Tag: kerala tourism at itb
ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മേള: കേരള ടൂറിസത്തിന് പുരസ്ക്കാരം
ബര്‍ലിനില്‍ നടക്കുന്ന രാജ്യാന്തര ട്രാവല്‍ മേളയില്‍ കേരള ടൂറിസത്തിന് ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്ക്കാരം .ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ കലയും സംസ്ക്കാരവും ഉയര്‍ത്തി കാട്ടുന്ന ‘ലീവ് ഇന്‍സ്പയേഡ്’ എന്ന ചിത്രീകരണത്തിനാണ് പുരസ്ക്കാരം. സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് സമീര്‍ താഹീര്‍ ആണ്. ഗോള്‍ഡന്‍ സിറ്റി പുരസ്ക്കാരത്തിനെ ടൂറിസം മേഖലയിലെ ഓസ്ക്കാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.കൊച്ചി ബിനാലെയില്‍ സമീര്‍ നിര്‍മ്മിച്ച ‘എ റൂം വിത്ത് വ്യൂ’ എന്ന ചെറുചിത്രത്തിന് 60 സെക്കന്റഡ് ദൈര്‍ഘ്യമുള്ള ചിത്രങ്ങളുടെ മത്സരമായ ക്യൂറിയസ് പുരസ്ക്കാരം ലഭിച്ചിരുന്നു. ഈ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് ലീവ് ഇന്‍സ്പയേഡ് ഒരുക്കിയത്. ബര്‍ലിന്‍ വ്യാപാര മേളയില്‍ ഇന്ത്യയെ മികച്ച എക്സിബിറ്ററായി ഇന്നലെ തിരഞ്ഞെടുത്തിരുന്നു ആ പുരസ്ക്കാരത്തിന് ഇരട്ടി മധുരം സമ്മാനിക്കുന്നതാണ് ഇപ്പോള്‍ കിട്ടിയ ഈ അംഗീകാരം
ബര്‍ലിന്‍ ടൂറിസം മേളയ്ക്ക് തുടക്കം: ഇന്ത്യന്‍ പവലിയന് തുറന്നു; മേളയില്‍ ടൂറിസം ന്യൂസ് ലൈവും
ബര്‍ലിന്‍: ലോകത്തെ വലിയ ടൂറിസം മേളകളില്‍ ഒന്നായ ബര്‍ലിന്‍ ടൂറിസം മേളക്ക് തുടക്കം. 10000 ടൂറിസം സ്ഥാപനങ്ങള്‍ മെസേ ബെര്‍ലിന്‍ ഫെയര്‍ഗ്രൗണ്ടിലെ മേളയില്‍ പങ്കെടുക്കുന്നു.ടൂറിസം മേഖലയുമായി ബന്ധപ്പെട്ട ഒരു ലക്ഷത്തോളം സന്ദര്‍ശകര്‍ അഞ്ചു ദിവസത്തെ മേളയ്ക്കെത്തും. ഇന്ത്യന്‍ പവലിയന് തുറന്നു ബെര്‍ലിന്‍ ടൂറിസം മേളയില്‍ കേന്ദ്ര ടൂറിസം മന്ത്രായത്തിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പവിലിയന് തുറന്നു. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് പവിലിയന് ഉദ്ഘാടനം ചെയ്തത്. ടൂറിസം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുമന് ബില്ലയും പങ്കെടുത്തു. ബര്‍ലിന്‍ മേളയില്‍ ടൂറിസം ന്യൂസ് ലൈവും ബര്‍ലിന്‍ ടൂറിസം മേളയില്‍ ടൂറിസം ന്യൂസ് ലൈവും. പികെ അനീഷ് കുമാറാണ് മേള റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരള ടൂറിസം ഫ്രാന്‍സ്, മിലാന് എന്നിവിടങ്ങളില്‍ നടത്തുന്ന റോഡ് ഷോകളും ടൂറിസം ന്യൂസ് ലൈവിനായി അനീഷ് കുമാര്‍ റിപ്പോര്‍ട്ട് ചെയ്യും.