Tag: Kakkayam
ഡാം സുരക്ഷക്കായി കാമറകള്‍ എത്തുന്നു
സുരക്ഷ ശക്തിപ്പെടുത്താൻ സംസ്ഥാനത്തെ ഡാമുകളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നു. ലോകബാങ്ക് സഹായത്തോടെ ദേശീയ ജലകമ്മീഷൻ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെൻറ് പദ്ധതിയുടെ (ഡ്രിപ്) ഭാഗമായാണ് കാമറകൾ. ഇടുക്കി, കക്കി, ഇടമലയാർ, ബാണാസുരസാഗർ, കക്കയം അടക്കം 18 വലിയ ഡാമുകളിലാകും ആദ്യഘട്ടത്തിൽ കാമറകൾ എത്തുക. ഡാമും പരിസരങ്ങളും ചിത്രീകരിക്കുന്ന തരത്തിൽ മൊത്തം 179 കാമറകളാകും സ്ഥാപിക്കുക. ഡാമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും സുരക്ഷ മേൽനോട്ടത്തിനുമായി ദേശീയ ജലകമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിക്ക് കീഴിൽ രൂപം നൽകിയ ഡാം സേഫ്റ്റി ഓർഗനൈസേഷനാണ് കാമറകൾ ഒരുക്കുന്നത്. കെ.എസ്.ഇ.ബിയുടെ കീഴിൽ സംസ്ഥാനത്ത് 58 ഡാമുകളുണ്ട്. ഇതിൽ ആദ്യഘട്ടമായി 18 സ്ഥലങ്ങളിൽ കാമറകൾ എത്തും.ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ജലനിരപ്പിലെ വ്യത്യാസത്തിന് അനുസരിച്ച് ഡാമുകളിലെ ചലനം രേഖപ്പെടടുത്താനും ഭൂമികുലുക്കത്തിന്റെ അളവ് രേഖപ്പെടുത്താനും ആധുനിക ഉപകരണങ്ങളും സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 37 അണക്കെട്ടുകളിൽ അറ്റകുറ്റപ്പണി നടക്കുന്നു. ചോർച്ച തടയൽ, ബലപ്പെടുത്തൽ, റോഡുകൾ, കൈവരികൾ, ഗേറ്റുകൾ എന്നിവയിലാണ് നവീകരണം. ... Read more
മലബാറിലെ ഊട്ടി-കക്കയം ഡാം
കോഴിക്കോട് നഗരത്തില്‍ നിന്നും 67 കിലോമീറ്റര്‍ അകലെയാണ് കക്കയം ഡാം. കോഴിക്കോട് നിന്നും ബാലുശ്ശേരി എസ്റ്റേറ്റ് മുക്ക്-തലയാട് വഴി കക്കയം ടൗണിലേക്ക് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു. പശ്ചിമഘട്ടത്തിലെ നിബിഢ വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന കക്കയത്തേക്ക് നിരവധി സഞ്ചാരികളാണെത്തുന്നത്. സംസ്ഥാന വനം വകുപ്പിന്റെ പരിധിയിലാണ് ഈ സ്ഥലം. കക്കയം റിസര്‍വ്വോയറാണ് കക്കയത്തെ മറ്റൊരു പ്രധാന കാഴ്ച. ഫാമിലി ടൂറിനും സാഹസിക യാത്രകള്‍ക്കും പറ്റിയ കക്കയത്തേക്ക് കോഴിക്കോട് നിന്നും റോഡുമാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാം. പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ്സിലും അല്ലെങ്കില്‍ ടാക്സി പിടിച്ചും ഇവിടെയെത്താം. കക്കയം ടൗണില്‍നിന്നും 14 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഡാം സൈറ്റിലെത്താന്‍. ഈ ദൂരമത്രയും കുത്തനെയുള്ള കയറ്റമാണ്. ഇവിടെയാണ് വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഉരള്‍ക്കുഴിയുള്ളത്. 680 ഇനം സപുഷ്പികളും 39 ജാതി പുല്ലുകളും 22 ജാതി ഓര്‍ക്കിഡുകളും 28 ജാതി പന്നലുകളും കണ്ടെത്തിയിട്ടുണ്ട്. കടുവ, പുലി, കാട്ടുപോത്ത്, പല ജാതി കുരങ്ങുകള്‍ മലമാന്‍, കേഴമാന്, കാട്ടുനായ, കരടി, ... Read more