Tag: jungle camp
പെരിയാര്‍ കടുവാ സങ്കേതം സജീവം: വനയാത്രകള്‍ പുനരാരംഭിക്കുന്നു
കുരങ്ങണി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ടൂറിസം പരിപാടികള്‍ നാളെ പുനരാരംഭിക്കും. നേച്ചര്‍ വാക്ക്, ഗ്രീന്‍ വാക്ക്, ബാംബു റാഫ്റ്റിങ് മുഴുവന്‍ ദിവസവും അര ദിവസവും, ജംഗിള്‍ സ്‌കൗട്ട്, ടൈഗര്‍ ട്രയല്‍, പഗ്മാര്‍ക്ക് ട്രയല്‍, ബാംബു പ്രോവ് വിത്ത് പാക്കേജ്, ജംഗിള്‍ ക്യാമ്പ് താമസം മാത്രം എന്നീ പരിപാടികളാണ് വീണ്ടും ആരംഭിക്കുന്നത്. ബോര്‍ഡര്‍ ഹൈക്കിങ്, ജംഗിള്‍ ക്യാമ്പ് എന്നീ പരിപാടികള്‍ നിലവിലെ സാഹചര്യത്തിലുണ്ടാകില്ലെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ പി.കുമാര്‍ അറിയിച്ചു.