Tag: kerala rtc
കേരള ആര്‍ടിസിയുടെ വിഷു സ്പെഷ്യല്‍ വണ്ടികള്‍ പ്രഖ്യാപിച്ചു
ഈസ്റ്റർ തിരക്കു കഴിയും മുമ്പേ വിഷു സ്പെഷലുകളുമായി കേരള ആർ.ടി.സി. ഏപ്രിൽ 12നും 13നുമായി ബെംഗളൂരുവിൽ നിന്ന് 22 സ്പെഷലുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ അനുവദിക്കും. ആവശ്യമെങ്കിൽ ഏപ്രിൽ 14നും നാട്ടിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. വിഷുവിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി 15നും 16നുമായി 18 സ്പെഷലുകളും അനുവദിച്ചതായി കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. ടിക്കറ്റ് ചാർജ് കർണാടക ആർ.ടി.സിയിൽ 1700 രൂപ വരെയും ദീർഘദൂര സ്വകാര്യ ബസുകളിൽ 3000 രൂപവരെയുമാണ് സ്പെഷൽ സർവീസുകൾക്ക് ഈടാക്കുന്നത്. എന്നാൽ 900 രൂപയിൽ താഴെ നിരക്കിലാണ് കേരള ആർ.ടി.സിയുടെ സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. അതേസമയം, സേലം വഴി സ്പെഷൽ പ്രഖ്യാപിക്കാത്തത് ഇത്തവണയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. മുൻകാലങ്ങളിൽ തൃശൂരിലേക്കു സേലം വഴി സ്പെഷൽ സർവീസുകൾ അനുവദിച്ചിരുന്നു. ഇത്തവണയും തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു സേലം, പാലക്കാട് വഴി സ്പെഷൽ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേരള ആർ.ടി.സിയെക്കാൾ മുമ്പേ കർണാടക ... Read more
ദീര്‍ഘദൂര ബസുകളില്‍ നില്പ്പു യാത്ര നിരോധിച്ച് ഹൈക്കോടതി
ദീര്‍ഘദൂര കെ.എസ്.ആര്.ടി.സി ബസ്സുകളില്‍ നില്‍പ്പ് യാത്ര പാടില്ലെന്ന് ഹൈക്കോടതി . സീറ്റുകള്‍ക്ക് അനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നതിനാണ് ഹൈക്കോടതി വിലക്ക്. ഉയര്‍ന്ന ചാര്‍ജ് നല്കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസ്സുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്. അതേസമയം ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്നത് ആലോചിക്കുമെന്ന് കെ.എസ്.ആര്.ടി.സി. എം.ഡി എ. ഹേമചന്ദ്രന് അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു.
കെ.എസ്.ആര്.ടി.സിയുടെ ആദ്യ സി.എന്‍.ജി. ബസ് ഓടിത്തുടങ്ങി
കെ.എസ്.ആര്.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ സി.എന്‍.ജി. (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) ബസ് ഇന്ന് നിരത്തിലിറങ്ങി. രാവിലെ ആറരയ്ക്ക് ആലുവയില്‍ നിന്നാണ് സര്‍വീസുകള്‍ ആരംഭിച്ചത്. വൈകീട്ട് അഞ്ചരയ്ക്ക് ആലുവയില്‍ തന്നെ സര്‍വീസുകള്‍ അവസാനിപ്പിക്കും. 48 സീറ്റുകളാണ് ബസ്സില്‍ സജ്ജീകരിച്ചിട്ടുള്ളത്. രണ്ട്, മൂന്ന് വീതമുള്ള സീറ്റില്‍ ഹാന്‍ഡ് റെസ്റ്റ് ഘടിപ്പിച്ചിട്ടുണ്ട്. ബസ്സില്‍ കയറുമ്പോള്‍ യാത്രക്കാര്‍ വാതില്‍ അടയ്ക്കാന്‍ മറന്നുപോയാല്‍ അലാം പ്രവര്‍ത്തിക്കും. പ്രായമായവര്‍ക്ക് കയറാന്‍ വാതിലിന്റെ അടിഭാഗത്ത് ഡ്രൈവര്‍ക്ക് നിയന്ത്രിക്കാവുന്ന ഫുട്ട് റെസ്റ്റും ഘടിപ്പിച്ചിട്ടുണ്ട്. 200 കിലോ സി.എന്‍.ജിയാണ് അശോക് ലൈലാന്‍ഡ് നിര്‍മിച്ച ബസിന്റെ സംഭരണശേഷി. കുറഞ്ഞ നിരക്കില്‍ ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്ന സി.എന്‍.ജി. വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷ മലീനികരണം കുറയ്ക്കാനാകും. ഇടപ്പള്ളി, കലൂര്‍, ജെട്ടി വഴി വൈറ്റില വരേയും തിരിച്ചും സി.എന്‍.ജി. ബസ് സര്‍വീസ് നടത്തും. അതേസമയം നാളെ കൊച്ചിയില്‍ ചേരുന്ന കെ.എസ്.ആര്.ടി.സി ഡയറക്ടർ ബോർഡ് മീറ്റിങ്ങില്‍ 900 പുതിയ കെ.എസ്.ആര്.ടി.സി ബസ്സുകള്‍ വാങ്ങാന്‍ തീരുമാനമാകും. ഇതില്‍ നിശ്ചിത ശതമാനം സി.എന്‍.ജി ബസ്സുകള്‍ ആയിരിക്കുമെന്ന് ഗതാഗത ... Read more