Tag: Kerala
കോഴിക്കോട് വഴി വോള്‍വോ- സ്കാനിയ ബസുകള്‍ ഓടില്ല ;24 വരെ ബുക്കിങ് നിര്‍ത്തിവച്ചു
മഴയെ തുടര്‍ന്നു പ്രധാന റോഡുകളില്‍ ഗതാഗത തടസ്സം തുടരുന്നതിനാല്‍ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്നു കോഴിക്കോട് വഴിയുള്ള കേരള ആര്‍ടിസി വോള്‍വോ-സ്കാനിയ മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം 24 വരെ ഇവയുടെ ബുക്കിങ് നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു. താമരശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മാനന്തവാടി, തൊട്ടില്‍പാലം, കുറ്റ്യാടി വഴിയാണ് സംസ്ഥാനാന്തര ബസുകള്‍ സര്‍വീസ് നടത്തുന്നത്. പലയിടത്തും വളരെ ഇടുങ്ങിയ പാതയിലൂടെ വോള്‍വോ-സ്കാനിയ ബസുകള്‍ സര്‍വീസ് നടത്തുന്നത് അപകടകരമാണ്. ഇതേ തുടര്‍ന്നാണ് പ്രധാന പാതകള്‍ തുറക്കും വരെ ഈ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനും 2.15നും 3.30നുമുള്ള തിരുവനന്തപുരം, രാത്രി 10.30നുള്ള കോഴിക്കോട്, മൈസൂരുവില്‍ നിന്നു വൈകിട്ട് 5.30നും 6.45നും പുറപ്പെടുന്ന തിരുവനന്തപുരം വോള്‍വോ-സ്കാനിയ സര്‍വീസുകളാണ് റദ്ദാക്കിയത്. ഇവയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങും നിര്‍ത്തിവച്ചു. കഴിഞ്ഞ മൂന്നു ദിവസവും ഈ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കര്‍ണാടക ആര്‍ടിസിയും കണ്ണൂര്‍ ഭാഗത്തു നിന്നുള്ള മള്‍ട്ടി ആക്സില്‍ ബസ് സര്‍വീസുകള്‍ ... Read more
ആതിരപ്പിള്ളിയില്‍ സഞ്ചാരികളുടെ വന്‍തിരക്ക്
മണ്‍സൂണ്‍ ആരംഭിച്ചതോടെ കാഴ്ച്ചയുടെ വിരുന്നൊരുക്കി നിറഞ്ഞു കവിഞ്ഞൊഴുകുകയാണ് ആതിരപ്പിള്ളി വെള്ളച്ചാട്ടം. മഴയില്‍ നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ വന്‍തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മണ്‍സൂണിലെ അപകടങ്ങളെ അവഗണിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് വനംവകുപ്പ് സുരക്ഷ ശക്തമാക്കി. മഴ ശക്തമാകുന്നതിനനുസരിച്ച നദിയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പ് നിര്‍മ്മിച്ച പ്രത്യേക ബാരിക്കേടിനുള്ളില്‍ നിന്ന് മാത്രമേ വെള്ളച്ചാട്ടം കാണാന്‍ സാധിക്കുകയുള്ളൂ.
കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യും: മുഖ്യമന്ത്രി
സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. വിവിധ ജില്ലകളിലെ നാശനഷ്ടങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിലയിരുത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിവരുന്ന ധനസഹായത്തിന് പുറമേ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ഇപ്പോള്‍ നല്കുന്നതിനേക്കാള് ഭേദപ്പെട്ട നഷ്ടപരിഹാരം നല്‍കും. ഇപ്പോള്‍ നല്‍കിവരുന്ന തുക അടിയന്തരമായി വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ പര്യാപ്തമല്ല. ധനസഹായം എത്രത്തോളം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്നതിനെക്കുറിച്ച് മന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ക്യാമ്പുകളില്‍ താമസിക്കുന്നവരില്‍ ആരെങ്കിലും രോഗബാധിതരുണ്ടെങ്കില്‍ അവരെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും വേണമെന്ന് കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ക്യാമ്പുകള്‍ വൃത്തിയായി സൂക്ഷിക്കുകയും രോഗബാധകള്‍ക്ക് സാധ്യത ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. ആവശ്യമുള്ള ഇടങ്ങളില്‍ പ്രാദേശിക ഡോക്ടര്‍മാര്‍ക്കു പുറമേ സഹായ സന്നദ്ധതയുള്ള ഡോക്ടര്‍മാരുടെ സേവനം തേടാനും കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. ആദിവാസികള്‍ക്ക് നല്കി വരുന്ന സൗജന്യ റേഷന്‍ വീടുകളിലെത്തിക്കാന്‍ നടപടി ഉണ്ടാകണം. വൈദ്യുതി ലഭ്യതയുടെ കാര്യത്തില്‍ കെ.എസ്.ഇ.ബി ... Read more
മലപ്പുറത്തിന് ഇന്ന് ചെറിയ പെരുന്നാള്‍, നാളെ പിറന്നാള്‍
കേരളം മുഴുവന്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷം. ചെറിയ പെരുന്നാളിന്റ സന്തോഷത്തിനോടൊപ്പം മലപ്പുറം ജില്ലയ്ക്ക് പിറന്നാള്‍ മധുരം കൂടി. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ല, ഏറ്റവുമധികം പ്രവാസികളുള്ള ജില്ല തുടങ്ങി അനേകം പ്രത്യേകതകളുള്ള മണ്ണ് നാളെ 49 വയസ്സ് പൂര്‍ത്തായാക്കി അന്‍പതാം വയസ്സിലേക്ക് കാലൂന്നൂം. അധികാരികളുടെ നോട്ടമെത്താത്ത പഴമയില്‍ നിന്ന്, വികസനക്കുതിപ്പിന്റെ പുതുമയിലേക്കുള്ള യാത്രയായിരുന്നു മലപ്പുറത്തിന് കഴിഞ്ഞ 49 വര്‍ഷങ്ങള്‍.
യോഗയിൽ വിസ്മയം തീർത്ത് വിദേശികൾ : കേരളത്തിനിത് പുതിയ അനുഭവം
അറുപതു വിദേശികൾ, പല രാജ്യക്കാർ . പല ഭാഷക്കാർ , പല ഭൂഖണ്ഡങ്ങളിലുള്ളവർ. യോഗയിൽ ഏറെക്കാലമായി പരിശീലനം നടത്തുന്നവരും പരിശീലിക്കുന്നവരുമാണ് അവർ. ആ അറുപതു പേരും ഒന്നിച്ച് കോവളത്ത് യോഗാ പ്രദർശനം നടത്തി. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസിഡേഴ്സ് ടൂറില്‍ പങ്കെടുക്കുന്നവരാണ് രണ്ടാം ദിനം കോവളത്ത് യോഗ പ്രദര്‍ശനം നടത്തിയത് യോഗയുടെ ജന്മദേശത്തിനെ അറിയാനെത്തിയ യോഗികള്‍ക്ക് കോവളത്തെ പ്രഭാതം പുതുമയായി. മഴ മാറിയ അന്തരീക്ഷം. പുലരും മുമ്പേ യോഗികൾ തീരത്തെത്തി. മഴയുടെ വരവ് അറിയിച്ച് ആകാശം മൂടിയിരുന്നു. കടൽ ശാന്തമായിരുന്നു. പ്രശാന്ത സുന്ദരമായ പുലരിയിൽ യോഗികളുടേയും മനസ് നിറഞ്ഞു ഹോട്ടൽ ലീലാ റാവിസിനു മുന്നിലെ ബീച്ചിലായിരുന്നു യോഗാഭ്യാസം. തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുൺ തേജസിന്റെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം. കേന്ദ്ര ആയുഷ് മന്ത്രാലയ നിർദേശ പ്രകാരമുള്ള യോഗ ഇനങ്ങളാണ് ഡോ. അരുൺ തേജസ് നയിച്ചത്. ആയിരക്കണക്കിന് ആളുകളുടെ കൂട്ട യോഗ നേരത്തെ ... Read more
ആവേശത്തിരയേറി വള്ളംകളി ലീഗ് വരുന്നു: തുഴയെറിഞ്ഞ് ടൂറിസം
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നകേരള ബോട്ട് റേസ് ലീഗ് ടൂറിസം വ്യവസായത്തിലെ സുപ്രധാനമായ നേട്ടമായി മാറുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് .ഐ പി എല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ആവേശം വര്‍ധിപ്പിക്കും. ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഇന്നേവരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി തന്നെ മാറും. വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു. കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന തലത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ചെയര്‍മാനും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് എക്സ്-ഒഫിഷ്യോ ചെയര്‍മാനുമായ കമ്മിറ്റി നേതൃത്വം നല്‍കും. വള്ളംകളി നടക്കുന്ന സ്ഥലങ്ങളിലെ എം എല്‍ എ മാര്‍ സംസ്ഥാന തല കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഈ ... Read more
Yoga is my life-saver: Karita
Karita Aaltonen hails from Finland, which is one of the world’s most northern and geographically remote countries and is considered the birthplace of Santa Claus. Like the Santa from the mythical mountains of Korvatunturi, Karita is all smiles, bringing love and cheer to the people around her. She’s in Kerala for the 10-day Yoga Ambassadors Tour, oganized by ATTOI (Association of Tourism Trade Organisations, India), Ministry of Ayush and Kerala Tourism. Neeraja Sadanandan from Tourism News Live catches up with her to find more about the cheerful Karita. Read on… Karita has started practicing yoga almost 20 years back. “But I’ve ... Read more
നദീജലസംഭരണത്തിന് ഗോവന്‍ മാതൃക നടപ്പാക്കുന്നു
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന് കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ ‘ബന്ധാര’ എന്ന് വിളിക്കുന്ന ജലസംഭരണിയുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇതുപൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണ് കണക്ക്. വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടെറന്‍സ് ആന്റണി (ഐ.ഡി.ആര്.ബി) ചെയര്‍മാനായി സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. വി.എം. സുനില്‍ (മിഷന് മോണിറ്ററിങ് ടീം), എബ്രഹാം കോശി (കണ്‍സള്‍ട്ടന്റ്, ഹരിതകേരളം മിഷന്) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എഞ്ചിനീയര്‍മാരും അടങ്ങുന്നതായിരുന്നു സമിതി. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഗോവന്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഹരിതകേരളമിഷനുമായി സഹകരിച്ച് ജലവിഭവവകുപ്പാണ് ഇതു നടപ്പാക്കുക. യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി ... Read more
സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്സി പണിമുടക്ക്
സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കില്‍ ബി എം എസ് ഒഴികെയുള്ള എല്ലാ സംഘടനകളും പങ്കെടുക്കും.
ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്
ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്. കേരള ബോട്ട് റേസ് ലീഗ് എന്ന ഈ വിപുലമായ ജലമേളയില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. 2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കി തുടര്‍ ലീഗ് മത്സരങ്ങള്‍ നടത്തും. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സര തീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രചാരണം നടത്തും. ആഗസ്റ്റ് 11 ... Read more
ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്ഡന്മാരെയും നിയമിക്കും : കടകംപള്ളി
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും പരിശീലനം നല്കി ടൂറിസം വാര്ഡന്മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും, അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം പോലീസിനും വാര്ഡന്മാര്ക്കും ആധുനിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ടൂറിസം കേന്ദ്രങ്ങളെ സുരക്ഷിത മേഖലകള്‍ കൂടിയായി മാറ്റുന്നതിനാണെന്ന് കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. ടൂറിസം മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി ടൂറിസം നയത്തില്‍ പ്രഖ്യാപിച്ച ടൂറിസം റഗുലേറ്ററി അതോറിറ്റി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. ടൂറിസം ഗൈഡുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. അനധികൃത ഗൈഡുകളെ ടൂറിസം കേന്ദ്രങ്ങളില്‍ അനുവദിക്കില്ല. സുരക്ഷ കൂട്ടുന്നതിനൊപ്പം ടൂറിസ്റ്റുകളുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കാനും പോലീസ് ... Read more
ഈ അമ്പലത്തില്‍ പ്രതിഷ്ഠ കൈപത്തിയാണ്
പരശുരാമന് സൃഷ്ടിച്ച കേരളത്തിലെ നാല് അംബിക ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം. ജലത്തില്‍ പ്രതക്ഷ്യപ്പെട്ട അംബിക ആയതിനാല്‍ ഹേമാംബിക എന്നും അറിയപ്പെടുന്നു. കന്യാകുമാരിയില്‍ ബാലാംബികയായും വടകര ലോകനാര്‍കാവില്‍ ലോകാംബികയായും കൊല്ലൂരില്‍ മൂകാംബികയായും അകത്തേത്തറയില്‍ ഹേമാംബികയെയുമായാണ് പരശുരാമന് പ്രതിഷ്ഠിച്ചത് . പ്രഭാതത്തില്‍ സരസ്വതീ ദേവിയെയും മധ്യാഹ്നത്തില്‍ ലക്ഷ്മീദേവിയായും സന്ധ്യക്ക് ദുര്‍ഗാദേവിയായും ഐശ്വര്യപ്രദായിനിയായ ഹേമാംബികയെ ആരാധിക്കുന്നു. ഉപദേവതാ പ്രതിഷ്ഠകളൊന്നുംതന്നെ ഇല്ലാത്ത ഒരു ക്ഷേത്രമാണ ശ്രീകോവിലിലെ പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തില്‍ രണ്ടു കൈപ്പത്തികളായതിനാല്‍ കൈപ്പത്തിക്ഷേത്രം എന്നും അറിയപ്പെടുന്നു.ഭാരതത്തില്‍ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രവും ഇതാണ്. കൈപ്പത്തിവിഗ്രഹത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ദേവിയുടെ മൂലസ്ഥാനം കരിമലയിലാണ് . കുറൂര്‍ മനയിലെ നമ്പൂതിരി ദേവിയുടെ ഉപാസകനായിരിന്നു.പ്രായാധിക്യത്താല്‍ ദേവിയെ നിത്യവും പൂജിക്കാന്‍ പോവാന്‍ കഴിയാതെ വന്നു.അവസാന പൂജ കഴിഞ്ഞു വീട്ടിലെത്തിയ നമ്പൂതിരിക്ക് ദേവിയുടെ സ്വപ്നദര്‍ശനമുണ്ടായി. പൂജയില്‍ സംപ്രീതയായതിനാല്‍ തുടര്‍ന്നും പൂജചെയ്യാന്‍ കുറൂര്‍ മനയുടെ അടുത്തുള്ള കുളത്തില്‍ പ്രത്യക്ഷയാകുമെന്നും പൂര്‍ണരൂപം ... Read more
ഓഫ് റോഡ് ട്രെക്കിങ്ങിനോട് നോ പറഞ്ഞ് വാഗമണ്‍
വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രമായ ഉളുപ്പൂണിലേക്കുള്ള ഓഫ് റോഡ് ട്രെക്കിങ് വനം വകുപ്പ് നിരോധിച്ചു. വനമേഖലയും അതിനോട് ചേര്‍ന്ന് നില്ക്കുന്ന വെള്ളാരംക്കല്ല്, ടണല്‍, വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള വാഹന സഞ്ചാരമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതോടെ ഡ്രൈവിങ് സാഹസികത തേടി ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികള്‍ നിരാശയോടെ മടങ്ങേണ്ടി വരും. ദിവസേന നൂറുകണക്കിന് ആളുകളാണ് ഓഫ് റോഡ് െട്രക്കിങ് അനുഭവം ആസ്വദിക്കുന്നതിനായി വാഗമണ്ണില്‍ എത്തിയിരുന്നത്. നൂറോളം വാഹനങ്ങളും ഇവിടെ സര്‍വീസ് നടത്തിയിരുന്നു. ഓഫ് റോഡ് െട്രക്കിങ്ങിനെത്തുന്ന വാഹനങ്ങള്‍ തങ്ങളുടെ സൈ്വരജീവിതത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസ്സമാകുന്നുവെന്നും വനം നശിപ്പിക്കുന്നുവെന്നും കാണിച്ച് പ്രദേശവാസികളും ആദിവാസികളും അടങ്ങുന്ന 400 പേര് ഒപ്പിട്ട പരാതി വനംവകുപ്പിന് ലഭിച്ചിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇത് ബോധ്യമായതിനെത്തുടര്‍ന്നാണ് നടപടി. വാഹനം കയറ്റുന്നത് നിരോധിച്ചതായി ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പ് നീക്കം. മുന്നറിയിപ്പ് ലംഘിച്ച് വാഹനം കയറ്റിയാല്‍ വനം നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ രാമക്കല്‍മേട്, സത്രം എന്നിവിടങ്ങളിലെ ഓഫ് റോഡ് ട്രെക്കിങ് നിരോധിച്ചുകൊണ്ട് ... Read more
ഐന്തരുവി വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്
സഞ്ചാരികളുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടമാണ് ഐന്തരുവി. തെങ്കാശിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം. കുറ്റാലത്തില്‍ എത്തുന്ന എല്ലാവരും ഐന്തരുവിയും സന്ദര്‍ശിച്ചേ മടങ്ങൂ. അതിര്‍ത്തിയില്‍ നല്ല മഴ ലഭിച്ചതിനാല്‍ വെള്ളച്ചാട്ടം പൂര്‍ണതോതിലായി. മുകളില്‍ പാറയിലൂടെ ഒഴുകുന്ന വെള്ളം വലിയ അഞ്ച് വെള്ളച്ചാട്ടമായാണ് താഴേക്ക് പതിക്കുന്നത്. ഇങ്ങനെ നിരവധി സഞ്ചാരികള്‍ക്ക് ഒരുമിച്ച് കുളിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്. തമിഴില്‍ ‘ഐന്തരുവി’എന്നാല്‍ അഞ്ച് അരുവി എന്നാണര്‍ഥം. വെള്ളച്ചാട്ടം പൂര്‍ണതോതിലായതോടെ സഞ്ചാരികളുടെ തിരക്കാണ്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വെവ്വേറെയാണ് കുളിസ്ഥലം അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായി കുളിക്കാന്‍.
കേളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: എല്ലാ ജില്ലാ കല്കടര്‍മാര്‍ക്കും നിര്‍ദേശം നല്കി
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. അതിശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലാകലക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി. മഴ ശക്തമായിട്ടുള്ളതിനാല്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്.മലയോര മേഖലയിലോക്കുള്ള യാത്ര പരിമിതപ്പെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്കി. മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ സന്ദര്‍ശനം കര്‍ശനമായ നിയന്ത്രണത്തിലാവും അനുവദിക്കുക . ജൂണ്‍ പത്ത് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന് കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്‍കിയതിനാല്‍പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.