Tag: Kerala Tourism

Kerala reconstitutes Tourism Advisory Committee

Government of Kerala has reconstituted the State Tourism Advisory Committee headed by Kadakampally Surendran, Minister for Tourism, for the period of 2018-2020. The new committee has four new members from Thiruvananthapuram along with the existing 18 members from the Travel and tourism industry in the outgoing committee constituted in 2016. The state Tourism Advisory committee was constituted in 2012 to advise and formulate the policy for Destination development, Product development, marketing strategies, market research etc. Rani George IAS, Secretary, Tourism will be the Vice Chairman and P Bala Kiran IAS, Director of Kerala Tourism will be the Convener of the 28 ... Read more

അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ കേരള ടൂറിസവും

ഈ മാസം 22 മുതല്‍ 25 വരെ ദുബൈയില്‍ നടക്കുന്ന പ്രശസ്തമായ അറേബ്യന്‍ ട്രാവല്‍ മീറ്റില്‍ കേരള ടൂറിസം പങ്കാളികളാകും. അറേബ്യന്‍ മേഖലയില്‍നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനവ് ലക്ഷ്യമിട്ടുകൊണ്ടാണ് ടൂറിസം വകുപ്പ് അറേബ്യന്‍ ട്രാവല്‍ മീറ്റില്‍ പങ്കെടുക്കുന്നത്. അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിനായുള്ള കേരള സംഘത്തെ ടൂറിസം സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കും. മധ്യപൗരസ്ത്യ മേഖലയില്‍ നിന്ന് കേരളം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നാണ് ടൂറിസം കണക്കുകള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യു എ ഇ യില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2.64 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. കുവൈറ്റ് (14.33%), ഒമാന്‍ (5.75%) തുടങ്ങി മറ്റു മേഖലകളില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്. അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ പങ്കാളിത്തം വഴി കൂടുതല്‍ അറേബ്യന്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാവും എന്ന കണക്കുകൂട്ടലിലാണ് ടൂറിസം വകുപ്പ്. കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍  ജാഫര്‍ മാലിക് ഐ എ എസിന്‍റെ ... Read more

കണ്ണൂരില്‍ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു

കണ്ണൂര്‍ ജില്ലയിലെ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു. ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സംവിധാനങ്ങളുടെ നിര്‍മാണ പ്രവൃത്തി മെയ് ആദ്യം തുടങ്ങും. ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതല. ഭിന്നശേഷി സൗഹൃദ ജില്ല കൂടിയായ കണ്ണൂരിന്റെ ടൂറിസം സാധ്യതകളെ ഒരു പടി കൂടി ഉയര്‍ത്തുകയാണ് പദ്ധതി. 80 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലയില്‍ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പഴയങ്ങാടി ബീച്ച്, മീന്‍കുന്ന് ബീച്ച്, തളിപ്പറമ്പ് വെള്ളിക്കീല്‍, ചാല്‍ബീച്ച്, ചൂട്ടാട് , വയലപ്ര, പഴശി പാര്‍ക്ക്, പിണറായി പടന്നപാലം പാര്‍ക്ക്, ധര്‍മടം, തലശേരി പ്രദേശത്തെ പാര്‍ക്കുകളും ബീച്ചുകളും തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. തടസ്സങ്ങളും സമ്മര്‍ദങ്ങളുമില്ലാതെ ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചദാരകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. റാമ്പുകളും ടോയ്‌ലറ്റ് സൗകര്യങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ... Read more

Kerala Tourism to participate in Arabian Travel Market

With an aim to woo more Arabian tourists to the state, Kerala Tourism will participate in the prestigious Arabian Travel Market, scheduled to be held from April 22 to 25, in Dubai. The Kerala delegation for the Arabian Travel Market will be led by Kadakampally Surendran, Minister for Tourism, Cooperation and Devaswoms. “Kerala Tourism’s presence at the Arabian Travel Mart augurs well for the tourism industry in the state, considering the potential it has to offer to travelers looking to include Kerala in their annual tour itineraries. Further, the B2B meets that will be organized in various places in the ... Read more

അപ്രഖ്യാപിത ഹര്‍ത്താലിനെതിരെ നടപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

തിങ്കളാഴ്ച്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇത്തരം ഹര്‍ത്താലുകള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ തുടര്‍ന്നും  ആവര്‍ത്തിക്കുമെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹന്‍ദാസ് പറഞ്ഞു. 30 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്നും  ജനതാദള്‍ നേതാവ് സലിം മടവൂരിന്റെ പരാതിയില്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഹര്‍ത്താലുകള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്നു എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പറഞ്ഞിരുന്നു. വ്യാജ പ്രചരണങ്ങളില്‍ക്കൂടി നടക്കുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്ത് വ്യാപക അക്രമ സംഭവങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമെ കേരളത്തിന്റെ വരുമാന സ്രോതസ്സായ ടൂറിസത്തെയും ബാധിക്കുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ വിനോദ സഞ്ചാരികളെ അകറ്റുകയും വളര്‍ച്ചയുടെ പാതയില്‍ നില്‍ക്കുന്ന വിനോദ സഞ്ചാര മേഖലെയെ ഇവ ബാധിക്കുകയും ചെയ്യുമെന്നും മന്ത്രി മൂന്നാര്‍ ടൂറിസം സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഹര്‍ത്താലുകളില്‍ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിലെ വിനോദസഞ്ചാര മേഖലകളെ വിപരീത ഫലത്തിലാണ് രേഖപെടുത്തുന്നത്. സഞ്ചാരികള്‍ അകലുന്നത് ... Read more

കൊച്ചിയില്‍ കാണാന്‍ എന്തൊക്കെ? ഈ സ്ഥലങ്ങള്‍ കാണാം

മാളുകളുടെയും വണ്ടര്‍ലായുടെയും നാടാണ് കൊച്ചി. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം. അവധിക്കാലത്ത്‌ കൊച്ചിയില്‍  മാളും വണ്ടര്‍ലായും  അല്ലാതെ മറ്റെന്തൊക്കെയുണ്ട്‌ കാണാന്‍. കൊച്ചിയിലെ കാഴ്ച്ചകളിലേക്കാകാം ഈ അവധിക്കാലം. നേരാണ് നമ്മുടെ കൊച്ചി ഇത് നുമ്മടെ മുത്താണ്.. ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രവും കൊച്ചിയാണ്. പുരാതന യൂറോപ്യന്‍ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോര്‍ട്ടുകൊച്ചിക്ക്. ബാസ്റ്റ്യന്‍ ബംഗ്ലാവ്, വാസ്‌കോ ഡി ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളി. ഡച്ചുകാരുടെ കാലത്ത് നിര്‍മിച്ച ഡേവിഡ് ഹാള്‍, ഡച്ച് സെമിത്തേരി, പോര്‍ച്ചുഗീസ് മ്യൂസിയം, പരേഡ് ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി കടപ്പുറം, കടപ്പുറത്തെ മനോഹരമായ ചീനവലകള്‍, പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങള്‍, മട്ടാഞ്ചേരി കൊട്ടാരം, പുരാതനമായ ജൂതപ്പള്ളി, പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഗോഡൗണുകള്‍, ജൈന ക്ഷേത്രം  ഇതൊക്കെയാണ് കൊച്ചിയിലെ കാഴ്ചകള്‍.എറണാകുളത്ത് നിന്ന് 15 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കൊച്ചിയിലെത്താം. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ബോട്ടു മാര്‍ഗവും കൊച്ചിയിലെത്താം. ചെറായി ... Read more

New safety guidelines for Kerala houseboats

In the wake of recent accidents and safety concerns it has raised, the authorities have issued a set of fresh guidelines for houseboats in Alappuzha. The new guidelines, issued to prevent accidents, directs the houseboat owners to increase the height of railings at the lobby and rear-end of boats with seating facilities. The houseboat owners are directed to increase the height of the railings in 60 days. Safety instructions should also be displayed in multiple languages on the houseboats. Apart from the written materials, the crew of the boat, are instructed to give safety instructions and do’s and don’ts to the ... Read more

Develop unseen locales as tourist spots: Kerala Tourism Min

Kerala has unseen marvels hidden in the light of popular destinations which could be developed as tourism hotspots, said Kadakampally Surendran, Minister for Tourism, Govt of Kerala, while inaugurating the Munnar Tourism Partnership Meet 2018 at the Le Maritime Hotel in Kochi. He has also urged the tourism stakeholders to take good care to prevent environmental degradation  and preserve Kerala’s rich biodiversity. The minister also pointed out that it is not concrete jungles that a tourist would look for when they come to Kerala. “Local residents too must benefit from the sector, thereby furthering the cause of responsible tourism. Village tourism packages could help ... Read more

മൂന്നാര്‍ പെരുമയ്ക്ക് വിനോദസഞ്ചാര മേഖലയുടെ കൈകോര്‍ക്കല്‍

മൂന്നാറിന്റെ സൗന്ദര്യം ലോക സഞ്ചാരികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ ടൂറിസം പാര്‍ട്‌നര്‍ഷിപ്പ് മീറ്റ് 2018 സംഘടിപ്പിക്കുന്നു. മാറി മാറി വരുന്ന സഞ്ചാര സങ്കല്‍പ്പത്തില്‍ മൂന്നാറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് പുതിയ മാനം കൈവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു മീറ്റ്. നീലക്കുറിഞ്ഞി 12 വര്‍ഷങ്ങള്‍ക്ക ശേഷം പൂക്കുന്നത് കൊണ്ട് ഈ വര്‍ഷം മൂന്നാറില്‍ ടൂറിസം സാധ്യത കൂടുതലാണ്. മൂന്നാറിനെ ടു നൈറ്റ് ഡെസ്റ്റിനേഷന്‍ എന്നതില്‍ നിന്നും ഫൈവ് നൈറ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതാണ് മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സിന്റെ ആത്യധിക ലക്ഷ്യം. ഇതിനായി എക്‌സ്‌പ്ലോര്‍ മൂന്നാര്‍ എന്ന പേരില്‍ ബൃഹത്തായ പദ്ധതിക്ക് എംടിഎം തുടക്കം കുറിക്കുന്നു. പാര്‍ട്‌നര്‍ഷിപ്പ് മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. വിനോദസഞ്ചാരികള്‍ സാധാരണ സന്ദര്‍ശിക്കുന്ന മൂന്നാറിന്റെ പ്രദേശങ്ങള്‍ കൂടാതെ ഇനിയും അറിയപ്പെടാത്ത പ്രകൃതിഭംഗി നിറഞ്ഞ ... Read more

ഏകദിന ശില്‍പശാലയുമായി ഉത്തരവാദിത്ത ടൂറിസം

കൊല്ലം ജില്ലയില്‍ ഉത്തരവാദിത്ത ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കരകൗശല ഉല്‍പാദകര്‍, പരമ്പരാഗത തൊഴിലാളികള്‍, കലാകാരന്‍മാര്‍, ഫാംസ്റ്റോ, ഹോംസേറ്റോ സംരംഭകര്‍, ഗൈഡുകള്‍ തുടങ്ങിയവര്‍ക്കായി  ടൂറിസം വകുപ്പ്‌ ഏകദിനശില്‍പശാല സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20ന് ചിന്നക്കടയിലെ ദി വൈദ്യ ഹോട്ടലില്‍ നടക്കുന്ന ശില്‍പശാല എം. മുകേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ ടൂറിസം ഡയറ്കടര്‍ പി ബാലകിരണ്‍ ഐ എ എസ്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. വിനോദ സഞ്ചാര മേഖലയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്ക് പരമാവധി ലഭ്യമാക്കി പരിസ്ഥിതി സംരംക്ഷണം, ദാരിദ്ര്യ ലഘൂകരണം, സ്ത്രീ ശാക്തീകരണം, പാരമ്പര്യ കല തൊഴില്‍ എന്നിവയുടെ സംരക്ഷണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനം എന്നീ പ്രവര്‍ത്തങ്ങള്‍ക്കുള്ള പ്രധാന ഉപാധിയായി വിനോദ സഞ്ചാരത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.

ടൂറിസം ഗ്രാമസഭ: 1000 റിസോഴ്സ് പേഴ്സണ്‍സിനെ നിയമിക്കുന്നു

ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും 1000 ടൂറിസം റിസോഴ്സ് പേഴ്സണ്‍സിനെ നിയമിക്കുന്നു. ജില്ലകള്‍ തോറും ടൂറിസം ഗ്രാമസഭകള്‍ സംഘടിപ്പിച്ച് വിനോദസഞ്ചാര മേഖലകളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നിയനമങ്ങള്‍കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്‍റെ ട്രാന്‍സ്ജെന്‍റര്‍ പോളിസിയുടെ ഭാഗമായി 14 ജില്ലകളിലും ഓരോ ട്രാന്‍സ്ജെന്‍ററേയും കൂടെ രണ്ട് ഭിന്നശേഷിക്കാരെയും റിസോഴ്സ് പേഴ്സണ്‍ ആയി നിയമിക്കും. ട്രാന്‍സ്ജെന്‍റര്‍ സമൂഹത്തിലുള്ളവര്‍ക്ക് ജോലിയ്ക്ക് അപേക്ഷിക്കാന്‍ പ്രത്യേക യോഗ്യതയോ പ്രവൃത്തി പരിചയമോ ആവിശ്യമില്ല. പ്ലസ്‌ടു അല്ലെങ്കില്‍ പ്രീഡിഗ്രി പാസായാല്‍ മതി. 1000 റിസോര്‍സ് പേഴ്സണുകളെ നിയമിക്കുന്നതിലൂടെ നാലു വര്‍ഷം കൊണ്ട് കേരളത്തില്‍ എത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവും ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുമാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് പറഞ്ഞു. തിരഞ്ഞെടുക്കുന്നവര്‍ക്ക് മെയ്‌ മൂന്നിന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ട്രെയിനിംഗ് കൊടുക്കും. ടൂറുകള്‍ സംഘടിപ്പിക്കാനും മറ്റും വരും നാളുകളില്‍ 1000 ... Read more

ടൂറിസം മേഖലക്ക് നിരീക്ഷകനായി: റെഗുലേറ്ററി അതോറിറ്റി നിലവില്‍ വന്നു

ടൂറിസം മേഖലയെ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ടൂറിസം റെഗുലേറ്ററി അതോറിറ്റി ഓഫ് കേരള (ട്രാക്ക്) സ്ഥാപിച്ചു. ടൂറിസം മേഖലയിലെ എല്ലാ മേല്‍നോട്ടത്തിനുള്ള അധികാരവും ഈ അതോറിറ്റിക്ക് ആയിരിക്കും. ട്രാക്കില്‍ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും പരിഹരിക്കുന്നതിനായി എല്ലാ പ്രധാനപ്പെട്ട വിനോദസഞ്ചാര പ്രദേശങ്ങളിലും ഇവരുടെ സംഘം ഉണ്ടായിരിക്കുന്നതാണ്. ടൂറിസം മേഖലയില്‍ നടക്കുന്ന ആരോഗ്യകരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ തടയാനും മികച്ച മേല്‍നോട്ടത്തോടെയും ലൈസന്‍സിംഗ് സംവിധാനത്തോടെയും കേരള ടൂറിസം മേഖല മെച്ചപ്പെടുത്താനും ഈ അതോറിറ്റി ഇനി മുതല്‍ പ്രവര്‍ത്തിക്കും. ടൂറിസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക എന്നതാണ് ടൂറിസം നയത്തിന്റെ പ്രധാന ലക്ഷ്യം.ഈ ലക്ഷ്യം നേടിയെടുക്കാനുള്ള ഉപകരണമാണ് ട്രാക്ക്. സമ്പൂര്‍ണ്ണമായൊരു തീരുമാനങ്ങള്‍ക്ക് ശേഷമായിരിക്കും ട്രാക്കിന്റെ സംവിധാനമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. അതോറിറ്റിക്ക് എല്ലാ അധികാരവും കൊടുക്കുന്നതാണ് പുതിയ ടൂറിസം നയം. ട്രാക്ക് നിലവില്‍ വരുന്നതോടെ ടൂറിസം വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള പൂര്‍ണ്ണ അധികാരവും അതോറിറ്റിക്ക് ഉണ്ട്. കോടതിസംവിധാനം പോലെയുള്ള അധികാരം ഈ അതോറിറ്റിക്ക് ഉണ്ടാകും. നിയമപരമല്ലാത്ത ടൂറിസം ... Read more

വനം വകുപ്പ് കനിയണം തേക്കടി ഉണരാന്‍

തേക്കടി സന്ദർശനത്തിനെത്തുന്ന സഞ്ചാരികൾ ബോട്ടിങ് ഒഴിവാക്കി തമിഴ്നാട്ടിലേക്ക് വൻതോതിൽ ഒഴുകുന്നു. തേക്കടിയിൽ വിനോദ സഞ്ചാര രംഗത്ത് വനംവകുപ്പ് ഏർപ്പെടുത്തിയ പരിധിവിട്ട നിയന്ത്രണങ്ങൾ മൂലം ടൂറിസ്റ്റുകൾ മറ്റ് കേന്ദ്രങ്ങൾ തേടിപ്പോകുകയാണ്. ആയിരക്കണക്കിന് കി.മീറ്റർ അകലെ നിന്നും കുമളിയിൽ എത്തി തേക്കടി കാണാതെ സഞ്ചാരികൾ മനസ്സ്‌ മടുത്താണ് മടങ്ങുന്നത്. വിദൂരങ്ങളിൽ നിന്നും എത്തുന്നവർ അടുത്ത കേന്ദ്രം എന്ന നിലയിലാണ് തേനി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് പോകുന്നത്. ലോവർക്യാമ്പിലെ മുന്തിരിത്തോട്ടം, മാവിൻതോട്ടം, കാളവണ്ടി സവാരി, പച്ചക്കറി ഫാം, തേക്കടി വെള്ളംഒഴുക്കുന്ന കനാൽ, പ്രകൃതി ദൃശ്യങ്ങൾ എന്നിവ സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കുന്നു. വനംവകുപ്പ് ടൂറിസം രംഗത്ത് ഏർപ്പെടുത്തിയിട്ടുള്ള അതിരു കടന്ന നിയന്ത്രണങ്ങൾ തേക്കടി കാണാനുള്ള സഞ്ചാരികളുടെ താൽപര്യത്തിൽ കുറവ്്‌ വന്നിട്ടുള്ളതായി വ്യാപക പരാതി ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. മുമ്പത്തെ പോലെ എളുപ്പത്തിൽ തേക്കടി കാണാൻ പോകാനാവാത്തത് മൂലമാണ് വിനോദ സഞ്ചാരികളെ വൻതോതിൽ തേനി ജില്ലകളിലേക്ക് ആകർഷിക്കുന്നത്. മുന്തിരി തോട്ടം സന്ദർശിക്കുന്നതിന് ദിവസവും ആയിരക്കണക്കിന് പേരാണ് ലോവർക്യാമ്പിൽ ... Read more

Transgenders, differently-abled to work for Kerala Tourism

Kerala Tourism has gone one step ahead to mainstream the transgender community and empower the differently-abled by posting them as tourism resource persons (TRP) under the responsible tourism mission. Kerala Tourism will post 1,000 TRPs as part of a responsible tourism initiative to organise tourism grama sabhas and promote the destination at the grassroots level. A transperson and two differently abled persons each will be among the TRPs to be roped in for the 14 districts. No previous experience is needed for those from the transgender community and the differently abed to become a TRP, rather a pass in Plus Two/ ... Read more

മൂന്നാറില്‍ വസന്തോത്സവം തുടങ്ങി

അവധിക്കാലം പൂക്കളോടൊപ്പം ആഘോഷിക്കാന്‍ പഴയ ഡി. ടി. പി. സി റിവര്‍വ്യൂ പാര്‍ക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കായി. പള്ളിവാസല്‍ പോപ്പി ഗാര്‍ഡന്‍സും ജില്ലാ ടൂറിസം പ്രൊമോഷനും ചേര്‍ന്നാണ് പുഷ്പമേള നടത്തുന്നത്. മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്ത പുഷ്പമേളയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. മേയ് 16 വരെ നടക്കുന്ന മേളയില്‍ മുതിര്‍ന്നവര്‍ക്ക് നാല്‍പതും കുട്ടികള്‍ക്ക് ഇരുപത് രൂപയുമാണ് പ്രവേശന നിരക്ക്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം എസ്. രാജേന്ദ്രന്‍ എം.എല്‍.എ. , ഡി. ടി. പി. സി സെക്രട്ടറി ജയന്‍, പി. വിജയന്‍, ജില്ലോ പഞ്ചായത്തംഗം എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.