Tag: insta pictures
ഇന്‍സ്റ്റാഗ്രാമില്‍ ഒരേസമയം ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെക്കാം
ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ഒന്നിലധികം ചിത്രങ്ങളും വീഡിയോകളും ഒരേ സമയം പങ്കുവെക്കാം. അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് തിരഞ്ഞെടുത്ത ചിത്രങ്ങളുടേയും വീഡിയോകളുടെയും പ്രിവ്യൂ കാണാനും സാധിക്കും. ഇതിനായി ഇന്‍സ്റ്റാഗ്രാം ഗാലറിയില്‍ വലത് വശത്ത് മുകളിലായി ഒരു പുതിയ ഐക്കണ്‍ കാണാം. അത് ക്ലിക്ക് ചെയ്തതിന് ശേഷം പത്ത് ചിത്രങ്ങളോ വീഡിയോകളോ തിരഞ്ഞെടുക്കുക. ശേഷം എഡിറ്റ് സ്ക്രീനില്‍ താഴെയായി തിരഞ്ഞെടുത്തവയുടെ പ്രിവ്യൂ കാണാന്‍ സാധിക്കും. ഒരോ ചിത്രങ്ങളും വെവ്വേറെ തിരഞ്ഞെടുത്ത് സ്റ്റിക്കറുകള്‍, ടെക്സ്റ്റ് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. എഡിറ്റിങ് കഴിഞ്ഞ് നെക്സ്റ്റ് അമര്‍ത്തിയാല്‍ ഓരോ ചിത്രങ്ങളായി തിരഞ്ഞെടുത്ത ക്രമത്തില്‍ അപ്ലോഡ് ചെയ്യപ്പെടും. കൂടാതെ ചിത്രങ്ങളില്‍ നല്കുന്ന ലൊക്കേഷന്‍ സ്റ്റിക്കറുകള്‍ ചേര്‍ക്കുന്നത് ഇന്‍സ്റ്റാഗ്രാം കൂടുതല്‍ ലളിതമാക്കിമാറ്റി. ചിത്രം എടുത്ത സ്ഥലത്തിന് അടുത്തുള്ള സ്ഥലങ്ങളെല്ലാം ലൊക്കേഷന്‍ സ്റ്റിക്കറില്‍ വരും. സ്ഥലങ്ങളുടെ പേര് അറിയില്ലെങ്കില്‍ അവ തിരിച്ചറിയാന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. ഇന്‍സ്റ്റാഗ്രാമിന്റെ ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ പുതിയ മാറ്റങ്ങള്‍ ലഭ്യമാണ്.