Tag: kasarkode

കാസര്‍ഗോട്ട് പുതിയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു

സംസ്ഥാനത്തെ യോഗാ കേന്ദ്രമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. കാസര്‍കോട്ട് യോഗ ആന്റ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കരിന്തളം വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന്അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നൂറ് കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടുന്നതാണ് നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്വറോപ്പതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

റോയല്‍ അറേബ്യയിലേക്ക് കാസര്‍കോട്ടെ കുട്ടികള്‍

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അറേബ്യ ഡെസ്റ്റിനേഷന്‍ ഇനി മഞ്ചേശ്വരത്തെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ നയിക്കും. മഞ്ചേശ്വരത്തെ ഗോവിന്ദപൈ ഗവണ്‍മെന്റ് കോളേജിലെ ടൂറിസം ആന്റ് ട്രാവല്‍ മാനേജ്‌മെന്റ് (ടി ടി എം) വിഭാഗത്തിലെ ആറു വിദ്യാര്‍ത്ഥികളെയാണ് റോയല്‍ അറേബ്യ ഡെസ്റ്റിനേഷന്‍ ക്യാമ്പസ് പ്ലേസ്‌മെന്റ് വഴി തെരഞ്ഞെടുത്തത്. ടി ടി എം വിഭാഗത്തിലെ അജ്മല്‍ ഹുസൈന്‍, ശിവരഞ്ജിനി. കെ, ഇന്ദുലേഖ. വി, ഗണേഷ്, ശേത്വ. എസ്, സല്‍മാന്‍ ഫാരിസ്, ജസീല എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്. വിദ്യാര്‍ത്ഥികളെ ക്യാമ്പസ് അനുമോദനം നല്‍കി ആദരിക്കുന്ന ചടങ്ങ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സുനില്‍ ജോണ്‍ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ വിനീഷ്. വി സി, ഡോ. എം. പി. എം സലീം, ഡോ. അനൂപ് കെ. വി, ഡോ. ശച്ചീന്ദ്രന്‍ വി, ഗണേശന്‍. വി, മൃദുല എം, ഡോ. സിന്ധു. ആര്‍. ബാബു, ഡോ. ദിലീപ്. ഡി ... Read more

റാണിപുരം ട്രെക്കിങ്: നിരോധനം ഉടന്‍ നീക്കിയേക്കും

റാണിപുരം വനമേഖലയിലുള്ള ട്രെക്കിങിന് നിലവിലുള്ള നിരോധനം നീക്കുന്നതിനായി സുരക്ഷാ പരിശോധന നടത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാണിപുരം മേഖലയില്‍ ലഭിച്ച മഴയില്‍ പുല്‍മേടുകള്‍ പച്ചപ്പണിഞ്ഞു. കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് മേലധികാരികള്‍ക്ക് സുരക്ഷാ റിപ്പോര്‍ട്ട് നല്‍കാന്‍ വനംവകുപ്പ് ജില്ലാ അധികാരികള്‍ തീരുമാനിച്ചത്. തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 12നാണ് വനംവകുപ്പ് കേരളത്തിലെ വനമേഖലകളില്‍ ട്രെക്കിങ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ നിരോധനമറിയാതെ ഇപ്പോഴും റാണിപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍ നിന്ന് ബസുകളിലും മറ്റുമായി നിരവധി പേരാണ് റാണിപുരത്തെത്തുന്നത്. വനംവകുപ്പിന്റെ സൈറ്റില്‍ നിരോധനം സംബന്ധിച്ച് അറിയിപ്പില്ലെന്നും സഞ്ചാരികള്‍ പറയുന്നു. സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസം ജില്ലാ ഫോറസ്റ്റ് ഓഫിസര്‍ റാണിപുരം സന്ദര്‍ശിച്ചിരുന്നു. പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും കേരളത്തിലെ വനമേഖലകളിലെ നിരോധനം പിന്‍വലിക്കാനുള്ള നടപടികളും ആയിട്ടില്ല. റാണിപുരത്ത് വേനലവധിക്കാലത്ത് ഒരു മാസം മുക്കാല്‍ ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ ടിക്കറ്റിനത്തില്‍ വനംവകുപ്പിന് വരുമാനമുണ്ടാകാറുണ്ട്. വനത്തിലേക്കുള്ള പ്രവേശനവും ട്രെക്കിങ്ങും നിരോധിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. ... Read more

അര്‍ധ അതിവേഗ റെയില്‍പാത കേന്ദ്രവും സംസ്ഥാനവും സാധ്യത പഠനം നടത്തും

  തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പുതുതായി രണ്ടുവരി റെയില്‍പാത നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കേര്‍പറേഷനും റെയില്‍ മന്ത്രാലയവും ചേര്‍ന്ന് സാധ്യതാപഠനം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലെഹാനിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ നേരത്തെ നടത്തിയ പഠനത്തില്‍ മതിപ്പ് ചിലവ് വളരെ കൂടുതലായതിനാല്‍ റെയില്‍വേ അതിനോട് താത്പര്യം കാണിച്ചില്ല. ഇക്കാരണത്താലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടത്. പുതിയ പഠനത്തില്‍ ചേര്‍ന്ന് പഠനം നടത്തുന്നതില്‍ താല്‍പര്യമുണ്ടെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കെ.ആര്‍.ഡി.സി.എല്‍. തന്നെ വീണ്ടും പഠനം നടത്തുകയും അതിന്മേല്‍ റെയില്‍വേ വീണ്ടും പരിശോധന നടത്തുകയും ചെയ്യുമ്പോള്‍ പദ്ധതി അനന്തമായി നീളുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ സംയുക്തമായി വീണ്ടും സാധ്യതാപഠനം നടത്തി തീരുമാനമെടുക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് ചെയര്‍മാന്‍ യോജിച്ചു. സാധ്യതാപഠനം ഉടനെ നടത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അങ്കമാലി-ശബരിപാത, പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരം,നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനം, തലശ്ശേരി-മൈസൂരു പാത, ഗുരുവായൂര്‍-തിരുനാവായ പാത, ബാലരാമപുരം-വിഴിഞ്ഞം ... Read more

ഒമ്പത് ജില്ലകളെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും

സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വര്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമീഷണര്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി.ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷയില്‍ ചേര്‍ന്ന അതോറിറ്റി യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ കണക്കുകള്‍ പ്രകാരം2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര ... Read more

മലബാറില്‍ കളിയാട്ടക്കാലം

ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… Pic: keralatourism.org തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ്‌ തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ്‌ സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന്  അനുയോജ്യമായ സ്ഥലമാണ്. കേരളം ദൈവത്തിന്‍റെ സ്വന്തം നാടെങ്കില്‍ വടക്കേ മലബാര്‍ ദൈവങ്ങളുടെ നാടാണ്. ദൈവം എന്നതിന്‍റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന ... Read more