Tag: International Paragliding
ഇനി പറക്കാം വാഗമണ്ണില്‍…
വാഗമണ്‍: ജീവിതത്തില്‍ ഒരിക്കല്‍ പോലും പറക്കാന്‍ കൊതിക്കാത്തവരായി ആരാണുള്ളത്. എങ്കില്‍ ഇതാ ആ ആഗ്രഹമുള്ളവരെ വാഗമണ്‍ താഴ്വരകള്‍ വിളിക്കുന്നു. 2018 അന്തരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിന് വാഗമണ്ണില്‍ തുടക്കമായി. pic courtesy: www.paraglide.co.za വെറും പറക്കല്‍ മാത്രമല്ല വാഗമണ്ണില്‍ നടക്കുന്നത്, സ്വപ്നങ്ങള്‍ക്ക് മുകളിലൂടെ പറന്ന് അതിരുകള്‍ ഭേദിച്ച് ലക്ഷ്യം കാണുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശമെന്ന് സംഘാടകര്‍ അറിയിച്ചു. ഫെബ്രുവരി 18 വരെ നടക്കുന്ന അന്തരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിന് വാഗമണ്‍ കുന്നിലെ അഡ്വഞ്ചര്‍ പാര്‍ക്ക് ഒരുങ്ങി കഴിഞ്ഞു. pic courtesy: www.paraglide.co.za ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന് കൗൺസിലും വിശ്വാസ് ഫൗൺണ്ടേഷനും ചേര്‍ന്നാണ് 2006 മുതല്‍ നടക്കുന്ന പാരാഗ്ലൈഡിംഗ് ഫെസ്റ്റ് നടത്തുന്നത്. ഫെസ്റ്റിനോട് അനുബന്ധിച്ച് നിരവധി സാഹസിക വിനോദങ്ങള്‍ ഉള്‍പെടെ അതിസാഹസികര്‍ക്ക് വേണ്ടിയുള്ള ത്രില്സോണ്, പരാ ഗ്ലൈഡിംഗ് പറക്കല്‍ പരിശീലനം, എയിറോ സ്പോര്‍ട്സ് മത്സര ഇനങ്ങള്‍ , മറ്റു കായിക വിനോദങ്ങള്‍, കാണികള്‍ക്കായി സാംസ്ക്കാരിക പരിപാടികളും നടക്കുന്നുണ്ട്.
Vagamon to Host International Paragliding Fest
We have all grown up listening to the story of Icarus and his father Daedalus who designed wings of wax and feathers to escape from the prison of King Minos of Crete. Despite the warnings of his father, Icarus flew close to the sun until his wings melted and he fell to his death. Though the story is all about the sad demise of the young boy, we have all wanted to try flying at least once in our lifetime. Here’s a chance to fulfill your dreams at the beautiful meadows of Vagamon at the International Paragliding Fest 2018. The ... Read more