Tag: jio
ജിയോയെ കടത്തി വെട്ടാന്‍ എയര്‍ടെല്‍: പ്രതിദിന ഡേറ്റ ഇരട്ടിയാക്കി പുതിയ പ്ലാന്‍
രാജ്യത്തെ ടെലികോം വിപണി കടുത്ത മത്സരങ്ങള്‍ക്കാണ് വേദിയായി കൊണ്ടിരിക്കുന്നത്. ദിനംപ്രതിയാണ് ടെലികോം കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതിനാല്‍ തന്നെ ചെറിയ ഓഫറുകളൊന്നും ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പോന്നതല്ലാതായി മാറിയിരിക്കുന്നു. അതിനാല്‍ തന്നെ സമീപകാലത്തായി വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഡേറ്റയിലാണ് എയര്‍െടലിന്റെ ഓഫര്‍ വിസ്മയം. 399 രൂപയുടെ പ്ലാനില്‍ പ്രതിദിന ഡേറ്റയില്‍ ഒരു ജിബി ഡേറ്റ അധികം അനുവദിച്ചിരിക്കുകയാണ് എയര്‍ടെല്‍. ഇപ്പോള്‍ ഈ പ്ലാനില്‍ പ്രതിദിനം 2.4 ജിബി ഡേറ്റ ഉപയോഗിക്കാം. നേരത്തെയിത് 1.4 ജിബിയായിരുന്നു. ഈ ഓഫര്‍ പ്രകാരം കേവലം 1.97 രൂപയാണ് ഒരു ജിബി ഡേറ്റയ്ക്ക് ഉപഭോക്താവിന് ചെലവ് വരിക. എന്നാല്‍ ഈ പ്ലാന്‍ തിരഞ്ഞടുത്ത കുറച്ചു പേര്‍ക്ക് മാത്രമാണ് നല്‍കുന്നത്. 399 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, ദിവസം 100 എസ്എംഎസ് എന്നിവയും ലഭിക്കും. അതേസമയം, 399 രൂപ പ്ലാനിന്റെ കാലാവധി ചിലര്‍ക്ക് 70 ദിവസവും മറ്റുചിലര്‍ക്ക് 84 ... Read more
ജിയോ ഹോളിഡെ ഹംഗാമയിൽ 100 രൂപ ഇളവ്
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ മറ്റൊരു വൻ ഓഫറുമായി രംഗത്ത്. ഹോളിഡെ ഹംഗാമ എന്ന പേരിൽ തുടങ്ങിയ പ്ലാൻ പ്രകാരം 100 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടായി ലഭിക്കും. പ്രീപെയ്ഡ് വരിക്കാർക്കാണ് ഓഫർ ലഭിക്കുക. നാലു മാസത്തിനു ശേഷമാണ് ജിയോ നിരക്കുകൾക്ക് ഇത്തരമൊരു വൻ ഓഫർ നൽകുന്നത്. ഫോൺപെയുമായി ചേർന്നാണ് ജിയോ ഓഫർ നല്‍കുന്നത്. 399 രൂപയുടെ പ്ലാൻ ചെയ്യുമ്പോൾ 100 രൂപ ഇൻസ്റ്റന്റ് ഇളവായി അക്കൗണ്ടിൽ വരും. അതായത് 399 രൂപയുടെ പ്ലാനിന് 299 രൂപ മാത്രമാണ് പ്രീപെയ്ഡ് വരിക്കാർക്ക് നല്‍കേണ്ടിവരിക. 50 രൂപ മൈജിയോ അക്കൗണ്ടിലും 50 രൂപ ഫോൺപേ അക്കൗണ്ടിലുമാണ് വരിക. ഈ തുക അടുത്ത റീചാർജുകൾക്ക് ഉപയോഗിക്കാനാകും. മൈജിയോ ആപ്പ് വഴി റീചാർജ് ചെയ്താല്‍ മാത്രമാണ് ഈ ഓഫർ ലഭിക്കുക. 399 രൂപ പ്ലാനിൽ 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡേറ്റ നിരക്കില്‍ 126 ജിബി ഡേറ്റ ഉപയോഗിക്കാം. അൺലിമിറ്റഡ് കോൾ, ... Read more
കുറഞ്ഞ താരിഫില്‍ ഇന്റര്‍നെറ്റും ടിവിയും ഫോണ്‍കോളുകളുമായി ജിയോ
പുതിയ ഇന്റര്‍നെറ്റ് താരിഫ് പാക്കേജുമായി റിലയന്‍സ് ജിയോ വീണ്ടുമെത്തുന്നു. 100 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസിനൊപ്പം പരിധിയില്ലാത്ത വീഡിയോ ബ്രൗസിങ്, വോയ്സ് കോളുകള്‍ എന്നിവ നല്‍കുന്നതാണ് പദ്ധതി. പ്രതിമാസം 1000 രൂപയ്ക്കു താഴെയായിരിക്കും ഇതിനായി ഈടാക്കുക. ഫൈബര്‍ ടു ഹോം വഴിയാകും സേവനം വീടുകളിലെത്തിക്കുക. ന്യൂഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ പരീക്ഷണഘട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. വോയ്സ് ഓവര്‍ ഇന്റനെറ്റ് പ്രോട്ടോക്കോള്‍ ഫോണ്‍ സംവിധാനത്തിന് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതോടെ ജിയോ ടിവിയും പരിധിയില്ലാത്ത ഇന്റര്‍നെറ്റും കൂടി ഒരൊറ്റ താരിഫില്‍ വീടുകളിലെത്തും. ഈ വര്‍ഷം അവസാനത്തോടെ ബ്രോഡ്ബാന്റ് സംവിധാനം ഉള്‍പ്പടെ വീടുകളിലെത്തിക്കാനാണ് റിലയന്‍സ് ജിയോയുടെ പദ്ധതി.
ജിയോയില്‍ 50 പൈസയ്ക്ക് വിദേശ കോൾ
രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാൻ ഈ മാസം 15 മുതൽ തുടങ്ങി. ടെലികോം ചരിത്രത്തിൽ തന്നെ ഏറ്റവും കുറഞ്ഞ പോസ്റ്റ് പെയ്ഡ് നിരക്കുമായാണ് ജിയോ എത്തിയിരിക്കുന്നത്. സീറോ ടച്ച് പോസ്റ്റ് പെയ്ഡ് പ്ലാനിൽ വിദേശ കോളുകൾക്ക് മിനിറ്റിന് 50 പൈസ മാത്രം മതി. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് വിളിക്കാൻ മിനിറ്റിന് 50 പൈസ മതി. ഈ ഓഫർ ലഭിക്കാൻ പ്രത്യേകം ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. എന്നാൽ യുകെ, ഇറ്റലി തുടങ്ങി രാജ്യങ്ങളിലേക്കുള്ള കോളുകള്‍ക്ക് മിനിറ്റിന് 2 രൂപ ഈടാക്കും. 199 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനിൽ എല്ലാ സര്‍വീസുകളും ഒന്നിച്ചാണ് ജിയോ നൽകുന്നത്. മറ്റു ടെലികോം സർവീസുകളുടെത് പോലെ ഓരോന്നും പ്രത്യേകം ആക്ടിവേറ്റ് ചെയ്യേണ്ടതില്ല. 25 ജിബി ഡേറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, എസ്എംഎസ് എന്നിവ ലഭിക്കും. 25 ജിബി ഡേറ്റ കഴിഞ്ഞാലും വേഗം കുറഞ്ഞ ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
ജിയോഫോണ്‍ മാച്ച് പാസ്; വരിക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി ജിയോ
ക്രിക്കട്ട് സീസണ് ആഘോഷമാക്കാന്‍ വമ്പന്‍ ഓഫറുമായി ജിയോ. എല്ലാ വരിക്കാര്‍ക്കും ഈ ഓഫര്‍ സ്വന്തമാക്കാം. ക്രിക്കറ്റ് സീസണില്‍ 112 ജിബി ഡേറ്റയാണ് ജിയോ ഫ്രീയായി നല്‍കുന്നത്. ജിയോഫോണ്‍ മാച്ച് പാസ് എന്ന പേരിലാണ് ഓഫര്‍. 56 ദിവസത്തേക്കാണ് 112 ജിബി ഡേറ്റ നൽകുന്നത്. ഓഫർ ലഭിക്കാൻ സുഹൃത്തുക്കളോടും ബന്ധുക്കളോയും ജിയോയുടെ ടോൾഫ്രീ നമ്പറിലേക്ക് (1800-890-8900) വിളിക്കാൻ ആവശ്യപ്പെടണം. ഈ സമയത്ത് വിളിക്കാൻ പറഞ്ഞ വ്യക്തിയുടെ പത്തക്ക ജിയോ നമ്പർ നൽകണം. കൂടാതെ പിൻകോഡും രേഖപ്പെടുത്തണം. ഉടൻ തന്നെ അടുത്ത റിലയൻസ് റീട്ടെയിലറോ ജിയോ ഡോട്ട് കോം വഴിയോ വിളിച്ച സുഹൃത്തിന് ഫോൺ ലഭിക്കും. ഫോൺ കൊണ്ടു വരുമ്പോൾ വിളിക്കാൻ ഉപയോഗിച്ച നമ്പർ നൽകണം. നാലു പേരെ ജിയോ ഫോൺ വാങ്ങിപ്പിച്ചാൽ നാലു ദിവസത്തേക്ക് 8 ജിബി ഡേറ്റ ലഭിക്കും. ഇതുപോലെ കൂടുതൽ പേരെ ചേർക്കുമ്പോൾ അക്കൗണ്ടിൽ വരുന്ന ഡേറ്റയും കൂടും. ഓരോ 8 ജിബി പാക്കിന്റെയും കാലാവധി നാലു ദിവസമാണ്. ഇങ്ങനെ ... Read more
ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍
ജിയോയെ വെല്ലുവിളിച്ച് അതിഗംഭീര ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. 49 രൂപയ്ക്കാണ് എയര്‍ടെലിന്റെ 3ജിബി 4ജി ഡാറ്റ നല്കുന്ന ഓഫര്‍. ഒരു ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനാണ് എയര്‍ടെലിന്റെ നീക്കം. ജിയോയുടെ സമാന ഓഫര്‍ കുറച്ചു വ്യത്യസ്തമാണ്. 49 രൂപയ്ക്ക് 1 ജിബി, 28 ദിവസത്തേക്കാണ് കലാവധി. 52 രൂപയുടെ ഓഫറില്‍ 1.05 ജിബി ലഭിക്കും, വാലിഡിറ്റി ഏഴ് ദിവസം. അതായത് പ്രതിദിനം .15 ജിബി. 49 രൂപയുടെ പാക്കാണെങ്കില്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ. തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാണ് എയര്‍ടെല്‍ ഇപ്പോള്‍ 49 രൂപയുടെ പ്ലാന്‍ ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മേഖലയില്‍ പ്ലാന്‍ ലഭ്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രം റീചാര്‍ജ് ചെയ്യുക.
ജിയോഫൈ വിലക്കുറച്ചു: 700 രൂപയ്ക്ക് ഡിവൈസ്
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ വൈഫൈ ഡിവൈസിന് വീണ്ടും വില കുറച്ചു. അവതരിപ്പിക്കുമ്പോള്‍ 2999 രൂപ വിലയുണ്ടായിരുന്നു ജിയോഫൈ ഡിവൈസ് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിതരണം ചെയ്യുന്നത് 700 രൂപയ്ക്കാണ്. 700 രൂപ നല്കി ജിയോഫൈ ഡിവൈസ് വാങ്ങിയാല്‍ 3,595 രൂപയുടെ നേട്ടമാണ് ലഭിക്കുക. നിലവിലെ ഓഫര്‍ പ്രകാരം 700 രൂപയ്ക്ക് ജിയോഫൈ വാങ്ങുമ്പോള്‍ എട്ടു മാസത്തേക്ക് 336 ജിബി ഡേറ്റ ലഭിക്കും. 1295 രൂപയുടെ 4ജി ഡേറ്റയാണ് ലഭിക്കുന്നത്. പിന്നാലെ 2300 രൂപയുടെ വൗച്ചറുകളും ലഭിക്കും. എജിയോ, റിലയന്‍സ് ഡിജിറ്റല്‍, പേടിഎം എന്നിവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഈ വൗച്ചറുകള്‍ ഉപയോഗിക്കാം. ജിയോഫൈ എം2, ജിയോഫൈ ജെഎംആര്‍540 മോഡലുകള്‍ക്ക് മാത്രമാണ് ഓഫര്‍ നല്‍കുന്നത്. എന്നാല്‍ വാങ്ങുമ്പോള്‍ 1999 രൂപ നല്‍കണം. എന്നാല്‍ 1295 രൂപ ഡേറ്റയായി ലഭിക്കും. ഇതോടെ ഡിവൈസിന്റെ വിലയായി വരുന്നത് 704 രൂപ മാത്രം. 1295 രൂപയ്ക്ക് ദിവസം 1.5 ജിബി, 2ജിബി, ... Read more
ജിയോയുടെ ഐപിഎല്‍ ക്രിക്കറ്റ് ഓഫര്‍: 251 രൂപയ്ക്ക് 102 ജിബി ഡേറ്റ
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താൻ നിരവധി ഓഫറുകളാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് സീസൺ റീചാർജ് പായ്ക്കാണ് ജിയോ ഉപയോക്താക്കള്‍ക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. 251 രൂപയ്ക്ക് 51 ദിവസം കാലാവധിയിൽ 102 ജി.ബി ഡേറ്റ ലഭിക്കുന്ന പായ്ക്കാണു ജിയോ പുറത്തിറക്കിയത്. ഇതോടൊപ്പം ഐ.പി.എല്‍ ക്രിക്കറ്റിനെ വരവേൽക്കാൻ കോടികളുടെ സമ്മാനങ്ങൾ നൽകുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്. ഈ മാസം ഏഴു മുതൽ മൈ ജിയോ ആപ്പിലൂടെയാണു ധൻ ധനാ ധൻ തൽസമയ ക്രിക്കറ്റ് ഹാസ്യ ഷോ അരങ്ങേറുക. ഹാസ്യതാരം സുനിൽ ഗ്രോവറും ക്രിക്കറ്റ് കമന്റെറ്റർ സമീർ കൊച്ചാറും ചേർന്ന് അവതരിപ്പിക്കും. കപിൽദേവ്, വീരേന്ദ്ര സെവാഗ് തുടങ്ങിയവര്‍ പങ്കെടുക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഏഴരയ്ക്കാണു ഷോ. ജിയോ ക്രിക്കറ്റ് പ്ലേ എലോങ് ലൈവ് ഗെയിമിൽ 11 ഭാഷകളിൽ പങ്കെടുക്കാം. ഏഴ് ആഴ്ചകളിലായി 60 മൽസരങ്ങളുണ്ടാകും. കാറുകളും മുംബൈയിൽ ഒരു ... Read more
ജിയോ പ്രൈം അംഗത്വം പുതുക്കാന്‍ എന്തൊക്കെ അറിയണം
നിലവിലെ അംഗത്വം 31ന് അവസാനിക്കുമെന്ന വാര്‍ത്തയ്ക്കൊപ്പം പുതിയ പ്രഖ്യാപനവുമായി റിലയന്‍സ് ജിയോ. രാജ്യത്തെ മുന്‍ നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയുടെ പ്രൈം അംഗത്വം അടുത്ത 12 മാസത്തേക്ക് കൂടി ഉപയോഗിക്കാമെന്ന പ്രഖ്യാപനം വന്നത് കഴിഞ്ഞ ദിവസമാണ്. അധിക നിരക്ക് ഈടാക്കാതെ 12 മാസത്തേക്ക് കൂടി ജിയോ പ്രൈം അംഗത്വം നീട്ടിയിരിക്കുകയാണ്. നിലവിലെ അംഗത്വം പുതുക്കാന്‍ മൈജിയോ ആപ്പ് സന്ദര്‍ശിച്ച് വേണ്ടത് ചെയ്യാനും ജിയോ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അടുത്ത 12 മാസത്തേക്ക് കൂടി പ്രൈം അംഗത്വം വേണ്ടവര്‍ മൈജിയോ ആപ്പില്‍ രജിസ്ട്രേഷന് പുതുക്കണം. മൈജിയോ ആപ്പില്‍ പ്രൈം അംഗത്വം പുതുക്കാനുള്ള ഓപ്ഷന് മുകളില്‍ തന്നെ നല്‍കിയിട്ടുണ്ട്. പ്രൈം അംഗത്വം പുതുക്കാനുള്ള മെസേജുകളും ജിയോ വരിക്കാര്‍ക്ക് അയച്ചിട്ടുണ്ട്. നിലവിലെ സമയപരിധി കഴിഞ്ഞ ദിവസം രാത്രി അവസാനിച്ചതോടെ വരിക്കാരെല്ലാം രജിസ്ട്രേഷന് പുതുക്കിക്കൊണ്ടിരിക്കുകയാണ്. മൈജിയോ ആപ്പില്‍ പ്രൈം അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടുള്ള ബാനറും നല്‍കിയിട്ടുണ്ട്. മൈജിയോ ആപ്പില്‍ പ്രൈം അംഗത്വം പുതുക്കാന്‍ ആവശ്യപ്പെട്ടുള്ള മെസേജ് ... Read more
ജിയോ പ്രൈം അംഗത്വ കാലാവധി നീട്ടി
നിലവിലെ ജിയോ പ്രൈം വരിക്കാർക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങൾ നൽകുമെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കി. നേരത്തെ അംഗമായവർക്കും 99 രൂപ നൽകി നിലവിൽ പ്രൈം അംഗത്വം നേടുന്നവർക്കുമാണ് സൗജന്യം. അധിക നിരക്ക് ഈടാക്കാതെ പ്രൈം സേവനങ്ങൾ 12 മാസത്തേക്ക് നൽകുമെന്ന വാഗ്ദാനത്തിലൂടെ നിലവിലെ വരിക്കാരെ പിടിച്ചുനിർത്താൻ ജിയോയ്ക്ക് സാധിക്കും. നിലവിലുള്ള അംഗങ്ങൾ മൈ ജിയോ ആപ്പിൽ സേവനം ദീർഘിപ്പിക്കാനുള്ള താൽപര്യം റജിസ്റ്റർ ചെയ്യണമെന്നും കമ്പനി അറിയിച്ചു. നിലവിലെ അംഗത്വം ഇന്നാണ് അവസാനിക്കുന്നത്. 12 മാസം കൂടി ഓഫർ നൽകിയതോടെ 2019 മാർച്ച് 31 വരെ ജിയോ പ്രൈം അംഗങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. നിലവിൽ കമ്പനിക്ക് 17.5 കോടി വരിക്കാരുണ്ടെന്ന് ജിയോ അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ഇത് 16 കോടി ആയിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രൈം അംഗത്വം ജിയോ അവതരിപ്പിക്കുന്നത്. ജിയോ പ്രൈം അംഗത്വമെടുക്കുന്നവർക്ക് ക്യാഷ്ബാക്ക്, അധിക ഡേറ്റ, അൺലിമിറ്റഡ് കോൾ തുടങ്ങി നിരവധി സേവനങ്ങളാണ് നൽകുന്നത്.
ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും
റിലയന്‍സ് ജിയോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. എന്നാല്‍ നിലവിലുള്ള പ്രൈം അംഗത്വത്തിനുള്ള കാലാവധി ഇനിയും തുടരുമോ അതിന് പകരമായി മറ്റെന്തെങ്കിലും സംവിധാനം കൊണ്ടുവരുമെന്നോ ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 99 രൂപയ്ക്കുള്ള പ്രൈം അംഗത്വം അല്പം കൂടിയ വിലയില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനാണ് സാധ്യത. പക്ഷേ ആ കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് അധിക ഡാറ്റാ ആനൂകൂല്യങ്ങള്‍ ജിയോ പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുക്കാം. പ്രൈം അംഗങ്ങള്‍ക്കായി മാത്രമുള്ള ഓഫറുകള്‍ ലഭിക്കണമെങ്കില്‍ അംഗത്വം എടുത്തിരിക്കണം. ഒറ്റത്തവണ മാത്രം റീച്ചാര്‍ജ് ചെയ്താല്‍ മതി. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ ജിയോ നല്‍കുന്നുണ്ട്. 19 രൂപയില്‍ തുടങ്ങി 9999 രൂപ വരെയുള്ള ഓഫറുകള്‍ ഇക്കൂട്ടത്തിലുണ്ട്.
സാവനും ജിയോ മ്യൂസിക്കും കൈകോര്‍ക്കുന്നു
ജിയോ മ്യൂസിക്കും ഓണ്‍ലൈന്‍ മ്യൂസിക് രംഗത്തെ മുന്‍നിര കമ്പനിയായ സാവനും കൈകോര്‍ക്കുന്നു. ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് നൂറ് കോടി ഡോളര്‍ (6817 കോടി രൂപ) മുതല്‍മുടക്കില്‍ ആഗോള ഡിജിറ്റല്‍ മാധ്യമ കൂട്ടുകെട്ടിന് തുടക്കമിടുകയാണ്. ഇതു സംബന്ധിച്ച് ജിയോ ഡയറക്ടര്‍ ആകാശ് അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും സാവന്‍ അധികൃതരും കരാറിലെത്തി. ഈ സംരംഭത്തില്‍ 67 കോടി ഡോളര്‍ (4567 കോടി രൂപ) നിക്ഷേപമൂല്യമാണ് ജിയോ മ്യൂസിക്കിനുള്ളത്. ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ്, ലിബര്‍ട്ടി മീഡിയ, ബെര്‍ട്ടല്‍സ്മാന്‍ എന്നിവ കൈവശം വച്ചിരിക്കുന്ന 104 മില്യണ്‍ ഡോളര്‍ മൂല്യമുള്ള സാവന്റെ ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കും. സാവന്റെ സഹ സ്ഥാപകരായ ഋഷി മല്‍ഹോത്ര, പരം ദീപ് സിംഗ്, വിനോദ് ഭട്ട് എന്നിവര്‍ സാവന്റെ തലപ്പത്തു തന്നെ തുടരും. ജിയോ-സാവന്‍ സംയുക്ത പ്ലാറ്റ്ഫോമിന്റെയും മുന്നോട്ടുളള വളര്‍ച്ചയുടെയും മേല്‍നോട്ടം ഇവര്‍ക്കായിരിക്കും. സൗത്ത് ഏഷ്യന്‍ സംഗീത സംസ്കാരം ലോകമെമ്പാടും എത്തിക്കാന്‍ ഒരു മ്യൂസിക് പ്ലാറ്റ് ഫോം എന്നതായിരുന്നു പത്ത് വര്‍ഷം മുമ്പ് ... Read more
വന്‍നേട്ടം കൈവരിച്ച് ജിയോ
വരിക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് നേടി റിലയന്‍സ് ജിയോ. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചതോടെയാണ് വരിക്കാരുടെ എണ്ണവും കുത്തനെ കൂടിയത്. ട്രായിയുടെ ജനുവരി മാസത്തെ കണക്കുകൾ പ്രകാരം ജിയോയ്ക്ക് ഏകദേശം 83 ലക്ഷം അധിക വരിക്കാരുണ്ട്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാർ 16.83 കോടിയായി. രാജ്യത്തെ മുൻനിര കമ്പനികളായ എയർടെൽ, ഐഡിയ, വോഡഫോൺ കമ്പനികളുടെ ജനുവരിയിലെ വരിക്കാരുടെ എണ്ണത്തിന്റെ ഇരട്ടിയിലേറെയാണ് ജിയോ സ്വന്തമാക്കിയത്. എയര്‍ടെല്‍ 15 ലക്ഷം വരിക്കാരേയും ഐഡിയ 11 ലക്ഷം വരിക്കാരേയും വോഡാഫോണ്‍ 12.8 ലക്ഷം വരിക്കാരേയും സ്വന്തമാക്കി. എന്നാൽ ബി.എസ്.എൻ.എല്ലിന് 3.9 ലക്ഷം വരിക്കാരെ ചേര്‍ക്കാനെ കഴിഞ്ഞൊള്ളൂ. സര്‍വീസ് നിർത്തിയ ആർകോമിൽ നിന്ന് 2.1 കോടി വരിക്കാർ പിരിഞ്ഞുപോയി. പ്രതിസന്ധി നേരിടുന്ന എയർസെല്ലിന് 34 ലക്ഷം വരിക്കാരെയും ടാറ്റാ ടെലിക്ക് 19 ലക്ഷം വരിക്കാരേയും നഷ്ടപ്പെട്ടു.
ജിയോയുടെ പിറവി വെളിപ്പെടുത്തി മുകേഷ് അംബാനി
ഇന്ത്യൻ ടെലികോം മേഖലയിൽ ഒന്നര വർഷത്തിനുള്ളിൽ ചരിത്രസംഭവമായി മാറിയ റിലയൻസ് ജിയോയുടെ പിന്നണി രഹസ്യങ്ങൾ വെളിപ്പെടുത്തി മുകേഷ് അംബാനി. 2011ല്‍ തന്റെ മകൾ ഇഷയാണ് ജിയോ പദ്ധതി ആദ്യമായി മുന്നോട്ടുവെച്ചതെന്ന് അംബാനി പറഞ്ഞു. ലണ്ടനിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അംബാനി. അമേരിക്കയിലെ യാലെ സർവ്വകലാശാലയിൽ പഠിക്കുന്ന കാലത്ത് ഇഷ അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് ജിയോ ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. പഠനത്തിന്റെ ഭാഗമായി അവൾക്ക് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ കുറച്ചു റിപ്പോർട്ടുകൾ തയ്യാറാക്കാനുണ്ടായിരുന്നു. അന്ന് വീട്ടിലെ ഇന്റര്‍നെറ്റിന്റെ വേഗത്തെ കുറിച്ചു മകൾ പറഞ്ഞ പരാതിയും അംബാനി ഓർത്തെടുത്തു. ഇതേക്കുറിച്ച് ഇഷയുടെ സഹോദരൻ ആകാശ് പറഞ്ഞത് ഇങ്ങനെ, ‘പഴയ തലമുറയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല. പഴയ കാലത്ത് ടെലികോം ശബ്ദം മാത്രമായിരുന്നു, കോളുകൾ വിളിച്ചാലും സ്വീകരിച്ചാലും ജനങ്ങൾ പണം നൽകേണ്ടിവന്നു, എന്നാൽ ഇന്നത്തെ കാലത്ത് എല്ലാം ഡിജിറ്റലാണ്’. ഇഷയും ആകാശും ഈ ആശയം മുന്നോട്ടുവെക്കുന്ന സമയത്ത് ഇന്ത്യയിൽ ഇന്റര്‍നെറ്റ് നെറ്റ്വർക്ക് വേഗം പരിതാപകരമായിരുന്നു. കുറഞ്ഞ ഡേറ്റ ഉപയോഗിക്കാൻ ... Read more
സൗജന്യ 10 ജിബി ഡേറ്റ നല്കി ജിയോ
ബാഴ്സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ നിരവധി അവാര്‍ഡുകളാണ് വാരിക്കൂട്ടിയത്. ഈ സന്തോഷം ജിയോ വരിക്കാരുമായി പങ്കുവെച്ചത് 10 ജിബി ഡേറ്റ കൂടുതല്‍ നല്‍കിയാണ്. മികച്ച മൊബൈല്‍ വീഡിയോ കണ്ടന്റ് അവാര്‍ഡ് സ്വന്തമാക്കിയ ജിയോടിവി, ഇതിന്റെ വരിക്കാര്‍ക്കാണ് 10 ജിബി ഡേറ്റ അതികം നല്‍കിയത്. ഡേറ്റ സൗജന്യം ഈ മാസം 27ന് അവസാനിക്കും. ഡേറ്റ ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ മൈജിയോ ആപ്പ് സന്ദര്‍ശിച്ച് ഉറപ്പുവരുത്തണം. പ്രൈം അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് അധിക സൗജന്യ ഡേറ്റ ലഭിക്കുക.