Tag: Kerala

ബാണാസുര പുഷ്‌പോത്സവം 31-ന് സമാപിക്കും

ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്‌പോത്സവം മെയ് 31-ന് സമാപിക്കും.. ബാണസുരയിലെ പുഷ്‌പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായി ബാണാസുര മാറി. കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രധാന ഇടളിലൊന്ന് ബാണാസുര ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്. വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് 31 വരെയാണ് പുഷ്പോല്‍സവം നടക്കുന്നത്. മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ബാണാസുര സാഗര്‍ ഡാം വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മലയോര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. ബാണാസുര എന്നും സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ... Read more

ന്യൂനമര്‍ദം വൈകിട്ടെത്തും: കാലവര്‍ഷത്തിന് ഒരാഴ്ച്

കാലവര്‍ഷം എത്താന്‍ ഒരാഴ്ച മാത്രമെന്നു കാലാവസ്ഥാ വകുപ്പ്. 29 ന് മഴ എത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും 28 ന് എത്തുമെന്ന് സ്‌കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ സ്ഥാപനവും പ്രവചിക്കുന്നു. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്‍ നാളെയോടെ മഴയെത്തുമെന്നാണു പ്രതീക്ഷ. ആന്‍ഡമാന്‍സില്‍ മേയ് 20 ന് എത്തേണ്ട മഴ 23 നേ എത്തുകയുള്ളൂ. ആന്‍ഡമാനും കേരളത്തിലെ മഴയുടെ തുടക്കവും തമ്മില്‍ വലിയ ബന്ധമില്ലെന്നു നിരീക്ഷകര്‍ പറയുന്നു. അതിനാല്‍ ഇന്നു വൈകുന്നേരത്തോടെ കന്യാകുമാരി തീരത്തു രൂപമെടുക്കുന്ന ന്യൂനമര്‍ദം ഈ വര്‍ഷത്തെ മണ്‍സൂണിന്റെ ഗതി തീരുമാനിക്കുന്ന സ്ഥിതിയാണ്. മേയ് പത്തിനു ശേഷം തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള പതിനാലോളം കാലാവസ്ഥാ മഴമാപിനികളില്‍ എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടര്‍ച്ചയായി 2.5 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തുകയും തെക്കു പടിഞ്ഞാറന്‍ ദിശയില്‍നിന്നു കാറ്റു വീശുകയും ചെയ്താല്‍ കാലവര്‍ഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ചട്ടം.

നല്ല മൊഞ്ചത്തി പുട്ട് വേണോ കണ്ണൂരേക്ക് വാ ഈടെയുണ്ട് എല്ലാം

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന പ്രയോഗം നാം എത്ര തവണ കേട്ടിരിക്കുന്ന. ആ പ്രയോഗത്തിനെ അന്വര്‍ത്ഥമാക്കുന്ന ഒരിടമാണ് കണ്ണൂര്‍ എം എ റോഡിലെ ഒണക്കര്‍ ഭാരതി ഹോട്ടല്‍. ഹോട്ടലിന് പുറത്ത് നിന്ന് തന്നെ തുടങ്ങുന്നതാണ് വിശേഷങ്ങള്‍. ആ പ്രദേശത്ത് ചെന്ന് ഹോട്ടല്‍ കണ്ടുപിടിക്കാം എന്ന് വെച്ചാല്‍ നമ്മള്‍ പെടും കാരണം ഹോട്ടലിന് നെയിം ബോര്‍ഡ് ഇല്ല. ഭക്ഷണപ്രേമികള്‍ ഒരിക്കല്‍ എത്തിയാല്‍ നാവിന്‍ തുമ്പില്‍ സ്വാദ് മായാതെ നില്‍ക്കും. അത്രയ്ക്ക് പേരും പെരുമയും ഉണ്ട് അവിടുത്തെ ഭക്ഷണത്തിന്. 75 കൊല്ലമായി കണ്ണൂര്‍ നഗരത്തിന് രുചി വിളമ്പുന്ന ഒണക്കന്‍ ഭാരതിയുടെ ഹൈലൈറ്റ് പുട്ടും മട്ടന്‍ ചാപ്‌സുമാണ്. പഴമ നിലനിര്‍ത്തി ഇപ്പോഴും ഹോട്ടല്‍ ന്യൂ ജെന്‍ ആയി തുടരുന്നത് ഈ രുചി പെരുമ കൊണ്ടാണ്. പതിറ്റാണ്ടുകളായി രീതികളൊന്നും മാറിയിട്ടില്ല. പഴയ ബെഞ്ചും ഡെസ്‌കും സെറാമിക് പ്ലേറ്റുകളും. പുട്ടുണ്ടാക്കുന്നത് ഇപ്പോഴും മുളകൊണ്ടുള്ള പുട്ടുകുറ്റിയില്‍. ഭക്ഷണം തയാറാക്കുന്നതിനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമെല്ലാം വീട്ടില്‍ തന്നെ ഒരുക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത പ്രാതല്‍ ... Read more

Kerala expects 15% growth in tourist arrivals in 2018

Kerala tourism is targeting up to 15 per cent growth in number of tourist arrivals in 2018. The state witnessed overall growth of 10.94 per cent in tourist arrivals in 2017. Domestic tourists were up by 11.39 per cent, while the number of foreign tourists increased by 5.1 per cent in the period. “We are looking at an overall growth of up to 15 per cent in total number of tourist arrivals to the state in 2018. We are looking at a growth of 15 per cent rise in domestic tourists and 10 per cent rise in foreign tourist arrivals,” said P ... Read more

താംബരത്തുനിന്നു കേരളത്തിന്‍റെ തെക്കൻ ജില്ലകളിലേക്ക് കൂടുതൽ സ്ഥിരം സർവീസുകൾ പരിഗണനയില്‍

താംബരത്തുനിന്നു കേരളത്തിന്‍റെ തെക്കൻ ജില്ലകളിലേക്കു കൂടുതൽ സ്ഥിരം സർവീസുകൾ പരിഗണിക്കുമെന്ന് റെയിൽവേ അധികൃതര്‍ പറഞ്ഞു. കൂടാതെ തമിഴ്നാടിന്‍റെ തെക്കൻ മേഖലകളിലേക്കുള്ള ട്രെയിനുകൾ താംബരത്തുനിന്ന് ആരംഭിക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്. താംബരം–ചെങ്കോട്ട–കൊല്ലം റൂട്ടിൽ ഏപ്രിൽ മുതൽ ആരംഭിച്ച പ്രത്യേക സർവീസുകൾ വിജയമായതോടെ ഈ റൂട്ടിൽ സ്ഥിരം സർവീസുകൾ ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നു റെയിൽവേ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊല്ലത്തുനിന്നു ട്രെയിനുകൾ പ്രഖ്യാപിച്ചാലും അവ എഗ്‌മൂർ വരെ നീട്ടാൻ കഴിയില്ലെന്നാണു റെയിൽവേ അധികൃതർ നൽകുന്ന സൂചന. എഗ്‌മൂർ, സെൻട്രൽ സ്റ്റേഷനുകളിലെ തിരക്കു പരിഗണിച്ചാണ് താംബരത്തെ മൂന്നാം ടെർമിനലായി ഉയർത്തിയത്. തെക്കൻ മേഖലയിലേക്കുള്ള ട്രെയിനുകൾ താംബരത്തുനിന്ന് ആരംഭിക്കാൻ പദ്ധതിയുള്ളതിനാൽ ഇതിനുള്ള സാധ്യതയില്ല. വർക്കല ശിവഗിരി, വേളാങ്കണ്ണി എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി താംബരം–കൊല്ലം പാതയെ തീർഥാടന പാതയായി ഉയർത്തുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിൽ ഉണ്ടെന്നാണു വിവരം. ശബരിമലയിലേക്കുള്ള പ്രധാന പാതയായും ഇതിനെ മാറ്റിയേക്കും. ചെങ്കോട്ട–കൊല്ലം പാതയെ തെൻമലയിലേക്കുള്ള വിനോദ സഞ്ചാര പാതയായി ഉയർത്തിയാൽ മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. ... Read more

അഞ്ചുരുളി സൗന്ദര്യോത്സവത്തിനു തുടക്കം

അഞ്ചുരുളി സൗന്ദര്യോത്സവത്തിനു തിരിതെളിഞ്ഞു. 27 വരെ നടക്കുന്ന സൗന്ദര്യോത്സവത്തിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ യാത്ര, ബോട്ട് സവാരി, വനയാത്ര, ട്രെക്കിങ്, കുതിരസവാരി, കളരിപ്പയറ്റ്, വടംവലി മത്സരം, ഗാനമേള, നാടന്‍പാട്ട്, ആദിവാസി കൂത്ത്, കോമഡി ഷോ, വീല്‍ചെയര്‍ ഗാനമേള, നാടന്‍പാട്ട്, കഥാപ്രസംഗം, കാര്‍ഷിക സെമിനാര്‍, ടൂറിസം സെമിനാര്‍, വികസന സെമിനാര്‍, നൃത്തപരിപാടികള്‍, പ്രതിഭാ സംഗമം, ഫൊട്ടോഗ്രഫി മത്സരവും പ്രദര്‍ശനവും, പ്രദര്‍ശന-വില്‍പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട് എന്നിവ ഉണ്ടായിരിക്കും. ഹൈഡല്‍ ടൂറിസത്തിന്റെ രണ്ടു ബോട്ടുകളാണ് അഞ്ചുരുളി തടാകത്തില്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ ഒരുബോട്ടുകൂടി ഇന്നു മുതല്‍ സര്‍വീസ് തുടങ്ങും. അഞ്ചുപേരടങ്ങുന്ന സംഘത്തിനു 900 രൂപ നിരക്കില്‍ 15 മിനിറ്റ് നേരമാണ് ബോട്ട്യാത്ര. സ്വദേശികള്‍ ഒഴികെയുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്കു സൗന്ദര്യോത്സവ സ്ഥലത്തേക്കു പ്രവേശിക്കാന്‍ 10 രൂപ ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ഇന്നു മുതല്‍ 20 വരെ ഹെലികോപ്റ്റര്‍ യാത്ര ഒരുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഹെലികോപ്റ്റര്‍ ജെപിഎം കോളജ് ഗ്രൗണ്ടില്‍ ഇറക്കാന്‍ സാധിക്കാത്തതിനാല്‍ സ്ഥലം മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ... Read more

Kerala voted as India’s best destination for families

  Laurels are always in rhyme with Kerala Tourism. Now, Kerala has been voted as the best Indian destination for families by world’s largest travel magazine Lonely Planet. Kerala was selected as the best Indian destination for families through an online poll conducted among the readers of the magazine. The award was received today by the Tourism Director Balakiran IAS at an award function held at St. Regis Hotel, Mumbai. This is the second time Kerala is winning this award, the first one coming in 2016. Kerala won the ‘Best Destination for Romance’ for Munnar in last year’s Lonely Planet ... Read more

ഇവിടെ കുതിരക്കച്ചവടമൊന്നും നടക്കില്ല: കര്‍ണാടക എം എല്‍ എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കുതിരക്കച്ചവടമുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാര്‍ക്ക് ധൈര്യമായിട്ട് കേരളത്തിലേക്കെത്താമെന്നും കുതിരക്കച്ചവടം പോലുള്ള പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ ടൂറിസം മന്ത്രിയെന്ന നിലയില്‍ കര്‍ണാടകയില്‍ നിന്നുള്ള എംഎല്‍മാരെ സ്വാഗതം ചെയ്യാനും അവര്‍ക്ക് വേണ്ട സഹായം നല്‍കാനും ഒരുക്കമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അഭിമാന നേട്ടവുമായി വീണ്ടും കേരളം

ഇന്ത്യയില്‍ കുടുംബസമേതം സന്ദര്‍ശിക്കാന്‍ യോജിച്ച ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിനേഷനായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ഗൈഡ് ബുക്ക് പ്രസാധകരായ ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ വായനക്കാര്‍ക്കിടയില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് കേരളത്തിന്റെ ടൂറിസം രംഗത്തിന് അഭിമാനമായ പുതിയ നേട്ടം ലഭിച്ചത്. മുംബൈയില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ കേരള ടൂറിസത്തെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ അവാര്‍ഡ് ഏറ്റുവാങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുമ്പും ഇതേ അവാര്‍ഡ് കേരളത്തിന് ലഭിച്ചിട്ടുണ്ട്.

Jatayu Park will keep you waiting

Jatayu Nature Park is one of the most anticipated tourism projects in Kerala. The park began its partial operation as the Adventure Rock Hill was opened in December 2017. The fully functional park was set to open on May 23rd, but the inauguration has been shifted on grounds of Chengannur by-election set for May 28th. As per reports, the park will be open within the second week of June. The park situated at a whopping 65 acres of land holds the distinction of having the world’s first functional sculpture. It is also India’s first fully fenced park with all safety ... Read more

കേരളത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ്: കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് കനത്ത മഴയ്ക്കും, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിപ്പ്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്കാണ് കാലാവസ്ഥാ വകുപ്പ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ മുഴുവന്‍ തീരദേശ മേഖലയിലും ജാഗ്രതാ നിര്‍ദേശം ശക്തമാണ്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെടെയുള്ള തീരദേശ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കേരള ടൂറിസം ഫേസ്ബുക്ക് പേജിന് 2017ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്

മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിറകിലാക്കി രാജ്യത്ത് ടൂറിസം മേഖലയില്‍ ഏറ്റവും മികച്ച ഫേസ്ബുക് പേജ് എന്ന തിളക്കമാര്‍ന്ന നേട്ടം കേരള ടൂറിസം കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെ ടൂറിസം ബോര്‍ഡുകളുടെ പട്ടികയില്‍ 15 ലക്ഷം ലൈക്കുകളോടെ കേരള ടൂറിസം ഒന്നാമതെത്തി. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ കേരള ടൂറിസം ഫേസ്ബുക്ക് പേജിന് ലഭിച്ച അവാര്‍ഡുമായി നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വകുപ്പിന്റെ ക്രിയാത്മകമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ആഹ്‌ളാദകരമായ ഈ നേട്ടത്തിനു പിന്നില്‍.2017 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ വിനോദസഞ്ചാരികളുമായുള്ള ഇടപെടലുകളും, പേജിനു ലഭിച്ച ലൈക്കുകളും കമന്റുകളും ഷെയറുകളും കണക്കിലെടുത്താണ് ഫേസ്ബുക് റാങ്കിങ് നിശ്ചയിച്ചത്. ഫേസ് ബുക്കില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി രാജ്യത്ത് ഒന്നാം നിരയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവയുടെ വിവരങ്ങളാണ്ഫേസ്ബുക്ക്പുറത്തുവിട്ടത്.രണ്ടാം സ്ഥാനത്ത് ജമ്മു കശ്മീര്‍ ടൂറിസം വകുപ്പും, മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൂറിസവുമാണ്. ന്യു ഡല്‍ഹിയിലെ ഫേസ്ബുക്ക് ഓഫിസില്‍ ... Read more

പൂച്ചക്കുളം തേനരുവി സഞ്ചാരികളെ ക്ഷണിക്കുന്നു

പൂച്ചക്കുളം തേനരുവി പത്തനംത്തിട്ട ജില്ലയില്‍ അധികം ആരും അറിയാത്ത ഇടമാണ്. കാടിന്റെ വന്യത കണ്ട് നടന്ന ചെല്ലുന്നത് കരിമ്പാറ കൂട്ടത്തില്‍ തട്ടി ഒഴുകുന്ന മുത്ത് മണികള്‍ പോലെയുള്ള പൂച്ചക്കുളത്തേക്കാണ്. തേനരുവി എന്ന് നാട്ടുകാര്‍ ഓമന പേരിട്ട് വിളിക്കുന്ന വെള്ളച്ചാട്ടം പത്തനംത്തിട്ട ജില്ലയിലെ തണ്ണിത്തോടേ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കരിമാന്‍തോടിന് സമീപമാണ്. കരിമാന്‍ തോട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാറി പൂച്ചക്കുളം പാലത്തിനു സമീപമായാണ് അരുവിയിലെ വെള്ളം വന്നു പതിക്കുന്നത്. പാലത്തില്‍ നിന്ന് വെള്ളച്ചാട്ടം കാണാന്‍ നിരവധി ആളുകള്‍ എത്താറുണ്ട്. പത്തനംതിട്ടയില്‍ നിന്ന് കോന്നി, സീതത്തോട് വഴി കരിമാന്‍ തോട്ടിലെത്താം. പ്രകൃതിദത്ത ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള അരുവിയാണിത്.

Tourism in Kerala to be exempted from harthals

Tourism industry is one which suffers the most due to the sudden and recurring harthals. In a decision coming as a great relief to the tourism industry, Chief Minister Pinarayi Vijayan said that the tourist sector will be exempted from the harthals and strikes at a whole-party meeting on Tuesday. The meeting led by Chief Minister raised concern over the dip in tourism sector due to frequent harthals. The meeting stressed that wrong message about state is being send to the tourists during these harthals. All political parties attended the meeting extended welcomed this move and extended full support to ... Read more

ഹർത്താലിൽ നിന്ന് ടൂറിസത്തിന് രക്ഷ: വിനോദ സഞ്ചാര മേഖലയിൽ ഇനി ഹർത്താലില്ല; തീരുമാനം സർവകക്ഷി യോഗത്തിൽ

ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷി യോഗം എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിച്ചു കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സർവകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. കേരളത്തിന്‍റെ മുഖ്യ വരുമാനമാർഗമായ  ടൂറിസത്തെ ഹർത്താലുകൾ ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ യോഗം വിളിച്ചത്. ഹർത്താലിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കലല്ല, നിയമ നിർമാണമാണ് വേണ്ടതെന്ന് യോഗത്തിൽ കെപിസിസി പ്രസിഡന്‍റ് എം എം ഹസൻ ആവശ്യപ്പെട്ടു. നിയമ നിർമാണമല്ല ഹർത്താൽ ആഹ്വാനം നടത്തുന്നവരുടെ തീരുമാനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ടൂറിസത്തെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു കത്തു നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഹർത്താലുകൾ വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു . മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെ കേരളത്തിലെ ബിസിനസ് തലവന്മാരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഈ ആവശ്യം ഉന്നയിച്ചു. ... Read more