Tag: kasol himachal pradesh
കസോള്‍; ജൂതന്മാരുടെ രാണ്ടാം വീട്
ഹിമാചല്‍ പ്രദേശില്‍ ഭുണ്ഡാറില്‍ നിന്ന് മണികരനിലേക്ക് പോകുന്ന പാത ഒരു താഴ്‌വരയിലൂടെയാണ് കടന്നുപോകുന്നത്. പാര്‍വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ താഴ്‌വര പാര്‍വതി വാലി എന്ന പേരിലാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായത്. ഈ താഴ്‌വരയില്‍ സുന്ദരമായ ഗ്രാമമുണ്ട്. കസോള്‍ എന്നാണ് ഗ്രമത്തിന്‍റെ പേര്. ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ കുളുവില്‍ നിന്ന് 42 കിലോമീറ്റര്‍ കിഴക്കായി സമുദ്രനിരപ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിടക്കുന്ന കസോള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. ഹിമാചല്‍പ്രദേശിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് കസോള്‍. സുന്ദരമായ താഴ്വാരയും, ആകാശത്തോളം നില്‍ക്കുന്ന മലനിരകളും വര്‍ഷമുഴുവന്‍ അനുഭവപ്പെടുന്ന സുന്ദരമായ കാലവസ്ഥയും മാത്രമല്ല സഞ്ചാരികളെ ഇവിടെ ആകര്‍ഷിക്കുന്നത്. അധികം ജനത്തിരക്കില്ലാത്ത സ്ഥലംകൂടിയാണിത്. ഹിമാലയന്‍ ട്രെക്കിംഗിനുള്ള ബേസ് ക്യാമ്പ് കൂടിയാണ് കസോള്‍. സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി ... Read more