Tag: Kanakakunnu palace
അനന്തപുരിയിലെ മരങ്ങള്‍ക്ക് വിലാസമായി
സംസ്ഥാന തലസ്ഥാനത്തെ വന്‍ മരങ്ങള്‍ക്ക് വിലാസവുമായി ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റല്‍ ഗാര്ഡന് നിവലില്‍ വന്നു. വന്മരങ്ങളുടെ സാന്നിധ്യത്താല്‍ സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ് തിരുവനന്തപുരം. ക്വൂ ആര് കോഡ് വഴി മരത്തെകളുടെ വിവരങ്ങള്‍ അറിയുന്നതിന് കനകക്കുന്നിലെ മരങ്ങളിലാണ് ആദ്യ സ്റ്റിക്കറുകള്‍ സ്ഥാപിച്ചത്. മണ് മറഞ്ഞ് കൊണ്ടിരിക്കുന്ന വന്‍ മരങ്ങളാല്‍ സമ്പന്നമാണ് കനക്കുന്ന് പരിസരം. മരത്തെകളില്‍ സ്ഥാപിച്ച കോഡ് സ്കാന്‍ ചെയ്യുന്നതോടെ മരങ്ങളുടെ പൂര്‍ണ വിവിരം മൊബൈലില്‍ ലഭിക്കും.
അനന്തപുരിയുടെ മാറ്റമറിയാം വെള്ളയമ്പലം വരെ വന്നാല്‍
തിരുവനന്തപുരം നഗരത്തിന് പറയുവാന്‍ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. ചരിത്രവും, യുദ്ധവും, രാജവാഴ്ച്ചയും, രാഷ്ട്രീയവും, പറയുവാന്‍ ഏറെ കഥകളുണ്ട് നഗരത്തിന്. കാലത്തിന് അനുസരിച്ച് നഗരത്തിന് വന്ന മാറ്റങ്ങള്‍ ഏറെയാണ്. നഗരത്തിന്റെ ഹൃദയത്തില്‍ ചരിത്രം ഏറെ പറയുവാന്‍ ഉള്ള സഥലമാണ് വെള്ളയമ്പലം. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് വെള്ളയമ്പലം ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്. എന്നാല്‍ സ്ഥലനാമത്തില്‍ ഇപ്പോഴും ആര്‍ക്കും നിശ്ചയമില്ല ഇപ്പോഴും. മുമ്പ് ഇവിടെ വെള്ള നിറത്തിലുള്ള അമ്പലം ഉണ്ടായിരുന്നതായി പറയുന്നു. അതൊരു ജൈനക്ഷേത്രം ആയിരുന്നുവെന്നും അതല്ല വഴിയമ്പലം ആയിരുന്നു എന്ന് തര്‍ക്കം തുടരുന്നു. ചരിത്രത്തില്‍ നിറയെ സ്ഥനമുണ്ടായിരുന്നു വെള്ള.മ്പലത്തിന്. ആണ്ട് തോറും നടക്കാറുള്ള ശാസ്തമംഗലം എഴുന്നള്ളത്തിന് മഹാരാജാവിനോടൊപ്പം വരുന്ന പട്ടാളക്കാരും കുതിര പൊലീസും അവിടെയാണ് വിശ്രമിച്ചിരുന്നത്. സ്വാതിതിരുന്നാള്‍ ഭരിച്ചിരുന്ന കാലത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ചതും നക്ഷത്ര നിരീഷണത്തനായി പണിത കൊട്ടാരമാണ് പിന്നീട് കനകക്കുന്ന് കൊട്ടാരമായത്. പിന്നീട് ഭരണത്തില്‍ വന്ന മാറ്റത്തിലൂടെ സ്ഥലത്തിന് മാറ്റങ്ങള്‍ വന്നു. മ്യൂസിയവും, പൂന്തോട്ടവും വന്നതൊക്കെ ഈ മാറ്റത്തിലൂടെയാണ്. എന്നാല്‍ വെള്ളയമ്പലം ... Read more