Tag: Jidah
പൂക്കളുടെ വിസ്മയം തീര്‍ത്ത് യാമ്പു പുഷ്പോത്സവം
പന്ത്രണ്ടാമത് യാമ്പു ഫ്ളവേഴ്സ് ആന്‍ഡ് ഗാര്‍ഡന്‍സ് ഫെസ്റ്റിവലിന് നിറപകിട്ടോടെ തുടക്കം. ഇനിയുള്ള മൂന്നാഴ്ച്ചക്കാലം ചെങ്കടല്‍ തീരത്തെ പെട്രോസിറ്റി പൂക്കളുടെ മായക്കാഴ്ച്ചയില്‍ മുങ്ങും.റിഫൈനറി പുക തുപ്പുന്ന യാമ്പു നഗരമാണ് പുഷ്പോത്സവത്തിനായി അണിഞ്ഞെരുങ്ങിയത്. രണ്ടു തവണ ഗിന്നസ് റെക്കോഡിന് അര്‍ഹമായ യാമ്പു പുഷ്പോത്സവം ഈ വര്‍ഷം യാമ്പു റോയല്‍ കമ്മിഷന് എക്സിക്യൂട്ടിവ് പ്രസിഡന്റ് ഡോ. അലാഅ് അബ്ദുല്ല നസ്വീഫ് ആണ് ഉദ്ഘാടനം ചെയ്തത്. പുഷ്പോത്സവത്തിന്റെ ആദ്യ ദിവസം തന്നെ യാമ്പുവിന് പുറമെ ജിദ്ദ, മക്ക, ത്വായിഫ്, മദീന തുടങ്ങിയ പരിസര നഗരങ്ങളില്‍ നിന്ന് ആയിര കണക്കിന് വിനോദ സഞ്ചാരികളാണ് പുഷ്പോത്സവം ആസ്വദിക്കാന്‍ എത്തിയത്. യാമ്പു- ജിദ്ദ ഹൈവേയോട് ചേര്‍ന്ന് അല്‍ മുനാസബാത്ത് പാര്‍ക്ക് വിവിധയിനം പൂക്കളും മനോഹരമായ സസ്യങ്ങളുടെയും വിശാലമായ ശേഖരം കൊണ്ട് വര്‍ണ്ണാഭമാക്കി തീര്‍ത്തത്. 10712.75 സ്ക്വര്‍ മീറ്റര്‍ വിസ്തൃതിയില്‍ റോയല്‍ കമ്മീഷന്റെ ലാന്റ് സ്കേപ്പിങ്ങ് ആന്‍ഡ് ഇറിഗേഷന്‍ വിഭാഗമാണ് പുഷ്പോത്സവം ഒരുക്കിയത്. ഇരുനൂറോളം രാജ്യാന്തര കമ്പനികളുടെ സ്റ്റാളുകള്‍, കിളികളുടെയും പൂമ്പാറ്റകളുടെയും പാര്‍ക്കുകള്‍ ... Read more
സൗദിയില്‍ വാഹനമോടിക്കാം ജാഗ്രതയോടെ
സൗദിയില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി. ഓട്ടോമാറ്റിക് ക്യാമറ സംവിധാനം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരുന്നതോടെ വാഹനം ഓടിക്കുന്നവര്‍ സീറ്റ് ബല്‍റ്റ് ധരിക്കാതെയിരുന്നാല്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടയില്‍ ശ്രദ്ധ തിരിയുന്ന പ്രവര്‍ത്തികള്‍ അതായത് വെള്ളം കുടിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയവ പിഴ ശിക്ഷ ലഭിക്കത്തക്കവണ്ണമുള്ളവയാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനങ്ങളുടെ രൂപം മാറ്റം വരുന്നതും, മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വാഹനങ്ങളില്‍ എഴുതുകയോ സ്നാപ് ചാറ്റ് ഐഡി പതിക്കുന്നതും നിയമലംഘനത്തില്‍ പെടും. സിഗ്നല്‍ ചുവപ്പായിരിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് വലത് വശം തിരിഞ്ഞ് പോകാന്‍ അനുമതിയുണ്ട്. റായാദ്, ജിദ്ദ, ദമ്മാം എന്നീ പട്ടണങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.