Tag: Kerala

കാസര്‍ഗോട്ട് പുതിയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു

സംസ്ഥാനത്തെ യോഗാ കേന്ദ്രമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. കാസര്‍കോട്ട് യോഗ ആന്റ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കരിന്തളം വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന്അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നൂറ് കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടുന്നതാണ് നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്വറോപ്പതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

ജോഷി മൃണ്‍മയി ശശാങ്ക് പുതിയ ടൂറിസം അഡീഷണല്‍ ഡയറക്ടർ

കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്കിനെ പുതിയ ടൂറിസം അഡീഷണല്‍ ഡയറക്ടറായി  മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജാഫര്‍ മാലിക്കിന്റെ പദവി മാറ്റത്തെ തുടര്‍ന്നാണ് പുതിയ നിയമനം. ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു. നികുതി-എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്‍കും. ഐ.ആന്റ് പി.ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാലിന് നികുതി വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ വകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് വൈദ്യുതി വകുപ്പിന്റെയും അധിക ചുമതല നല്‍കും. ഭക്ഷ്യസെക്രട്ടറി മിനി ആന്റണിക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കും. മുഹമ്മദ് ഹനീഷിന് കേരള സ്റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതല കൂടി നല്‍കും.

വാഹനാപകടം: കേസിന്റെ ചുമതല ലോക്കല്‍ പോലീസിന് 

വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോള്‍ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് ‘ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്’ എന്നാക്കി മാറ്റാനും തീരുമാനിച്ചു.

നെഹ്റുട്രോഫി ജലമേളയില്‍ സച്ചിന്‍ മുഖ്യാതിഥിയാകും

നെഹ്റുട്രോഫി ബോട്ടുറേസില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന ഒമ്പത് ചുണ്ടന്‍ വള്ളങ്ങളായിരിക്കും കേരള ബോട്ട് ലീഗിന്റെ ഭാഗമായുള്ള മത്സരങ്ങളിലും മാറ്റുരയ്ക്കുകയെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. 66ാമത് നെഹ്റുട്രോഫിക്ക് മുന്നോടിയായുള്ള ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ബോട്ട് ലീഗ് ഈ വര്‍ഷം ആരംഭിക്കും. നെഹ്റു ട്രോഫി വള്ളംകളിയില്‍ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയില്‍ അവസാനിക്കുന്ന വിധമായിരിക്കും ക്രമീകരണം. അതിനായി പ്രത്യേകം യോഗ്യതാമത്സരങ്ങള്‍ ഇല്ല. നെഹ്റുട്രോഫിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പാണ് കെ.ബി.എല്ലിന് നേതൃത്വം നല്‍കുക. ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണ നെഹ്റു ട്രോഫിക്ക് മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് ഉറപ്പ് നല്‍കിയാതായും മന്ത്രി യോഗത്തെ അറിയിച്ചു. പണം കൊടുത്ത് വള്ളംകളി കാണാനെത്തുന്നവര്‍ക്ക് പ്രത്യേക മേഖല തിരിച്ച് എല്ലാ സൗകര്യങ്ങളും നല്‍കുമെന്ന് ധനമന്ത്രി ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞു. നെഹ്റു ട്രോഫിക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ബുക്ക് ... Read more

മഴക്കാഴ്ച്ചകളൊരുക്കി ഞണ്ടിറുക്കി വെള്ളച്ചാട്ടം

സഞ്ചാരികള്‍ അധികമൊന്നും കേട്ടില്ലാത്ത ഒരു പേരാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. അതിമനോഹരമായ ഈ വെള്ളച്ചാട്ടം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിതിന്റെ കാരണം വേനലില്‍ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടാവാം. എന്നാല്‍ ഒരു തവണ കണ്ട ഏതൊരാള്‍ക്കും മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുന്ന ഒന്നാണ് ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പൂമാലയിലെത്തിയാല്‍ നടന്നെത്താവുന്ന ദൂരത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. പൂമാലക്ക് രണ്ട് ജംങ്ഷനുകളുണ്ട്. തൊടുപുഴയില്‍ നിന്നും വരുമ്പോള്‍ പൂമാല സ്വാമിക്കവല എന്ന ജംങ്ഷനും കടന്ന് ഏകദേശം ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ഗവണ്‍മെന്റ് ട്രൈബല്‍ സ്‌കൂള്‍ കവലയിലെത്തും. ഇവിടെ വരെയാണ് സാധാരണ തൊടുപുഴ – പൂമാല സര്‍വീസ് നടത്തുന്ന ബസുകള്‍ ഉണ്ടാവുക. ബസ്സിറങ്ങിയ ശേഷം താഴേക്കുള്ള റോഡിലൂടെ 500 മീറ്ററോളം പോയാല്‍ വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള ഭംഗി ആസ്വദിക്കാം. വെള്ളം ഒഴുകിയെത്തുന്ന പാറക്കൂട്ടങ്ങളുടെ ഇടതുവശത്തുകൂടി മുകളിലേക്ക് കയറാന്‍ പടികളുമുണ്ട്. പടികള്‍ കയറി 400 മീറ്ററോളം മുകളിലേക്ക് നടന്നാല്‍ ചെങ്കുത്തായി വെള്ളം പതിക്കുന്നതിനു ചുവട്ടിലെത്താം. ... Read more

നാളെ മദ്യമില്ല

ജൂൺ 26നു കേരളത്തിൽ മദ്യമില്ല. ലോക ലഹരി വിരുദ്ധ ദിനമായതിനാലാണ് തീരുമാനം. ബിവറേജസ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും ഉള്‍പ്പടെയുള്ള എല്ലാ മദ്യശാലകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1987 മുതലാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിക്കാന്‍ ആരംഭിച്ചത്. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ സമൂഹത്തിന്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. യുവതലമുറയാണ് കൂടുതലായി ലഹരി വസ്തുക്കള്‍ക്ക് അടിമകളാകുന്നതെന്നും അതിനാല്‍ സ്‌കൂളുകളെയും ക്യാമ്പസുകളെയും കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണം നടത്തണമെന്നുമാണ് ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിക്കുന്നത്.  

തൃശൂരിന്റെ സ്വന്തം പൈതൃക മ്യൂസിയം

ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍, മഹാശിലയുഗ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍, പൈതൃക വസ്തുക്കളുടെയും നാടന്‍ കലകളുടെയും ശേഖരം, സൗന്ദര്യവല്‍ക്കരിച്ച കൊട്ടാരം വളപ്പ്.തേച്ചു മിനുക്കിയ കൊട്ടാരവും പുതിയ കാഴ്ചകളും അനുഭവങ്ങളുമായി നവീകരിച്ച തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി. സംസ്ഥാന സര്‍ക്കാര്‍ പൈതൃക മ്യൂസിയങ്ങള്‍ സംരക്ഷിച്ചു നവീകരിക്കുന്നതിന്റെ ഭാഗമായാണു കൊല്ലങ്കോട് രാജവംശത്തിന്റെ വേനല്‍ക്കാലവസതിയായിരുന്ന കൊട്ടാരം പുരാവസ്തുവകുപ്പു നവീകരിച്ചത്. തൃശൂരിന്റെ പൈതൃകവും സംസ്‌കാരവും ഒത്തുചേരുന്ന ഇടമായി ചെമ്പുക്കാവിലെ ജില്ലാ പൈതൃക മ്യൂസിയം മാറിക്കഴിഞ്ഞു. കൊല്ലങ്കോട് ഹൗസ് കൊല്ലങ്കോട് രാജവംശത്തിലെ അവസാനരാജാവായിരുന്ന വാസുദേവരാജ 1904-ല്‍ മകള്‍ക്കുവേണ്ടി പണികഴിപ്പിച്ചതാണു ചെമ്പുക്കാവിലെ ‘കൊല്ലങ്കോട് ഹൗസ്’ എന്നറിയപ്പെടുന്ന കൊട്ടാരം. 1975-ല്‍ കേരള പുരാവസ്തുവകുപ്പ് കൊട്ടാരം ഏറ്റെടുത്തു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇന്‍ഡോ-യൂറോപ്യന്‍ ശൈലിയില്‍ പണികഴിപ്പിച്ച കൊട്ടാരം ബ്രിട്ടീഷുകാരുടെ സഹായത്തോടെയാണു പൂര്‍ത്തീകരിച്ചത്. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതിചെയ്ത ഇറ്റാലിയന്‍ മാര്‍ബിളും ടൈല്‍സും ഉപയോഗിച്ചാണു തറകള്‍ നിര്‍മിച്ചിരിക്കുന്നത്. മരങ്ങളുപയോഗിച്ച് പൂര്‍ത്തീകരിച്ച മേല്‍ക്കൂരയും കൊട്ടാരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. കൊല്ലങ്കോട് രാജാക്കന്മാരുടെ സ്വകാര്യശേഖരത്തിലെ വസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശ്രീമൂലം ... Read more

കാറ്റുള്ളമല ഇക്കോ ടൂറിസം: പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജൂലൈയില്‍

ടൂറിസം രംഗത്തു വന്‍മുന്നേറ്റം സൃഷ്ടിക്കുന്ന കാറ്റുളളമല നമ്പികുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നു. ടൂറിസം വകുപ്പ് 1.50 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്. നമ്പികുളം കുരിശുപാറയില്‍ വാച്ച് ടവര്‍, റെയിന്‍ ഷെല്‍റ്റര്‍, കഫ്തീരിയ, ബയോ ടോയ്ലറ്റ്, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മിക്കും. ഓലിക്കല്‍ ജംക്ഷന്‍ ഭാഗത്ത് ഗേറ്റ്, പാര്‍ക്കിങ് സൗകര്യം, കഫ്തീരിയ, ഓഫിസ്, ടിക്കറ്റ് കൗണ്ടര്‍, ടോയ്ലറ്റ് എന്നീ പ്രവൃത്തികള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 2100 അടി ഉയരത്തിലുളള നമ്പികുളം മല ടൂറിസ്റ്റുകളുടെ പ്രധാന ആകര്‍ഷണമാണ്. ഈ മലമുകളില്‍ നിന്നു വിനോദ സഞ്ചാരികള്‍ക്കു കണ്ണൂര്‍ ധര്‍മടം തുരുത്ത് മുതല്‍ കോഴിക്കോട് ടൗണ്‍ വരെ ദര്‍ശിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. കൂരാച്ചുണ്ട്, കോട്ടൂര്‍, കായണ്ണ, പനങ്ങാട് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ നമ്പികുളത്ത് ടൂറിസം പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറും. പദ്ധതി പ്രവൃത്തി ഉദ്ഘാടനം ജൂലൈ 18നു മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിക്കും. വിപുലമായ സ്വാഗത സംഘം രൂപീകരണ യോഗം ... Read more

ജലപാത വരുന്നതോടെ കേരള ടൂറിസം ലോകത്ത് ഒന്നാമതാകുമെന്ന് മനോരമ എഡിറ്റർ

കാസർകോട് ജലപാത യാഥാർഥ്യമായാൽ കേരളം രണ്ടു വർഷം കൊണ്ട് ലോകത്തിലെ വലിയ ടൂറിസം കേന്ദ്രമായി വളരുമെന്ന് മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു പറഞ്ഞു. ദേശാഭിമാനി ആലപ്പുഴ പതിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഫിലിപ്പ് മാത്യു .പദ്ധതി നടപ്പാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രിക്കും ടീമിനും അദ്ദേഹം ആശംസ നേർന്നു. പ്രസംഗത്തിൽ മുഖ്യമന്ത്രിയേയും സർക്കാരിനേയും മനോരമ എഡിറ്റർ പ്രശംസിച്ചു. ഈ ഭരണം തുടർന്നാൽ കേരളം പറുദീസയാകും. കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ. വികസന വഴികളിലെ പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടു പോകാൻ മുഖ്യമന്ത്രി കാട്ടുന്ന ഇച്ഛാശക്തി അപാരമാണ് .ഈ നിലയിൽ മുന്നോട്ടു പോയാൽ കേരളം പറുദീസയാകുമെന്നുറപ്പാണെന്നും ഫിലിപ്പ് മാത്യു പറഞ്ഞു

തൃശ്ശൂര്‍ ഗഡീസിന്റെ സ്വന്തം ഷേക്‌സ്പിയര്‍

അക്ഷരങ്ങള്‍ കൊണ്ട് അനശ്വരനായ വിഖ്യാത എഴുത്തുകാരന്‍ ഷേക്‌സ്പിയറും തൃശ്ശൂരും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍. തൃശ്ശൂര്‍ ഗഡികള്‍ പറയും പിന്നെ നമ്മുടെ പറവട്ടാനിയിലെ ‘ദ് കഫേ ഷേക്‌സ്പിയര്‍’ കണ്ടാല്‍ അറിയില്ലേ ഷേക്‌സ്പിയര്‍ മ്മടെ സ്വന്തം ഗഡിയാണെന്ന്. ഷേക്‌സ്പീരിയന്‍ ഓര്‍മ്മകള്‍ നിറഞ്ഞ് നില്‍ക്കുന്ന ദ് ഷേക്‌സ്പിയര്‍ കഫേ പറവട്ടാനിയില്‍ പ്രവര്‍ത്തനം തുടങ്ങി. എന്‍ജിനിയറിങ് ബിരുദധാരികളായ ഹരീഷ് ശിവദാസും സുഹൃത്തുകളുമാണ് ഷേക്‌സ്പിയര്‍ കഫേയുടെ ശില്‍പികും അണിയറ പ്രവര്‍ത്തകരും. കഫേയുടെ വാതില്‍ തുറന്ന് അകത്ത് എത്തിയാല്‍ കാണുന്ന ഓരോ ഇടങ്ങള്‍ക്കും ഷേക്‌സ്പിയര്‍ രചിച്ച അനശ്വര നാടകങ്ങളുടെ പേരാണ്. കുടുംബവുമായി സായാഹ്നം മനോഹരമാക്കാന്‍ എത്തുന്നവര്‍ക്ക് പ്രധാന ഹാളില്‍ ഫെസ്റ്റിവല്‍ വിഭാഗവും കുട്ടികള്‍ക്കായി ഗെയിംസ് വിഭാഗവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സൂപ്പര്‍ ഹീറോസിന്റെ കൂടെ ഫോട്ടോ സെഷനും ആകാം. ഷേക്‌സ്പിയര്‍ രചിച്ച നാടകങ്ങളിലെ കഥാപാത്രങ്ങള്‍ ഇവിടെ അദ്ഭുതപ്പെടുത്തിക്കൊണ്ടു വേഷംകെട്ടി നടക്കുന്നതായി തോന്നും. സിനിമാ ഭ്രാന്തന്മാര്‍ക്കായി വിവിധ ഭാഷകളിലെ സിനിമാ ശേഖരമാണു മറ്റൊരു ആകര്‍ഷണം. ബര്‍ഗര്‍, സാന്‍വിച്ച്, ഷേക്ക് എന്നിവയൊക്കെ ഇവിടെ ... Read more

കെഎസ്ആര്‍ടിസി ‘ഇ’ ബസ് ഓട്ടം തുടങ്ങി

കെഎസ്ആര്‍ടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് നിരത്തിലറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനാണ്   ഫ്‌ളാഗ് ഓഫ് ചെയ്തത്. ഗോള്‍ഡ് സ്റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ കെ9 മോഡല്‍ ബസാണ് കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 40 സീറ്റുകളുണ്ട് ബസില്‍. സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

ഇവിടെയെല്ലാം ക്രിക്കറ്റ് മയം

ലോകം മുഴുവന്‍ ഒരു പന്തിന്റെ പിന്നില്‍ പായുന്ന നേരത്ത് അല്പം ക്രിക്കറ്റ് കാര്യം നമുക്ക് ചര്‍ച്ച ചെയ്യാം. സംസ്ഥാനതലസ്ഥാനത്തില്‍ ക്രിക്കറ്റിനായി മാത്രമൊരു ഭക്ഷണശാലയുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്തെ ആറ്റിന്‍ക്കുഴി എന്ന സ്ഥലത്താണ് ക്രിക്കറ്റും ഭക്ഷണവും ഒന്നിച്ച് കിട്ടുന്ന ക്രിക്കറ്റ് ഷാക്ക് സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ യുവജനങ്ങള്‍ക്ക് കായികത്തില്‍ ഒരു മതമേയുള്ളൂ ക്രിക്കറ്റ് ഏക ദൈവവും സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ഷാക്കിന്റെ ചുവരിലും ഉണ്ട് ക്രിക്കറ്റ് ദൈവം. ആ ചിത്രം നോക്കുമ്പോള്‍ കാതടിപ്പിക്കുന്ന ആരവം കേള്‍ക്കാം കണ്ണിലും, കാതിലും, മനസ്സിലും സച്ചിന്‍.. സച്ചിന്‍.. ക്രീസില്‍ വിപ്ലവം സൃഷ്ടിച്ച ആ കുറിയ മനുഷ്യനെ എത്ര വര്‍ഷം കഴിഞ്ഞാലും ആരും മറക്കില്ല. ലോക ക്രിക്കറ്റ് നൂറ്റാണ്ടിന്റെ ചരിത്രങ്ങള്‍, കയ്യടിച്ച മുഹൂര്‍ത്തങ്ങള്‍, റെക്കോഡുകള്‍ എല്ലാം ഉണ്ട് ക്രിക്കറ്റ് ഷാക്കില്‍. ക്രിക്കറ്റ് ഷാക്കിലെ വിഭവങ്ങള്‍ക്കുമുണ്ട് ക്രിക്കറ്റ് ചന്തം നിറഞ്ഞ പേരുകള്‍-ഗോള്‍ഡന്‍ ഡക്ക് എന്ന പേരിലറിയപ്പെടുന്ന ഓംലെറ്റും, കവര്‍ ഡ്രൈവ് എന്നു ആരംഭ വിഭവങ്ങളും സൂപ്പര്‍ സിക്‌സര്‍ എന്നറിയപ്പെടുന്ന മനം ... Read more

Golden days are ahead for Kerala Tourism

First quarter of the tourism year depicted substantial increase in the number of tourists in Kerala. Number of tourists (local and foreign) during the first three months of the year shows 17.87% increase than the previous year. 6,54,854 more  tourists visited Kerala during this period, which is the highest rate of increase since a decade. Same period in the last year, the number of tourists visited Kerala was only 36,63,552; while it is 43,18,406 in 2018. The number of indigenous tourists shown 18.57% increase so far. In 2017, increase in the number of local tourists for the whole year was ... Read more

കേരള ടൂറിസം മുന്നോട്ട്; സഞ്ചാരികളുടെ നിരക്കില്‍ ദശാബ്ദത്തിലെ വര്‍ധനവ്

സംസ്ഥാനത്തെ വിനോദ സഞ്ചാര രംഗത്ത് നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഈ വര്‍ഷം ആദ്യ മൂന്ന് മാസം സംസ്ഥാനത്ത് എത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ( വിദേശ, ആഭ്യന്തര ) 17.87 % ത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ മൂന്നു മാസങ്ങളില്‍ 6, 54, 854 വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമായി സംസ്ഥാനത്തെത്തിയത്. ഇത് ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. 20l7 ലെ ആദ്യ മൂന്ന് മാസത്തില്‍ 36, 63,552 പേരെത്തിയപ്പോള്‍ 2018ല്‍ ഇതേ കാലഘട്ടത്തില്‍ 43, 18, 406 പേരാണ് എത്തിയത് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 18. 57 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 2017 ല്‍ 12 മാസം കൊണ്ട് ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 15 ലക്ഷം വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ 2018 ലെ ആദ്യ മൂന്ന് മാസങ്ങളില്‍ 6 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായി. ഏറ്റവും കൂടുതല്‍ ശതമാന വര്‍ദ്ധനവ് ഉണ്ടായത് മൂന്നാര്‍ ... Read more

മഴ കനത്തു: വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു

വയനാട് ചുരത്തില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ചുരത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണു തീരുമാനം. ഇന്നു രാവിലെയും ചുരത്തില്‍ കനത്ത മണ്ണിടിച്ചിലുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണു പൂര്‍ണമായ ഗതാഗത നിരോധനത്തിന് കലക്ടര്‍ ഉത്തരവിട്ടത്