Tag: keralaassembly
ടൂറിസം റഗുലേറ്ററി അതോറിറ്റി വരുന്നു; നയപ്രഖ്യാപനത്തിലെ ടൂറിസം വിശേഷങ്ങള്‍
തിരുവനന്തപുരം : കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിനു തുടക്കമിട്ടു ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ടൂറിസം മേഖലക്ക് മുന്തിയ പരിഗണന. വിനോദ സഞ്ചാര രംഗത്തെ അനാരോഗ്യ പ്രവണതകള്‍ നിരോധിക്കാന്‍ ടൂറിസം റഗുലേറ്റി അതോറിറ്റി കേരള (TRAK)രൂപീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം പറയുന്നു. ഇക്കോ ടൂറിസം, ക്രൂയിസ് ടൂറിസം, മെഡിക്കല്‍ ടൂറിസം, ഫാം ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കും.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ടൂറിസം വ്യവസായത്തിലെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കും. പരിസ്ഥിതി സൗഹൃദവും മാലിന്യ മുക്തവും അടിസ്ഥാന സൌകര്യവും എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഉറപ്പാക്കും. മലബാറിലെ ഏഴ് നദികളെ സംയോജിപ്പിച്ചുള്ള മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കും. തുറസ്സായ സ്ഥലങ്ങള്‍ ലഭിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും ‘നാട്ടരങ്ങ്’ എന്ന പേരില്‍ സാംസ്കാരിക ഇടനാഴികള്‍ സ്ഥാപിക്കും.തദ്ദേശീയ കലാപ്രകടനങ്ങള്‍ക്കുള്ള ഇടമായിരിക്കും ഇത്.ധര്‍മടത്ത് എകെജിയുടെ ജീവചരിത്ര മ്യൂസിയം സ്ഥാപിക്കും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ കൃഷി,ടൂറിസം,പ്രവാസി നിക്ഷേപം ,വ്യവസായം എന്നിവയില്‍ ഊന്നിയതാണ്. ഈ ... Read more