Tag: Kerala Express
ആധുനിക എല്‍ എച്ച് ബി കോച്ചുകളുമായി കേരള എക്സ്പ്രസ്
കേരളത്തില്‍ നിന്ന് ദീര്‍ഘ ദൂരം സര്‍വീസ് നടത്തുന്ന കേരള എകസ്പ്രസിന് ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകള്‍ അനുവദിക്കും. ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന ട്രെയിനുള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ജര്‍മന്‍ സാങ്കേതിക വിദ്യയിലുള്ള എല്‍ എച്ച് ബി കോച്ചുകള്‍ അനുവദിക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിനെത്തുടര്ന്നാണ് നടപടി. മൂന്ന് മാസത്തിനുള്ളില്‍ കേരളയ്ക്കുള്ള എല്‍ എച്ച ബി കോച്ചുകള്‍ ചെന്നൈ പെരുമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി കൈമാറുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ചുള്ള ഉത്തരവ് റെയില്‍വേ ബോര്‍ഡില്‍ നിന്ന് ഡിവിഷന് ലഭിച്ചു. ആറു റേക്കുകളാണു കേരളയ്ക്കുള്ളത്. ഇവ ഒന്നൊന്നായി എല്‍എച്ച്ബിയിലേക്കു മാറ്റും. ആറു റേക്കുകളിലായി 24 കോച്ച് വീതം 144 കോച്ചുകളാണു കേരള ഓടിക്കാന്‍ വേണ്ടത്. കേരള എല്‍എച്ച്ബിയിലേക്കു മാറ്റുന്നതോടെ ആറു പുതിയ ട്രെയിനുകള്‍ക്കുള്ള കോച്ചുകള്‍ റെയില്‍വേയ്ക്കു ലഭിക്കും.
കേരള എക്സ്പ്രസ് ഈ മാസം ഒമ്പതു മുതൽ എറണാകുളം നോർത്ത് വഴി
തിരുവനന്തപുരം- ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ സർവീസുകൾ ഇനി എറണാകുളം ടൗൺ സ്റ്റേഷൻ (നോർത്ത്) വഴി. ബുധനാഴ്ച മുതലാണ് ടൗൺ സ്റ്റേഷൻ വഴി ട്രെയിന്‍ സര്‍വീസ് നടത്തുക. നിലവിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം ജംഗ്ഷൻ (സൗത്ത്) വഴിയും ഡൽഹിയിലേക്കുള്ളതു ടൗൺ വഴിയുമാണു പോകുന്നത്. ഇതു വലിയ ആശയ കുഴപ്പമാണ് ഉണ്ടാക്കുന്നത്. രണ്ടു ട്രെയിനും ഏതെങ്കിലും ഒരു സ്റ്റേഷൻ വഴിയാക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ പരാതി കണക്കിലെടുത്ത് തിരുവനന്തപുരത്തേക്കുള്ള കേരളയും ബുധനാഴ്ച മുതൽ ടൗൺ വഴിയാക്കും. ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഓഗസ്റ്റ് 22 വരെയാണു സ്റ്റേഷൻ മാറ്റമെങ്കിലും ക്രമീകരണം സ്ഥിരപ്പെടുത്താനാണ് സാധ്യത. സൗത്തിലെ എൻജിൻ മാറ്റം ഒഴിവാകുന്നതോടെ കേരള എക്സ്പ്രസ് അര മണിക്കൂർ സമയവും ലാഭിക്കും. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ് (12625) വൈകീട്ട് 3.45ന് ടൗൺ സ്റ്റേഷനില്‍ എത്തി 3.50ന് പുറപ്പെടും. ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് (12626) രാവിലെ 9.55ന് ടൗൺ സ്റ്റേഷനില്‍ എത്തി 10ന് പുറപ്പെടും.
കേരള എക്സ്പ്രസ് മേയ് 24 വരെ എറണാകുളം ജംഗ്ഷനില്‍ വരില്ല
തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്സ്പ്രസ് (12625) ഏപ്രില്‍ 10 മുതല്‍ മേയ് 24 വരെ എറണാകുളം ജംഗ്ഷന് സ്റ്റേഷനില്‍ പോകാതെ എറണാകുളം ടൗണ്‍ സ്റ്റേഷന് വഴിയാകും ഓടുന്നത്. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്ന സമയം ഉച്ചതിരിഞ്ഞ് 3.50 ആണ്. 12626 ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് പഴയപോലെ എറണാകുളം ജംഗ്ഷന് വഴി തന്നെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.