Tag: IRCTC

Glass ceilings for Kashmir trains by May

Next time when you board a train in Kashmir, you would be awestruck watching the snowcapped mountains and the rural landscapes through the glass ceilings. With an aim to woo tourists, the Indian Railways is planning to introduce glass roof-top coaches on the Kashmir rail line. The vistadome coach, announced in June last year, has already arrived and will be introduced in May. The Indian Railway Catering and Tourism Corporation (IRCTC) is introducing the see-through glass coaches in association with J&K tourism department. “The 40-seater coach would provide an enjoyable experience to passengers, officials said. The vistadome coaches in Kashmir have ... Read more

റെയില്‍വേ ടിക്കറ്റ് ഇനി മലയാളത്തിലും

ഇനി റെയില്‍വേ ടിക്കറ്റ് മലയാളത്തിലും. ടിക്കറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്റെ ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ഇന്ന് ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ടെങ്കിലും യുടിഎസ് കൗണ്ടറുകളില്‍നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം വരുന്നത് ആദ്യമായാണ്. ഹിന്ദിയും ഇംഗ്ലിഷും മാത്രമാണു ടിക്കറ്റുകളില്‍ ഉണ്ടായിരുന്നത്. ട്രയിലിനുശേഷം മറ്റു സ്റ്റേഷനുകളിലേക്കു സൗകര്യം വ്യാപിപ്പിക്കുമെന്നു കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി ടിക്കറ്റുകളില്‍ കന്നഡ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയില്‍വേ തയാറെടുക്കുന്നത്. ഇംഗ്ലിഷ്, ഹിന്ദി ഭാഷകള്‍ വശമില്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. മലയാളത്തിന് ഒപ്പം തമിഴിലുള്ള ടിക്കറ്റുകളുടെ ട്രയലും ദക്ഷിണ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.

വിരല്‍ത്തുമ്പിലറിയാം ട്രെയിനിലെ ഭക്ഷണത്തിന്റെ മെനുവും വിലയും

ട്രെയിനില്‍ ഭക്ഷണത്തിന് അമിത നിരക്ക് വാങ്ങുമോ എന്ന ആശങ്ക ഇനി വേണ്ട. ഓരോ ട്രെയിനിലെയും ഭക്ഷണ മെനുവും വിലവിവരപ്പട്ടികയും നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി). ടിക്കറ്റില്‍ തന്നെ ഭക്ഷണം ഉള്‍പ്പെട്ടിട്ടുള്ള രാജധാനി, ശതാബ്ദി ട്രെയിനുകളില്‍ ഏതെല്ലാം വിഭവങ്ങളാണു മെനുവിലുള്ളതെന്ന് ആപ്പില്‍നിന്ന് അറിയാം. എന്തെങ്കിലും കിട്ടാതിരുന്നാല്‍ യാത്രക്കാര്‍ക്കു ചോദിച്ചു വാങ്ങാം. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ‘മെനു ഓണ്‍ റെയില്‍സ്’ എന്ന ആപ് ഇപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. വൈകാതെ പുറത്തിറക്കാനാണു നീക്കം. ആപ് തുറന്നു മെയില്‍/എക്സ്പ്രസ്/ഹംസഫര്‍, രാജധാനി/ശതാബ്ദി/തുരന്തോ/തേജസ് എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍നിന്നു നിങ്ങളുടെ ട്രെയിന്‍ തിരഞ്ഞെടുക്കുക. വിശദവിവരങ്ങള്‍ പിന്നാലെയെത്തും. വിവരങ്ങള്‍ ഐആര്‍സിടിസി ഇ-ടിക്കറ്റിങ് വെബ്സൈറ്റിലും ലഭ്യമാക്കും.

റെയില്‍വേയില്‍ ഓണം റിസര്‍വേഷന്‍ ആരംഭിച്ചു

ഓഗസ്റ്റ് 25നു തിരുവോണത്തിനു നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ട്രെയിനില്‍ ഇപ്പോഴേ ടിക്കറ്റ് ഉറപ്പാക്കാം. ഓണാവധിക്കും ഓണത്തിരക്ക് തുടങ്ങുന്ന ഓഗസ്റ്റ് 22നും നാട്ടിലേക്ക് പുറപ്പെടുന്ന ട്രെയിനുകളിലെ റിസര്‍വേഷന്‍ ഇന്നാരംഭിക്കും. എന്നാല്‍ 22നു വലിയപെരുന്നാള്‍ അവധി ആയതിനാല്‍ 21നും നാട്ടിലേക്കു വലിയ തിരക്കുണ്ടാകും. തിരുവോണം നാലു മാസം അകലെയെങ്കിലും ഇപ്പോഴേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടാല്‍ ഓണക്കാലത്ത് സ്വകാര്യ ബസുകളുടെ കൊള്ള നിരക്കില്‍ നിന്നു രക്ഷപ്പെടാം. ബെംഗളൂരു തിരുവനന്തപുരം യാത്രയ്ക്കു സ്ലീപ്പറില്‍ 420 രൂപയും തേഡ് എസിയില്‍ 1145 രൂപയും സെക്കന്‍ഡ് എസിയില്‍ 1650 രൂപയുമാണ് ട്രെയിനിലെ ശരാശരി ടിക്കറ്റ് ചാര്‍ജ്. കുടുംബത്തോടെ നാട്ടിലേക്കു പുറപ്പെടുന്നവര്‍ക്കു വളരെ കുറഞ്ഞ ചെലവില്‍ പെരുന്നാളിനും ഓണത്തിനും നാട്ടിലെത്താം.

കുറഞ്ഞ ചിലവില്‍ ദാഹമകറ്റി കോട്ടയം റെയില്‍വേ സ്റ്റേഷന്‍

വേനല്‍ ചൂടില്‍ തളര്‍ന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് കുറഞ്ഞചിലവില്‍ ദാഹമകറ്റാം. റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച വെന്‍ഡിങ്ങ് മെഷീന്‍ വഴിയാണ് കുറഞ്ഞ ചിലവില്‍ വെള്ളം കിട്ടുന്നത്. ഒരുരൂപയ്ക്ക് 300 മില്ലിയും, മൂന്ന് രൂപയ്ക്ക് 500 മില്ലിയും, അഞ്ച് രൂപയ്ക്ക് ഒരു ലിറ്ററും, എട്ട് രൂപയ്ക്ക് രണ്ട് ലിറ്ററും, 20 രൂപയ്ക്ക് അഞ്ച് ലിറ്റര്‍ കുടിവെള്ളവും ലഭിക്കും. 24 മണിക്കൂര്‍ സേവനം ലഭിക്കുന്ന വെന്‍ഡിങ്ങ് മെഷീനില്‍ നിന്ന് കുപ്പി ഉള്‍പ്പെടെ വെള്ളം ലഭിക്കും. 300 മില്ലിലിറ്ററിനും ഒരുലിറ്ററിനും ഒരു രൂപയുടെയും അഞ്ച് രൂപയുടെയും നാണയം നിക്ഷേപിക്കണം. അഞ്ച് രൂപയുടെ ചെമ്പിന്റെ നാണയം നിക്ഷേപിച്ചാല്‍ മാത്രമേ കുടിവെള്ളം ലഭ്യമാകുകയുള്ളൂ. ഇത് യന്ത്രത്തിന്റെ പോരായ്മയാണ്. 15 ദിവസം കൂടുമ്പോള്‍ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കുകയും ഫലം സൂക്ഷിക്കുകയും ചെയ്യും. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളില്‍ കുപ്പിവെള്ളത്തിന് 15 രൂപയാണ് വില ഈടാക്കുന്നത്. ഈ സമയം കുറഞ്ഞവിലയില്‍ യാത്രക്കാര്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുകയാണ് റെയില്‍വേ. നിലവില്‍ മൂന്ന് വെന്‍ഡിങ്ങ് മെഷീനുള്ള ... Read more

ട്രെയിന്‍ വൈകിയാല്‍ ഒരു കുപ്പി വെള്ളം സൗജന്യം

രാജധാനി, തുരന്തോ ട്രെയിനുകള്‍ രണ്ടു മണിക്കൂറിലേറെ വൈകിയോടിയാല്‍ ഒരു കുപ്പി വെള്ളം സൗജന്യമായി നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി). വെള്ളവും ഭക്ഷണവും ടിക്കറ്റില്‍ ഉള്‍പ്പെടുന്ന ഈ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് അധികച്ചെലവു വരുന്നതു പരിഗണിച്ചാണിത്. ഐആര്‍സിടിസിയുടെ തന്നെ റെയില്‍നീര്‍ ബ്രാന്‍ഡോ അതു ലഭ്യമല്ലെങ്കില്‍ മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളമോ ലഭിക്കുമെന്ന് ഐആര്‍സിടിസിയുടെ സര്‍ക്കുലറില്‍ പറയുന്നു.

‘നിരക്കിളവ് ഉപേക്ഷിക്കല്‍ പദ്ധതി’ റെയില്‍വേ വ്യാപിപ്പിക്കുന്നു

53 വിഭാഗം യാത്രക്കാര്‍ക്കാണ് റെയില്‍വേ നിരക്കിളവ് നല്‍കുന്നത്. അതില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കിടയിലാണ് നിരക്കിളവ് ഉപേക്ഷിക്കല്‍ പദ്ധതി പരീക്ഷിച്ചത്. റെക്കോര്‍ഡ് വിജയം കണ്ട പരീക്ഷണം മറ്റ് വിഭാഗങ്ങളിലൂടെ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് നിരക്കിളവ് നല്‍കുന്നതിലൂടെ വര്‍ഷം 33,000 കോടി രൂപയാണ് റെയില്‍വേയ്ക്ക് ബാധ്യത വരുന്നത്. ഇത് ചൂണ്ടിക്കാട്ടി മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സബ്‌സിഡി ഉപേക്ഷിക്കാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണത്തെ തുടര്‍ന്ന് 19 ലക്ഷം പേര്‍ അനുകൂലമായി പ്രതികരിച്ചത്. പദ്ധതി നടപ്പാക്കിയതിലൂടെ 32 കോടി രൂപ അധികലാഭം ലഭിച്ചുവെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍, അര്‍ബുദ-വൃക്ക രോഗികള്‍, ഹൃദ്രോഗികള്‍, വീര ചരമം പ്രാപിച്ച സൈനികരുടെ വിധവകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് ഇളവിന് അര്‍ഹര്‍. പൂര്‍ണമായോ ഭാഗികമായോ ഇളവ് ഉപേക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് ഈ വിഭാഗക്കാര്‍ക്ക് റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന്റെ പേരില്‍ കത്തയക്കും. ഇതു സംബന്ധിച്ച് വെബ്‌സൈറ്റ് തയ്യാറാക്കി അതില്‍ ഇളവ് ഉപേക്ഷിച്ചവരുടെ പേര് വിവരങ്ങളും പദ്ധതിയിലൂടെ റെയില്‍വേ സമാഹരിച്ച തുകയുടെ കണക്കും അപ്പപ്പോള്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പ്ലാസ്റ്റിക്ക് കൊടുക്കൂ ഫോണില്‍ ടോക് ടൈം നേടൂ… സ്മാര്‍ട്ടാണ് ഈ സ്റ്റേഷന്‍

ഭൂമി നശിച്ചാലും നശിക്കാത്ത രണ്ടു വസ്തുക്കള്‍ ഉണ്ട് പ്ലാസ്റ്റിക്കും, ഫോണും. ഉപയോഗ ശേഷം നാം അവ രണ്ടും വലിച്ചെറിയുകയാണ് പതിവ്. എന്നാല്‍ നമ്മള്‍ വലിച്ചെറിയുന്ന കുപ്പികള്‍ കൊണ്ട് ഫോണില്‍ ടോക് ടൈം കിട്ടിയാല്‍ എങ്ങനെയിരിക്കും? ഇത്തരം ഒരു പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഈസ്റ്റ് കോസ്റ്റ് റെയില്‍വേക്ക് കീഴില്‍ ഭുവനേശ്വറില്‍ പദ്ധതി ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. ഇതിനായി ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പ്ലാസ്റ്റിക് റീ സൈക്കിള്‍ മെഷീനുകളാണ് സ്ഥാപിചിട്ടുള്ളത്. യാത്രക്കാരുടെ കൈവശമുള്ള കുപ്പികള്‍ മെഷീനില്‍ നിക്ഷേപിക്കുന്നതോടെ ഫോണില്‍ പത്തു രൂപ ടോക് ടൈം ലഭിക്കും വിധമാണ് പ്രവര്‍ത്തനം. എത്രതവണ വേണമെങ്കിലും സൗകര്യം ഉപയോഗപ്പെടുത്താനാവുമെന്ന പ്രത്യേകതയും ഇതിനുണ്ട്. 200 എംഎല്‍ മുതല്‍ രണ്ടു ലിറ്റര്‍ കുപ്പികള്‍ വരെ മെഷീനില്‍ നിക്ഷേപിക്കാനാവും. ഇത്തരത്തില്‍ കുപ്പി ഉപകരണകരണത്തില്‍ നിക്ഷേപിക്കുന്നതിനൊപ്പം മെഷീന്‍ ആവശ്യപ്പെടുന്ന വിവരങ്ങളും നല്‍കുന്നതോടെ ഈസ്റ്റ് കോസ്റ്റ് റെയില്‍വേയില്‍ നിന്നും ലഭിക്കുന്ന കോഡ് പ്രകാരം ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യപ്പെടുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നിക്ഷേപിക്കപ്പെടുന്ന കുപ്പികള്‍ ... Read more

IRCTC to launch Food app

Indian Railway Catering and Tourism Corporation (IRCTC), as part of ensuring food safety for its passengers, is all about to launch ‘Menu on Rail app’ exclusively for the passengers. The mobile application enables the users to choose dishes according to their choices. Additionally, the service would vary based on the category of the train such as Mail, Express, Humsafar trains, Rajdhani Express, Shatabdi Express, Duronto Express trains, Gatimaan Express train and Tejas Express train. “IRCTC is the only authorised agency to take and deliver orders through e-catering in trains. Beware of unauthorised entities such as, Travelkhana, Railyatri, Omitra, and Yatrachef. ... Read more

സിഗ്നല്‍ സംവിധാനം തകരാറിലായി: ട്രെയിനുകള്‍ വൈകുന്നു

മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ റെയില്‍വേ സിഗ്‌നല്‍ സംവിധാനത്തിലെ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു. രാവിലെ ഏഴിനാണ് കടയ്ക്കാവൂര്‍ സെക്ഷനിലെ സിഗ്‌നല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നു തിരുവനന്തപുരത്തേക്ക് എത്തിയ ട്രെയിനുകള്‍ പലതും സ്റ്റേഷനുകളില്‍ പിടിച്ചിട്ടുണ്ട്. മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത, ഇന്റര്‍സിറ്റി ട്രെയിനുകള്‍ വൈകി. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തകരാറിലായതിനാല്‍ സ്റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മാനുവലായിട്ടാണു പിന്നീട് സിഗ്‌നല്‍ നിയന്ത്രിച്ചത്. ഒരു ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയെന്നുറപ്പാക്കിയശേഷമാണ് അടുത്ത ട്രെയിനിനു അനുവാദം നല്‍കിയത്. വിദഗ്ധസംഘം തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായി അന്ത്യോദയ എക്‌സ്പ്രസ് വരുന്നു

മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളിമംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുക. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെത്തി. ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും സഹായകമാവുംവിധം ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍നിന്നും. ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എല്‍എച്ച്ബി കോച്ചുകളാണ് എത്തിയത്. ആന്റി ടെലസ്‌കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ട്രെയിന്‍ അപകടത്തില്‍പെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം സുരക്ഷിതമാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മാണം. ബയോടോയ്‌ലറ്റുകളാണുള്ളത്. വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ വടക്കന്‍ ... Read more

Special pilgrimage train for senior citizens

A special pilgrimage train for senior citizens, under the Baristha Nagarika Tirtha Yatra Yojana, has been flagged off from Sambalpur station by Odisha Chief Minister Naveen Patnaik. The train will take senior citizens to Shirdi, Nasik and Trimbakeshwar during the seven-day tour. As many as 998 senior citizens from 10 districts of the western region of the state boarded the train after the flag off , which was performed through video conferencing. People in the age group of 60-75 years are eligible to avail the benefit of the plan. Senior citizens from below poverty line (BPL) categories are given 100 per cent ... Read more

റെയില്‍വേ ടിക്കറ്റ് ബുക്കിംഗില്‍ മാറ്റങ്ങള്‍

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന്‍റെ നിയമങ്ങളില്‍ വലിയ മാറ്റം വരുത്തി ഐആര്‍സിടിസി. കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍വന്ന പുതുക്കിയ ചട്ടങ്ങള്‍ പ്രധാനമായും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന കാലാവധി, റീഫണ്ടിംഗ് എന്നിവ സംബന്ധിച്ചാണ്. പുതുക്കിയ ചട്ടങ്ങള്‍ പ്രകാരം യാത്ര ചെയ്യേണ്ട ദിവസത്തിന് നാലു മാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം. ഒരു യൂസര്‍ ഐഡിയില്‍ നിന്നും ആറ് ടിക്കറ്റുവരെ ബുക്ക് ചെയ്യാം. ഐആര്‍സിടിസി ഓണ്‍ലൈനില്‍ ആധാര്‍ വെരിഫൈ ചെയ്തിട്ടുളള ഉപയോക്താക്കള്‍ക്ക് മാസം 12 ടിക്കറ്റ് വരെ ബുക്ക് ചെയ്യാം. രാവിലെ എട്ട് മണിക്കും പത്ത് മണിക്കും ഇടയ്ക്ക് ഒരു യൂസര്‍ ഐഡിയില്‍ നിന്നും രണ്ടു ടിക്കറ്റുകള്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുകയുളളൂ. യാത്രയ്ക്ക് ഒരു ദിവസം മുമ്പ് തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എ സി ടിക്കറ്റുകള്‍ രാവിലെ പത്ത് മണിമുതലും സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ രാവിലെ പതിനൊന്ന് മണിമുതലും ബുക്ക് ചെയ്യാന്‍ സാധിക്കും. ഒരു യുസര്‍ ഐ ഡിയില്‍ നിന്നും രാവിലെ ... Read more

മുബൈയിലെ എല്ലാ സ്‌റ്റേഷനിലും എസ്‌കലേറ്റര്‍

അടുത്ത വര്‍ഷം മാര്‍ച്ചിനകം മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലെ എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞതു രണ്ട് എസ്‌കലേറ്റര്‍ (ഒരെണ്ണം കയറാനും ഒരെണ്ണം ഇറങ്ങാനും) വീതമെങ്കിലും സ്ഥാപിക്കാന്‍ മധ്യറെയില്‍വേ ലക്ഷ്യമിടുന്നു. നിലവില്‍ 34 എസ്‌കലേറ്ററുകളാണുള്ളത്. 2019 മാര്‍ച്ചിനകം 214 എണ്ണം കൂടി സ്ഥാപിച്ച് 288ല്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മധ്യറെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എസ്.കെ. ജയിന്‍ പറഞ്ഞു. ഇക്കൊല്ലം ജൂണിനു മുന്‍പ് 40 എസ്‌കലേറ്ററുകള്‍ യാത്രക്കാര്‍ക്കു തുറന്നു കൊടുക്കും. ആകെ 102 സ്റ്റേഷനുകളാണ് മധ്യറെയില്‍വേയുടെ മുംബൈ ഡിവിഷനിലുള്ളത്. മഴക്കാലത്തിനുശേഷം എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലി തുടങ്ങും. നടപ്പാലങ്ങള്‍ നിലവിലുള്ള സ്റ്റേഷനുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇവയില്‍, എസ്‌കലേറ്റര്‍ സ്ഥാപിക്കുന്നതിനു യോഗ്യമായ 93 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നടപ്പാല നിര്‍മാണം പുരോഗമിക്കുന്ന 16 ഇടങ്ങളിലും എസ്‌കലേറ്ററുകള്‍ വരും. പരമാവധി സ്ഥലങ്ങളില്‍ എസ്‌കലേറ്ററുകള്‍ ജോടിയായി (കയറാനും ഇറങ്ങാനും) സ്ഥാപിക്കാനാണു ശ്രമം. എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനിലെ നടപ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ച ദുരന്തത്തിനുശേഷമാണ് എല്ലാ സ്റ്റേഷനുകളിലും എസ്‌കലേറ്ററുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് റെയില്‍വേ ചിന്തിച്ചുതുടങ്ങിയത്. ... Read more

മൈസൂരു- ആലപ്പുഴ സ്വപ്‌നയാത്രയ്ക്കായി പദ്ധതിയൊരുങ്ങുന്നു

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെയില്‍ പാതയാണ് നഞ്ചന്‍കോട്- വയനാട്-നിലമ്പൂര്‍ പാത. സ്വപ്‌ന പദ്ധതി നിലവില്‍ വന്നാല്‍ നേട്ടങ്ങള്‍ ഏറെ തെക്കന്‍ കേരളത്തിനാണ്. ബെംഗ്ലൂരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍ വഴി വളഞ്ഞാണ് നിലവില്‍ നടക്കുന്നത്. ഈ ദുര്‍ഘട യാത്രയ്ക്ക് പകരം ഏറെ ഗുണപ്രദമായ പാത തുറക്കുന്നതിലൂടെ വരുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.പാതയുടെ കാര്യത്തില്‍ മന്ത്രി ജി. സുധാകരന്‍ ഏറെ താല്‍പര്യമെടുത്തത് ആദ്യ ഘട്ടത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. വനത്തിലൂടെ തുരങ്കപാതയാണെങ്കില്‍ സര്‍വേയ്ക്ക് കര്‍ണാടക അനുകൂലമാണെന്നും അതിനായി അപേക്ഷിക്കാനുമുള്ള കര്‍ണാടക വനംവകുപ്പിന്റെ ആവശ്യത്തിന് കേരളം മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, ഈ പാതയ്ക്ക് കര്‍ണാടക എതിരാണെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആ നിലപാട് മന്ത്രി മാറ്റണമെന്നാണ് ആവശ്യം.ബെംഗളൂരുവിലും മൈസൂരുവിലുമായി ആയിരക്കണക്കിന് മലയാളികളാണുള്ളത്. പലരും തെക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. മന്ത്രിയുടെ മണ്ഡലമായ ആലപ്പുഴയില്‍ നിന്നുള്ള ഒട്ടേറെ കച്ചവടക്കാര്‍ മൈസൂരുവിലുണ്ട്. നിലവില്‍ അവര്‍ ആലപ്പുഴയെത്താന്‍ ബെംഗളൂരുവില്‍ ചെന്ന് ... Read more