Tag: Kannur
നോക്കണ്ടടാ ഉണ്ണി ഇത് കണ്ണൂരിന്റെ സ്വന്തം കണ്ണൂരപ്പമാ
കണ്ണൂരപ്പം, പഞ്ചാരയപ്പം, വെള്ള കാരയപ്പം, വെള്ള ഉണ്ണിയപ്പം, പഞ്ചാര നെയ്യപ്പം അങ്ങനെ ഒരുപാട് പേരുകള്‍ ഉണ്ട് ഈ അപ്പത്തിന്. സാധാരണ ഉണ്ണിയപ്പത്തില്‍ നിന്ന് കുറച്ചു വ്യത്യസ്തമാണ് കണ്ണൂരപ്പം. ടേസ്റ്റ് ആണെങ്കില്‍ പിന്നെ പറയണ്ട, അത്രക്കും സൂപ്പര്‍ ആണ്. കാഴ്ചയിലും രുചിയിലും വ്യത്യസ്മായ ഈ ഉണ്ണിയപ്പം എങ്ങനെ തയാറാക്കാം എന്ന് നോക്കാം; ചേരുവകള്‍ പച്ചരി – 1. 5 ഗ്ലാസ് മൈദാ – 4 ടേബിള്‍ സ്പൂണ്‍ ചോറ് – 2 ടേബിള്‍ സ്പൂണ്‍ പഞ്ചസാര – 6-7 ടേബിള്‍ സ്പൂണ്‍ വരെ ഉപ്പ് – ഒരു നുള്ള് ബേക്കിങ് സോഡാ – 1/4 ടീസ്പൂണ്‍ ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ വെള്ളം – 1/2 കപ്പ് എണ്ണ – ആവശ്യത്തിന് തയാറാക്കുന്ന വിധം പച്ചരി നാലു മണിക്കൂര്‍ കുതിര്‍ത്തുവച്ച ശേഷം, നന്നായി കഴുകി എടുക്കുക, ഒരു മിക്സി ജാറില്‍ പച്ചരിയും ചോറും 1/4 കപ്പ് വെള്ളം ചേര്‍ത്ത് ചെറിയ തരികള്‍ നില്ക്കുന്ന ... Read more
നല്ല മൊഞ്ചത്തി പുട്ട് വേണോ കണ്ണൂരേക്ക് വാ ഈടെയുണ്ട് എല്ലാം
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന പ്രയോഗം നാം എത്ര തവണ കേട്ടിരിക്കുന്ന. ആ പ്രയോഗത്തിനെ അന്വര്‍ത്ഥമാക്കുന്ന ഒരിടമാണ് കണ്ണൂര്‍ എം എ റോഡിലെ ഒണക്കര്‍ ഭാരതി ഹോട്ടല്‍. ഹോട്ടലിന് പുറത്ത് നിന്ന് തന്നെ തുടങ്ങുന്നതാണ് വിശേഷങ്ങള്‍. ആ പ്രദേശത്ത് ചെന്ന് ഹോട്ടല്‍ കണ്ടുപിടിക്കാം എന്ന് വെച്ചാല്‍ നമ്മള് പെടും കാരണം ഹോട്ടലിന് നെയിം ബോര്‍ഡ് ഇല്ല. ഭക്ഷണപ്രേമികള്‍ ഒരിക്കല്‍ എത്തിയാല്‍ നാവിന് തുമ്പില്‍ സ്വാദ് മായാതെ നില്ക്കും. അത്രയ്ക്ക് പേരും പെരുമയും ഉണ്ട് അവിടുത്തെ ഭക്ഷണത്തിന്. 75 കൊല്ലമായി കണ്ണൂര്‍ നഗരത്തിന് രുചി വിളമ്പുന്ന ഒണക്കന്‍ ഭാരതിയുടെ ഹൈലൈറ്റ് പുട്ടും മട്ടന്‍ ചാപ്സുമാണ്. പഴമ നിലനിര്‍ത്തി ഇപ്പോഴും ഹോട്ടല്‍ ന്യൂ ജെന്‍ ആയി തുടരുന്നത് ഈ രുചി പെരുമ കൊണ്ടാണ്. പതിറ്റാണ്ടുകളായി രീതികളൊന്നും മാറിയിട്ടില്ല. പഴയ ബെഞ്ചും ഡെസ്കും സെറാമിക് പ്ലേറ്റുകളും. പുട്ടുണ്ടാക്കുന്നത് ഇപ്പോഴും മുളകൊണ്ടുള്ള പുട്ടുകുറ്റിയില്‍. ഭക്ഷണം തയാറാക്കുന്നതിനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമെല്ലാം വീട്ടില്‍ തന്നെ ഒരുക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത പ്രാതല്‍ ... Read more
ഇവിടെ രാത്രിയില്‍ മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ…
പുരാതന കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രം കൂടിയാണിത്. ശിവൻ രാജരാജേശ്വരൻ എന്ന പേരിലാണ് ഈ മഹാക്ഷേത്രത്തിൽ അറിയപ്പെടുന്നത്. ശങ്കരനാരായണ ഭാവത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് ദേവപ്രശ്നം വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്. ഇന്ത്യയിലെ ഏറ്റവും പുരാതന ശക്തി പീഠങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ ഉത്ഭവത്തിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് ശിവനും സതിയുമായി ബന്ധപ്പെട്ടതാണ്. സതീ ദേവിയുടെ സ്വയം ദഹനത്തിനു ശേഷം സതിയുടെ തല വന്നു വീണത് ഇവിടെയാണെന്നാണ് വിശ്വാസം. ചരിത്രം ചരിത്രത്തിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ... Read more
Month of Adventure in Kannur from May 6
Photo Courtesy: Jinson Abraham With an aim to combine tourism promotion, entertainment, a spirit of adventure, and an awareness of healthy living and physical activity, the Kannur district administration will kick start a unique initiative, the Month of Adventure, on May 6, 2018. Four consecutive Sundays of May, beginning on May 6, would be dedicated to the promotion of various adventure events in Kannur. Kannur district sports council and the district administration organising a cycling marathon from Kannur to the Muzhappilangad beach on May 6. Anyone who has a cycle can participate in the marathon. The next Sunday, May 13, will see ... Read more
ടൂറിസം സംയോജിപ്പിച്ച് കണ്ണൂരില്‍ സാഹസിക മാസം
കണ്ണൂരിലെ സംസ്ക്കാരവും ചരിത്രവും സമന്വയിപ്പിച്ച് ടൂറിസത്തിനു പ്രാധാന്യം നല്കി വേനക്കാല ടൂറിസം പദ്ധതി ഈ മാസം ആറിനു ആരംഭിക്കും. സാഹസിക മാസം (മന്ത് ഓഫ് അഡ്വഞ്ചര്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി കെകെ ശൈലജ പ്രഖ്യാപിച്ചു. നാലു ഞായറാഴ്ചകളിലായി നാലു സാഹസിക പരിപാടികളാണ് സാഹസിക മാസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൈക്കിള്‍യജ്ഞം, മാരത്തോണ്‍ ഓട്ടം, നീന്തല്‍, കയാക്കിംഗ് എന്നിവയാണ് സാഹസികര്‍ക്കും കായികപ്രേമികള്‍ക്കുമായി ഒരുക്കുന്നത്. ഈ മാസം 6,13,20,27 തിയ്യതികളിലാണ് സാഹസിക പരിപാടികള്‍ നടക്കുക. കണ്ണൂര്‍ മുതല്‍ മുഴപ്പിലങ്ങാട് വരെ നീളുന്ന സൈക്കിള്‍യജ്ഞത്തോടെയാണ് സാഹസികമാസത്തിന് തുടക്കം കുറിക്കുക. സൈക്കിളുമായി വരുന്ന ആര്‍ക്കും സൈക്കിള്‍സവാരിയില്‍ പങ്കെടുക്കാം. മുഴപ്പിലങ്ങാട് ബീച്ചില്‍ മൂന്നു കിലോമീറ്റര്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെയാണ് സൈക്കിള്‍ സവാരി സംഘടിപ്പിക്കുന്നത്. രണ്ടാമത്തെ ഞായറാഴ്ച തലശേരി ഹെരിറ്റേജ് മാരത്തോണ്‍ നടക്കും. 10.5 കിലോമീറ്റര്‍ മാരത്തോണ്‍, ചരിത്രത്തെ അടുത്തറിയാനുള്ള ഒരു അവസരം കൂടിയാകും. തലശേരി കോട്ട, തിരുവങ്ങാട് ക്ഷേത്രം, ഗുണ്ടര്‍ട്ടിന്റെ പ്രതിമ, സെന്റ് പാട്രിക്സ് ചര്‍ച്ച് തുടങ്ങിയ ... Read more
സഞ്ചാരികള്‍ക്ക് സ്വാഗതം പറഞ്ഞ് കവ്വായി
കവ്വായി കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പ് സഞ്ചാരികളെ കാത്തിരിക്കുന്നു. നിലവിലുള്ള യാത്രാ ബോട്ടുകള്‍ സൗകര്യപ്പെടുത്തിയാണ് ഏഴിമലയുടെയും കായലിന്റെയും വിവിധ ദ്വീപുകളുടെയും മനോഹര ദൃശ്യം കാണുവാന്‍ ക്ഷണിക്കുന്നത്. കൊറ്റിയില്‍ നിന്ന് പടന്നയിലേക്ക് 33 കിലോമീറ്റര്‍ കായല്‍വഴിയുള്ള യാത്രക്ക് 19 രൂപയാണ് ഒരാളുടെ യാത്രക്കൂലി. രണ്ടേ മുക്കാല്‍ മണിക്കൂര്‍ ദൃശ്യങ്ങള്‍ കണ്ടു ബോട്ടിലൂടെ യാത്ര ചെയ്യാം. ഏഴിമലയും അതിന്റെ മനോഹരമായ താഴ്വരയും ഉള്‍പ്പെടെ നിരവധി തുരുത്തുകള്‍. ഒരു ഭാഗത്തു കടലും മറുഭാഗത്തു കായലും. കണ്ടല്‍കാടുകളും കല്ലുമ്മക്കായ കൃഷിയും എല്ലാം ഈ ബോട്ട് സഞ്ചാരത്തിലൂടെ കാണാന്‍ കഴിയുമെന്നാണ് ജലഗതാഗത വകുപ്പ് പറയുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ പഞ്ചായത്തായ വലിയപറമ്പ് പഞ്ചായത്തിന്റെ ഏറ്റവും കൂടുതല്‍ വീതി 400 മീറ്ററാണ്. ഇതിന്റെ നീളം 24 കിലോമീറ്ററും. ഇതിന്റെ തീരത്തുകൂടി കടന്നുപോകുമ്പോള്‍ അറബിക്കടലിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗം കൊറ്റിക്കടവില്‍ നിന്ന് രാവിലെ 10.30ന് ബോട്ടില്‍ കയറിയാല്‍ 12.30ന് ... Read more
കണ്ണൂരില്‍ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു
കണ്ണൂര്‍ ജില്ലയിലെ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു. ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സംവിധാനങ്ങളുടെ നിര്‍മാണ പ്രവൃത്തി മെയ് ആദ്യം തുടങ്ങും. ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതല. ഭിന്നശേഷി സൗഹൃദ ജില്ല കൂടിയായ കണ്ണൂരിന്റെ ടൂറിസം സാധ്യതകളെ ഒരു പടി കൂടി ഉയര്‍ത്തുകയാണ് പദ്ധതി. 80 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലയില്‍ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പഴയങ്ങാടി ബീച്ച്, മീന്‍കുന്ന് ബീച്ച്, തളിപ്പറമ്പ് വെള്ളിക്കീല്‍, ചാല്‍ബീച്ച്, ചൂട്ടാട് , വയലപ്ര, പഴശി പാര്‍ക്ക്, പിണറായി പടന്നപാലം പാര്‍ക്ക്, ധര്‍മടം, തലശേരി പ്രദേശത്തെ പാര്‍ക്കുകളും ബീച്ചുകളും തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. തടസ്സങ്ങളും സമ്മര്‍ദങ്ങളുമില്ലാതെ ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചദാരകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. റാമ്പുകളും ടോയ്ലറ്റ് സൗകര്യങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ... Read more
ചിത്രീകരണം പൂര്‍ത്തിയാക്കി ഉത്തരവാദിത്ത ടൂറിസം പദ്ധതി
വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മലയോര മേഖലകളിലെ കാഴ്ച്ചകളുടെ ചിത്രീകരണം പൂര്‍ത്തിയായി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിലുള്ള ടൂറിസം കേന്ദമാക്കി മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മലയോര പ്രദേശങ്ങളില്‍ ടൂറിസം നടപ്പിലാക്കുകയും അതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുകയും വേണം. ഗ്രാമീണ ജനങ്ങളുടെ ജീവിതം സഞ്ചാരികള്‍ക്ക് അടുത്തറിയാനുള്ള അവസരവും ഇതുമൂലം ലഭിക്കും. കൃഷിയിടങ്ങള്‍, വിവിധ തരം കൃഷികള്‍, പശു, ആട്, കോഴി, മുയല്, പക്ഷികള്‍, മത്സ്യകൃഷി, പ്രകൃതിസൗന്ദര്യം, തേനീച്ച വളര്‍ത്തല്‍, കുട്ട മെടയല്‍, നീര ടാപ്പിങ് തുടങ്ങിയവയുടെ ദൃശ്യങ്ങളാണു സംഘം ചിത്രീകരിച്ചത്. കാസര്‍കോട് ജില്ലയിലെ പാലാവയല്, കണ്ണൂര്‍ ജില്ലയിലെ കോഴിച്ചാല്‍, ജോസ്ഗിരി, താബോര്‍, ചൂരപ്പടവ്, കോക്കടവ് എന്നിവിടങ്ങളിലെ വീടുകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിബിന് പി.പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചിത്രീകരണം നടത്തുന്നത്. ... Read more
കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി അനുവദിച്ചു
കണ്ണൂർ – പഴയങ്ങാടി – പയ്യന്നൂർ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസിനു തുടക്കം. കണ്ണൂർ ഡിപ്പോയിൽനിന്ന് ആറു ബസുകളും പയ്യന്നൂർ ഡിപ്പോയിൽനിന്ന് അഞ്ചു ബസുകളുമാണു ചെയിൻ സർവീസ് നടത്തുക. ചെയിൻ സർവീസുകളുടെ ഉദ്ഘാടനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഈ റൂട്ടിലൂടെയുള്ള യാത്രയിൽ കണ്ണൂർ – പയ്യന്നൂർ ദൂരത്തിൽ എട്ടു കിലോമീറ്ററും യാത്രാനിരക്കിൽ മൂന്നു രൂപയും കുറവുണ്ടാകും. സർവീസുകൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം കണ്ണൂർ ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡിപ്പോയിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം അനുവദിച്ച് കരാറുകാരനെ ഏൽപിച്ചിട്ടും പണി മുന്നോട്ടു നീങ്ങുന്നില്ല. ഇതിനെതിരെ നിയമനടപടികളിലേക്കു കടക്കുന്നതിനു മുമ്പ് കരാറുകാരന് ഒരവസരം കൂടി നൽകുമെന്നും മന്ത്രി പറഞ്ഞു.
മുഴിപ്പിലങ്ങാട് ബീച്ചിനെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി
ഏഷ്യയിലെ ഏറ്റവുംവലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചിനെ ഉന്നതനിലവാരത്തിലേക്കുയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുഴപ്പിലങ്ങാട് ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബീച്ചിനെക്കുറിച്ച കൂടുതല്‍ പഠിക്കുവാനായി രണ്ടു വിദഗ്ധ സംഘത്തിനെ നിയമിച്ചിട്ടുണ്ടെന്നും സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.പി.ഹാബിസ് അധ്യക്ഷതവഹിച്ചു. ബാലസാഹിത്യ പുരസ്കാരം ലഭിച്ച ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ മുഖ്യമന്ത്രി ആദരിച്ചു. പി.കെ.ശ്രീമതി എം.പി., കെ.കെ.രാഗേഷ് എം.പി., ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ശോഭ, കെ.ഹമീദ്, വി.പ്രഭാകരന്, സത്യന് വണ്ടിച്ചാലില്‍, കെ.ശിവദാസന്‍, കെ.വി.പദ്മനാഭന്,പി.ഹമീദ് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച ഏഴിന് ഡി.ടി.പി.സി. ഒരുക്കുന്ന ‘അവര്ണനീയം’ ലൈറ്റ് ഷോ ഘോഷാത്ര ചില്‍ഡ്രന്‍സ് പാര്‍ക്കുമുതല്‍ ഫെസ്റ്റ് വേദിവരെയുണ്ടാവും. 7.30ന് സംസ്കാരിക സമ്മേളനം മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് ഗാനമേള നടക്കും. .
ഒമ്പത് ജില്ലകളെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും
സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വര്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമീഷണര്‍ക്ക് അതോറിറ്റി നിര്‍ദേശം നല്കി.ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷയില്‍ ചേര്‍ന്ന അതോറിറ്റി യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്, അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ കണക്കുകള്‍ പ്രകാരം2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര ... Read more
ഈസ്റ്ററിന് നാട്ടിലെത്താന്‍ 24 സ്പെഷ്യല്‍ ബസുകള്‍
ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി കെ എസ് ആര് ടി സി 24 ബസുകള്‍ കൂടി അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 28 സ്പെഷ്യല്‍ ബസുകള്‍ക്ക് പുറമെ 27 മുതല്‍ 30 വരെ ബെംഗ്ളൂരുവില്‍ നിന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, ബത്തേരി എന്നിവടങ്ങളിലേക്കും 31 മുതല്‍ ഏപ്രില്‍ രണ്ടു വരെ നാട്ടില്‍ നിന്ന് തിരികെയുമാണ് സ്പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. നാലു ദിവസങ്ങളായി 52 സ്പെഷ്യല്‍ ബസുകളാണ് കെ എസ് ആര് ടി സി ഇതുവരെ പ്രഖ്യാപിച്ചത്. തിരക്ക് കൂടുന്നത് അനുസരിച്ച് തൃശ്ശൂര്‍ കോഴിക്കോട് ഭാഗങ്ങളിലേക്ക് അധിക സ്പെഷ്യല്‍ അനുവദിക്കുമെന്ന് കെ എസ് ആര് ടി സി അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങ് ആരംഭിച്ച ടിക്കറ്റുകള്‍ കെ എസ് ആര് ടി സി ഔദ്യോഗിക വെബ്സൈറ്റ് വഴിയും ബെംഗ്ലൂരു കൗണ്ടര്‍ വഴിയും ലഭ്യമാണ്. നേരത്തെ പ്രഖ്യാപിച്ച് 28 സ്പെഷ്യല്‍ ബസുകള്‍ക്ക് പുറമെയാണ് അധിക ബസുകള്‍ കെ എസ് ആര് ടി സി പ്രഖ്യാപിച്ചത്. ... Read more
കരിമ്പാറകള്‍ അതിരുതീര്‍ത്ത മുഴുപ്പിലങ്ങാട്
മണല്‍പ്പരപ്പിനപ്പുറം ആര്‍ത്തലക്കുന്ന നീല സാഗരം. അങ്ങിങ്ങായി മുളച്ചുപൊന്തിയ പാറക്കൂട്ടങ്ങള്‍. പാറക്കെട്ടുകളില്‍ ആഞ്ഞടിച്ച് ചിതറിത്തെറിക്കുന്ന തിരമാലകള്‍. ഓരോ തുള്ളിയും കൂട്ടിമുട്ടി കടലിന്റെയും കരയുടെയും സ്നേഹബന്ധത്തിന്റെ സപ്തസ്വരങ്ങള്‍ തീര്‍ക്കും. ഓരോ ദിവസവും ആവേശത്തോടെ അഥിതിയെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്ന നീലിച്ച സമുദ്രം. കണ്ണൂരിന്റെ സാഗര സൗന്ദര്യമാണ് മുഴുപ്പിലങ്ങാട്. കടലിനെ സ്നേഹിക്കുന്ന സഞ്ചാരികള്‍ ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന കടൽത്തീരം. Pic Courtesy: www.keralatourism.org കണ്ണൂര്‍ നഗരത്തില്‍ നിന്ന് മുഴുപ്പിലങ്ങാടിലേക്ക് 15 കിലോമീറ്ററാണ് ദൂരം. ഏഷ്യയിലെ നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചാണിത്. സായാഹ്നത്തില്‍ ആരെയും മോഹിപ്പിക്കുന്ന ബീച്ചിന്റെ ദൈര്‍ഘ്യം അഞ്ച് കിലോമീറ്ററാണ്. കടൽ തീരത്തുനിന്നും 200 മീറ്റർ അകലെയായി മറ്റൊരു വിനോദ സഞ്ചാര സ്ഥലമായ ധർമടം തുരുത്ത് സ്ഥിതിചെയ്യുന്നു. മണലില്‍ പൂഴ്ന്നു പോകാതെ എല്ലാതരം വാഹനങ്ങളിലും ഈ കടല്‍ത്തീരത്തില്‍ സഞ്ചരിക്കാനാകും. കരിമ്പാറകള്‍ അതിരുകെട്ടി സംരക്ഷണം തീര്‍ത്ത ഇവിടം വിദേശികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്. അങ്ങിങ്ങായി പടര്‍ന്ന് കിടക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ രൂപപ്പെട്ട് പുറത്തേക്കൊഴുകുന്ന ചെറു അരുവികളും മുഴപ്പിലങ്ങാടിന് അപൂര്‍വ ... Read more
ഉറുമ്പുകള്‍ക്കൊരമ്പലം കണ്ണൂരില്‍
ഉറമ്പുശല്യം കൊണ്ട് ഒരിക്കലെങ്കിലും പൊറുതി മുട്ടാത്തവരായി ആരാണുള്ളത്.. എന്നാല്‍ കണ്ണൂര്‍ തോട്ടട കിഴുന്നപാറ നിവാസികള്‍ക്ക് ഉറുമ്പുകള്‍ ദൈവതുല്യമാണ്. ഇത്തിരികുഞ്ഞന്‍ ഉറുമ്പകള്‍ക്ക് ദൈവിക പരിവേഷം നല്കി ആരാധിക്കുന്ന ക്ഷേത്രമുണ്ട് കിഴുന്നപാറ നിവാസികള്‍ക്ക്. ഉറുമ്പ് ശല്യം അസഹ്യമാവുമ്പോള്‍ കണ്ണൂരുക്കാര്‍ക്കുള്ള അഭയ കേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെന്ന് പറയുന്ന ഉറുമ്പച്ചന്‍ കോട്ടത്തിനും പറയാന്‍ ഉണ്ട് മറ്റു ക്ഷേത്രങ്ങളെ പോലെ ഐതീഹ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ നില്ക്കുന്ന തറയും വിളക്കും മാത്രമുള്ള ക്ഷേത്രത്തിന്റെ കഥയിതാണ്. ഉദയമംഗലം ക്ഷേത്രത്തിന്റെ ആരൂഢ സ്ഥാനമാണ് ഉറുമ്പച്ചന്‍ കോട്ടം. നാല് നൂറ്റാണ്ടാക്കള്‍ക്ക് മുമ്പ് ഗണപതി ക്ഷേത്രം പണിയാന്‍ ഇവിടെ കുറ്റിയടിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് ക്ഷേത്രം പണിയുവാനായി വന്നവര്‍ കണ്ടത് കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിന് കൂടും പകരം അടിച്ച കുറ്റി കുറച്ച് ദൂരെ മാറി കാണുകയും ചെയ്തു. അങ്ങനെ ഉറുമ്പിന് കൂട് കണ്ടയിടമാണ് പിന്നീട് ക്ഷേത്രമായി മാറിയത്. വീടുകളില്‍ അസഹ്യമായി ഉറുമ്പ് ശല്യം ഉണ്ടായാല്‍ പരിഹരിക്കാന്‍ നാട്ടുകാര്‍ ... Read more
മലബാറില്‍ കളിയാട്ടക്കാലം
ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന് ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… Pic: keralatourism.org തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ് സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാടെങ്കില്‍ വടക്കേ മലബാര്‍ ദൈവങ്ങളുടെ നാടാണ്. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില് തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന ... Read more