Tag: karnadaka
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു ടൂറിസവും
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ടൂറിസം വരുന്നു. അടുത്തമാസം 12നു നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ ചുവടുപിടിച്ചാണ് കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പു ടൂറിസവുമായി മൈസൂരിലെ ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപറേറ്റേഴ്സ് രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് മൈസൂര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ രീതികളും, മീറ്റിങ്ങുകളും മറ്റുമാണ് ഈ ടൂറിസം പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമായും ഗ്രാമങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണമാണ് ടൂറിസ്റ്റുകള്‍ക്ക് കാണിച്ചുകൊടുക്കുക. ടൂര്‍ പാക്കേജുകളിലെ ബ്രോഷറുകളില്‍ തെരഞ്ഞെടുപ്പ് ടൂര്‍ പാക്കേജ് എന്ന് രേഖപ്പെടുത്തും. ഈ ബ്രോഷറുകള്‍ ഹോസ്പിറ്റാലിറ്റി മേഖലയിലും ടൂര്‍ ഒപറേറ്റര്‍മാര്‍ക്കും വിതരണം ചെയ്യും. താല്‍പര്യമുള്ള വിനോദസഞ്ചാരികള്‍ക്ക് തെരഞ്ഞെടുപ്പു ടൂര്‍ പാക്കേജില്‍ കര്‍ണാടകയുടെ തെരഞ്ഞെടുപ്പു രീതികള്‍ അടുത്തറിയാം.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് മെയ് 12ന്
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 12ന്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. വോട്ടെണ്ണല്‍ മെയ് 15ന് നടക്കും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 24ലാണ്. 27 വരെ പത്രിക പിന്‍വലിക്കാം. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 17ന് പുറപ്പെടുവിക്കും. പെരുമാറ്റച്ചട്ടം നിലവില്‍വന്നതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓംപ്രകാശ് റാവത്ത് അറിയിച്ചു. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദവസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണ കാലത്ത് ഹരിത ചട്ടം നടപ്പാക്കുമെന്നും ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളില്‍ എല്ലാ ബൂത്തുകളിലും വി പാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കും. ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കും. 4.96 കോടി വോട്ടര്‍മാരാണ് കര്‍ണാടകത്തില്‍ ആകെയുള്ളത്. 224 അംഗ കര്‍ണാടക നിയമസഭയുടെ കാലാവധി മെയ് 28ന് അവസാനിക്കും.
വാഹനാപകടം: ഇന്ത്യന്‍ വിനോദസഞ്ചാരി ദുബൈയില്‍ മരിച്ചു
ദുബൈയ്: വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യന്‍ യുവാവ് ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. കര്‍ണാടകയിലെ ബെല്ലാരിയില്‍ സ്ഥിരതാമസമാക്കിയ രാജസ്ഥാന്‍ സ്വദേശി ദിനേഷ് കവാദ്(39)ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യ നീതു ജെയിനിയെ പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതികള്‍ സഞ്ചരിച്ച മിനി ബസ്സില്‍ ട്രെക്ക് ഇടിച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ട് ദമ്പതിമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനമോടിച്ചിരുന്നയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഡെസേര്‍ട്ട് സഫാരിക്കു വേണ്ടി ടൂറിസ്റ്റ് ഏജന്‍സിയുടെ ബസ്സില്‍ യാത്രചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ദിനേഷ് കവാദ് കര്‍ണാടകയില്‍ ബിസിനസുകാരനാണ്.
കുടക് വഴി തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചിയിലേക്ക്
കര്‍ണാടകയിലെ ഷിമോഗയിലാണ് തെക്കേ ഇന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്ന അഗുംബെ. എപ്പോഴും പെയ്തിറങ്ങുന്ന നനുത്ത മഴയാണ് ഇവിടുത്തെ പ്രത്യേകത. ഉഡുപ്പി വഴിയും കുടക് വഴിയും അഗുംബയിലെത്താം. യാത്രയെ അതിന്‍റെ എല്ലാ അളവിലും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അഗുംബയിലെത്താന്‍ തിരഞ്ഞെടുക്കാവുന്ന വഴി കുടകാണ്. Picture courtesy: www.india.com വയനാട് കടന്നാല്‍ കര്‍ണാടക അതിര്‍ത്തി ഗ്രാമമായ കുട്ടയിലെത്തും. കുട്ടയില്‍ നിന്ന് മടിക്കേരിയിലേക്ക് എപ്പോഴും ബസ്സുണ്ട്. പശ്ചിമഘട്ട ചെരുവുകളില്‍ സ്ഥിതിചെയ്യുന്ന കാപ്പിത്തോട്ടങ്ങളുടെ നാടാണ് കുടക്. എല്ലാ കാലാവസ്ഥയിലും കുടകില്‍ തണുപ്പുണ്ട്. കാപ്പിത്തോട്ടങ്ങള്‍ക്കിടയിലൂടെയാണ് കുടകിലേക്കുള്ള യാത്ര. മടിക്കേരിയില്‍ നിന്നും കുടകിന്‍റെ തനതു ഭക്ഷണം പരീക്ഷിക്കാവുന്നതാണ്. ചെട്ടിനാട് കോഴിക്കറി, പന്നി വിഭവങ്ങള്‍, കൂര്‍ഗ് ബിരിയാണി എന്നിവയാണ് സ്പെഷ്യല്‍. മടിക്കേരിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് അഗുംബെ. ഇരുട്ട് പറന്നാല്‍ അഗുംബയിലെക്കുള്ള വഴികള്‍ മഞ്ഞു മൂടും. അഗുംബെ എത്തുന്നതിനു മുമ്പ് ചുരങ്ങള്‍ കയറണം. ചുരം ഇറങ്ങുന്ന വണ്ടികള്‍ പോയാല്‍ മാത്രമേ കയറാന്‍ പറ്റു. പരസ്പരം സഹകരിച്ചുകൊണ്ടുള്ള കയറ്റിറക്കം. ചുരത്തിന്‍റെ ഇരുവശവും വനമാണ്. മഴക്കാര്‍ ... Read more