു ... Read more

കേരള ബജറ്റ്: ഒറ്റനോട്ടത്തില്‍

ധനമന്ത്രി തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍: തീരദേശത്തിനായി 2000 കോടിയുടെ പാക്കേജ്. തീരദേശഗ്രാമങ്ങളില്‍ വൈഫൈ. കെഎസ്എഫ്ഇയുടെ കീഴില്‍ എന്‍ആര്‍ഐ ചിട്ടികള്‍ തുടങ്ങും. സപ്ലൈകോ നവീകരണത്തിന് എട്ടു കോടി. ആലപ്പുഴയിലെ വിശപ്പുരഹിത നഗരം പദ്ധതി സംസ്ഥാനത്തെങ്ങും വ്യാപിപ്പിക്കും. 20 കോടി നീക്കിവെച്ചു. കുടുംബശ്രീ വഴി കോഴിയിറച്ചി പദ്ധതി പ്രോത്സാഹിപ്പിക്കും. ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500കോടി. മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയിലും ആര്‍സിസി മാതൃകാ ആശുപത്രി. സ്കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ബാംബൂ കോര്‍പ്പറേഷന് 10കോടി രൂപ. കൈത്തറി മേഖലക്ക് 150കോടി. കശുവണ്ടി മേഖലക്ക് 54.45കോടി.രാജ്യാന്തര കശുവണ്ടി ബ്രാന്‍ഡ് അവതരിപ്പിക്കും 2015ലെ ഭൂനികുതി പുനസ്ഥാപിക്കും. പ്രതീക്ഷിക്കുന്നത് 100കോടി അധിക വരുമാനം. കേരള സ്റ്റാര്‍ട്ട് അപ് മിഷന് 80കോടി. സ്വകാര്യ ആശുപത്രികളില്‍ അടിയന്തിര ചികിത്സ ഉറപ്പാക്കും. ടെക്നോപാര്‍ക്ക്-ടെക്നോ സിറ്റി പദ്ധതികള്‍ക്ക് 84കോടി രൂപ. കണ്ണൂര്‍ വിമാനത്താവളം,ഗയില്‍ വാതക പൈപ്പ് ലൈന്‍, ആലപ്പുഴ,കൊല്ലം ബൈപ്പാസ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. റോഡ്‌,പാലം ... Read more