Tag: karnatakatourism
കര്‍ണാടകയിലെ ആദ്യ കടല്‍ നടപ്പാത തുറന്നു
ഉടുപ്പി: കര്‍ണാടകയിലെ ആദ്യ കടല്‍ നടപ്പാത ഉടുപ്പിക്കു സമീപം മാല്‍പെ ബീച്ചില്‍ തുറന്നു. 55ലക്ഷം ചെലവിലാണ് നിര്‍മാണം. മാല്‍പെ ബീച്ച് ,പുദുക്കരെ ബീച്ച്, സെന്റ് മേരീസ് ഐലന്‍ഡ് എന്നിവിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അനുഗ്രഹമാവും പുതിയ നടപ്പാത. 480മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയുമുണ്ട് നടപ്പാതക്ക് . ഇന്റര്‍ലോക്ക് ആണ് പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേക ഇരിപ്പിടങ്ങളും നിര്‍മിച്ചിട്ടുണ്ട്.കൈവരികളും വൈദ്യുത വിളക്കുകളും കൊണ്ട് പാതയോരം മനോഹരമാക്കിയിരിക്കുന്നു. മീനുകളെ ചൂണ്ടയിടാന്‍ പറ്റിയ ഇടം കൂടിയാണ് നടപ്പാത. മൂന്നു ദ്വീപുകള്‍ നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.