Tag: kerala climate
ശക്തമായ മഴക്കും തിരമാലക്കും സാധ്യത
ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗത്തും കനത്തമഴ തുടരുന്നു. ഇന്നലെ ഉച്ചവരെ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നെങ്കിലും പിന്നീട് കനത്തമഴ പെയ്തു. ഈ മാസം 30 വരെ കനത്തമഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 28 വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെ തീരത്ത് വൻ തിരമാല ഉണ്ടാകുമെന്ന് ഇൻകോയിസ് മുന്നറിയിപ്പു നൽകി. മൂന്നുമുതൽ മൂന്നരമീറ്റർ വരെ ഉയരത്തിൽ തിരമാല അടിക്കും. വടക്ക്-പടിഞ്ഞാറൻ ദിശയിൽ കേരള തീരത്ത് ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും കനത്തമഴയും എല്ലാ ജില്ലകളിലും ഉണ്ടാകുമെന്ന് പ്രവചനമുണ്ട്. തെക്കുപടിഞ്ഞാറൻ കാലവർഷവും അടുത്ത ഏതാനും ദിവസങ്ങൾക്കകം കേരള തീരത്തെത്തും.ഇന്ന് 12 സെന്റി മീറ്ററിന് മുകളിൽ മഴയുണ്ടാകും. 29നും 30നും ചിലസ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കേരളം വറചട്ടിയിലേക്കോ? പാലക്കാട്ട് താപനില 40 ഡിഗ്രി; മുന്നറിയിപ്പുമായി മുഖ്യമന്ത്രിയും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം ചൂടിന് കാഠിന്യമേറും. കൊടും വേനല്‍ വരും മുന്‍പേ പാലക്കാട്ട് താപനില നാല്‍പ്പതു ഡിഗ്രി സെല്‍ഷ്യസ് എത്തി. കഴിഞ്ഞവര്‍ഷം വേനലിന്റെ ഉച്ചസ്ഥായിയില്‍ പാലക്കാട്ട് താപനില 41.3 ഡിഗ്രിയെത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ആഗോള താപനില വര്‍ഷാവര്‍ഷം ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ചൂണ്ടിക്കാട്ടി. പോയവര്‍ഷം കേരളത്തില്‍ ഭേദപ്പെട്ട വേനല്‍ മഴ ലഭിച്ചത് സ്ഥിതി മെച്ചപ്പെടുത്തി. ഇക്കൊല്ലവും വേനല്‍ മഴ തുണച്ചേക്കും. രാജ്യത്തെ മറ്റിടങ്ങളിലെ താപനിലയുമായി തട്ടിച്ചു നോക്കിയാല്‍ തീര സംസ്ഥാനമായ കേരളത്തിലെ സ്ഥിതി മെച്ചമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. അതിനിടെ ചൂടുകാലത്ത് പാലിക്കേണ്ട നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.. ഈ സമയത്ത് തുറസായ ഇടങ്ങളില്‍ തൊഴിലെടുക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം സംസ്ഥാനം ... Read more