Tag: kadalundi tourism
ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് വള്ളിക്കുന്ന് കണ്ടല്‍ക്കാടുകള്‍
സംസ്ഥാനത്തെ പ്രഥമ കമ്യൂണിറ്റി റിസര്‍വായ കടലുണ്ടി -വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിനെ ഇക്കോ ടൂറിസം കേന്ദ്രമായി വനംവകുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ റിസര്‍വില്‍ ഇക്കോ ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു. ജനപങ്കാളിത്തത്തോടെയുള്ള ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള റിസര്‍വില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതോടെയാണ് ടൂറിസം പദ്ധതിയാരംഭിച്ചത്. ജൈവ വൈവിധ്യ സംരക്ഷണത്തിനൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗം വര്‍ധിപ്പിക്കുകയെന്ന റിസര്‍വ് മാനേജ്മെന്റ് പ്ലാന്‍ ആശയം യാഥാര്‍ഥ്യമാക്കുന്നതാണ് പുതിയ പ്രഖ്യാപനം. പക്ഷിസങ്കേതവും കണ്ടല്‍ക്കാടുകളുമടങ്ങുന്ന കമ്യൂണിറ്റി റിസര്‍വിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതു പരിഗണിച്ചാണ് ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയത്. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് ആറു വരെയാണ് പ്രവേശന സമയം. 10 രൂപയാണ് പ്രവേശന ഫീസ്. സഞ്ചാരികള്‍ക്കു കടലുണ്ടിപ്പുഴയുടെ ഓളത്തിനൊപ്പം തോണിയില്‍ സഞ്ചരിച്ചു പച്ചപ്പു നിറഞ്ഞ കണ്ടല്‍ക്കാടുകളുടെ ദൃശ്യമനോഹാരിത ആസ്വദിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. റിസര്‍വ് ഓഫിസ് പരിസരത്തു നിന്നു റെയില്‍വേ പാലത്തിനു അടിയിലൂടെ കണ്ടല്‍ക്കാടുകള്‍ ചുറ്റിയാണ് തോണിയാത്ര ക്രമീകരിച്ചിരിക്കുന്നത്. കടലുണ്ടിക്കടവ് അഴിമുഖവും പക്ഷിസങ്കേതവുമടക്കം യാത്രയ്ക്കിടെ കാണാന്‍ കാഴ്ചയുടെ വിശാലമായ ലോകം തന്നെയുണ്ട്. ... Read more
ജലായനം ടൂറിസം പദ്ധതി ഉദ്ഘാടനം ഈ മാസം 24ന്
മാമ്പുഴ, കടലുണ്ടി, ചാലിയാര്‍ പുഴകളേയും തീരങ്ങളേയും ബന്ധിപ്പിച്ച് ആരംഭിക്കുന്ന ജലായനം വിനോദ സഞ്ചാര പദ്ധതി ഈ മാസം 24ന് മാമ്പുഴ ഫാം ടൂറിസം സെന്ററില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. പുഴകളേയും ജൈവ വൈവിധ്യങ്ങളേയും ഗ്രാമീണ ജീവിതത്തേയും സംരക്ഷിക്കുക, അവയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് ജലായനം ടൂറിസം പദ്ധതി തുടങ്ങുന്നത്. കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ കമ്യൂണിറ്റി റിസര്‍വ്, വനം, കൃഷി, ഫിഷറീസ് വകുപ്പുകളുമായി സഹകരിച്ചാണ് നീര്‍ത്തടത്തെ അടിസ്ഥാനപ്പെടുത്തിയ പുതിയ ടൂറിസം വികസനം പദ്ധതിക്ക് രൂപം നല്‍കിയത്. തോണിയാത്ര, ഹൗസ്ട്ടുബോട്ടുകള്‍, പുഴ-കടല്‍ മത്സ്യവിഭവങ്ങളടങ്ങിയ ഗ്രാമീണഭക്ഷണം, അക്വാകള്‍ച്ചര്‍ പാര്‍ക്ക്, ഹോംസ്റ്റേ, ആയുര്‍വേദ സുഖചികിത്സ, പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും നിര്‍മാണവും, കടലുണ്ടിയിലെ കണ്ടല്‍ വനങ്ങള്‍, അറബിക്കടലിനോട് ചേര്‍ന്നുള്ള ദേശാടന പക്ഷികളുടെ സങ്കേതം, കരകൌശലവസ്തുക്കളുടെ മ്യൂസിയം, അക്വാട്ടിക് ബയോപാര്‍ക്ക്, വാച്ച് ടവര്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം വികസന പദ്ധതികളാണ് ... Read more