Tag: ipl
ചെന്നൈയുടെ നഷ്ടം അനന്തപുരിയുടെ നേട്ടമാകുമോ? ഐപിഎല്‍ വേദി കിട്ടുമെന്നുറച്ചു തലസ്ഥാനം
ചെന്നൈ: കാവേരി പ്രക്ഷോഭം തുടരുന്നതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഹോം ഗ്രൗണ്ട് മാറ്റുന്നു. എംഎ ചിദംബരം സ്റ്റേഡിയത്തിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരങ്ങള്‍ തിരുവനന്തപുരത്തിന് ലഭിച്ചേക്കും. തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍. അതീവ സുരക്ഷയിലാണ് ഇന്നലെ ചെന്നൈയില്‍ ആദ്യ ഈ സീസണിലെ ഐപിഎല്‍ നടന്നത്. നാലായിരത്തോളം പോലീസുകാരാണ് സുരക്ഷയ്ക്ക് അണി നിരന്നത്. എങ്കിലും കൂടുതല്‍ റിസ്ക് എടുക്കെണ്ടന്നാണ് ഐപിഎല്‍ അധികൃതരുടെ തീരുമാനം. വേദി മാറ്റാന്‍ ബിസിസിഐയും സിഎസ്കെ മാനേജ്മെന്റും കെസിഎയെ സമീപിച്ചെന്നു സെക്രട്ടറി ജയേഷ് ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ബിസിസിഐ നിഷേധിച്ചതിനു പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് വേദി മാറ്റാനുള്ള തീരുമാനം.
ജിയോയുടെ ഐപിഎല്‍ ക്രിക്കറ്റ് ഓഫര്‍: 251 രൂപയ്ക്ക് 102 ജിബി ഡേറ്റ
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ വരിക്കാരെ പിടിച്ചുനിര്‍ത്താൻ നിരവധി ഓഫറുകളാണ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ് സീസൺ റീചാർജ് പായ്ക്കാണ് ജിയോ ഉപയോക്താക്കള്‍ക്ക് വേണ്ടി പുറത്തിറക്കിയിരിക്കുന്നത്. 251 രൂപയ്ക്ക് 51 ദിവസം കാലാവധിയിൽ 102 ജി.ബി ഡേറ്റ ലഭിക്കുന്ന പായ്ക്കാണു ജിയോ പുറത്തിറക്കിയത്. ഇതോടൊപ്പം ഐ.പി.എല്‍ ക്രിക്കറ്റിനെ വരവേൽക്കാൻ കോടികളുടെ സമ്മാനങ്ങൾ നൽകുന്ന ക്രിക്കറ്റ് ലൈവ് ഗെയിമും ക്രിക്കറ്റ് ഹാസ്യ ഷോയും ജിയോ ഒരുക്കിയിട്ടുണ്ട്. ഈ മാസം ഏഴു മുതൽ മൈ ജിയോ ആപ്പിലൂടെയാണു ധൻ ധനാ ധൻ തൽസമയ ക്രിക്കറ്റ് ഹാസ്യ ഷോ അരങ്ങേറുക. ഹാസ്യതാരം സുനിൽ ഗ്രോവറും ക്രിക്കറ്റ് കമന്റെറ്റർ സമീർ കൊച്ചാറും ചേർന്ന് അവതരിപ്പിക്കും. കപിൽദേവ്, വീരേന്ദ്ര സെവാഗ് തുടങ്ങിയവര്‍ പങ്കെടുക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഏഴരയ്ക്കാണു ഷോ. ജിയോ ക്രിക്കറ്റ് പ്ലേ എലോങ് ലൈവ് ഗെയിമിൽ 11 ഭാഷകളിൽ പങ്കെടുക്കാം. ഏഴ് ആഴ്ചകളിലായി 60 മൽസരങ്ങളുണ്ടാകും. കാറുകളും മുംബൈയിൽ ഒരു ... Read more
കോടികളുടെ ‘സ്റ്റോക്സ്’ : സഞ്ജുവിനും നേട്ടം
ഐപിഎല്‍ പതിനൊന്നാം പതിപ്പിനുള്ള താരലേലത്തിന്റെ ആദ്യദിനം പണം വാരിയത് ഇംഗ്ളണ്ട് താരം ബെന്‍ സ്റ്റോക്സ്. 12.5 കോടി രൂപക്ക് സ്റൊക്സിനെ രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളില്‍ ആദ്യദിനം വന്‍ നേട്ടമുണ്ടാക്കിയത് മനീഷ് പാണ്ടെയുംലോകേഷ് രാഹുലുമാണ്. ഇരുവരെയും 11കോടി രൂപ വീതം നല്‍കിയാണു ടീമുകള്‍ സ്വന്തമാക്കിയത്. രാഹുലിനെ കിംഗ്സ് ഇലവന് പഞാബും പാണ്ടെയെ സണ്‍റൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി. മലയാളി താരങ്ങളില്‍ സഞ്ജു വി സാംസണെ എട്ടു കോടിക്ക് രാജസ്ഥാന് റോയല്‍സും ബേസില്‍ തമ്പിയെ 95ലക്ഷത്തിനു ഹൈദരാബാദും സ്വന്തമാക്കി. കരുണ്‍ നായരെ 5.6കോടിക്ക് പഞ്ചാബ് കിങ്ങ്സ് ഇലവനാണ് നേടിയത്. ന്യൂസിലണ്ടില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടിത്താരങ്ങളും പണം കൊയ്തു. പേസ് ബൗളര്‍ കമലേഷ് നാഗര്‍കൊട്ടി 3.2കോടി രൂപക്കാണ് കൊല്‍ക്കത്തയില്‍ എത്തിയത്. ആദ്യദിനം ആര്‍ക്കും വേണ്ടാത്തവരില്‍ പ്രമുഖന് ക്രിസ് ഗയിലാണ്. ഇംഗ്ലണ്ട് ക്യാപ്ടന് ജോ റൂട്ട്, മുരളി വിജയ്, ഹാഷിം അംല,മാര്‍ടിന്‍ ഗപ്ടല്‍,ലസിത് മലിംഗ,പാര്‍ഥിവ് പട്ടേല്‍ എന്നിവരെ വാങ്ങാന്‍ ... Read more